- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴയതെല്ലാം മറക്കൂ...രക്ഷിച്ചെടുക്കാം നമുക്കീ ജനകീയ കോർപ്പറേഷനെ! ചലഞ്ചുമായി തച്ചങ്കരി മുന്നോട്ട് തന്നെ; മെയ് 15 നകം കെഎസ്ആർടിസിയിൽ പൊതുസ്ഥലംമാറ്റം നടപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ സർക്കുലർ; കഴിഞ്ഞ ആറുമാസമായി പ്രതിമാസം 10 ഡ്യൂട്ടി ചെയ്യാത്തവരെ സീനിയോരിറ്റി കണക്കാക്കാതെ വിദൂരയൂണിറ്റിലേക്ക് മാറ്റണം; 8000 രൂപയിൽ താഴെ പ്രതിദിന വരുമാനമുള്ള എല്ലാ ഡ്യൂട്ടികളും ഈ മാസം 12 മുതൽ സിംഗിൾ ഡ്യൂട്ടി പാറ്റേണിൽ ഓപ്പറേറ്റ് ചെയ്യാനും ഉത്തരവ്
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ഥലംമാറ്റത്തിന്റെയും, വർക്കിങ് അറേഞ്ചമെന്റിന്റെയും പേരിൽ നടക്കുന്ന കള്ളക്കളി അവസാനിപ്പിക്കാൻ ഉറച്ച് എംഡി ടോമിൻ.ജെ.തച്ചങ്കരി.ജീവനക്കാരില്ലാത്തതിന്റെ പേരിൽ സർവീസുകൾ മുടങ്ങുന്നത് ഒഴിവാക്കാൻ ലക്ഷ്യമിട്ട് പൊതുസ്ഥലംമാറ്റം യുക്തിഭദ്രമായി നടപ്പാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി മൂന്ന് കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണമെന്ന് കാട്ടി തച്ചങ്കരി വെള്ളിയാഴ്ച പ്രത്യേക സർക്കുലർ ഇറക്കി. കഴിഞ്ഞ ആറുമാസമായി പ്രതിമാസം ശരാശരി 10 ഡ്യൂട്ടി ചെയ്യാത്തവരെ സീനിയോരിറ്റി കണക്കാക്കാതെ തന്നെ വിദൂര യൂണിറ്റിലേക്ക് സ്ഥ്‌ലംമാറ്റി നൽകണം.രണ്ടാമതായി യൂണിറ്റിലെ ജീവനക്കാരുടെ അംഗബലം കണക്കാക്കുമ്പോൾ, അവിടെ ജോലി ചെയ്യുന്ന എം-പാനൽ ജീവനക്കാരെയും കണക്കിലെടുക്കേണ്ടതാണ്.മൂന്നാമതായി ഈ മാസം 10ന് മുമ്പ് ഉത്തരവിന്റെ കരട് മാനേജിങ് ഡയറക്ടർക്ക് സമർപ്പിക്കണമെന്നും സർക്കുലറിൽ പറയുന്നു. 16,000 ത്തോളം ഡ്രൈവർമാരും 16,000 ത്തോളം കണ്ടക്ടർമാരും ഉള്ളപ്പോഴും കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കെഎസ്ആർ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ഥലംമാറ്റത്തിന്റെയും, വർക്കിങ് അറേഞ്ചമെന്റിന്റെയും പേരിൽ നടക്കുന്ന കള്ളക്കളി അവസാനിപ്പിക്കാൻ ഉറച്ച് എംഡി ടോമിൻ.ജെ.തച്ചങ്കരി.ജീവനക്കാരില്ലാത്തതിന്റെ പേരിൽ സർവീസുകൾ മുടങ്ങുന്നത് ഒഴിവാക്കാൻ ലക്ഷ്യമിട്ട് പൊതുസ്ഥലംമാറ്റം യുക്തിഭദ്രമായി നടപ്പാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി മൂന്ന് കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണമെന്ന് കാട്ടി തച്ചങ്കരി വെള്ളിയാഴ്ച പ്രത്യേക സർക്കുലർ ഇറക്കി.
