- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എതിർപ്പുയർത്തിയവരെയെല്ലാം മോശം പദപ്രയോഗത്തിലൂടെ അധിക്ഷേപിച്ച് മാനസികമായി തകർത്തു; കലാഭവൻ മണിയുടെ കുടുംബത്തെ സീൻ ഡാർക്കാക്കി പരിഹസിച്ചു; സ്റ്റേജിലെ പുലയാട്ടിലൂടെ റിമി ടോമിയേയും അധിക്ഷേപിച്ചു; ഊള ഫാൻസെന്ന വിളിയിൽ ലാൽ ഫാൻസുകാരും രോഷാകുലരായി; ഏഷ്യാനെറ്റിലെ ബിഗ് ബോസിലെ വിജയത്തോടെ ഇനി ഓട്ടം ജെല്ലിക്കെട്ടിലെ പോത്തിന് പിറകെ; സൂപ്പർ സെലിബ്രറ്റിയായ സാബു ഇനി തരികിടയല്ല; ലസിതാ പാലയ്ക്കലിന്റെ പരാതിക്ക് ഇനി എന്ത് സംഭവിക്കും?
കൊച്ചി: എതിർശബ്ദമുയർത്തുന്നവരെയെല്ലാം ഫേസ്‌ബുക്കിലൂടെ മോശം പദപ്രയോഗം കൊണ്ട് അധിക്ഷേപിക്കുന്ന ചാനൽ അവതാരകനുമായിരുന്നു സാബു. ഈ വിശേഷണങ്ങളാണ് സാബു മാറ്റിയെടുക്കുന്നത്. തരികിടയെന്ന് വിളിച്ച് അധിക്ഷേപിച്ചവരെ കൊണ്ട് ബിഗ് ബോസിലെ സൂപ്പർതാരമെന്ന് പറയിച്ചു സാബു. ഒരു കോടിയുമായി സാബു ബിഗ് ബോസ് ഹൗസ് വിടുമ്പോൾ പുറത്ത് കൈവിലങ്ങ് അണിയാൻ സാഹചര്യമൊരുങ്ങുന്ന വിധമുള്ള കേസുണ്ട്. പക്ഷേ സാബുവിനെ ഇനി പൊലീസ് ഒരു കാരണവശാലും തൊടില്ലെന്നാണ് സൂചന. ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലെ വിജയിയുടെ ജനപിന്തുണയാണ് ഇതിന് കാരണം, യുവമോർച്ചാ നേതാവ് ലസിതാ പലയ്ക്കലിന്റെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ലസിതാ പാലയ്ക്കലിന്റെ പരാതി പൊലീസ് ഗൗരവത്തോടെ എടുത്തതോടെ തരികിട സാബു ഒളിവിൽ പോയെന്നായിരുന്നു ഇതിനിടെയാണ് ജനപ്രിയ റിയാലിറ്റി ഷോയിൽ താരമായി എത്തിയത്. ഇതിനിടെ പൊലീസ് സാബുവിനെ ചോദ്യം ചെയ്തുവെന്ന് സൂചനകൾ പുറത്തുവന്നു. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പരാതിയിൽ ലസിതാ പാലയ്ക്കൽ ഉറച്ചു നിൽ
കൊച്ചി: എതിർശബ്ദമുയർത്തുന്നവരെയെല്ലാം ഫേസ്‌ബുക്കിലൂടെ മോശം പദപ്രയോഗം കൊണ്ട് അധിക്ഷേപിക്കുന്ന ചാനൽ അവതാരകനുമായിരുന്നു സാബു. ഈ വിശേഷണങ്ങളാണ് സാബു മാറ്റിയെടുക്കുന്നത്. തരികിടയെന്ന് വിളിച്ച് അധിക്ഷേപിച്ചവരെ കൊണ്ട് ബിഗ് ബോസിലെ സൂപ്പർതാരമെന്ന് പറയിച്ചു സാബു. ഒരു കോടിയുമായി സാബു ബിഗ് ബോസ് ഹൗസ് വിടുമ്പോൾ പുറത്ത് കൈവിലങ്ങ് അണിയാൻ സാഹചര്യമൊരുങ്ങുന്ന വിധമുള്ള കേസുണ്ട്. പക്ഷേ സാബുവിനെ ഇനി പൊലീസ് ഒരു കാരണവശാലും തൊടില്ലെന്നാണ് സൂചന. ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലെ വിജയിയുടെ ജനപിന്തുണയാണ് ഇതിന് കാരണം,
യുവമോർച്ചാ നേതാവ് ലസിതാ പലയ്ക്കലിന്റെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ലസിതാ പാലയ്ക്കലിന്റെ പരാതി പൊലീസ് ഗൗരവത്തോടെ എടുത്തതോടെ തരികിട സാബു ഒളിവിൽ പോയെന്നായിരുന്നു ഇതിനിടെയാണ് ജനപ്രിയ റിയാലിറ്റി ഷോയിൽ താരമായി എത്തിയത്. ഇതിനിടെ പൊലീസ് സാബുവിനെ ചോദ്യം ചെയ്തുവെന്ന് സൂചനകൾ പുറത്തുവന്നു. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പരാതിയിൽ ലസിതാ പാലയ്ക്കൽ ഉറച്ചു നിൽക്കുമ്പോഴാണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കുടുങ്ങിയ സാബു തിരിച്ചെത്തുന്നത്. ഇനി സാബു യാഥാർത്ഥ താരമാണ്. പഴയ കഥകളെല്ലാം ഇനി ഏവരും മറക്കും. അത്രയേറെ പ്രേക്ഷക വോട്ടുകൾ നേടിയാണ് സാബു ബിഗ് ബോസിലെ താരമായത്.
