- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇങ്ങനെയാണോ നിങ്ങൾ മകനെ വളർത്തുന്നത്?ഇതിലും ഭേദം നിങ്ങൾ അവനെ കൊന്നുകളയുന്നതാണ്; അടുത്തിടെ ഒരു സ്വാമിയെ ചെയ്തതുപോലെ അവനെ ചെയ്യുകയാണ് വേണ്ടത്; വിദ്യാർത്ഥിനിയെ അഭിനന്ദനസൂചകമായി കെട്ടിപ്പിടിച്ചതിന് തിരുവനന്തപുരം മുക്കോല സെന്റ് തോമസ് സ്‌കൂളിൽ നിന്നും പുറത്താക്കിയ വിദ്യാർത്ഥിയുടെ രക്ഷിതാക്കളോട് മാനേജ്മെന്റ് സെക്രട്ടറി പറഞ്ഞത് ഇങ്ങനെ; മറുനാടൻ മലയാളിയോട് എല്ലാം തുറന്ന് പറഞ്ഞ് വിദ്യാർത്ഥിയും അച്ഛനും
തിരുവനന്തപുരം: ഇങ്ങനെയാണോ നിങ്ങൾ മകനെ വളർത്തുന്നത്, ഇതിലും ഭേദം നിങ്ങൾ അവനെ കൊന്ന് കളയുന്നതാണ് ഏതെങ്കിലും ഒരു സ്വാമിയെ കൊണ്ട് കാണിക്കുകയോ അല്ലെങ്കിൽ ഈ ഇടയ്ക്ക് ഒരു സ്വാമിയെ ചെയ്തത് പോലെ ചെയ്യുകയോ ആണ് വേണ്ടത്. കലാപരിപാടിയിൽ പങ്കെടുത്ത സഹപാഠിയെ അഭിനന്ദിച്ച് കെട്ടിപിടിച്ച പ്ലസ് ടു വിദ്യാർത്ഥിയുടെ രക്ഷകർത്താക്കളോട് തിരുവനന്തപുരം മുക്കോല സെന്റ് തോമസ് സ്‌കൂളിലെ മാനേജ്മെന്റ് സെക്രട്ടറി രാജൻ വർഗ്ഗീസ് കുട്ടിയുടെ രക്ഷിതാവിനോട് പറഞ്ഞ വാക്കുകളാണിത്. സ്വന്തം മക്കളെ തെറ്റുകൾ പറഞ്ഞ് മനസ്സിലാക്കി തിരുത്തേണ്ട സ്‌കൂൾ മാനേജ്മെന്റിൽ നിന്നും മകനെ കുറിച്ചുള്ള ഇത്തരമൊരു അഭിപ്രായ പ്രകടനം കേട്ടതിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല രക്ഷകർത്താക്കൾക്ക്. നിങ്ങളുടെ മകൻ ഒരു വിത്ത് കാളയാണ് എന്നതുൾപ്പടെയായിരുന്നു മാനേജ്മെന്റ് പ്രതിനിധികളുടേയും അദ്ധ്യാപകരുടേയും അഭിപ്രായപ്രകടനമെന്നും രക്ഷിതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു.സംഭവം നടന്ന അപ്പോൾ തന്നെ വൈസ് പ്രിൻസിപ്പാളിന്റെ മുന്നിൽ കൊണ്ട് പോയി വിശദീകരണം ചോദിക്കുകയും സ്‌കൂളിന്റെ മ
തിരുവനന്തപുരം: ഇങ്ങനെയാണോ നിങ്ങൾ മകനെ വളർത്തുന്നത്, ഇതിലും ഭേദം നിങ്ങൾ അവനെ കൊന്ന് കളയുന്നതാണ് ഏതെങ്കിലും ഒരു സ്വാമിയെ കൊണ്ട് കാണിക്കുകയോ അല്ലെങ്കിൽ ഈ ഇടയ്ക്ക് ഒരു സ്വാമിയെ ചെയ്തത് പോലെ ചെയ്യുകയോ ആണ് വേണ്ടത്. കലാപരിപാടിയിൽ പങ്കെടുത്ത സഹപാഠിയെ അഭിനന്ദിച്ച് കെട്ടിപിടിച്ച പ്ലസ് ടു വിദ്യാർത്ഥിയുടെ രക്ഷകർത്താക്കളോട് തിരുവനന്തപുരം മുക്കോല സെന്റ് തോമസ് സ്‌കൂളിലെ മാനേജ്മെന്റ് സെക്രട്ടറി രാജൻ വർഗ്ഗീസ് കുട്ടിയുടെ രക്ഷിതാവിനോട് പറഞ്ഞ വാക്കുകളാണിത്. സ്വന്തം മക്കളെ തെറ്റുകൾ പറഞ്ഞ് മനസ്സിലാക്കി തിരുത്തേണ്ട സ്‌കൂൾ മാനേജ്മെന്റിൽ നിന്നും മകനെ കുറിച്ചുള്ള ഇത്തരമൊരു അഭിപ്രായ പ്രകടനം കേട്ടതിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല രക്ഷകർത്താക്കൾക്ക്.
