- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാശ്മീരിൽ യുവാക്കളെ പരിശീലനത്തിന് റിക്രൂട്ട് ചെയ്ത് തുടക്കം; ഡൽഹിയിലേയും സൂറത്തിലേയും ബംഗളൂരുവിലേയും സ്ഫോടനങ്ങളിലൂടെ ഇന്ത്യൻ തീവ്രവാദത്തിന്റെ മുഖമായി; മൈക്രോ ചിപ്പുകളിലൂടെ ഭീതി പടർത്തി വളർന്ന് പന്തലിച്ചു; കേസുകളുടെ ഗൗരവം മറച്ചുവച്ച് കർണ്ണാടകയ്ക്ക് വിട്ടുകൊടുത്ത കേരള മാതൃകയും; തടിയന്റവിടെ നസീറിനെതിരെ ഉറക്കം നടിച്ച് മലബാറിൽ ഐസിസിനെ എത്തിച്ചത് ഇങ്ങനെ
കണ്ണൂർ: ലഷ്‌ക്കർ-ഇ-തൊയ്ബ ഭീകരൻ തടിയന്റവിടെ നസീറിന് കേരളത്തിൽ മാത്രം എട്ട് തീവ്രവാദ ബന്ധമുള്ള കേസുകളുണ്ട്. 2008 ഒക്ടോബറിൽ ജമ്മു -കാശ്മീർ അതിർത്തിയിൽ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മലയാളികൾ കൊല്ലപ്പെട്ടതോടെയാണ് തടിയന്റവിടെ നസീർ രാജ്യാന്തര തീവ്രവാദിയായി വളർന്നു വന്നത് കേരളാ പൊലീസ് അറിയുന്നത്. എന്നിട്ടും കുറേക്കാലം മൗനം പാലിച്ചു. ഈ മൗനമാണ് താലബിൻ ഹംസയെ പോലുള്ളവരെ കണ്ണൂരിൽ സജീവമാക്കിയത്. ഐസിസിലേക്ക് മലബാറിൽ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യാൻ ഇവർക്ക് കളമൊരുങ്ങിയതും ഇങ്ങനെയാണ്. ജമ്മു -കാശ്മീർ അതിർത്തിയിൽ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മലയാളികൾ കൊല്ലപ്പെട്ട കേസിൽ 23 പേരെ അറസ്റ്റ് ചെയ്തിരുന്നു. നസീറിനും പ്രധാന കൂട്ടാളിയായ ഷഫാസിനും വേണ്ടി കേരളാ പൊലീസ് അപ്പോൾ മാത്രമാണ് മയക്കത്തിൽ നിന്ന് ഉണർന്നത്. അപ്പോഴേക്കും നസീർ ഉൾപ്പെടെയുള്ള മലയാളികൾ തീവ്രവാദ പ്രവർത്തനത്തിന്റെ ഒരു ദശവർഷക്കാലം പിന്നിട്ടിരുന്നു. 2009 ഏപ്രിൽ 17 ന് മാത്രമാണ് കേരളം റിസർച്ച് ആൻഡ് അനാലിസിസ് വിങ് ഐ. ജിക്ക് നസീറിന്റേയും ഷഫാസിന്റേയും
കണ്ണൂർ: ലഷ്‌ക്കർ-ഇ-തൊയ്ബ ഭീകരൻ തടിയന്റവിടെ നസീറിന് കേരളത്തിൽ മാത്രം എട്ട് തീവ്രവാദ ബന്ധമുള്ള കേസുകളുണ്ട്. 2008 ഒക്ടോബറിൽ ജമ്മു -കാശ്മീർ അതിർത്തിയിൽ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മലയാളികൾ കൊല്ലപ്പെട്ടതോടെയാണ് തടിയന്റവിടെ നസീർ രാജ്യാന്തര തീവ്രവാദിയായി വളർന്നു വന്നത് കേരളാ പൊലീസ് അറിയുന്നത്. എന്നിട്ടും കുറേക്കാലം മൗനം പാലിച്ചു. ഈ മൗനമാണ് താലബിൻ ഹംസയെ പോലുള്ളവരെ കണ്ണൂരിൽ സജീവമാക്കിയത്. ഐസിസിലേക്ക് മലബാറിൽ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യാൻ ഇവർക്ക് കളമൊരുങ്ങിയതും ഇങ്ങനെയാണ്.