ഷോ തുടങ്ങുമ്പോൾ ഉണ്ടായിരുന്ന പതിനാറ് പേരും ഇടയ്ക്ക് വന്ന രണ്ട് പേരുമടക്കം പതിനെട്ട് പേർ മാറ്റുരച്ച ബിഗ് ബോസ് ഷോയിൽ നൂറ് ദിവസവും വീടിനെ സജീവമാക്കി നിർത്തിയതിൽ മുഖ്യപങ്ക് വഹിച്ചയാളാണ് ഒടുവിൽ ജേതാവായി മാറിയ സാബു മോൻ അബ്ദുസമദ്. തന്നെ വെറുത്തവരെ ഇഷ്ടം പോലും പിടിച്ചു പറ്റിയതാണ് ബിഗ് ബോസ് കിരീടം നേടുന്നതിൽ സാബുവിന് നിർണായകമായതെന്ന് ഏഷ്യാനെറ്റ് തന്നെ സമ്മതിക്കുന്നു. പുറത്തുണ്ടായ പലതരം രാഷ്ട്രീയ വിവാദങ്ങളുടെ പേരിൽ സാബുമോനെ ബിഗ് ബോസിൽ പങ്കെടുപ്പിച്ചതിന് തുടക്കത്തിൽ അതിശക്തമായ വിമർശനമാണ് പരിപാടിക്കും ചാനലിനും നേരെ ഉണ്ടായത്. എന്നാൽ ഷോ മുന്നോട്ട് പോകുന്നതിന് അനുസരിച്ച് ഇത്തരം വിവാദങ്ങൾ കെട്ടടങ്ങി തുടങ്ങി.
ഗെയിമിൽ പങ്കെടുത്ത പതിനെട്ട് പേരും പലരീതിയിലാണ് മുന്നോട്ട് പോയതെങ്കിലും ഇവരിൽ ഏറ്റവും കൂൾ ആയി നിന്നയാൾ സാബു മോനായിരുന്നു. ബിഗ് ബോസിലെ നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളിലും സാബുവിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഒരുഘട്ടത്തിൽ വില്ലനായി തോന്നിപ്പിച്ച സാബുവിന്റെ മറ്റൊരു മുഖമാണ് മുൻപോട്ട് പോകും തോറും പ്രക്ഷകർ കണ്ടത്. സൗഹൃദത്തിനും മനുഷ്യത്വത്തിനും വലിയ വില കൽപിക്കുന്ന, ഏത് കാര്യത്തിലും സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും ശക്തമായി പറയുന്ന, തന്നെ ചൊറിയാൻ അതിശക്തമായി ചൊറിയുന്ന സാബു പതുക്കെ പതുക്കെ ബിഗ്‌ബോസിലെ സർവ്വവ്യാപിയായി മാറിയെന്നാണ് ഏഷ്യാനെറ്റ് ഗൂപ്പിന് കീഴിലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ഓൺലൈൻ തന്നെ വിശേഷിപ്പിക്കുന്നത്.
കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായിരുന്നു സാബു. കലാഭവൻ മണിയുടെ മരണത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നുണ്ട്. എന്നാൽ മരണം കൊലപതാകമാണോ എന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇതുകൊണ്ട് മാത്രമാണ് സിബിഐയുടെ അന്വേഷണം നീളാൻ കാരണം. കലാഭവൻ മണി മരിക്കുമ്പോൾ ദുരൂഹ സാഹചര്യത്തിൽ പാഡിയിൽ ഉണ്ടായിരുന്നവരാണ് ഇടുക്കി ജാഫറും കൂട്ടുകാരനായ തരികിട സാബുവും. ജാഫർ ഇടുക്കിയും തരികിട സാബുവിനെയും സംശിയിക്കുന്ന തരത്തിൽ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചിരുന്നു. വിമർശനം ഉന്നയിച്ച മണിയുടെ സഹോദരനെ ഫേസ്‌ബുക്കിലൂടെ തെറിവിളിച്ച് തരികിട സാബു രംഗതെത്തെത്തിയിരുന്നു. ഇതിന് സമാനമായി പല ഘട്ടങ്ങളിലും സാബു സോഷ്യൽ മീഡിയയിലൂടെ എതിരാളികൾക്കെതിരെ കത്തിക്കയറി. മോഹൻലാൽ ഫാൻസുകാരെ ഊളയെന്നും വിളിച്ചും വിമർശന ശരമേറ്റ് വാങ്ങി. റിമി ടോമിക്കെതിരായ പുലയാട്ട് പരാമർശവും തരികിട സാബുവിനെ ചർച്ചയിൽ നിറച്ചിരുന്നു. അന്നെല്ലാം പുതിയ ന്യാങ്ങളുമായി എല്ലാത്തിനേയും സാബു നേരിട്ടു. ഇത്തരത്തിലൊരു വ്യക്തിയാണ് ബിഗ് ബോസിലെ താരമായത്.
അധോലോക വക്താവെന്ന നിലയിൽ ബിഗ് ബോസിൽ സാബുവിനെ കുറിച്ച് ചർച്ചകൾ സജീവമായിരുന്നു. എന്നാൽ കരുതലോടെയുള്ള ഇടപെടലുമായി സാബു ബിഗ് ബോസിൽ താരമായി. പരിപാടി 50 ദിവസം പിന്നിട്ടപ്പോൾ തന്നെ സാബുവാകും താരമെന്ന പൊതു വിലയിരുത്തലുകളെത്തി. അത് ശരിവയ്ക്കും വിധമാണ് വിജയിയെ ഏഷ്യാനെറ്റ് പ്രഖ്യാപിച്ചത്. സൂര്യ ടിവിയിലെ തരികിട എന്ന പരിപാടിയിലൂടെയാണ് സാബു ടെലിവിഷൻ പ്രേക്ഷകർക്കു സുപരിചിതനായത്. കേരള സർവകലാശാല യുവജനോത്സവത്തിൽ ഏകാഭിനയത്തിന് ഒന്നാമതെത്തിയ സാബു അന്നുതന്നെ മികച്ച അഭിനേതാവെന്നു പേരെടുത്തിരുന്നു. അതിനു പിന്നാലെ സിനിമകളിലും സാബു അഭിനയിച്ചു. എന്നാൽ ഇതിലുപരി വിവാദങ്ങളായിരുന്നു സാബുവിനെ വാർത്തകളിൽ നിറച്ചത്.
ലസിതാ പാലയ്ക്കൽ കേസുമായി ബന്ധപ്പെട്ട് ബിഗ് ബോസ് ഹൗസിൽ സാബു പ്രതികരണമൊന്നും നടത്തിയില്ല. എന്നാൽ തന്റെ സ്വഭാവത്തെ മാറ്റി മറിക്കുന്നതാണ് ബിഗ് ബോസിലെ അനുഭവമെന്ന് സാബു പറയുന്നു. അതുകൊണ്ട് തന്നെ ലസിതാ പാലയ്ക്കലിനോട് മാപ്പു പറഞ്ഞ് പോലും വിവാദം സാബു ഇല്ലാതാക്കുമെന്ന് വിശ്വസിക്കുന്ന ഫാൻസുകാരും ഉണ്ട്.
ഇനി ജെല്ലിക്കെട്ടിൽ പോത്തിനെ തേടിയിറങ്ങും
ഏഷ്യാനെറ്റിലെ ബിഗ് ബോസിലെ വിജയം സാബുവിനെ സിനിമയിലും സജീവമാക്കും. ലിജോ പല്ലിശേരിയുടെ ജെല്ലിക്കെട്ടിൽ സാബുവിന് മികച്ച വേഷം ഓഫർ ചെയ്തിട്ടുണ്ട്. വിജയ് ബാബുവിന്റെ അടുത്ത സിനിമയിലും നായക പ്രാധാന്യമുള്ള വേഷം. ഓടിപ്പോയ പോത്തിനെ തേടി ഇറങ്ങുന്നവരുടെ കഥയാണ് ലിജോയുടെ ജെല്ലിക്കെട്ട്. ഇതിൽ സാബുവിന് ഏറെ തിളങ്ങാനാകുമെന്നാണ് വിലയിരുത്തൽ.
