- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനാധിപത്യം ശിർക്കാണെന്ന് പറഞ്ഞ് യുവാക്കളെ ഹരംപിടിപ്പിച്ചു; സ്വാദിഷ്ടമുള്ള ഭക്ഷണം വിവാഹ സൽക്കാരങ്ങളിൽ വിളമ്പിയ ബിരിയാണി ഹംസ; അൽ മുജാഹിർ ബ്ലോഗിലൂടെ പ്രവാചക വചനങ്ങൾ തെറ്റായി വ്യാഖ്യാനിച്ച താലിബാൻ ഹംസ: ഖിലാഫത്തും ജിഹാദിയും തീവ്ര ചിന്താഗതികളും അടിച്ചേൽപ്പിച്ച് കുടുംബങ്ങളെ സിറിയയ്ക്ക് കടത്തി; വലയിലാക്കിയത് മലബാറിനെ ഇസ്ലാം തീവ്രവാദത്തിന്റെ ഹബ്ബാക്കിയ 55കാരൻ; തലശ്ശേരി ഹംസ കേരളത്തിലെ തീവ്രവാദികളുടെ കാരണവരെന്ന് പൊലീസ്
കണ്ണൂർ: ഒടുവിൽ തലശ്ശേരി സ്വദേശി അറബി ഹംസയും പിടിയിലായി. 55 വയസ്സ് കഴിഞ്ഞ ഹംസ യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റ്സിൽ റിക്രൂട്ട് ചെയ്യുന്നതിൽ പ്രധാനിയാണ്. എന്നാൽ ഹംസ ഒരിക്കലും സിറിയയിലോ അഫ്ഗാനിസ്ഥാനിലോ പോയിട്ടുമില്ല. വിവാഹം ഉൾപ്പെടെയുള്ള സൽക്കാരങ്ങളിൽ തലശ്ശേരി ബിരിയാണി തയ്യാറാക്കുന്ന ബിസിനസ്സാണ് ഹംസയുടേത്. തീവ്രവാദത്തെക്കുറിച്ച് യുവാക്കളെ ഹരം പിടിപ്പിക്കാൻ ഖിലാഫത്ത്, ജിഹാദി പ്രയോഗങ്ങൾ ഉപയോഗിച്ചാണ് ഹംസയുടെ റിക്രൂട്ടിങ്. അതി ശക്തമായ പ്രവർത്തനമാണ് ഇയാൾ നടത്തുന്നതെന്ന് കണ്ണൂർ ഡി.വൈ. എസ്. പി. പി.പി. സദാനന്ദൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഹംസക്കൊപ്പം മനാഫ് എന്നയാളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുപത് വർഷം ഗൾഫിൽ ജോലി ചെയ്തിരുന്നു ഹംസ. ഇയാൾക്ക് ഐഎസ് നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. കേരളത്തിലെ ഏറ്റവും പ്രായംകൂടിയ തീവ്രവാദിയാണ് ഇയാളെന്നും പൊലീസ് പറയുന്നു. അതായത് കേരളത്തിലെ തീവ്രവാദികളുടെ പ്രധാന നേതാവാണ് ഹംസ. നേരത്തേ ഡൽഹിയിൽ പിടിയിലായ ഷാജഹാൻ, കൊല്ലപ്പെട്ട ഷമീർ, ഷജിൽ എന്നിവരെയാണ് ആദ്യം റിക്രൂട്ട് ചെയ്തത്. ഇവർ
കണ്ണൂർ: ഒടുവിൽ തലശ്ശേരി സ്വദേശി അറബി ഹംസയും പിടിയിലായി. 55 വയസ്സ് കഴിഞ്ഞ ഹംസ യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റ്സിൽ റിക്രൂട്ട് ചെയ്യുന്നതിൽ പ്രധാനിയാണ്. എന്നാൽ ഹംസ ഒരിക്കലും സിറിയയിലോ അഫ്ഗാനിസ്ഥാനിലോ പോയിട്ടുമില്ല. വിവാഹം ഉൾപ്പെടെയുള്ള സൽക്കാരങ്ങളിൽ തലശ്ശേരി ബിരിയാണി തയ്യാറാക്കുന്ന ബിസിനസ്സാണ് ഹംസയുടേത്. തീവ്രവാദത്തെക്കുറിച്ച് യുവാക്കളെ ഹരം പിടിപ്പിക്കാൻ ഖിലാഫത്ത്, ജിഹാദി പ്രയോഗങ്ങൾ ഉപയോഗിച്ചാണ് ഹംസയുടെ റിക്രൂട്ടിങ്. അതി ശക്തമായ പ്രവർത്തനമാണ് ഇയാൾ നടത്തുന്നതെന്ന് കണ്ണൂർ ഡി.