- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന്റെ മുസ്ലിം നിരോധനം വംശീയ വാദികൾ ആഘോഷമാക്കിയത് മോസ്‌ക് ചുട്ട്; കുടിയേറ്റ വിരുദ്ധ തീരുമാനങ്ങൾക്കെതിരെ ലക്ഷങ്ങൾ തെരുവിലേക്ക്; വൈറ്റ് ഹൗസിന് പുറത്തും മിക്ക അമേരിക്കൻ നഗരങ്ങളിലും വൻ പ്രതിഷേധ റാലികൾ
ന്യൂയോർക്ക്: ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർ അമേരിക്കയിലേക്ക് വരുന്നത് നിരോധിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ വംശീയവാദികൾ ആഘോഷമാക്കി. ടെക്‌സാസിൽ ഇതിന്റെ ഭാഗമായി ഒരു മോസ്‌ക് ചുട്ടെരിച്ചിരുന്നു. ഇതിനിടെ ട്രംപിന്റെ കുടിയേറ്റ വിരുദ്ധ തീരുമാനങ്ങൾക്കെതിരെ ലക്ഷങ്ങൽ തെരുവിലിറങ്ങിയിട്ടുണ്ട്. വൈറ്റ് ഹൗസിന് പുറത്തും മിക്ക അമേരിക്കൻ നഗരങ്ങളിലും വൻ പ്രതിഷേധറാലികൾ ഇതിന്റെ ഭാഗമായി ഉണ്ടായിക്കൊണ്ടിരിക്കുന്നുമുണ്ട്. മുസ്ലിം രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റം നിരോധിച്ച് കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഓർഡറിൽ ട്രംപ് ഒപ്പ് വച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ടെക്‌സാസിലെ മോസ്‌ക് അഗ്‌നിക്കിരയാക്കപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച രാവിലെ രണ്ട് മണിക്കായിരുന്നു വിക്ടോറിയയിലെ ഇസ്ലാമിക് സെന്ററിൽ അഗ്‌നി കത്തിപ്പടർന്നത്. സമീപത്തുള്ള കൺവീനിയൻസ് സ്റ്റോറിലെ ഒരു ക്ലാർക്കായിരുന്നു ആദ്യം ഇവിടെ തീ കണ്ടത്. തീ കെടുത്താനായി ഫയർ ഡിപ്പാർട്ട്‌മെന്റ് നാല് മണിക്കൂറിലധികം മെനക്കെട്ടിരുന്നു. അഗ്‌നിബാധയെ തുടർന്ന് മോസിക
ന്യൂയോർക്ക്: ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർ അമേരിക്കയിലേക്ക് വരുന്നത് നിരോധിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ വംശീയവാദികൾ ആഘോഷമാക്കി. ടെക്‌സാസിൽ ഇതിന്റെ ഭാഗമായി ഒരു മോസ്‌ക് ചുട്ടെരിച്ചിരുന്നു. ഇതിനിടെ ട്രംപിന്റെ കുടിയേറ്റ വിരുദ്ധ തീരുമാനങ്ങൾക്കെതിരെ ലക്ഷങ്ങൽ തെരുവിലിറങ്ങിയിട്ടുണ്ട്. വൈറ്റ് ഹൗസിന് പുറത്തും മിക്ക അമേരിക്കൻ നഗരങ്ങളിലും വൻ പ്രതിഷേധറാലികൾ ഇതിന്റെ ഭാഗമായി ഉണ്ടായിക്കൊണ്ടിരിക്കുന്നുമുണ്ട്.
മുസ്ലിം രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റം നിരോധിച്ച് കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഓർഡറിൽ ട്രംപ് ഒപ്പ് വച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ടെക്‌സാസിലെ മോസ്‌ക് അഗ്‌നിക്കിരയാക്കപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച രാവിലെ രണ്ട് മണിക്കായിരുന്നു വിക്ടോറിയയിലെ ഇസ്ലാമിക് സെന്ററിൽ അഗ്‌നി കത്തിപ്പടർന്നത്. സമീപത്തുള്ള കൺവീനിയൻസ് സ്റ്റോറിലെ ഒരു ക്ലാർക്കായിരുന്നു ആദ്യം ഇവിടെ തീ കണ്ടത്. തീ കെടുത്താനായി ഫയർ ഡിപ്പാർട്ട്‌മെന്റ് നാല് മണിക്കൂറിലധികം മെനക്കെട്ടിരുന്നു.