ടെലിവിഷൻ സംവിധായകനായ സതീഷാണ് സാബുവിലെ പ്രതിഭയെ കണ്ടെത്തിയത്. കലാരംഗത്ത് മാത്രമല്ല വിദ്യാഭ്യാസ രംഗത്തും തന്റെ മികവ് തെളിയിച്ചിട്ടുണ്ട് സാബു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും മലയാളത്തിൽ ബിരുദം പിന്നീട് തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദം കൂടാതെ ജേർണലിസം കോഴ്സും പഠിച്ചു. പഠനകാലത്തു യൂണിവേഴ്സിറ്റി കോളേജിനെ പ്രതിനിധികരിച്ചു കേരളാ യൂണിവേഴ്സിറ്റി യുവജനോൽസവത്തിൽ കലപ്രതിഭ. ജനപ്രീതി നേടിയ സൂര്യ ടിവിയിലെ തരികിട എന്ന ഒളിക്യാമറ പ്രോഗ്രാമിലൂടെ ടെലിവിഷൻ രംഗത്തേക്ക് തുടക്കം പിന്നീട് വെച്ചടികയറ്റമായിരുന്നു. ഈ പ്രോഗ്രാമിന്റെ വിജയം സാബുവിന് ഒരു ഇരട്ടപ്പേർ സമ്മാനിച്ച് തരികിട സാബു.
തുടർന്ന് ഏഷ്യാനെറ്റ് പ്ലസ് ചാനൽ തുടക്കത്തിൽ മലയാളം മാത്രമേ സംസരിക്കാൻ പാടുള്ളു എന്ന നിബന്ധനയുള്ള ലൈവ് ഷോ ആയ അട്ടഹാസം അവതാരകനായി ഏറെ ജനശ്രദ്ധനേടി പിന്നീട് മഴവിൽ മനോരമയിൽ ടേക്ക് ഇറ്റ് ഈസി എന്ന ജനപ്രിയ പരിപാടി അവതരിപ്പിച്ചു. മഴവിൽ മനോരമയിൽ മിടുക്കി എന്ന പ്രോഗ്രാമിൽ ജഡ്ജ് ആയി പങ്കെടുത്തു. മൽസരാർത്ഥികളെ ഇന്റർവ്യൂ ചെയ്തു വെള്ളം കുടിപ്പിച്ചത് വളരെയധികം ചർച്ചകൾക്ക് വിധേയമായിരുന്നു. ഏഷ്യാനെറ്റിൽ ശ്രദ്ധ നേടിയ എന്തും ചെയ്യും സുകുമാരൻ എന്ന പരിപാടി അവതരിപ്പിച്ച് വീണ്ടും ശ്രദ്ധേയനായി.നിരവിധി ടെലിഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്.
സ്വന്തം നിർമ്മാണ കമ്പനിയായ സാബ് പ്രൊഡക്ഷന്റെ ബാനറിൽ അമൃത ചാനലിൽ ചുമ്മാ എന്നൊരു പരമ്പര നിർമ്മിച്ചു. രാജസേനൻ സംവിധാനം ചെയ്ത ,പൃഥ്വിരാജ് നായകനും കാവ്യാമാധവൻ നായികയുമായ ചിത്രത്തിൽ പല്ലൻ ഭാസ്‌ക്കരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടു സിനിമയിലേക്ക് തുടക്കം കുറിച്ചു. മമ്മൂട്ടി നായകനായ ഫയർമാൻ , അച്ഛാ ദിൻ ,ദ്യാൻ ശ്രീനിവാസൻ നായകനായ അടി കപ്പ്യാരെ കൂട്ടമണി എന്ന ചിത്രത്തിലുൾപ്പെടെ നിരവധി സിനിമകളിൽ പ്രധാനപ്പെട്ട വേഷങ്ങൾ അവതരിപ്പിച്ചു. എന്നാൽ ബിഗ് ബോസിലെ കിരീട നേട്ടം സാബുവിനെ ഇതിന് അപ്പുറത്തേക്ക് എത്തിക്കും. തിരക്കുള്ള സെലിബ്രറ്റിയായി സാബു മാറും. ഇതിനിടെയിലം ലസിതാ പാലയ്ക്കലിന്റെ കേസ് സാബുവിനെ വേട്ടയാടുകയും ചെയ്യും. ഇതിനൊപ്പം മറ്റ് വിവാദങ്ങളും
ഊള ഫാൻസ്.... പിന്നെ ഏതോ ഒരുത്തൻ പട്ടിയുടെ കൂടെ ഇരിക്കുന്ന പടമെന്ന കമന്റും-ലാൽ ആരാധകരുടെ പൊങ്കാല
കലാഭവൻ മണിയുടെ രാത്രി നടൻ ജാഫർ ഇടുക്കിയുടെ ഒപ്പം മണിയെ സന്ദർശിക്കാനെത്തിയവരുടെ കൂട്ടത്തിൽ സാബുവും ഉണ്ടായിരുന്നു, സാബുവിന്റെ കൈവശമുണ്ടായിരുന്ന മദ്യമാണ് കലാഭവൻ മണി കഴിച്ചത്.... ഈ മദ്യത്തിലാണ് വിഷം കലർത്തിയിരുന്നത്'' എന്ന തരത്തിൽ പ്രചരണം എത്തിയിരുന്നു. മീഡിയാവൺ ചാനലിന്റെ പേരിലായിരുന്നു സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചത്. ഇതിന് പിന്നിൽ ഊള മോഹൻലാൽ ഫാൻസിനെയാണ് സംശയമെന്ന സാബുവിന്റെ പ്രതികരണവും വിവാദമായിരുന്നു.