കഴിഞ്ഞ ആറുമാസമായി പ്രതിമാസം ശരാശരി 10 ഡ്യൂട്ടി ചെയ്യാത്തവരെ സീനിയോരിറ്റി കണക്കാക്കാതെ തന്നെ വിദൂര യൂണിറ്റിലേക്ക് സ്ഥ്‌ലംമാറ്റി നൽകണം.രണ്ടാമതായി യൂണിറ്റിലെ ജീവനക്കാരുടെ അംഗബലം കണക്കാക്കുമ്പോൾ, അവിടെ ജോലി ചെയ്യുന്ന എം-പാനൽ ജീവനക്കാരെയും കണക്കിലെടുക്കേണ്ടതാണ്.മൂന്നാമതായി ഈ മാസം 10ന് മുമ്പ് ഉത്തരവിന്റെ കരട് മാനേജിങ് ഡയറക്ടർക്ക് സമർപ്പിക്കണമെന്നും സർക്കുലറിൽ പറയുന്നു.
16,000 ത്തോളം ഡ്രൈവർമാരും 16,000 ത്തോളം കണ്ടക്ടർമാരും ഉള്ളപ്പോഴും കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കെഎസ്ആർടിസിയെ അലട്ടുന്ന പ്രശ്നമാണ്.ഇതുമൂലം നിരവധി സർവീസുകളാണ് ദിവസവും റദ്ദുചെയ്യുന്നത്.ആവശ്യത്തിന് ജീവനക്കാരെ സ്ഥലംമാറ്റി നിയമിക്കുന്നത് വരെ വർക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ ജീവനക്കാരെ നിയോഗിച്ച് ഉത്തരവായിരുന്നു.ജീവനക്കാരെ പൊതുസ്ഥലംമാറ്റത്തിലൂടെ മാറ്റി നിയോഗിക്കുന്ന മുറയ്ക്ക് വർക്കിങ് അറേഞ്ച്മെന്റിൽ നിയോഗിച്ചിട്ടുള്ളവരെ അവരുടെ മാതൃയൂണിറ്റിലേക്ക് മാറ്റുമെന്ന ്പുതിയ ഉത്തരവിൽ പറയുന്നു.പൊതുസ്ഥലംമാറ്റ ഉത്തരവ് 2018 മെയ് 15 നകം നൽകേണ്ടതാണ്. സ്ഥലംമാറ്റിയ ജീവനക്കാർ 2018 മെയ് 31 നകം പുതിയ സ്ഥലത്ത് ജോലിയിൽ പ്രവേശിക്കണം. വർക്കിങ് അറേഞ്ച്മെന്റിലൂടെ സ്ഥലംമാറ്റിയ ഉത്തരവിന്റെ പ്രാബല്യം മൂന്ന് മാസം എന്നത് ഒരുമാസമാക്കി ചുരുക്കുമെന്നും കഴിഞ്ഞ മാസം 24 ന് ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നു.
വരുമാനം വളരെ കുറഞ്ഞ ഷെഡ്യൂളുകൾ പുനഃ ക്രമീകരിക്കുന്നത് സംബന്ധിച്ച് മാർച്ച് 22 ന് പുറത്തിറക്കിയ ഉത്തരവിലും തച്ചങ്കരി ചില ഭേദഗതി നിർദ്ദേശങ്ങൾ പുതിയൊരു സർക്കുലറിലൂടെ നിർദ്ദേശിക്കുന്നു.ഷെഡ്യൂളുകളുടെ ദിനംപ്രതി കളക്ഷൻ അവലോകനം ചെയ്തതിൽ നിന്ന് ട്രാഫിക് ഡിമാന്റ് കുറഞ്ഞ സമയങ്ങളിലും, അനാവശ്യമായി വണ്ടികൾ ഓപ്പറേറ്റ് ചെയ്യുന്നത് കാരണം, അവയുടെ നടത്തിപ്പ് ചെലവ് പോലും കിട്ടാത്ത സ്ഥിതിയാണ്.ഇത് കോർപറേഷന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ നല്ലതല്ല.ഇക്കാരണത്താൽ, 8000 രൂപയിൽ താഴെ പ്രതിദിന വരുമാനമുള്ള എല്ലാ ഡ്യൂട്ടികളും നിബന്ധനകൾക്ക് വിധേയമായി ഈ മാസം 12 മുതൽ സിംഗിൾ ഡ്യൂട്ടി പാറ്റേണിലേക്ക് മാറ്റി ഓപ്പറേറ്റ് ചെയ്യാനും ഉത്തരവിൽ പറയുന്നു.
