- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിക്കുളത്തെ അമൂല്യ ജ്യൂലറിയുടെ പൂട്ടുകളും ലോക്കും ഗ്യാസ് കട്ടർ വഴി തകർത്ത് മോഷ്ടിച്ചത് 77 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ; രണ്ടേകാൽ കോടിയോളം മതിപ്പുള്ള സ്വർണ്ണവും വെള്ളിയും പണവും മോഷ്ടാക്കൾ എടുത്തില്ല; അന്യസംസ്ഥാന തൊഴിലാളികളായ കള്ളന്മാർ നാടുവിട്ടതായി സൂചന
തൃശ്ശൂർ: തൃപ്രയാറിലെ തളിക്കുളത്ത് ജൂവല്ലറിയിൽനിന്ന് രണ്ട് കിലോ 840 ഗ്രാം സ്വർണാഭരണങ്ങൾ കവർന്നതിന് പിന്നിൽ അന്യസംസ്ഥന തൊഴിലാളികളാണെന്ന നിഗമനത്തിൽ പൊലീസ്. 77,41,725 രൂപ വിലവരുന്ന സ്വർണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത്. തളിക്കുളം സെന്ററിലെ അമൂല്യ ജൂവലറിയിലായിരുന്നു കവർച്ച. തളിക്കുളം എരണേഴത്ത് പടിഞ്ഞാട്ടയിൽ സുബിന്റെതാണ് ആഭരണക്കട. കേസന്വേഷണത്തിന് ഇരിങ്ങാലക്കുട എ.എസ്‌പി. കിരൺ നാരായണന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ഞായറാഴ്ച പുലർച്ചെ ജൂവലറിയുടെ ഷട്ടർ ഉയർത്തിവെച്ചും വിളക്കുകൾ തെളിച്ചുമായിരുന്നു കവർച്ച. വ്യാജനമ്പറിൽ വെള്ളനിറത്തിലുള്ള കാറിലെത്തിയവരാണ് കവർച്ച നടത്തിയതെന്ന് കരുതുന്നു. കവർന്ന സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടികൾ ഒരുമനയൂർ ഭാഗത്ത് റോഡരികിൽനിന്ന് കണ്ടെടുത്തു. കടയുടെ ഷട്ടറിന്റെ സെന്റർ ലോക്ക് കമ്പിപ്പാരകൊണ്ട് തകർത്തും മറ്റ് ലോക്കുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് അറുത്തുമാറ്റിയുമാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. സ്വർണം സൂക്ഷിച്ച ലോക്കറിന്റെ പൂട്ടുള്ള ഭാഗം ഗ്യാസ് കട്ടർ ഉപയോഗിച്ച് അറുത്തു
തൃശ്ശൂർ: തൃപ്രയാറിലെ തളിക്കുളത്ത് ജൂവല്ലറിയിൽനിന്ന് രണ്ട് കിലോ 840 ഗ്രാം സ്വർണാഭരണങ്ങൾ കവർന്നതിന് പിന്നിൽ അന്യസംസ്ഥന തൊഴിലാളികളാണെന്ന നിഗമനത്തിൽ പൊലീസ്. 77,41,725 രൂപ വിലവരുന്ന സ്വർണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത്. തളിക്കുളം സെന്ററിലെ അമൂല്യ ജൂവലറിയിലായിരുന്നു കവർച്ച. തളിക്കുളം എരണേഴത്ത് പടിഞ്ഞാട്ടയിൽ സുബിന്റെതാണ് ആഭരണക്കട. കേസന്വേഷണത്തിന് ഇരിങ്ങാലക്കുട എ.എസ്‌പി. കിരൺ നാരായണന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.