ജമ്മു -കാശ്മീർ അതിർത്തിയിൽ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മലയാളികൾ കൊല്ലപ്പെട്ട കേസിൽ 23 പേരെ അറസ്റ്റ് ചെയ്തിരുന്നു. നസീറിനും പ്രധാന കൂട്ടാളിയായ ഷഫാസിനും വേണ്ടി കേരളാ പൊലീസ് അപ്പോൾ മാത്രമാണ് മയക്കത്തിൽ നിന്ന് ഉണർന്നത്. അപ്പോഴേക്കും നസീർ ഉൾപ്പെടെയുള്ള മലയാളികൾ തീവ്രവാദ പ്രവർത്തനത്തിന്റെ ഒരു ദശവർഷക്കാലം പിന്നിട്ടിരുന്നു. 2009 ഏപ്രിൽ 17 ന് മാത്രമാണ് കേരളം റിസർച്ച് ആൻഡ് അനാലിസിസ് വിങ് ഐ. ജിക്ക് നസീറിന്റേയും ഷഫാസിന്റേയും തീവ്രവാദ ബന്ധത്തെക്കുറിച്ച് വിവരം നൽകിയത്. അപ്പോഴേക്കും നസീറും അനുയായികളും ബംഗ്ലാദേശിലെത്തിയിരുന്നു.
ബംഗ്ലാദേശ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹസ്രത്ത്-ഉൽ-ജിഹാദി (ഹുജി) എന്ന തീവ്രവാദ സംഘടനയുമായും ഇവർക്ക് ബന്ധമുണ്ടായിരുന്നു. ബംഗളൂരു സ്ഫോടനം കഴിഞ്ഞ ഉടൻ നസീറും സംഘവും ബംഗ്ലാദേശിലേക്ക് കടന്നു. അവിടുന്ന് പാക്കിസ്ഥാനിലേക്കും. പാക്കിസ്ഥാനിൽ വിവിധ സമയങ്ങളിൽ നസീറിനും സംഘത്തിനും പരിശീലനം ലഭിക്കുകയും ചെയ്തു. പാക്കിസ്ഥാനിലെ ഇന്ത്യൻ എംമ്പസിക്ക് ബോംബ് വെക്കാൻ ആസൂത്രണവും ചെയ്തിരുന്നു.
നസീറും ഷഫാസും മേഘാലയാ അതിർത്തിയിൽ വെച്ച് പിടിയിലാവുകയായിരുന്നു. പത്രങ്ങളിലൂടെ മാത്രമാണ് കേരളാ പൊലീസ് ഈ വിവരമറിഞ്ഞത്. അപ്പേേോഴക്കും ബംഗളൂരു സ്ഫോടനത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കർണ്ണാടക പൊലീസ് ഷില്ലോങ്ങിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. നസീറിനേയും ഷഫാസിനേയും ലഭിക്കാൻ പ്രൊഡക്ഷൻ വാറണ്ടുമായി എത്തിയ കേരളാ പൊലീസ് സംഘത്തിന് കർണ്ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു കൊണ്ടു പോകുന്ന നസീറിനെ കണ്ടു മടങ്ങേണ്ടി വരികയായിരുന്നു. ബംഗളൂരു സ്ഫോടനത്തിന്റെ തീവ്രത ഷില്ലോങ് കോടതിയെ അതേ ഗൗരവത്തിലറിയിച്ചതിനാൽ കർണ്ണാടക പൊലീസിന് നസീറിനെ കൈമാറിക്കൊണ്ട് ഷില്ലോങ് കോടതി ഉത്തരവിടുകയായിരുന്നു. ഒടുവിൽ ബംഗളൂരു പൊലീസിനെ അനുഗമിക്കുക മാത്രമായി കേരളാ പൊലീസ് ഒതുങ്ങി. കേരളത്തിലെ തീവ്രവാദ ബന്ധമുള്ള എട്ട് പ്രധാന കേസുകൾ നില നിൽക്കേ അതിന്റെ ഗൗരവത്തിൽ ഷില്ലോങ് കോടതിയെ ബോധിപ്പിക്കാൻ കേരളാ പൊലീസിന് കഴിഞ്ഞിരുന്നില്ല.
