- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
22 കൊല്ലം പ്രസിഡന്റായി തുടർന്ന നേതാവ് തോറ്റിട്ടും സ്ഥാനം ഒഴിയാതെ കസേരയിൽ ഇരുന്നു; അട്ടിമറിക്ക് കളം ഒരുങ്ങിയപ്പോൾ നാട് വിട്ടത് ഖജനാവിലെ കാശ് മുഴുവനും എടുത്ത്; ഗാംബിയ പട്ടിണിയിലേക്ക്
ബാഞ്ചുൽ: ഗാംബിയൻ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് നാടുവിട്ട യഹ്യ ജമ്മെ ഖജനാവിൽനിന്ന് കോടികൾ കടത്തിയതായി റിപ്പോർട്ട്. ഇക്വിറ്റോറിയൽ ഗിനിയിൽ അഭയംപ്രാപിച്ച ജമ്മെ 11.4 കോടി ഡോളർ (ഏകദേശം 775 കോടി രൂപ) മോഷ്ടിച്ചുവെന്ന് പ്രസിഡന്റ് അദാമ ബാരോ വെളിപ്പെടുത്തി. ആഫ്രിക്കൻ രാജ്യമായ ഗാംബിയയുടെ ഖജനാവ് ഏറെക്കുറെ കാലിയായതായി. ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യാഹ്യ തോൽവി അംഗീകരിക്കാതിരിക്കുകയും അധികാരത്തിൽനിന്ന് ഒഴിയാൻ വിസമ്മതിക്കുകയും ചെയ്തതോടെ ഗാംബിയയിൽ രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്നിരുന്നു. ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കുട്ടായ്മ (ഇക്കൊവാസ്) സൈനിക ഇടപെടൽ നടത്തുമെന്ന ഭീഷണിയെത്തുടർന്നാണ് യാഹ്യ സ്ഥാനമൊഴിഞ്ഞത്. ഇതിന് ശേഷമായിരുന്നു ഖജനാവ് കൊള്ളയടിച്ചത്. അന്താരാഷ്ട്ര സമ്മർദ്ദത്തിനൊടുവിൽ നീണ്ട 22 വർഷം ഗാംബിയൻ പ്രസിഡന്റായിരുന്ന യഹ്യ ശനിയാഴ്ചയാണ് സ്ഥാനമൊഴിഞ്ഞത്. തുടർന്ന് ഗിനിയിലേക്ക് പോകുകയും ചെയ്തു. അധികാരത്തിലുണ്ടായിരുന്ന അവസാനത്തെ ആഴ്ചകളിൽ യഹ്യ ഖജനാവിലെ പണം കൊള്ളയടിക്കുകയു
ബാഞ്ചുൽ: ഗാംബിയൻ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് നാടുവിട്ട യഹ്യ ജമ്മെ ഖജനാവിൽനിന്ന് കോടികൾ കടത്തിയതായി റിപ്പോർട്ട്. ഇക്വിറ്റോറിയൽ ഗിനിയിൽ അഭയംപ്രാപിച്ച ജമ്മെ 11.4 കോടി ഡോളർ (ഏകദേശം 775 കോടി രൂപ) മോഷ്ടിച്ചുവെന്ന് പ്രസിഡന്റ് അദാമ ബാരോ വെളിപ്പെടുത്തി. ആഫ്രിക്കൻ രാജ്യമായ ഗാംബിയയുടെ ഖജനാവ് ഏറെക്കുറെ കാലിയായതായി.
ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യാഹ്യ തോൽവി അംഗീകരിക്കാതിരിക്കുകയും അധികാരത്തിൽനിന്ന് ഒഴിയാൻ വിസമ്മതിക്കുകയും ചെയ്തതോടെ ഗാംബിയയിൽ രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്നിരുന്നു. ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കുട്ടായ്മ (ഇക്കൊവാസ്) സൈനിക ഇടപെടൽ നടത്തുമെന്ന ഭീഷണിയെത്തുടർന്നാണ് യാഹ്യ സ്ഥാനമൊഴിഞ്ഞത്. ഇതിന് ശേഷമായിരുന്നു ഖജനാവ് കൊള്ളയടിച്ചത്.
അന്താരാഷ്ട്ര സമ്മർദ്ദത്തിനൊടുവിൽ നീണ്ട 22 വർഷം ഗാംബിയൻ പ്രസിഡന്റായിരുന്ന യഹ്യ ശനിയാഴ്ചയാണ് സ്ഥാനമൊഴിഞ്ഞത്. തുടർന്ന് ഗിനിയിലേക്ക് പോകുകയും ചെയ്തു. അധികാരത്തിലുണ്ടായിരുന്ന അവസാനത്തെ ആഴ്ചകളിൽ യഹ്യ ഖജനാവിലെ പണം കൊള്ളയടിക്കുകയും ആഡംബര വാഹനങ്ങൾ ചരക്കുവിമാനത്തിലൂടെ ഗാംബിയയിൽനിന്ന് കടത്തിക്കൊണ്ടുപോകുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഗാംബിയയുടെ ഖജനാവ് ശൂന്യമാണ്. ഇക്കാര്യം ധനമന്ത്രാലയവും ഗാംബിയൻ കേന്ദ്രബാങ്കും സ്ഥിരീകരിച്ചു. ഇതോടെ കടുത്ത പ്രതിസന്ധിയിലേക്കാണം ഗാംബിയ നീങ്ങുന്നത്.
ചാഡിയൻ കാർഗോ വിമാനത്തിൽ ആഡംബര വസ്തുക്കൾ വെള്ളിയാഴ്ച രാത്രിയാണ് കടത്തിയത്. ഇതിലൂടെയുണ്ടായ നഷ്ടം എത്രയെന്ന് സാമ്പത്തിക വിദഗ്ദ്ധർ തിട്ടപ്പെടുത്തി വരികയാണ്.