വൈ. എസ്. പി. പി.പി. സദാനന്ദൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഹംസക്കൊപ്പം മനാഫ് എന്നയാളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇരുപത് വർഷം ഗൾഫിൽ ജോലി ചെയ്തിരുന്നു ഹംസ. ഇയാൾക്ക് ഐഎസ് നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. കേരളത്തിലെ ഏറ്റവും പ്രായംകൂടിയ തീവ്രവാദിയാണ് ഇയാളെന്നും പൊലീസ് പറയുന്നു. അതായത് കേരളത്തിലെ തീവ്രവാദികളുടെ പ്രധാന നേതാവാണ് ഹംസ. നേരത്തേ ഡൽഹിയിൽ പിടിയിലായ ഷാജഹാൻ, കൊല്ലപ്പെട്ട ഷമീർ, ഷജിൽ എന്നിവരെയാണ് ആദ്യം റിക്രൂട്ട് ചെയ്തത്. ഇവർ മുഖേനയാണ് മറ്റുള്ള പലരെയും ചേർത്തത്. തീവ്ര ഇസ്ലാം ചിന്താഗതികളും ജിഹാദിസന്ദേശങ്ങളും ഇവരിൽ അടിച്ചേൽപ്പിച്ചതും ഹംസയാണ്. അൽ മുജാഹിർ എന്ന പേരിൽ വെബ്‌സൈറ്റും ഇതിനായി ഉപയോഗപ്പെടുത്തി. കുടുംബങ്ങളൊന്നിച്ച് സിറിയയിലേക്ക് പോകാനുള്ള പ്രേരണയും ഇയാളാണ് നൽകിയതെന്നും പൊലീസ് പറയുന്നു. ഇസ്ലാമാക്ക് സ്റ്റേറ്റി(ഐഎസ്)ന്റെ മലയാളം ബ്ലോഗ് സജീവമായി പ്രവർത്തിക്കുന്നുവെന്ന വാർത്തക്കു പിന്നാലെ ബ്ലോഗ് സംസ്ഥാന കേന്ദ്ര സുരക്ഷാ ഏജൻസികൾ പൂട്ടിച്ചിരുന്നു. ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ മലയാളം ബ്ലോഗ് സജീവമാണെന്നും ബ്ലോഗിനു പിന്നിൽ ഐഎസ് അനുകൂലികളായ ഒരു സംഘം മലയാളികളുണ്ടെന്നുമുള്ള വാർത്ത 2016 ജൂലൈ 30ന് ആയിരുന്നു മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചത്.
കാസർകോഡ് നിന്നും ഐഎസിലേക്ക് പോയതായി കണക്കാക്കുന്ന അഷ്ഫാഖ് മജീദ് സഹോദരിക്കയച്ച സന്ദേശത്തിൽ ഐഎസിന്റെ മലയാളം ആശയം പ്രചരിപ്പിക്കുന്ന പ്രധാന വേദഗ്രന്ഥമായ അൽ മുഹാജിറൂൻ ബ്ലോഗിനെ കുറിച്ച് പറഞ്ഞിരുന്നു. ഈ വിഷയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മറുനാടൻ മലയാളി വിശദമായ അന്വഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. അതിഭീകരവും മനുഷ്യന് ഉൾകൊള്ളാൻ സാധിക്കാത്തതുമായ തീവ്രമായ ആശയങ്ങൾ അടങ്ങുന്നതായിരുന്നു അൽ മുഹാജിറൂൻ എന്ന ഐഎസിന്റെ മലയാളം ബ്ലോഗ്. മറുനാടൻ വാർത്തക്കു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകി പൂട്ടിക്കുകയായിരുന്നു. ഈ ബ്ലോഗിന് പിന്നിലും ഹംസയായിരുന്നു.
