ശ്രീനഗർ: ഇന്ന് പുലർച്ചെ ജമ്മുകാശ്മീരിൽ ഉണ്ടായ ഭീകരാക്രമണം തുടരുന്നു. മാരക ആയുധങ്ങളുമായി എത്തിയ മൂന്നു ഭീകരവാദികൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ കോംപ്ലക്സിലേയ്ക്ക് വെടീയുതിർക്കുകയായിരുന്നു. ഭീകരാക്രമണത്തിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.മൂന്ന് ഭീകരരെ സുരക്ഷാ ഉദ്യോഗസ്്ഥർ വധിച്ചു.

കാശ്മീരിലെ പുൽവാമ ജില്ലയിലാണ് ഭീകരവാദി ആക്രമണമുണ്ടായത്. നാലു പൊലീസ് ഉദ്യോഗസ്ഥരും, നാലു സിആർപിഎഫ് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്.ഭീകരാക്രമണത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. വെടിവയ്പിനു ശേഷം ഭീകരരിൽ നിന്നു കണ്ടെടുത്ത സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെയാണ് രണ്ടു സൈനികർ വീരമൃത്യൂ വരിച്ചത്.

ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പ്രദേശവാസികളെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റിനു നേരെ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് പുൽവാമയിൽ ഏറ്റുമുട്ടൽ ഉണ്ടായത്. പാക്ക് ആക്രമണത്തിൽ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റിരുന്നു.