- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂപ്പർമാർക്കറ്റിൽ ക്യൂ നിന്ന ആളോട് ടൈലിൽ ഇരുന്ന മുസ്ലിം പെൺകുട്ടി പറഞ്ഞു; മദ്യം വിൽക്കണമെങ്കിൽ വേറെ ആളെ നോക്കാൻ; ക്യൂ മാറി നിൽക്കേണ്ടിവന്ന അനുഭവം വിവരിച്ച് വെള്ളക്കാരൻ
ബ്രിട്ടനിലെ സൂപ്പർമാർക്കറ്റിൽ വൈൻ വാങ്ങാനെത്തിയ ലീ സൗണ്ടേഴ്‌സ് ഇത്തരമൊരു അനുഭവം ഒരിക്കലും പ്രതീക്ഷിച്ചില്ല. നാല് കുപ്പി വൈനുമായി കൗണ്ടറിന് മുന്നിലെത്തിയ ലീയോട് മദ്യം വാങ്ങണമെങ്കിൽ വേറെ കൗണ്ടറിൽ പോകണമെന്ന് ഷോപ്പ് ജീവനക്കാരി ആവശ്യപ്പെട്ടു. തനിക്ക് മതപരമായ വിലക്കുള്ളതിനാൽ മദ്യം ബില്ലടിക്കാനാവില്ലെന്നായിരുന്നു യുവതിയുടെ പ്രഖ്യാപനം. ആദ്യമൊന്ന് അമ്പരന്ന ലീ, പിന്നീട് ഷോപ്പിന്റെ മാനേജറെ വിവരം ധരിപ്പിക്കുകയും മറ്റൊരു കൗണ്ടറിൽനിന്ന് ബില്ലടച്ച് വൈൻ വാങ്ങുകയും ചെയ്തു. ശിരോവസ്ത്രം ധരിച്ച മുസ്ലിം പെൺകുട്ടിയാണ് തന്നോട് ഈ രീതിയിൽ പെരുമാറിയതെന്നും ലീ മാനേജറെ ധരിപ്പിച്ചു. ഇത്തരം വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കുന്നവരെ സൂപ്പർമാർക്കറ്റിലെ കൗണ്ടറിൽ ഇരുത്തിയതിനെയും ലീ ശക്തമായി വിമർശിച്ചു. ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ ആ ജോലിയുടെ എല്ലാ വശങ്ങളും ചെയ്യാൻ തയ്യാറായിരിക്കണെന്ന് സംഭവം വിശദീകരിച്ചുകൊണ്ട് ലീ പറഞ്ഞു. നാല് കുപ്പി വൈനും കുറച്ച് എൽ.ഇ.ഡി ബൾബുകളും മകനു കളിക്കാൻ വീഡിയോ ഗെയ്മുമാണ് ലീ അവിടെനിന്ന് വാങ്ങിയത്.. ഇതുമായി
ബ്രിട്ടനിലെ സൂപ്പർമാർക്കറ്റിൽ വൈൻ വാങ്ങാനെത്തിയ ലീ സൗണ്ടേഴ്‌സ് ഇത്തരമൊരു അനുഭവം ഒരിക്കലും പ്രതീക്ഷിച്ചില്ല. നാല് കുപ്പി വൈനുമായി കൗണ്ടറിന് മുന്നിലെത്തിയ ലീയോട് മദ്യം വാങ്ങണമെങ്കിൽ വേറെ കൗണ്ടറിൽ പോകണമെന്ന് ഷോപ്പ് ജീവനക്കാരി ആവശ്യപ്പെട്ടു. തനിക്ക് മതപരമായ വിലക്കുള്ളതിനാൽ മദ്യം ബില്ലടിക്കാനാവില്ലെന്നായിരുന്നു യുവതിയുടെ പ്രഖ്യാപനം.
ആദ്യമൊന്ന് അമ്പരന്ന ലീ, പിന്നീട് ഷോപ്പിന്റെ മാനേജറെ വിവരം ധരിപ്പിക്കുകയും മറ്റൊരു കൗണ്ടറിൽനിന്ന് ബില്ലടച്ച് വൈൻ വാങ്ങുകയും ചെയ്തു. ശിരോവസ്ത്രം ധരിച്ച മുസ്ലിം പെൺകുട്ടിയാണ് തന്നോട് ഈ രീതിയിൽ പെരുമാറിയതെന്നും ലീ മാനേജറെ ധരിപ്പിച്ചു. ഇത്തരം വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കുന്നവരെ സൂപ്പർമാർക്കറ്റിലെ കൗണ്ടറിൽ ഇരുത്തിയതിനെയും ലീ ശക്തമായി വിമർശിച്ചു.
ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ ആ ജോലിയുടെ എല്ലാ വശങ്ങളും ചെയ്യാൻ തയ്യാറായിരിക്കണെന്ന് സംഭവം വിശദീകരിച്ചുകൊണ്ട് ലീ പറഞ്ഞു. നാല് കുപ്പി വൈനും കുറച്ച് എൽ.ഇ.ഡി ബൾബുകളും മകനു കളിക്കാൻ വീഡിയോ ഗെയ്മുമാണ് ലീ അവിടെനിന്ന് വാങ്ങിയത്.. ഇതുമായി കൗണ്ടറിലെത്തിയപ്പോഴാണ് ഏകദേശം 20 വയസ്സ് പ്രായം തോന്നിപ്പിക്കുന്ന പെൺകുട്ടി വൈൻ ബില്ലാക്കാൻ തയ്യാറാകാതിരുന്നത്.
എന്നാൽ വൈൻ വാങ്ങുന്നതിൽ എന്തെങ്കിലും തരത്തിലുള്ള നിയന്ത്രങ്ങളോ നിർദ്ദേശങ്ങളോ ഷോപ്പിൽ പതിച്ചിട്ടില്ലെന്നും ഉപഭോക്താക്കളെ അപമാനിക്കുന്ന സമീപനമാണ് ടെസ്‌കോയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ലീ പരാതിപ്പെട്ടു. സംഭവത്തിനുശേഷം യുവതി ലീയോട് ഖേദം പ്രകടിപ്പിച്ചെങ്കിലും അത് തനിക്കുണ്ടായ അപമാനത്തിന് പകരമാകുന്നില്ലെന്ന് ലീ പറഞ്ഞു.