- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലയോലപ്പറമ്പ് 'ദൃശ്യം' മോഡൽ കൊലപാതകത്തിൽ വീണ്ടും വഴിത്തിരിവ്; കണ്ടെടുത്ത അസ്ഥിക്കഷണങ്ങൾ മനുഷ്യന്റേതല്ല; കെട്ടിടത്തിന്റെ അടിത്തറ കുഴിച്ചുള്ള പരിശോധന നിർത്തി; പ്രതി അന്വേഷണം വഴിതെറ്റിക്കുന്നുവെന്ന് സംശയം; മൃതദേഹാവശിഷ്ടം കിട്ടിയില്ലെങ്കിലും പ്രതിക്കുമേൽ കൊലക്കുറ്റം ചുമത്താമെന്ന് എസ്‌പി
വൈക്കം: എട്ടു വർഷം മുമ്പു തലയോലപ്പറമ്പിൽ കാണാതായ പണമിടപാടുകാരൻ കാലായിൽ മാത്യു(56)വിന്റെ മൃതദേഹത്തിനായുള്ള അന്വേഷണത്തിൽ വീണ്ടും വഴിത്തിരിവ്. മാത്യുവിന്റെ മൃതദേഹം കുഴിച്ചിട്ടുവെന്ന് പ്രതി അനീഷ് പറഞ്ഞ കെട്ടിടത്തിനടുത്തുള്ള പുരയിടത്തിൽനിന്ന് പൊലീസ് കണ്ടെത്തിയ അസ്ഥികൾ മനുഷ്യന്റേതല്ലെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. പ്രതി കാണിച്ചുകൊടുത്ത സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തിയിട്ടും അന്വേഷണത്തിനു സഹായകമായ ഒന്നും കണ്ടെത്താൻ പൊലീസിനായില്ല. അതേസമയം മൃതദേഹം കണ്ടെത്താനായില്ലെങ്കിലും പ്രതി ടിവിപുരം സ്വദേശി അനീഷിനെതിരേ കൊലപാതകക്കുറ്റം ചുമത്താനാകുമെന്ന് പൊലീസ് വ്യക്തമാക്കി. കേസ് തെളിയിക്കാനാകുമെന്നതിൽ ഒരു സംശയവുമില്ലെന്ന് എസ്‌പി കെ.ജി. സൈമൺ പറഞ്ഞു. മൃതദേഹാവശിഷ്ടം കിട്ടിയില്ലെങ്കിലും പ്രതിക്കുമേൽ കൊലക്കുറ്റം ചുമത്താമെന്നും അദ്ദേഹം വ്യക്തമാക്കി. മൃതദേഹത്തിനായി തറ പൊളിച്ച് പരിശോധന നടത്തുന്ന കെട്ടിടത്തിൽ നിന്ന് 15 മീറ്റർ അകലെയുള്ള പുരയിടത്തിൽ വിശദമായ പരിശോധന നടത്തിയപ്പോഴാണ് അസ്ഥി കഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. വാ
വൈക്കം: എട്ടു വർഷം മുമ്പു തലയോലപ്പറമ്പിൽ കാണാതായ പണമിടപാടുകാരൻ കാലായിൽ മാത്യു(56)വിന്റെ മൃതദേഹത്തിനായുള്ള അന്വേഷണത്തിൽ വീണ്ടും വഴിത്തിരിവ്. മാത്യുവിന്റെ മൃതദേഹം കുഴിച്ചിട്ടുവെന്ന് പ്രതി അനീഷ് പറഞ്ഞ കെട്ടിടത്തിനടുത്തുള്ള പുരയിടത്തിൽനിന്ന് പൊലീസ് കണ്ടെത്തിയ അസ്ഥികൾ മനുഷ്യന്റേതല്ലെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. പ്രതി കാണിച്ചുകൊടുത്ത സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തിയിട്ടും അന്വേഷണത്തിനു സഹായകമായ ഒന്നും കണ്ടെത്താൻ പൊലീസിനായില്ല.
അതേസമയം മൃതദേഹം കണ്ടെത്താനായില്ലെങ്കിലും പ്രതി ടിവിപുരം സ്വദേശി അനീഷിനെതിരേ കൊലപാതകക്കുറ്റം ചുമത്താനാകുമെന്ന് പൊലീസ് വ്യക്തമാക്കി. കേസ് തെളിയിക്കാനാകുമെന്നതിൽ ഒരു സംശയവുമില്ലെന്ന് എസ്‌പി കെ.ജി. സൈമൺ പറഞ്ഞു. മൃതദേഹാവശിഷ്ടം കിട്ടിയില്ലെങ്കിലും പ്രതിക്കുമേൽ കൊലക്കുറ്റം ചുമത്താമെന്നും അദ്ദേഹം വ്യക്തമാക്കി.
