- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഊബർ ഈറ്റ്സ് ജീവനക്കാരനെ തല്ലിച്ചതച്ച ഇടപ്പള്ളി താൾ ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ റെയ്ഡ്; പഴകിയ ഭക്ഷണസാധനങ്ങളും കാലപ്പഴക്കം ചെന്ന ഇറച്ചിയും പലവ്യജ്ഞനങ്ങളും പിടിച്ചെടുത്തു നഗരസഭാ കാര്യാലയത്തിന് മുമ്പിൽ പ്രദർശിപ്പിച്ചു; വളഞ്ഞിട്ടു മർദ്ദിച്ച ഹോട്ടലിന്റെ റേറ്റിങ് കുറച്ചു കൊണ്ടും പ്രതിഷേധം രേഖപ്പെടുത്തി സോഷ്യൽ മീഡിയ; ഹോട്ടലിൽ നിന്നുള്ള ഓർഡർ റദ്ദു ചെയ്ത് ഊബർ ഈറ്റ്സ്
കൊച്ചി: ഊബർ ഈറ്റ്‌സ് ഡെലിവറി ബോയിയെ ക്രൂരമായി മർദ്ദിച്ച കൊച്ചി ഇടപ്പള്ളിയിലെ താൾ ഹോട്ടലിൽ നഗസഭാ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന. പഴകിയ ഭക്ഷണ സാധനങ്ങളും പലവ്യജ്ഞനങ്ങളും അടക്കമുള്ളവ ഹോട്ടലിൽ നിിന്നും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾ നഗരസഭാ പരിസരത്ത് പ്രദർശിപ്പിച്ചു. ഇന്നലെയാണ് കൊച്ചി ഇടപ്പള്ളി മരോട്ടിച്ചോടിന് സമീപം പ്രവർത്തിക്കുന്ന താൾ ഹോട്ടലിന്റെ ഉടമയും ജീവനക്കാരും ചേർന്ന് ഊബർ ഈറ്റ്‌സ് ഡെലിവറി ബോയ് ആയ ജവഹർ കാരാടിനെ അതിക്രൂരമായി തല്ലിച്ചതച്ചത്. ഈ മർദ്ദന സംഭവം വാർത്തയായതിന് പിന്നാലെ ഹോട്ടലിന് എതിരെ കടുത്ത പ്രതിഷേധമാണ് ഉടലെടുത്തത്. ഊബർ ഈറ്റ്‌സ് ഡെലിവറി ബോയിയെ മർദ്ദിച്ച സാഹചര്യത്തിൽ ഈ ഹോട്ടലിൽ നിന്നുള്ള ഓർഡർ ഊബർ ഈറ്റ്‌സും റദ്ദു ചെയ്തു. ഇന്നലെ രണ്ട് മണിക്ക് നടന്ന സംഭവത്തിൽ സോഷ്യൽമീഡിയ വളരെ പ്രതിഷേധത്തോടെയാണ് പ്രതികരിച്ചത്. ഊബർ ഈറ്റ്‌സ് ആപ്പിന്റെ ഹോട്ടലിന്റെ റേറ്റിങ് കുറച്ചു കൊണ്ടായിരുന്നു മിക്കവരുടെയു പ്രതിഷേധം. സൈബർ ലോകത്ത്് ഇപ്പോഴും പ്രതിഷേധം തുടരുകയും ചെയ്യുന്നുണ്ട്. സൈബർ ലോകത്ത
കൊച്ചി: ഊബർ ഈറ്റ്‌സ് ഡെലിവറി ബോയിയെ ക്രൂരമായി മർദ്ദിച്ച കൊച്ചി ഇടപ്പള്ളിയിലെ താൾ ഹോട്ടലിൽ നഗസഭാ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന. പഴകിയ ഭക്ഷണ സാധനങ്ങളും പലവ്യജ്ഞനങ്ങളും അടക്കമുള്ളവ ഹോട്ടലിൽ നിിന്നും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾ നഗരസഭാ പരിസരത്ത് പ്രദർശിപ്പിച്ചു. ഇന്നലെയാണ് കൊച്ചി ഇടപ്പള്ളി മരോട്ടിച്ചോടിന് സമീപം പ്രവർത്തിക്കുന്ന താൾ ഹോട്ടലിന്റെ ഉടമയും ജീവനക്കാരും ചേർന്ന് ഊബർ ഈറ്റ്‌സ് ഡെലിവറി ബോയ് ആയ ജവഹർ കാരാടിനെ അതിക്രൂരമായി തല്ലിച്ചതച്ചത്. ഈ മർദ്ദന സംഭവം വാർത്തയായതിന് പിന്നാലെ ഹോട്ടലിന് എതിരെ കടുത്ത പ്രതിഷേധമാണ് ഉടലെടുത്തത്. ഊബർ ഈറ്റ്‌സ് ഡെലിവറി ബോയിയെ മർദ്ദിച്ച സാഹചര്യത്തിൽ ഈ ഹോട്ടലിൽ നിന്നുള്ള ഓർഡർ ഊബർ ഈറ്റ്‌സും റദ്ദു ചെയ്തു.