ഇതല്ലാതെയും മോഹൻലാലുമായി ബന്ധപ്പെട്ട വിവാദത്തിൽ സാബു ചെന്നു പെട്ടിരുന്നു. ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാം എന്ന് സുപ്രീം കോടതി ഉത്തരവിട്ടപ്പോഴാണ് സാബു തന്റെ ഫേസ്‌ബുക്കിൽ നായ്ക്കളെയെല്ലാം കൊല്ലണമെന്ന് പോസ്റ്റിട്ടത്. ഇതാണ് വിവാദങ്ങൾ കാരണമായത്. സാബുവിന്റെ സ്റ്റാറ്റസിന് ഒരാൾ കമന്റിട്ടതോടെ കാര്യങ്ങൾ കൈവിട്ടത്. കമന്റായി മോഹൻലാൽ തന്റെ പട്ടിയോടൊത്ത് കളിക്കുന്ന ഫോട്ടോയാണ് ഇട്ടത്. ഏതോ ഒരുത്തൻ പട്ടിയുടെ കൂടെ ഇരിക്കുന്ന പടം ഇവിടെ എന്തിനാ പോസ്റ്റ് ചെയ്തത് എന്നു സാബു തിരിച്ചു ചോദിച്ചു. ഇതോടെ ഫാൻസുകാർ സാബുവിന്റെ ഫേസ്‌ബുക്ക് പേജിൽ പൊങ്കാലയിടുകയായിരുന്നു.
ലാലേട്ടന്റെ ഫാൻസിനോട് പൊരുതി നിൽക്കാൻ കഴിയാതെ ഒടുവിൽ സാബുവിന് തന്റെ ഫേസ്‌ബുക്ക് പേജ് ഡിലീറ്റ് ചെയ്യേണ്ടി വന്നു. ഇതോടെ സാബു നിർമ്മിക്കാനിരുന്ന ചിത്രത്തിന്റെ സംവിധായകൻ പോലും പിണങ്ങി പോയി. എന്നാൽ ബിഗ് ബോസിൽ മോഹൻലാലായിരുന്നു അവതാരകൻ. സാബുവുമായി മികച്ച രീതിയിലാണ് ലാൽ ഇടപെടൽ നടത്തിയത്. അതുകൊണ്ട് തന്നെ ഇനി ലാൽ ഫാൻസുകാർ പഴയതെല്ലാം മറക്കും.
''സീൻ ഡാർക്കായത് അവനും അവന്റെ ചേട്ടത്തിയമ്മയ്ക്കും''
സാബുവിനേയും നടൻ ജാഫർ ഇടുക്കിയേയും പൊലീസ് മുറയിൽ ചോദ്യം ചെയ്താൽ സത്യം പുറത്തുവരുമെന്ന് രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടെയാണ് സാബു അസഭ്യവർഷം ചൊരിഞ്ഞ് രംഗത്തെത്തിയത്. ഇതോടെ നിയന്ത്രണംവിട്ട സാബു രാമകൃഷ്ണനും മണിയുടെ ഭാര്യ നിമ്മിക്കുമെതിരെ അസഭ്യവർഷമുതിർക്കുകയായിരുന്നു. ഫേസ്‌ബുക്കിലൂടെയാണ് സാബു ഇരുവർക്കുമെതിരെ രംഗത്തെത്തിയത്.