ബ്ലോഗ് നിരവധി പേരെ ആകർഷിക്കുകയും ഐഎസിലേക്ക് അടുപ്പിക്കുകയും ചെയ്തതു. ദുരൂഹ സാഹചര്യത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാണാതായ മലയാളികൾക്കെല്ലാം ഈ വെബ്സൈറ്റുമായി ബന്ധമുണ്ടായിരുന്നു. വേഡ് പ്രസ്സിന്റെ പേജിലായിരുന്നു അൽ മുഹാജിറൂൻ ബ്ലോഗ് പ്രവർത്തിച്ചിരുന്നത്. അൽ മൂഹാജിറൂൻ എന്ന പേരിൽ 2015ൽ ആരംഭിച്ച ഐഎസ് അനുകൂല ബ്ലോഗിൽ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ പതാകയും ഖിലാഫത്ത് സ്ഥാപിക്കുന്നതിനായി ജിഹാദിനിറങ്ങണെമെന്ന ആഹ്വാനങ്ങളും ആണ് ഉണ്ടായിരുന്നത്. ഇസ്ലാമിക രാഷ്ട്രം -ഇസ്ലാമിക ഖിലാഫത്തിന്റെ പുനഃസ്ഥാപനം സാധ്യാമാക്കുന്നതിനായി ഖുർആൻ സൂക്തങ്ങളും ഹദീസു(പ്രവാചക വചനം)കളും തെറ്റായി വ്യാഖ്യാനിച്ചാണ് ബ്ലോഗിലൂടെ ഐഎസിലേക്ക് ആളുകളെ ആകൃഷ്ടരാക്കുന്നത്. ഐഎസ് അടക്കമുള്ള തീവ്രവാദ സംഘങ്ങളിലേക്ക് ഓൺലൈൻ വഴി റിക്രൂട്ട് നടത്തുന്നതായും ഓൺലൈൻ വഴി തീവ്രവാദ ആശയങ്ങളും തെറ്റായി പ്രചരിപ്പിക്കുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെല്ലാം പിന്നിൽ ഹംസയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.
ജിഹാദിന്റെയും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിന്റെ ആവശ്യകതയും നിരന്തരം പ്രതിപാതിക്കുകയും ഇന്ത്യൻ മുസ്ലിംങ്ങളെ ജിഹാദിലേക്ക് ക്ഷണിച്ചു കൊണ്ടുമുള്ള 53 അധ്യായങ്ങളാണ് പൂട്ടിയ ബ്ലോഗിൽ ഉണ്ടായിരുന്നത്. ലേഖനങ്ങളിലുടനീളം ഐഎസ് നിലപാടുകൾ ആധികാരികമായി തന്നെ അടിവരയിട്ടു പറയുന്നുണ്ട്. മാത്രമല്ല, ലേഖനങ്ങളെല്ലാം പരിശോധന വിധേയമാക്കിയാൽ ഇവയെല്ലാം ഒരേ സ്വഭാവമുള്ളതാണെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് ഒരേ സ്രോതസ്സാണെന്നും വ്യക്തമാകുകയും ചൈയ്തിരുന്നു. ജനാധിപത്യം ശിർക്കാണെന്നും അമുസ്ലിംങ്ങളുമായി സമാധാന കരാർ ഇല്ലെങ്കിൽ ജിഹാദിന്റെ ബന്ധമാണുള്ളതെന്നും പലയാവർത്തി ബ്ലോഗിൽ പറയുന്നുണ്ടായിരുന്നു. ഇത് തന്നെയായിരുന്നു ബിരിയാണി ഹംസയും പ്രചരിപ്പിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
രാജ്യത്ത് ഒരിടത്തുമില്ലാത്ത രീതിയിൽ ഇത്രയധികം പേർ ഒന്നിച്ച് ഐ.എസിൽ ചേരാനിടയാവാനുള്ള സാഹചര്യത്തെ വളരെ ഗൗരവത്തോടെയാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി കാണുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഐ.എസിൽചേർന്ന എഴുപതോളം പേരിൽ ഭൂരിഭാഗവും കണ്ണൂർ, കാസർകോട് ജില്ലയിൽ നിന്നാണ്. കാസർകോട് ജില്ലയിലെ പടന്ന-തൃക്കരിപ്പൂർ മേഖലയിൽനിന്ന് 21 പേർ, കണ്ണൂർ ജില്ലയിലെ വളപട്ടണത്തുനിന്ന് കുടുംബമടക്കം 15 പേർ, ചക്കരക്കൽ ഭാഗത്തുനിന്ന് പത്തുപേർ, കനകമലയിൽനിന്ന് 10 പേർ എന്നിവരും ഇതിൽപ്പെടും.
