- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടെടുപ്പു ദിവസം അമേരിക്കക്കാരെ കശാപ്പു ചെയ്യുമെന്നു ഭീകരർ; നാളെ അവസാന വോട്ടിങ് ദിനം; ഹിലാരിക്കു നേരിയ മുൻതൂക്കം മാത്രം; പുതിയ അമേരിക്കൻ പ്രസിഡന്റിനെ കാത്തു ലോകം
വാഷിങ്ടൺ: അമേരിക്കയിൽ പുതിയ പ്രസിഡന്റ് ആരാണെന്നറിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കൂട്ടക്കൊല നടത്തുമെന്ന ഭീഷണിയുമായി ഭീകരർ രംഗത്ത്. ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നതോടെ ആരാകും പ്രസിഡന്റെന്ന ആകാംക്ഷയ്‌ക്കൊപ്പം ഭീതിയും പടരുകയാണ്. ഭീഷണിയെത്തുടർന്നു ന്യൂയോർക്ക് നഗരത്തിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ടെക്‌സസ്, വെർജീനിയ എന്നിവിടങ്ങളിലും ഭീഷണിയുണ്ട്. അതിനാൽ തന്നെ കനത്ത പൊലീസ് കാവലിലായിരിക്കും നാളെ വോട്ടെടുപ്പ് തുടങ്ങുന്നത്. ഐസിസ് വോട്ടെടുപ്പു ദിവസം അമേരിക്കയിൽ കൂട്ടക്കൊലയ്ക്ക് ഒരുങ്ങുന്നതായി 'സൈറ്റ്' എന്ന ഇന്റലിജൻസ് ഗ്രൂപ്പാണു മുന്നറിയിപ്പു നൽകിയത്. അൽ ഹയാത്ത് എന്ന ഐസിസ് മാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ മുന്നറിയിപ്പുള്ളതെന്നും അമേരിക്കയിൽ ബാലറ്റു പെട്ടികൾ തകർക്കുമെന്നും വോട്ടർമാരെ കൊലപ്പെടുത്തുമെന്നും ലേഖനത്തിൽ പറയുന്നുവെന്നുമാണു 'സൈറ്റ്' വ്യക്തമാക്കുന്നത്. ഇതിനിടെ, വൈറ്റ് ഹൗസിനുസമീപം തോക്കുമായി എത്തിയ ആൾ അറസ്റ്റിലായതും ആശങ്കയുടെ തോതു വർധിപ്പിച
വാഷിങ്ടൺ: അമേരിക്കയിൽ പുതിയ പ്രസിഡന്റ് ആരാണെന്നറിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കൂട്ടക്കൊല നടത്തുമെന്ന ഭീഷണിയുമായി ഭീകരർ രംഗത്ത്. ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നതോടെ ആരാകും പ്രസിഡന്റെന്ന ആകാംക്ഷയ്‌ക്കൊപ്പം ഭീതിയും പടരുകയാണ്.
ഭീഷണിയെത്തുടർന്നു ന്യൂയോർക്ക് നഗരത്തിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ടെക്‌സസ്, വെർജീനിയ എന്നിവിടങ്ങളിലും ഭീഷണിയുണ്ട്. അതിനാൽ തന്നെ കനത്ത പൊലീസ് കാവലിലായിരിക്കും നാളെ വോട്ടെടുപ്പ് തുടങ്ങുന്നത്.
ഐസിസ് വോട്ടെടുപ്പു ദിവസം അമേരിക്കയിൽ കൂട്ടക്കൊലയ്ക്ക് ഒരുങ്ങുന്നതായി 'സൈറ്റ്' എന്ന ഇന്റലിജൻസ് ഗ്രൂപ്പാണു മുന്നറിയിപ്പു നൽകിയത്. അൽ ഹയാത്ത് എന്ന ഐസിസ് മാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ മുന്നറിയിപ്പുള്ളതെന്നും അമേരിക്കയിൽ ബാലറ്റു പെട്ടികൾ തകർക്കുമെന്നും വോട്ടർമാരെ കൊലപ്പെടുത്തുമെന്നും ലേഖനത്തിൽ പറയുന്നുവെന്നുമാണു 'സൈറ്റ്' വ്യക്തമാക്കുന്നത്.
ഇതിനിടെ, വൈറ്റ് ഹൗസിനുസമീപം തോക്കുമായി എത്തിയ ആൾ അറസ്റ്റിലായതും ആശങ്കയുടെ തോതു വർധിപ്പിച്ചു. ഇതേ തുടർന്നു കുറച്ചുനേരം മേഖലയിലേക്കുള്ള പ്രവേശനം വിലക്കി. ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണു മാഡിസൺ പ്ലേസിനു സമീപം പെൻസിൽവേനിയ അവന്യൂവിൽ തോക്കുമായി ഒരാളെ പിടികൂടിയത്.
അതേസമയം, മുമ്പു ഭേദപ്പെട്ട ലീഡുണ്ടായിരുന്ന ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലാരി ക്ലിന്റണു തിരഞ്ഞെടുപ്പിനു മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ അഭിപ്രായ വോട്ടെടുപ്പിൽ നേരിയ മുൻതൂക്കം മാത്രമാണുള്ളത്. അഭിപ്രായ വോട്ടെടുപ്പുകളിൽ ഹിലാരിക്ക് 44 ശതമാനം പിന്തുണയുണ്ട്. ട്രംപിനു 43 ശതമാനവും. സെപ്റ്റംബറിൽ നടന്ന അഭിപ്രായ വോട്ടെടുപ്പിൽ ട്രംപിനേക്കാൾ ആറു ശതമാനം വോട്ടുകൾക്കു മുന്നിലായിരുന്നു ഹിലാരി.
ദേശീയതലത്തിൽ നടത്തിയ സർവെകളിൽ ഹിലാരിക്കു മുൻതൂക്കമുണ്ടെങ്കിലും പ്രവിശ്യകളിൽ നടത്തിയ സർവെകളിൽ ട്രംപിനാണു ലീഡെന്ന വിവരമാണു പുറത്തുവരുന്നത്. ഒഹൈയോയിലും ഫ്‌ളോറിഡയിലും കടുത്ത മത്സരമാണു നടക്കുന്നത്. ട്രംപിനാണ് ഇവിടങ്ങളിൽ സാധ്യതയെന്നാണു നിരീക്ഷകർ കരുതുന്നത്. വോട്ടിങ് ശതമാനം വർധിച്ചാൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകും ഇവിടെ നിന്നു നേട്ടം കൊയ്യുക എന്നും വിലയിരുത്തലുണ്ട്.