മണിച്ചേട്ടന്റേറത് സ്വാഭാവിക മരണമാണെന്ന് റിപ്പോർട്ടുകൾ വന്നു കഴിഞ്ഞു. വിഷ മദ്യത്തിന്റെ അളവ് കണ്ടെത്തിയതിനെക്കുറിച്ചൊന്നും എനിക്കറിയില്ല. രാമകൃഷ്ണൻ വെറുതെ പ്രശസ്തിക്കു വേണ്ടി ഓരോന്നും പറയുന്നതാണ്. പൊലീസ് മുറയിൽ ചോദ്യം ചെയ്യണമെന്നൊക്കെ അയാൾ പറയുന്നത് വിവരമില്ളായ്മയാണ്. പൊലീസ് മുറയെന്താണെന്ന് തത്തമ്മചുണ്ടൻ പറഞ്ഞുതരണം. വിവരക്കേട് വിളിച്ചു പറയുന്നതിന് ഒരു പരിധിയുണ്ട്. ഈ പറയുന്നതൊന്നും എന്നെ ബാധിക്കില്ല. ജീവിച്ചിരുന്നമ്പോൾ മണിച്ചേട്ടൻ വീട്ടിൽ കയറ്റാത്തവനാണ് എന്നെ ചോദ്യം ചെയ്യണം എന്ന് പറയുന്നത് - ഇങ്ങനെ പറഞ്ഞാണ് സാബുവിന്റെ തെറിവിളി
സാബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഡാർക്ക് സീനാണല്ലോ ബ്രോ, എന്ന് ഒരാൾ ചോദിച്ചപ്പോഴാണ് സാബു അസഭ്യം വിളി തുടങ്ങിയത്. സീൻ ഡാർക്കായത് അവനും അവന്റെ ചേട്ടത്തിയമ്മയ്ക്കും ആയിരിക്കും. മൂന്നാംമുറ അവന്റെ തന്തയുടെ അടുത്തുകൊണ്ട് കാണിപ്പിച്ചാൽ മതി....ഇങ്ങനെ വളരെ രൂക്ഷമായ ഭാഷയിലാണ് സാബു ഫേസ്‌ബുക്കിൽ പ്രതികരിച്ചിരിച്ചത്. കുറച്ചു നാൾ ആയി എന്നെ ഈ കേസിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുന്നുവെന്നും ആദ്യമൊക്കെ ഞാൻ പ്രതികരിക്കാതിരുന്നത് ഒരു സഹോദരൻ മരിച്ച ആളിന്റെ മാനസിക അവസ്ഥ പരിഗണിച്ചാണെന്നും ഇനി അതു എന്റെ കയ്യിൽ നിന്നു പ്രതീക്ഷിക്കണ്ടെന്ന മുന്നറിയിപ്പും സാബു കമന്റിൽ മറുപടി നൽകി.
കലാഭവൻ മണിയുടേത് ആസൂത്രിത കൊലപാതകമെന്ന് ഒപ്പം ഉണ്ടായിരുന്ന ഡോക്ടറുടേയും മാനേജർ ജോബിയുടേയും ഒത്താശയോടെയാണ് കൊലപാകം നടന്നതെന്നും രാമകൃഷ്ണൻ പറഞ്ഞിരുന്നു. സംഭവ സമയത്ത് പാഡിയിൽ ഉണ്ടായിരുന്ന ജാഫർ ഇടുക്കിയേയും സാബുവിനേയും പൊലീസ് മുറയിൽ ചോദ്യം ചെയ്യണമെന്നും രാസപരിശോധന വീണ്ടും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് കേട്ടാലറയ്ക്കുന്ന വാക്കുകൾ ഉപയോഗിച്ച് സാബുമോൻ തെറിവിളിയുമായി രംഗത്തെത്തിയത്. പല സന്ദർഭങ്ങളിലും മണിയുടെ കുടുംബത്തെ സാബു പിന്നീടും സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു.
അപ്രതീക്ഷിതമായി ചേട്ടന്റെ മരണ ദിവസത്തിന് തലേദിവസം അടുത്ത് എത്തിയ ആളായതിനാലാണ് താൻ തരികിട സാബുവിനെയും അന്ന് ചോദ്യം ചെയ്യണമെന്നും തനിക്കു സംശയമുള്ളതായും ആരോപിച്ചത്. അല്ലാതെ യാതൊരു വ്യക്തിവൈരാഗ്യവും തനിക്കില്ല. തന്റെ ഫേസ്‌ബുക് വഴി സാബുവിനെ ഇന്നേവരെ ആക്ഷേപിച്ചിട്ടില്ല. തന്നെയും മറ്റുള്ളവരെയും സോഷ്യൽ മീഡിയ വഴി അപമാനിക്കുന്ന തരികിട സാബുവിന് അതിനുള്ള മറുപടി ദൈവം കൊടുക്കുമെന്നായിരുന്നു അപമാനങ്ങൾക്ക് മണിയുടെ സഹോദരൻ മറുപടി നൽകിയത്. ഈ വിവാദവും സാബുവിനെ വിടാതെ പിന്തുടരും.