മൃതദേഹത്തിനായി തറ പൊളിച്ച് പരിശോധന നടത്തുന്ന കെട്ടിടത്തിൽ നിന്ന് 15 മീറ്റർ അകലെയുള്ള പുരയിടത്തിൽ വിശദമായ പരിശോധന നടത്തിയപ്പോഴാണ് അസ്ഥി കഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകനാണ് സമീപത്തെ പറമ്പിൽ അസ്ഥികൾ കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
കൊള്ളപ്പലിശയ്‌ക്കെടുത്ത പണം തിരിച്ചടയ്ക്കാൻ പറ്റാതായ അനീഷ്, മാത്യുവിനെ വിളിച്ചുവരുത്തി കയ്യിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കയർ കഴുത്തിൽ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തിയെന്നാണു ചോദ്യം ചെയ്യലിൽ പൊലീസിനോടു പറഞ്ഞത്. തലയോലപ്പറമ്പ് പള്ളിക്കവലയ്ക്കുസമീപം അനീഷ് സ്റ്റിക്കർവർക്ക് നടത്തിയിരുന്ന സ്ഥാപനത്തിൽവച്ചാണു കൊല നടത്തിയത്. മൃതദേഹം കടയുടെ പിന്നിൽ കുഴിച്ചുമൂടിയെന്നും ഇയാൾ പറഞ്ഞു. ഈ സ്ഥലത്ത് ഇപ്പോൾ ഒരു വ്യാപാരസമുച്ചയമാണ് സ്ഥിതിചെയ്യുന്നത്.
പഴയ കെട്ടിടം പൊളിച്ചാണ് വ്യാപാരസമുച്ചയം പണിതിരിക്കുന്നത്. അതുകൊണ്ടുതന്നെ ഓർമ്മവച്ച്, മൃതദേഹം മറവുചെയ്തുവെന്ന് പ്രതി പറയുന്ന സ്ഥലത്തിനു മാറ്റംവരാൻ ഇടയുണ്ട്. പഴയ കെട്ടിടത്തിന്റെയും പുതിയ വ്യാപാര സമുച്ചയത്തിന്റെയും പ്ലാൻ അടിസ്ഥാനമാക്കിയാണു തെരച്ചിൽ നടത്തിയത്. വ്യാപാരസമുച്ചയത്തിന്റെ മതിലിന് അകവും പുറവുമായി വരുന്ന കുറച്ചു സ്ഥലം അടയാളപ്പെടുത്തിയായിരുന്നു തെരച്ചിൽ.
രണ്ടു ദിവസമായി വ്യാപാരസമുച്ചയത്തിന്റെ തറ കുഴിച്ച് പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് കെട്ടിടത്തിന്റെ അടിത്തറ കുഴിച്ചുള്ള പരിശോധന അവസാനിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. പ്രതി അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിക്കുകയാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
വ്യാജനോട്ട് കേസിലെ പ്രതിയായ അനീഷ് ആണ് മാത്യുവിനെ കൊലപ്പെടുത്തിയതെന്ന് ഇയാളുടെ പിതാവ് വാസു വെളിപ്പെടുത്തിയതിനെ തുടർന്ന് തിരോധാനക്കേസ് കൊലപാതകമായി മാറുകയായിരുന്നു.
കൊല്ലപ്പെട്ട മാത്യുവിന്റെ മകൾ നൈസിയെ ഫോണിൽ വിളിച്ചാണ് അനീഷിന്റെ പിതാവ് വാസു തന്റെ മകനാണ് മാത്യുവിനെ കൊലപെടുത്തിയതെന്ന കാര്യം പറഞ്ഞത്.
വാസുവിന്റെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത നൈസി ഈ തെളിവുമായി ഡിസംബർ നാലിന് പൊലീസിനെ സമീപിക്കുകയായിരുന്നു. അതേസമയം ഒക്ടോബറിൽ വ്യാജനോട്ട് കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായ അനീഷിനെ ഇക്കാലയളവിൽ പൊലീസ് പലവട്ടം ചോദ്യം ചെയ്തിരുന്നുവെങ്കിലും കൊലപാതകം സംബന്ധിച്ച വിവരങ്ങളൊന്നും ഇവർക്ക് ലഭിച്ചിരുന്നില്ല. നൈസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കള്ളനോട്ട് കേസിൽ ജയലിൽ കഴിയുന്ന അനീഷിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തായത്.
പലിശ ഇടപാടുകാരനായ മാത്യുവിൽ നിന്ന് സുഹൃത്തായ അനീഷ് പണം കടംവാങ്ങിയിരുന്നു. എന്നാൽ പലിശയും കൂട്ടുപലിശയും ചേർന്ന് ഈ തുക ഇരട്ടിച്ചപ്പോൾ അനീഷിന്റെ വീടും വസ്തുവും തന്റെ പേരിലെഴുത്തി തരാൻ മാത്യു അനീഷിനോട് ആവശ്യപ്പെട്ടു. അനീഷ് വീടും വസ്തുവും മാത്യുവിന്റെ പേരിൽ എഴുതി കൊടുത്തെങ്കിലും കടം തീർക്കാൻ സാധിച്ചില്ല. ഇതോടെ മാത്യു അനീഷിനോട് വീടൊഴിയാൻ ആവശ്യപ്പെടുകയും ഈ ദേഷ്യത്തിൽ അനീഷ് മാത്യുവിനെ കൊല്ലപ്പെടുത്തി കുഴിച്ചിടുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
2008ലെ അതിദാരുണമായ കൊലപാതകത്തിന്റെ കഥ ഇപ്പോൾ പുറത്തായതിനു പിന്നിൽ അനീഷിന്റെ കൂട്ടുപ്രതി പൊലീസിനയച്ച കത്താണ്. ഈ കത്തിലൂടെയാണ് അനീഷിന്റെ അച്ഛൻ കാര്യങ്ങൾ മനസ്സിലാക്കിയതെന്നു സൂചനയുണ്ട്.