ഇതുകൂടാതെ ഭരണസൗകര്യത്തിന് ചില മാറ്റങ്ങളും മാനേജി്ംഗ് ഡയറക്ടർ വരുത്തിയിട്ടുണ്ട്.ടെക്‌നിക്കൽ എക്്‌സിക്യൂട്ടീവ് ഡയറക്ടർ വഹിക്കുന്ന ചുമതലകൾ, താൽക്കാലികമായി ചീഫ് ഓഫീസിലെ മെക്കാനിക്കൽ എഞ്ചിനീയർ ജി.പി.പ്രദീപ് കുമാർ നിർവഹിക്കേണ്ടതാണ്.കെഎസ്ആർടിസി ബസുകൾ ആധുനികവൽകരിക്കുന്നതിനും, നിലവിലുള്ളവയുടെ ബോഡി പുനർനിർമ്മിക്കുന്നതിനും,സീനിയർ ഓഫീസറുടെ സേവനം അത്യാവശ്യമാണ്.ഇക്കാര്യം പഠിച്ച് റിപ്പോർട്ട് നൽകാൻ മെയിന്റനൻസ് ആൻഡ് വർക്ക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സി.വി.രാജേന്ദ്രനെ നിയോഗിച്ചു.
ഇതിനൊപ്പം കെഎസ്ആർടിസിയുടെ ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇതിലേക്കായി പഠന നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ടെക്‌നിക്കൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ എം ടി.സുകുമാരനെ നിയോഗിച്ചു.കെഎസ്ആർടിസി ഭൂമിയുടെ വ്യാവസായികോപയോഗം സംബന്ധിച്ചും ഇദ്ദേഹം റിപ്പോർട്ട് നൽകണം.
കെ.എസ്.ആർ.ടി.സി. ചീഫ് ഓഫീസിൽ വെറുതെയിരുന്നു ശമ്പളം വാങ്ങുന്നത് 100 ഉദ്യോഗസ്ഥരാണ്. കംപ്യൂട്ടർവത്കരണവും പുനഃക്രമീകരണവും കാരണം അപ്രസക്തമായ 100 തസ്തികകളിൽ ഉദ്യോഗസ്ഥരുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇവർക്കു കാര്യമായ ജോലികളില്ല. അദർ ഡ്യൂട്ടിയുടെ പേരിൽ ചീഫ് ഓഫീസിൽ കുടിയേറിയ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും ഒഴിവാക്കിയെങ്കിലും ഇവരുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള ധൈര്യം മാനേജ്മെന്റ് കാട്ടിയിരുന്നില്ല. ചീഫ് ഓഫീസിലെ ജോലിഭാരമില്ലാത്ത കസേരകൾ പ്രമുഖ തൊഴിലാളിസംഘടനാ നേതാക്കളും പ്രതിനിധികളും കൈയടക്കിയിരിക്കുകയാണ്. ഇതാണ് പൊളിച്ചെഴുതാൻ തച്ചങ്കരി മുന്നോട്ട വന്നത്.
ജോലി പുനഃക്രമീകരണത്തിന്റെ ഭാഗമായി അടുത്തിടെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ ജോലിസമയം ഒരു മണിക്കൂർവീതം വർധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് ഓഫീസിലെ 21 സെക്ഷനുകളിലെയും ജീവനക്കാരെ പുനർവിന്യസിക്കാൻ എം.ഡി. നിർദ്ദേശിച്ചത് എതിർപ്പിനിടയാക്കിയിട്ടുണ്ട്. പേഴ്സണൽ സെക്ഷനിലാണ് ആദ്യം അഴിച്ചുപണി നടന്നത്. ഇവിടെനിന്ന് ഒഴിവാക്കപ്പെട്ടവർ പ്രമുഖ തൊഴിലാളി സംഘടനയുടെ പ്രതിനിധികളായിരുന്നു. ഇതോടെ എതിർപ്പും ശക്തമായി. ഉദാഹരണത്തിന് പത്ത് ജീവനക്കാരുള്ള ഒരു വിഭാഗത്തിൽ പുനഃക്രമീകരണത്തോടെ ഒരുമാസം പത്ത് ഡ്യൂട്ടി സമയം അധികം കിട്ടും. ഇതനുസരിച്ച് 21 സെക്ഷനുകളിലും ജീവനക്കാരെക്കുറച്ച് മറ്റു സ്ഥലങ്ങളിലേക്കു മാറ്റേണ്ടിവരും.