ഡൽഹിയിൽ ശരീരം വിറ്റ് നടക്കുന്ന ഒരു ...................
നേരത്തെ സാബുവിന്റെ പരാമർശത്തെ തുടർന്ന് വീട്ടമ്മ നിയമനടപടിയുമായി മുന്നോട്ട് പോയിരുന്നു. കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ പാടിയിൽ ഉണ്ടായിരുന്നവരെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായി രാമകൃഷ്ണനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിടുകയും ചാനൽ ചർച്ചകളിൽ ഇക്കാര്യം ആഘോഷമാക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് യുവതിക്കെതിരെ പരാമർശമെത്തിയത്.
രാമകൃഷ്ണനെ തന്തക്കു വിളിച്ചപ്പോഴും നിമ്മിയെ മോശമായി പറഞ്ഞപ്പോഴും ഞാൻ ആ ദേഷ്യത്തിൽ ആണ് ഇവൻ ആരാണ് ഇങ്ങനെയൊക്കെ പറയാൻ എന്നു പോസ്റ്റിട്ടത് എന്നു സാബുവിന്റെ അധിക്ഷേപത്തിന് ഇരയായ വീട്ടമ്മ പറയുന്നു. 'കേസ് സിബിഐ അന്വേഷിക്കണം എന്ന് മണിയുടെ ആരാധിക എന്ന നിലയിൽ അതിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷെ സാബുമോൻ പോസ്റ്റിൽ വന്ന് അവിടെ കമന്റ് ഇട്ട സ്ത്രീകളെ എല്ലാവരെയും അപമാനിച്ചു. എന്നിട്ട് സ്‌ക്രീൻ ഷോട്ട് ഒക്കെയിട്ടു മിക്കവാറും അവിടെ ഞങ്ങളെ തെറി പറയാറുണ്ടായിരുന്നു. എങ്കിലും അതൊക്കെ വിട്ടതാണ്. പക്ഷെ എന്റെ ഫോട്ടോ ഇട്ടു വേശ്യ എന്നൊക്കെ വിളിച്ചതാണ് വിഷമം ആയത്. ഇന്നേവരെ ഡൽഹിയിൽ പോയിട്ടില്ലാത്ത എന്നെ ഡൽഹിയിൽ അത്തരത്തിലുള്ള ഒരു സ്ത്രീയെന്ന നിലയിൽ അധിക്ഷേപിച്ചു. ബിജെപിയെ പിന്തുണയ്ക്കുന്നതിനാലാണു തെറി വിളിക്കുന്നതെന്നു വ്യക്തമായി കമന്റിൽ ഉണ്ടായിരുന്നു'- ഇങ്ങനെയാണ് അന്ന് യുവതി പ്രതികരിച്ചിരുന്നു.
തന്നെ വിമർശിക്കുന്നവരെയൊക്കെ തെറിപറഞ്ഞ് ഓടിക്കുന്നതായിരുന്നു സാബുവിന്റെ ശൈലി. മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന വിധത്തിൽ ഫേസ്‌ബുക്ക് പോസ്റ്റുകളുമായി രംഗത്തെത്തിയ സാബു അതിനുശേഷമാണ് ഒരു വീട്ടമ്മയെ അധിക്ഷേപിച്ചു രംഗത്തെത്തിയത്. ഇതാണ് അന്ന് പുലിവാലായത്. 'ഡൽഹിയിൽ ശരീരം വിറ്റ് നടക്കുന്ന ഒരു (തുടർന്ന് ഒരു അസഭ്യവാക്ക്) ഉണ്ടായിരുന്നു. മണിച്ചേട്ടന്റെ മരണത്തിൽ എനിക്ക് പങ്കുണ്ട് എന്ന് പറഞ്ഞ ഒരു സങ്കി (സംഘപരിവാർ പ്രവർത്തകരെ സൈബർ ലോകത്ത് ചിലർ അഭിസംബോധന ചെയ്യുന്ന വാക്ക്), അവളൊക്കെ ചത്തോ എന്തോ' എന്നാണ് സാബുവിന്റെ പോസ്റ്റ്. മണിയുടെ മരണത്തിൽ സാബുവിന് പങ്കുള്ളതായി ഈ സ്ത്രീ ആരോപിച്ചതായാണ് സാബു പറയുന്നത്.