കണ്ണൂർ എടക്കാട് പൊലീസ് ചാർജ് ചെയ്ത യുവാക്കളെ കാശ്മീരിൽ തീവ്രവാദ പരിശീലനത്തിന് അയച്ചതാണ് പ്രധാന കേസ്. രാജ്യത്തിനെതിരെ യുദ്ധം ചെയ്ത ഈ കേസിന്റെ ഗൗരവം പോലും കേരളാ പൊലീസ് ഷില്ലോങ് കോടതിയെ ധരിപ്പിക്കാനായില്ല. എറണാകുളം തൃക്കാക്കരയിൽ റഹിം പൂക്കുടശ്ശേരി വധശ്രമക്കേസാണ് നസീറും സംഘത്തിനുമെതിരെയുള്ള മറ്റൊരു കേസ്. കളമശ്ശേരിയിൽ തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്സ് കത്തിച്ച കേസ്, കോഴിക്കോട് മോഫ്യൂസൽ ബസ്സ് സ്റ്റാൻഡ്, കെ.എസ്. ആർ.ടി.സി ബസ്സ് സ്റ്റാൻ് എന്നിവിടങ്ങളിലെ ഇരട്ട സ്ഫോടന കേസ്, കണ്ണൂർ സിറ്റിയിലെ വിനോദ് വധക്കേസ്,. പൊലീസിനെ ആക്രമിച്ചതിന്റെ പേരിൽ കണ്ണൂർ സിറ്റി പൊലീസ് എടുത്ത കേസ്, ഇവയൊക്കെയാണ് നസീർ പ്രതിയായുള്ള കേരളത്തിലെ പ്രധാന കേസുകൾ.
ഇക്കാലത്ത് കർണ്ണാടക കുടകിലും നസീർ താവളം തേടിയിരുന്നു. കുടകിലെ തീവ്രവാദ പരിശീലന ക്യാമ്പുകളിൽ ഹൈദരാബാദിൽ നിന്നും എ.കെ. 47 തോക്കുകൾ കണ്ണൂരിലെത്തിക്കുകയും കുടകിലേക്ക് കടത്തുകയും ചെയ്തിരുന്നു. ഹൈദരാബിൽ നിന്നും ട്രെയിൻ മാർഗ്ഗമാണ് തോക്കുകൾ കണ്ണൂരിലെത്തിച്ചത്. പിന്നെ തോക്കുകൾ അഴിച്ച് പാട്സാക്കി സ്റ്റീൽ പാത്രങ്ങൾ എന്ന് ധരിപ്പിച്ച് വയനാട്ടിൽ ഗുഡ്സ് ഓട്ടോയിൽ കടത്തി. നസീറിന്റെ കൂട്ടാളിയായ ഷഫാസിന്റെ വീട്ടിലാണ് ഇവ സൂക്ഷിച്ചിരുന്നത്. വയനാട്ടിൽ എത്തിച്ച ഇവ വേറൊരു വാഹനത്തിൽ ആയുധ പരിശീലനം നടക്കുന്ന കുടകിലെ സോമവാർപേട്ടയിൽ എത്തിക്കുകയായിരുന്നു. കുടകിൽ ഇഞ്ചി പാടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു നസീറിന്റെ തീവ്രവാദ പരിശീലന ക്യാമ്പ്. മലയാളികൾ ഇഞ്ചി പാടങ്ങൾ പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നതിന്റെ മറവിലാണ് നസീർ ക്യാമ്പ് സംഘടിപ്പിച്ചത്.
2008 ലെ ഡൽഹി സ്ഫോടനം, സൂറത്ത് സ്ഫോടനം, ബംഗളൂരു സ്ഫോടനം, എന്നിവ ആസൂത്രണം ചെയ്തത് നസീറും അബ്ദുൾ സത്താറും ചേർന്നായിരുന്നു. റിയാസ് ബട്ക്കലിന്റെ നിർദേശ പ്രകാരമായിരുന്നു ബോംബുകൾ വെച്ചത്. മൈക്രോ ചിപ്പുകൾ സ്ഥാപിച്ചായിരുന്നു സ്ഫോടനം നടത്താൻ തീരുമാനിച്ചത്. ഇതിനുള്ള പണം നൽകിയത് റിയാസ് ബട്ക്കലായിരുന്നു. മൈക്രോ ചിപ്പുകൾ സ്ഥാപിച്ചതിന്റെ സമാനതകളാണ് ബോംബ് സ്ഫോടനങ്ങളുടെ ആസൂത്രധാരകർ തടിയന്റവിടെ നസീറും കൂട്ടാളികളുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായത്.