- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീകര സാന്നിധ്യം മനസ്സിലാക്കി കുതിച്ചെത്തി പൊലീസ് സംഘം; പത്തുപേർ പ്രദേശത്ത് നിലയുറപ്പിച്ചത് വേഷം മാറി; രക്ഷപെടാൻ യാതൊരു പഴുതും നൽകാതെ ക്ലീൻ ഹിറ്റ്; കാശ്മീരിലെ ലഷ്കർ തലവനെയും കൂട്ടാളിയെയും പൊലീസ് വെടിവെച്ച് കൊന്നത് സിനിമാക്കഥകളെ വെല്ലും വിധത്തിലുള്ള ഓപ്പറേഷനിൽ
ശ്രീനഗർ: ജമ്മു കാശ്മീരിലെ ഭീകരവേട്ട സിആർപിഎഫിനെയും പൊലീസിനെയു സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളികൾ നിറഞ്ഞതാണ്. എന്നാൽ, ഇത്തരം വെല്ലുവിളികളെ അതിജീവിക്കുന്നത് പലപ്പോഴും അസാധാരണ സാഹചര്യത്തിലൂടെയാണ്. ജമ്മു കശ്മീരിലെ ഏറ്റവും കുപ്രസിദ്ധ ഭീകര നേതാക്കളിൽ ഒരാളെയും സഹായിയെയും കഴിഞ്ഞ ദിവസം പൊലീസ് വകരുത്തിയത് അത്തരമൊരു അസാധാരണ നീക്കത്തിലൂടെയായിരുന്നു.
ബോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഓപ്പറേഷനിലൂടെ പൊലീസ് ഭീകരരെ വകവരുത്തിയത്. ലഷ്‌കറെ തയിബ മുഖ്യ കമാൻഡർമാരിൽ ഒരാളായ അബ്ബാസ് ഷെയ്ഖാണു (46) കൊല്ലപ്പെട്ടത്. ഇയാളുടെ സഹായിയും കൊല്ലപ്പെട്ടു.
ശ്രീനഗറിനോടു ചേർന്നുള്ള ആലൂചി ബാഗ് പ്രദേശത്തു വേഷംമാറി നിലയുറപ്പിച്ച 10 പൊലീസുകാർ നടത്തിയ വെടിവയ്പിൽ അബ്ബാസ് ഷെയ്ഖിന്റെ സഹായി സാഖിബ് മൻസൂറും കൊല്ലപ്പെട്ടു. മേഖലയിലെ ഇവരുടെ സാന്നിധ്യം മനസ്സിലാക്കിയ പൊലീസ് സംഘം കുതിച്ചെത്തി ഇരുവരെയും വളയുകയായിരുന്നു.
'രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്രീനഗർ പൊലീസിലെ 10 പേരാണു വേഷം മാറി പ്രദേശത്തു നിലയുറപ്പിച്ചത്. ഇരുവർക്കും രക്ഷപ്പെടാനുള്ള ഒരു പഴുതും നൽകിയില്ല' കശ്മീർ പൊലീസ് ഇൻസ്‌പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു. മേഖലയിൽ കൊലപാതകങ്ങളും അക്രമങ്ങളും നടത്തുന്നതിനു പുറമേ, ചെറുപ്പക്കാരെ ഭീകരസംഘടനയിൽ ചേർക്കാനും ഇരുവരും പ്രവർത്തിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
മറുനാടന് ഡെസ്ക്