ഇന്നലെ രണ്ട് മണിക്ക് നടന്ന സംഭവത്തിൽ സോഷ്യൽമീഡിയ വളരെ പ്രതിഷേധത്തോടെയാണ് പ്രതികരിച്ചത്. ഊബർ ഈറ്റ്‌സ് ആപ്പിന്റെ ഹോട്ടലിന്റെ റേറ്റിങ് കുറച്ചു കൊണ്ടായിരുന്നു മിക്കവരുടെയു പ്രതിഷേധം. സൈബർ ലോകത്ത്് ഇപ്പോഴും പ്രതിഷേധം തുടരുകയും ചെയ്യുന്നുണ്ട്. സൈബർ ലോകത്ത് പരാതിപ്രളയം ഉണ്ടായതിന് പിന്നാലെയാണ് നഗരസഭയുടെ പരിശോധനയും എത്തിയത്.
രാവിലെ ഒൻപത് മണിയോടെയാണ് ഫുഡ് ആൻഡ് സേഫ്റ്റി പ്രവർത്തകർ ഇവിടെ റെയ്ഡിനെത്തിയത്. പാൽ, ബിരിയാണി അരി, ഇറച്ചി എന്നിവ ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ ഇവർ പിടിച്ചെടുത്തിരുന്നു. പഴകിയ ഇറച്ചിയാണ് ഇവിടെ നിന്നം പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ട്. നഗരസഭാ കാര്യാലയത്തിന് മുന്നിൽ ഇവ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഇന്നലെ ഭക്ഷണത്തിന് ഓർഡർ എടുക്കാൻ ഹോട്ടലിൽ എത്തിയതായിരുന്നു ജവഹർ. മറ്റൊരു തൊഴിലാളിയെ തല്ലുന്നത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു മർദ്ദനം. പത്ത് പേരോളം വരുന്ന ആളുകൾ അരമണിക്കൂർ നേരം ജവഹറിനെ ആക്രമിക്കുകയായിരുന്നു.
കളമശ്ശേരി ഹോസ്പിറ്റലിൽ അഡ്‌മിറ്റായിരിക്കുന്ന ജവഹറിന്റെ ആരോഗ്യ നില ഇപ്പോഴും പ്രതിസന്ധിയിലാണ്. എഴുന്നേറ്റ് നടക്കാൻ ബുദ്ധിമുട്ടുണ്ട്. ചെവിക്കും തലയ്ക്കുമാണ് കൂടുതൽ പരിക്ക്. കഴുത്തിലും ശരീരത്തിലും നീർക്കെട്ടുണ്ട്. അതുപോലെ ഇഎൻടി പരിശോധനകൾക്ക് ശേഷം മാത്രമേ ചെവിയ്‌ക്കേറ്റ പരിക്കിനെക്കുറിച്ച് കൂടുതൽ വ്യക്തമാകൂ. കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഗുണ്ടകളുടെ ബലത്തിലാണ് ഈ ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന ആക്ഷേപം നേരത്തെയും ഉയർന്നിരുന്നു. പ്രദേശവാസികളും തൊട്ടടുത്ത കടയുടമകളും ഇക്കാര്യം ആരോപിക്കുന്നുണ്ട്. പുലർച്ചെ മൂന്നു മണി വരെ ഈ ഹോട്ടൽ തുറന്ന് പ്രവർത്തിക്കാറുണ്ട്. അതുകൊണ്ട് തന്നെ ജീവനക്കാരെ കൊണ്ട് അടിമവേല ചെയ്യിക്കുന്നത് പതിവാണെന്നുമാണ് ആരോപണം. ഹോട്ടലിൽ ജീവനക്കാരെ ഉടമ മർദ്ദിക്കുന്നത് ഇവിടെ തുടർക്കഥയാണെന്നാണ് സമീപത്തെ മറ്റ് സ്ഥാപനത്തിലെ ജീവനക്കാർ മറുനാടനോട് പറഞ്ഞത്.
നിരവധി പരാതികൾ റസ്റ്റോറന്റിനെതിരെ കളമശ്ശേരി പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഊബർ ഈറ്റ്സ് ഡെലിവറിയക്കായി റസ്റ്റോറന്റിൽ എത്തിയ ജവഹർ ഓർഡർ ലഭിക്കാൻ വൈകിയതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരെ അങ്ങോട്ട് കയറി മർദ്ദിക്കുകയായിരുന്നുവെന്നാണ് റസ്റ്റോറന്റ് ഉടമ പൊലീസിൽ നൽകിയ കൗണ്ടർ പരാതി. എന്നാൽ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ എല്ലാം വ്യക്തമാകുമെന്നാണ് ജവഹർ മറുനാടനോട് പറഞ്ഞത്.
ജവഹറിനെതിരെ നടന്ന മർദ്ദനത്തിൽ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ശക്തമാവുകയാണ്. മലപ്പുറം സ്വദേശിയായ ജവഹർ തൊഴിൽ തേടിയാണ് കൊച്ചിയിലെത്തുന്നത്. തുടർന്ന് തൊഴിലിനൊപ്പം കൊച്ചിയിലെ സാംസ്‌കാരിക മേഖലയിലും ജവഹർ നിറസാന്നിധ്യമാണ്. പ്രളയ കാലഘട്ടത്തിൽ ജവഹറും സുഹൃത്തുക്കളും നടത്തിയ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏറെ പ്രശംസപിടിച്ചുപറ്റിയിരുന്നു. മുഴുവൻസമയ ഊബർ തൊഴിലാളിയായിരുന്ന ജവഹർ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി സമയം ചെലവിടാനാണ് ഇപ്പോൾ ജോലി പാർട്ടൈം ആക്കിയത് .ഏതാനും ദിവസങ്ങളായി നിർത്തിവച്ചിരുന്ന ജോലി ഇന്നലെയാണ് വീണ്ടും തുടങ്ങുന്നത്.