അഗ്‌നിബാധയെ തുടർന്ന് മോസികിന്റെ താഴികക്കുടം താഴെ വീണ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മോസ്‌ക് ഏതാണ്ട് പൂർണമായും നശിച്ചുവെന്നാണ് സെന്ററിന്റെ പ്രസിഡന്റായ ഷാഹിദ് ഹാഷ്മി പ്രതികരിച്ചിരിക്കുന്നത്.ഇവിടുത്തെ ഇമാം പുലർച്ചെ എഴുന്നേറ്റ് മോസ്‌കിന്റെ ഓൺലൈൻ സർവെയ്‌ലൻസ് പരിശോധിച്ചിരുന്നുവെന്നും അലാറം നിഷ്‌ക്രിയമാക്കി വച്ചിരിക്കുന്നതായും വാതിലുകൾ തുറന്നിരിക്കുന്നതായും കണ്ടെത്തിയിരുന്നുവെന്നും ഷാഹിദ് വെളിപ്പെടുത്തുന്നു. തുടർന്ന് അദ്ദേഹം ഭയചകിതനായി ഇവിടെ നിന്നും പോവുകയായിരുന്നു.
കഴിഞ്ഞ ആഴ്ച ഈ പള്ളിയിലുണ്ടായ മോഷണത്തിൽ നിരവധി ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ലാപ്‌ടോപ്പുകളും മോഷണം പോയിരുന്നു. സംഭവത്തെ തുടർന്ന് ഇതിന്റെ കാരണം കണ്ടുപിടിക്കാനായി വിക്ടോറിയയിലെ ഫയർ മാർഷലായ ടോം ലെഗ്ലെർ ടെക്‌സാസ് ഫയർ മാർഷൽ ഓഫീസിന്റെയും ഫെഡറൽ ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയർആംസ് ആൻഡ് എക്‌സ്‌പ്ലോസീവ്‌സിന്റെയും സഹായം തേടിയിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ത്വരിതപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ ട്രംപിന്റെ കുടിയേറ്റ നിരോധനത്തിനെതിരെ യുഎസിൽ ആകമാനം ഇന്നലെയും കടുത്ത പ്രതിഷേധമായിരുന്നു അലയടിച്ചിരുന്നത്. ട്രംപിന്റെ വിവാദപരമായ എക്‌സിക്യൂട്ടീവ് ഓർഡറിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് പേർ തെരുവുകളിൽ കടുത്ത പ്രതിഷേധവുമായി ഇറങ്ങിയിരുന്നു. ആയിരക്കണക്കിന് പേർ വൈറ്റ് ഹൗസിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.ഇതിന് പുറമെ ന്യൂയോർക്ക്, ഷിക്കാഗോ, ഡെട്രോയിറ്റ്, മിയാമി,ലോസ്എയ്ജൽസ്, ബോസ്റ്റൺ, പിറ്റ്‌സ്ബർഗ്,വാഷിങ്ടൺ ഡിസി, എന്നിവിടങ്ങളിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം കടുത്ത പ്രതിഷേധപ്രകടനങ്ങളാണ് അരങ്ങേറിയിരിക്കുന്നത്. 'NoBanNoWall' എന്ന ഹാഷ്ടാഗിൽ നിരവധി പേർ സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായെത്തിയിരുന്നു.
മെക്‌സിക്കോ ബോർഡറിൽ വന്മതിൽ പണിയാനുള്ള ട്രംപിന്റെ നീക്കത്തെയും നിരവധി പേർ അപലപിച്ചിരുന്നു. ബോസ്റ്റണിലെ പ്രതിഷേധം കോപ്ലെ സ്‌ക്വയറിലായിരുന്നു അരങ്ങേറിയിരുന്നത്. ഈ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഇവിടുത്തെ മേയർ മാർട്ടി വാൽഷ് ജനത്തോട് ആഹ്വാനം ചെയ്തിരുന്നു. 30 മണിക്കൂർ നേരം ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി എയർപോർട്ടിലെ ടെർമിനൽ 4ൽ 30 മണിക്കൂർ നേരം തടഞ്ഞ് വയ്ക്കപ്പെട്ടവർ അവസാനം വിട്ടയക്കപ്പെട്ടപ്പോൾ അവരും ഇത് ആഘോഷിച്ചിരുന്നു. വാഷിങ്ടൺ ഡിസിയിലെ പ്രതിഷേധക്കാർ വൈറ്റ് ഹൗസിന് നേരെ മാർച്ച് നടത്തിയിരുന്നു. അതിനിടെ വൈറ്റ് ഹൗസിനകത്ത് ട്രംപ് ലോക നേതാക്കളുമായി ടെലിഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു.
സൗദി അറേബ്യൻ രാജാവ് സൽമാൻ ബിൻ അബാദ് അൽ അസീസ് അൽ സൗദടക്കമുള്ള നിരവധി രാഷ്ട്രത്തലവന്മാരുമായി ട്രംപ് സംസാരിച്ചിരുന്നു. ന്യൂയോർക്കിൽ ആയിരക്കണക്കിന് പേരാണ് പ്രതിഷേധത്തിൽ അണി നിരന്നത്. ബാറ്ററി പാർക്കിൽ വലിയ ജനക്കൂട്ടം ഇതിനായെത്തിയിരുന്നു. മെയ്‌ക്ക് ദി റോഡ് ന്യൂയോർക്കായിരുന്നു മാൻഹാട്ടനിലെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്.