ഭരണമാറ്റത്തിനു ശേഷമുള്ള സ്ഥലമാറ്റത്തിനിടെ ചീഫ് ഓഫീസിലെ പല വിഭാഗങ്ങളിലും ആവശ്യത്തിലധികം ഉദ്യോഗസ്ഥർ നിയമനം നേടിയിരുന്നു. പുനഃക്രമീകരണം വന്നാൽ ഇവർക്കെല്ലാം ചീഫ് ഓഫീസിനു പുറത്തുള്ള യൂണിറ്റുകളിലേക്കു മാറേണ്ടിവരും. ഇതെല്ലാം അട്ടിമറിക്കാനാണ് നീക്കം. ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം താത്കാലികക്കാർ ഉൾപ്പെടെ 2477 മിനിസ്റ്റീരിയൽ ജീവനക്കാരാണുള്ളത്. 5500 ബസിനാണ് ഇത്രയും ജീവനക്കാരുള്ളത്. കണ്ടക്ടർമാർ ഉപയോഗിച്ചിരുന്ന റാക്കുകൾ മാറി ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ വന്നിട്ടുപോലും ടിക്കറ്റു വിതരണം ചെയ്യുന്ന ജീവനക്കാരെ പുനർവിന്യസിച്ചിട്ടില്ല. കമ്പ്യൂട്ടർവത്കരണം വന്നാൽ വൻതോതിൽ മിനിസ്റ്റീരിയൽ ജീവനക്കാരെ കുറയ്ക്കേണ്ടിവരും. ഇതിനാണ് തച്ചങ്കരി തയ്യാറെടുക്കുന്നത്.
കെ.എസ്.ആർ.ടി.സി.യിൽ എന്തെല്ലാം തരം ഡ്യൂട്ടികളുണ്ടെന്ന് മേധാവികൾക്ക് പോലും നിശ്ചയമില്ല. പോയന്റ് ഡ്യൂട്ടി, അദർ ഡ്യൂട്ടി, സ്പെയർ ഡ്യൂട്ടി തുടങ്ങി പലതരം ഡ്യൂട്ടികളുണ്ട്. അസുഖം, വയ്യായ്ക തുടങ്ങി അവശത ഉള്ളവർക്കാണ് അദർ ഡ്യൂട്ടി നൽകുന്നത്. യഥാർഥത്തിൽ ഇത് കോർപ്പറേഷൻ അംഗീകരിച്ച ഡ്യൂട്ടിയല്ല. അതതുകാലത്തെ ഭരണസംഘടനയിൽപ്പെട്ടവർക്ക് സൗകര്യപ്രദമായാണ് ഈ ഡ്യൂട്ടി അനുവദിക്കുന്നത്. ഫലത്തിൽ അദർ ഡ്യൂട്ടി എന്നാൽ, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. സംഘടനാപ്രവർത്തനത്തിൽ മുഴുകാം. വിവിധ സ്ഥലങ്ങളിൽ നിന്നുവരുന്ന ബസ്സുകൾ ഒരേദിശയിലേക്ക് ഒന്നിച്ച് പോവുന്നത് ഒഴിവാക്കാനും ഇത് പരിശോധിക്കാനുമുള്ളതാണ് പോയന്റ് ഡ്യൂട്ടി. ഇവർ കൃത്യമായി ജോലിചെയ്യുകയാണെങ്കിൽ പോയന്റ് ഡ്യൂട്ടി നല്ലതാണ്. എന്നാൽ, പോയന്റ് ഡ്യൂട്ടി എടുക്കുന്ന ഭൂരിപക്ഷം പേരും ജോലി ചെയ്യാറില്ല. ഇതെല്ലാം കെ എസ് ആർ ടി സിയെ തളർത്തുന്ന പ്രധാന കാരണങ്ങളാണ്.