ഞായറാഴ്ച പുലർച്ചെ ജൂവലറിയുടെ ഷട്ടർ ഉയർത്തിവെച്ചും വിളക്കുകൾ തെളിച്ചുമായിരുന്നു കവർച്ച. വ്യാജനമ്പറിൽ വെള്ളനിറത്തിലുള്ള കാറിലെത്തിയവരാണ് കവർച്ച നടത്തിയതെന്ന് കരുതുന്നു. കവർന്ന സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടികൾ ഒരുമനയൂർ ഭാഗത്ത് റോഡരികിൽനിന്ന് കണ്ടെടുത്തു. കടയുടെ ഷട്ടറിന്റെ സെന്റർ ലോക്ക് കമ്പിപ്പാരകൊണ്ട് തകർത്തും മറ്റ് ലോക്കുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് അറുത്തുമാറ്റിയുമാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. സ്വർണം സൂക്ഷിച്ച ലോക്കറിന്റെ പൂട്ടുള്ള ഭാഗം ഗ്യാസ് കട്ടർ ഉപയോഗിച്ച് അറുത്തുമാറ്റി. ലോക്കറിലെ ആഭരണങ്ങളാണ് കവർന്നത്. ലോക്കറിൽനിന്ന് സ്വർണം മുഴുവനായി എടുക്കാനായില്ല.
സ്വർണത്തിനു പുറമേ രണ്ട് കിലോ വെള്ളിയും എട്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടുവെന്നായിരുന്നു ആദ്യസംശയം. പൊലീസെത്തി കട പരിശോധിച്ചപ്പോൾ പണവും വെള്ളിയാഭരണങ്ങളും കടയിൽത്തന്നെ കണ്ടെത്തി. മൂന്നേ മുക്കാൽ കിലോ സ്വർണമായിരുന്നു കടയിലുണ്ടായിരുന്നത്. 2.840 കിലോ ഒഴിച്ചുള്ള സ്വർണം ലോക്കറിൽത്തന്നെയുണ്ടായിരുന്നു. മോഷ്ടാക്കൾ സംസ്ഥാനം വിട്ടെന്നാണ് പൊലീസിന്റെ നിഗമനം. അതുകൊണ്ട് തന്നെ ഇവർക്കായുള്ള തെരച്ചിൽ കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കും.
സമീപത്ത് ഇറച്ചിവ്യാപാരം നടത്തുന്ന വലിയകത്ത് സിറാജ് പുലർച്ചെ മൂന്നിന് കടയ്ക്ക് സമീപം ആറോളം പേരെ കണ്ടിരുന്നു. ഹിന്ദിയാണ് ഇവർ സംസാരിച്ചിരുന്നത്. കഴിഞ്ഞദിവസം കടയിൽ അറ്റകുറ്റപ്പണി നടന്നിരുന്നതിനാൽ ആദ്യം സംശയം തോന്നിയില്ല. പിന്നീട് സംശയം തോന്നിയ സിറാജ് സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാജീവനക്കാരനെ വിളിച്ച് കാര്യം പറഞ്ഞു. ജൂവലറി ഉടമയെയും വിളിച്ചു. ഇദ്ദേഹം ഫോൺ എടുക്കാതായപ്പോൾ വീട്ടിലെത്തി കടയിൽ പണി നടക്കുന്നുണ്ടോയെന്ന് ആരാഞ്ഞു. ഇല്ലെന്നറിഞ്ഞ് ഉടമയുമായി എത്തിയെങ്കിലും മോഷ്ടാക്കൾ സ്ഥലം വിട്ടിരുന്നു.
കവർച്ച നടത്തിയവരെന്ന് കരുതുന്നവരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. മൂന്നാഴ്ച മുമ്പ് ശ്രീനാരായണപുരം സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖ കവർച്ചചെയ്യാനെത്തിയവരുടെ ഫോട്ടോകളാണ് പുറത്തുവിട്ടത്. പരിസരത്തെ സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയിലാണ് ഇവരുടെ ചിത്രങ്ങൾ പതിഞ്ഞത്. ഇവർ തന്നെയാണ് തളിക്കുളത്തും കവർച്ച നടത്തിയതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.