- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടിഞ്ഞു വീഴാറായ തകര ഷെഡ്ഡുകളിൽ ജീവിതം; കറണ്ടുബിൽ അടയ്ക്കാനുള്ള പണം പോലുമില്ലാതെ നട്ടം തിരിയുന്ന ഗ്രാമീണർ; ജീവിതനൈരാശ്യത്തിൽ മദ്യത്തിൽ അഭയം തേടിയും ജനങ്ങൾ; സർവശക്തനായ പുടിന്റെ റഷ്യൻ ഗ്രാമങ്ങളിലെ പച്ചയായ ജീവിതം ഇങ്ങനെ
മോസ്‌കോ: ഈ ചിത്രങ്ങൾ കണ്ടാൽ തോന്നുക ഏതെങ്കിലും മൂന്നാംലോക രാജ്യത്തെ ദരിദ്ര ഗ്രാമത്തിൽ നിന്നു പകർത്തിയതാകും എന്നാണ്. എന്നാൽ അതല്ല സത്യം. റഷ്യയിലെ അവഗണിക്കപ്പെട്ട ഗ്രാമങ്ങളിൽനിന്നുള്ള ചിത്രങ്ങളാണിത്. മനോഹരമായ വാസ്തുകലാ ചാതുര്യത്താലും നിറങ്ങളാലും എല്ലാവരെയും ആകർഷിക്കുന്ന മോസ്‌കോയ്ക്കടുത്തുതന്നെയുള്ള നേർവിപരീത ജീവിതം പകർത്തിയത് ഫോട്ടോഗ്രാഫർമാരായ ലിസ സാക്കോവയും ജിമാ സറോവും ചേർന്നാണ്. മോസ്‌കോയ്ക്കു വടക്കുകിഴക്കായുള്ള കോസ്‌ട്രോമ വനമേഖലയിലെ ഗ്രാമങ്ങളാണ് ഇരുവരും സന്ദർശിച്ചത്. ചില ഗ്രാമങ്ങളിൽ കേവലം ഒരാൾ മാത്രമാണു ജീവിക്കുന്നതെന്ന് ഇവർ പറയുന്നു. ഗ്രാമങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ റഷ്യൻ സർക്കാർ മനപ്പൂർവം ഈ ഗ്രാമങ്ങളെ അവഗണിക്കുന്നു. റഷ്യയിലെ സമ്പത്തു മുഴുവനും നഗരങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഗ്രാമങ്ങളിൽ ജീവിക്കുന്നവർക്ക് കുറഞ്ഞ വരുമാനവും ജീവിതസാഹചര്യങ്ങളുമാണുള്ളത്. അതിനാൽ പലരും തൊഴിൽതേടി നഗരങ്ങളിലേക്കു ചേക്കേറുന്നു. ഗ്രാമങ്ങൾ അനാഥമാകുന്നു. കറണ്ടു ബിൽ അടയ്ക്കാനുള്ള വരുമാനം പോലും തങ്ങൾക
മോസ്‌കോ: ഈ ചിത്രങ്ങൾ കണ്ടാൽ തോന്നുക ഏതെങ്കിലും മൂന്നാംലോക രാജ്യത്തെ ദരിദ്ര ഗ്രാമത്തിൽ നിന്നു പകർത്തിയതാകും എന്നാണ്. എന്നാൽ അതല്ല സത്യം. റഷ്യയിലെ അവഗണിക്കപ്പെട്ട ഗ്രാമങ്ങളിൽനിന്നുള്ള ചിത്രങ്ങളാണിത്. മനോഹരമായ വാസ്തുകലാ ചാതുര്യത്താലും നിറങ്ങളാലും എല്ലാവരെയും ആകർഷിക്കുന്ന മോസ്‌കോയ്ക്കടുത്തുതന്നെയുള്ള നേർവിപരീത ജീവിതം പകർത്തിയത് ഫോട്ടോഗ്രാഫർമാരായ ലിസ സാക്കോവയും ജിമാ സറോവും ചേർന്നാണ്.
മോസ്‌കോയ്ക്കു വടക്കുകിഴക്കായുള്ള കോസ്‌ട്രോമ വനമേഖലയിലെ ഗ്രാമങ്ങളാണ് ഇരുവരും സന്ദർശിച്ചത്. ചില ഗ്രാമങ്ങളിൽ കേവലം ഒരാൾ മാത്രമാണു ജീവിക്കുന്നതെന്ന് ഇവർ പറയുന്നു. ഗ്രാമങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ റഷ്യൻ സർക്കാർ മനപ്പൂർവം ഈ ഗ്രാമങ്ങളെ അവഗണിക്കുന്നു.
റഷ്യയിലെ സമ്പത്തു മുഴുവനും നഗരങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഗ്രാമങ്ങളിൽ ജീവിക്കുന്നവർക്ക് കുറഞ്ഞ വരുമാനവും ജീവിതസാഹചര്യങ്ങളുമാണുള്ളത്. അതിനാൽ പലരും തൊഴിൽതേടി നഗരങ്ങളിലേക്കു ചേക്കേറുന്നു. ഗ്രാമങ്ങൾ അനാഥമാകുന്നു.
കറണ്ടു ബിൽ അടയ്ക്കാനുള്ള വരുമാനം പോലും തങ്ങൾക്കില്ലെന്നാണ് ഗ്രാമീണർ പറയുന്നത്. ജീവിതനൈരാശ്യത്തിന്റെ പിടിയിലായ പലരും മദ്യത്തിൽ അഭയം പ്രാപിക്കുന്നു. റഷ്യയുടെ നഗരമേഖലയിലെന്നപോലെ ഗ്രാ്മീണ മേഖലയിലും മദ്യപാനം കൂടുതലാണ്. അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ വ്യക്തമായത് മദ്യത്തിന്റെയും പുകയിലയുടെയും ഉപയോഗം വർധിച്ചതുമൂലം റഷ്യയിലെ പുരുഷന്മാരുടെ 25 ശതമാനവും 55 വയസിനു മുമ്പായി മരിക്കുന്നതായി കണ്ടെത്തി.