ദേശീയ അന്വേഷണ ഏജൻസി നാല് മാസം മുമ്പ് ചോദ്യം ചെയ്യുകയും നിരീക്ഷണത്തിലിരിക്കുന്നവരുമാണ് ഇന്നലെ കണ്ണൂരിൽ അറസ്റ്റ് ചെയ്യപ്പെട്ടത്. കെ.വി. അബ്ദുൾ റസാഖ്, എം.വി റാഷിദ്, കെ.സി. മിത്ലജ്, എന്നിവരുടെ മൊബൈൽ ഫോണുകൾ ഇന്ത്യയിലെത്തിയ ഉടൻ എൻ.ഐ. എ പിടിച്ചെടുത്തിരുന്നു. അവ പരിശോധനക്ക് വിധേയമാക്കിയതോടെ ഇവരെ നിരീക്ഷിക്കുകയായിരുന്നു. തുർക്കി വഴി സിറിയയിലേക്ക് പോകുന്ന വിവിധ രാജ്യക്കാരായവരെ തുർക്കി സേന പിടികൂടി അതാത് രാജ്യത്തേക്ക് കടത്തി വിടുക പതിവാണ്. ഇങ്ങിനെ ഐ.എസിലേക്ക് ചേരാനെത്തുന്നവരുടെ ബാഹുല്യം കാരണം മറ്റ് നിയമ നടപടികൾ പൂർത്തീകരിക്കുക അസാധ്യമാണ്. അതിനാൽ അതാത് രാജ്യങ്ങളിലേക്ക് കയററി വിടുക മാത്രമാണ് അവർക്ക് സാധിക്കുന്നത്.
തുർക്കി, സിറിയ അതിർത്തി പോലും ഭദ്രമല്ലാത്തതിനാൽ ഐ.എസിൽ ചേക്കേറുന്നവർ രാത്രിയുടെ മറവിലാണ് സിറിയയിലേക്ക് കടക്കുക. അതിർത്തി കടക്കുന്നവരെ കൊണ്ടു പോകാൻ പ്രത്യേക ഏജന്റുമാർ കാത്തിരിക്കുക പതിവാണ്. ഇങ്ങിനെ കൊണ്ടു പോയാൽ അവർക്ക് അതിനുള്ള കമ്മീഷനും ലഭിക്കുമെന്നാണ് അറിയുന്നത്. ദേശീയ അന്വേഷണ ഏജൻസിയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും മാസങ്ങളായി പിടികൂടപ്പെട്ട പ്രതികളെ നിരീക്ഷണ വലയത്തിലാക്കിയിരിക്കയായിരുന്നു. അതിനിടെയാണ് വ്യക്തമായ നിരീക്ഷണവും ഗവേഷണവും നടത്തി കണ്ണൂർ പൊലീസ് ഇവരെ പിടികൂടി അറസ്റ്റ് ചെയ്തത്. തീവ്രവാദ കേസിൽ സംസ്ഥാന പൊലീസിന് എന്തൊക്കെ ചെയ്യാനുമെന്നതിന്റെ ഉത്തമ തെളിവാണ് ഇവരുടെ അറസ്റ്റ്.
കൂടുതൽ പേരെ ഇസ്ലാമിക് സ്റ്റേറ്റ്സിൽ എത്തിക്കുന്നതും പോയവർ മരണപ്പെട്ടതുമെല്ലാം പൊലീസിന്റെ നിയമ നടപടികളിൽ പെടുന്ന വിഷയമാണ്. ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് കടക്കാൻ ശ്രമിച്ച് പരാജയപ്പെട്ടവരാണ് ഇപ്പോൾ അറസ്റ്റിലായവർ. എന്നാൽ ഇവർക്കൊന്നും മാനസാന്തരം വന്നിട്ടില്ലെന്നാണ് ഡി.വൈ. എസ്. പി വ്യക്തമാക്കുന്നത്. രാജ്യത്തിനെതിരായി കലാപമുണ്ടാക്കുമെന്ന സംശയം പോലും ഇവർക്കെതിരെ നില നിൽക്കുന്നുണ്ട്. അങ്ങിനെയുള്ള സാഹചര്യത്തിലാണ് ഇവർ പൊലീസ് പിടിയിലായത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നായി 15 കുടുംബങ്ങളിൽപെട്ട 35 ലേറെ പേർ ഇപ്പോൾ ഇസ്ലാമിക് സ്റ്റേറ്റ്സിലുണ്ട്. ഇവരിൽ പത്ത് പേരെങ്കിലും മരിച്ചതായി അനൗദ്യോദിക വിവരവുമുണ്ട്.