പോസ്റ്റിനൊപ്പം കമന്റായി അധിക്ഷേപിക്കുന്ന സ്ത്രീയുടെ ചിത്രവും സാബു നൽകിയിരുന്നു. കലിയടങ്ങാത്ത വിധത്തിൽ സ്ത്രീയെ അധിക്ഷേപിച്ചുകൊണ്ടാണ് സാബുവിന്റെ തുടർ കമന്റുകളും. ഹൈദരാബാദിൽ വീട്ടമ്മയായ യുവതിയെ അധിക്ഷേപിച്ചാണ് തരികിട സാബു രംഗത്തെത്തിയത്. കമന്റായി തന്നെ യുവതിയുടെ ചിത്രമിട്ട് അശ്ലീല കമന്റുകളും ഇയാൾ ഇട്ടു. വിവാദം കൊഴുത്തപ്പോൾ ഈ പോസ്റ്റ് സാബു പിൻവലിച്ചു.
''സ്റ്റേജിൽ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമി''
കണ്ണുകാണാത്ത കുട്ടി പാടാൻ വന്നപ്പോൾ റിമി അസ്വസ്ഥത കാട്ടിയെങ്കിൽ അത് അന്തസില്ലായ്മയാണ്. അതു പറയാൻ ഉപയോഗിക്കേണ്ട മലയാള പദം പുലയാട്ട് എന്നു തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം. ഇത്തരം അന്തസില്ലാത്ത പെരുമാറ്റം സൂചിപ്പിക്കാൻ മലയാളത്തിൽ ഇതിലും നല്ലൊരു വാക്കില്ല-സാബുവിന്റെ ഈ പ്രതികരണവും സോഷ്യൽ മീഡിയ ചർച്ചയാക്കിയിരുന്നു. പോക്രിത്തരം കണ്ടാൽ എനിക്ക് പ്രതികരിക്കാനാകില്ല. ആരാധകരും ജനക്കൂട്ടവുമാണ് കലാകാരന്മാരുടെ ഊർജമെന്നും സാബു പറഞ്ഞു-റിമി ടോമിക്കെതിരെ സാബുവിന്റെ ഫേസ്‌ബുക്ക് പേജിൽ ഇട്ട പോസ്റ്റിനോടുള്ള പ്രതികരണമായിരുന്നു ഇത്.
''സ്റ്റേജിൽ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമി''യെന്നാണ് സാബു പോസ്റ്റ് ചെയ്തത്. അനുകൂലിച്ചും പ്രതികൂലിച്ചും ഷെയർ ചെയ്തും ഈ കമന്റ് നിരവധിപേർ ഏറ്റെടുത്തതോടെ സംഭവം വിവാദത്തിലുമായി. ഇതോടെയാണ് വിശദീകരണവുമായി സാബു രംഗത്തെത്തിയത്. അപ്പോഴും നിലപാടിൽ ഉറച്ചു നിന്നു. നിലമ്പൂരിൽ ഒരു പരിപാടി അവതരിപ്പിക്കാൻ പോയ റിമി ടോമി മോശമായി പെരുമാറി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ഫേസ്‌ബുക്ക് പോസ്റ്റിട്ടതെന്നു സാബു പറഞ്ഞു.
നിലമ്പൂരിലെ പരിപാടിയിൽ പങ്കെടുത്തു റിമി ടോമി മോശമായി പെരുമാറിയതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്ന അവകാശവുമായാണ് രണ്ടുദിവസം മുമ്പ് ഫേസ്‌ബുക്കിൽ പ്രചാരണമുണ്ടായത്. നിലമ്പൂരിൽ പാട്ടുത്സവത്തിനെത്തി അപമര്യാദയായി പെരുമാറിയതിനാൽ ഇനി നിലമ്പൂരേക്കു വിളിക്കില്ലെന്നും റിമിയുടെ ഫേസ്‌ബുക്ക് പേജിൽ കമന്റുകൾ നിറഞ്ഞിരുന്നു. എന്നാൽ, ആരോപണങ്ങൾ ഉന്നയിക്കുന്നവർ എഡിറ്റ് ചെയ്യാത്ത വീഡിയോ പുറത്തുവിടട്ടെ എന്നാണ് റിമി ടോമി പ്രതികരിച്ചത്. പിന്നീട് ഈ വിവാദവും കെട്ടടങ്ങി.