- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുനന്ദയുടെ കൊലപാതകിയെ അറിയാമെങ്കിൽ പേരു പുറത്തുവിടാൻ സുബ്രഹ്മണ്യം സ്വാമിയോടു തരൂർ; നിലപാടു തിരുത്താതെ സ്വാമി: വാക്‌പോരു മുറുകുന്നു
ന്യൂഡൽഹി: സുനന്ദ പുഷ്‌കറുടെ മരണത്തിൽ തനിക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിക്കുന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിക്കെതിരെ ശശി രൂർ രംഗത്ത്. സുനന്ദയുടെ മരണം കൊലപാതകമാണെന്നു പറയുന്ന സുബ്രഹ്മണ്യം സ്വാമി കൊലപാതകിയുടെ പേര് പുറത്തുവിടണമെന്ന് തരൂർ ആവശ്യപ്പെട്ടു. കൊലപാതകക്കേസ് രാഷ്ട്രീയപരമായും മാറുന്നതിന്റെ സൂചനകൾ നൽകിയാണ് ഇരുനേതാ
ന്യൂഡൽഹി: സുനന്ദ പുഷ്‌കറുടെ മരണത്തിൽ തനിക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിക്കുന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിക്കെതിരെ ശശി രൂർ രംഗത്ത്. സുനന്ദയുടെ മരണം കൊലപാതകമാണെന്നു പറയുന്ന സുബ്രഹ്മണ്യം സ്വാമി കൊലപാതകിയുടെ പേര് പുറത്തുവിടണമെന്ന് തരൂർ ആവശ്യപ്പെട്ടു.
കൊലപാതകക്കേസ് രാഷ്ട്രീയപരമായും മാറുന്നതിന്റെ സൂചനകൾ നൽകിയാണ് ഇരുനേതാക്കളും തമ്മിലുള്ള വാക്‌പോരു രൂക്ഷമാകുന്നത്. സുനന്ദയുടെ മരണം കൊലപാതകമാണെന്നും കൊലയാളിയെ ശശി തരൂരിന് അറിയാമെന്നും സുബ്രഹ്മണ്യൻ സ്വാമി നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ, ഇതിനോടു തരൂർ പ്രതികരിച്ചിരുന്നില്ല.
വാക്തർക്കം രൂക്ഷമായതോടെയാണ് സ്വാമിക്കു മറുപടിയുമായി തരൂർ രംഗത്തെത്തിയത്. സുനന്ദയുടെ കൊലയാളിയെ അറിയുമെങ്കിൽ വെളിപ്പെടുത്തണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടതോടെ ഇതിനു വിശദീകരണവുമായി സുബ്രഹ്മണ്യം സ്വാമിയും രംഗത്തെത്തി.
സുനന്ദയെ കൊലപ്പെടുത്തിയത് ആരാണെന്ന് തനിക്കറിയാമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. സുനന്ദയെ കൊലപ്പെടുത്തിയ ആളെ തരൂരിനറിയാമെന്നും ആ കൊലപാതകിയുടെ പേര് വെളിപ്പെടുത്തണമെന്നുമാണ് താൻ ആവശ്യപ്പെട്ടതെന്നും സ്വാമി പറഞ്ഞു.
കൊലപാതകത്തിൽ തരൂരിന് പങ്കുണ്ടെന്ന് വീണ്ടും സ്വാമി ആരോപിച്ചു. കൊലയാളിയെ തനിക്ക് അറിയാമായിരുന്നുവെങ്കിൽ വളരെ മുമ്പ് തന്നെ പൊലീസിനെ അറിയിക്കുമായിരുന്നുവെന്നും പറഞ്ഞു. തരൂരിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും ചോദ്യം ചെയ്യലിൽ കള്ളം പറയുന്നതായി കണ്ടാൽ അറസ്റ്റ് ചെയ്യണമെന്നും സ്വാമി ആവശ്യപ്പെട്ടു. സുനന്ദയുടെ മരണം സ്വാഭാവികമെന്ന് ചിത്രീകരിക്കാനാണ് തരൂർ ശ്രമിക്കുന്നത്. ഐപിഎല്ലിലെ കറുത്ത അദ്ധ്യായങ്ങൾ മൂടിവയ്ക്കാനാണ് സുനന്ദയെ നിശ്ശബ്ദയാക്കിയതന്നും സ്വാമി ആരോപിച്ചു.