നിങ്ങളുടെ മകൻ ഒരു വിത്ത് കാളയാണ് എന്നതുൾപ്പടെയായിരുന്നു മാനേജ്മെന്റ് പ്രതിനിധികളുടേയും അദ്ധ്യാപകരുടേയും അഭിപ്രായപ്രകടനമെന്നും രക്ഷിതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു.സംഭവം നടന്ന അപ്പോൾ തന്നെ വൈസ് പ്രിൻസിപ്പാളിന്റെ മുന്നിൽ കൊണ്ട് പോയി വിശദീകരണം ചോദിക്കുകയും സ്‌കൂളിന്റെ മര്യാദയ്ക്ക് ചേരാത്തത് ആണ് ഉണ്ടായത് എന്ന് പറഞ്ഞ് മാപ്പ് പറയിക്കുകയും ചെയ്തിരുന്നു. തന്നോട് മോശമായി മാത്രം പെരുമാറിയിട്ടുള്ള അക്കൗണ്ടൻസി അദ്ധ്യാപികയും ക്ലാസ് ടീച്ചറുമായ വ്യക്തിയാണ് പിന്നീട് ഈ വിഷയം വേറെ വൃത്തികെട്ട രീതിയിൽ ചിത്രീകരിച്ചതെന്ന് വിദ്യാർത്ഥി മറുനാടൻ മലയാളിയോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് ആൺകുട്ടി പറയുന്നത് ഇങ്ങനെ: 'താൻ കലാമത്സരങ്ങളിലും കായികമത്സരങ്ങളിലും പങ്കെടുക്കുന്ന ആളായിരുന്നു. നിരവധി ഡാൻസ് പ്രോഗ്രാമുകളിലും കായിക മത്സരങ്ങളിലും വിജയിച്ചപ്പോഴെല്ലാം തന്നെയും ഇങ്ങനെയാണ് പലരും അഭിനന്ദിച്ചിട്ടുള്ളത്. അത്പോലെ സുഹൃത്ത് വളരെ നന്നായി പെർഫോം ചെയ്തപ്പോൾ അഭിനന്ദനം എന്ന രീതിയിൽ തന്നെയാണ് കെട്ടിപിടിച്ചത്.ഇതിൽ എങ്ങനെയാണ് തന്നെ കുറ്റക്കാരനാക്കിയതെന്ന് ഇപ്പോഴും ശരിക്കും പറഞ്ഞാൽ മനസ്സിലായിട്ടില്ല.' ഒരു സഹപാഠിയെ അഭിനന്ദിച്ചതിന് ലൈംഗികമായി ഒരു അർഥം നൽകിയത് എന്റെ മനസ്സിലെ വല്ലാതെ വേദനിപ്പിച്ചുവെന്നും വിദ്യാർത്ഥി മറുനാടൻ മലയാളിയോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് കുട്ടിയുടെ രക്ഷിതാവ് വിശദീകരിക്കുന്നത് ഇങ്ങനെ:
സ്‌കൂളിൽ സംഭവിച്ചത്
ജൂലൈ 21ന് നടന്ന ഒരു ആർട്സ് ഫെസ്റ്റിവലിനെ തുടർന്നാണ് ഈ പുകില് മുഴുവനും സംഭവിച്ചത്..പ്രോഗ്രാം കഴിഞ്ഞ ശേഷം സ്റ്റാഫ് റൂമിന് മുന്നിൽ വെച്ച് സ്റ്റെയർകെയിസിന് സമീപം വെച്ച് ഒരു അഭിനന്ദനമെന്നോണം കെട്ടിപ്പിടിക്കുകയായിരുന്നു. എന്നാൽ അഞ്ച് സെക്കൻഡ് പോലും നീണ്ട് നിക്കാത്ത ഇതിന്റെ പേരിൽ ഇത്രയും കാലം കൊണ്ട് അതിനെ വളരെ അധികം നേരം ആക്കിമാറ്റുകയാണ് ചെയ്തത്, ഇത് ഇനിയും നീണ്ടാൽ അത് മണിക്കൂറുകളോളം എന്ന് വരെ ആക്കി മാറ്റും. ഇതേ തുടർന്ന് രക്ഷിതാക്കളെ വിളിച്ച് വരുത്തി പ്രിൻസിപ്പാൾ സസ്പെൻഡ് ചെയ്തുവെന്ന് അറിയിക്കുകയായിരുന്നു.പിന്നീട് പ്രിൻസിപ്പാളിന്റെ മുറിയിൽ നിന്നും സെക്രട്ടറിയുടെ മുറിയിൽ കൊണ്ട് പോയി മകനെ വിത്ത് കാള എന്ന് ഉൾപ്പടെ പറഞ്ഞ് അവഹേളിക്കുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം അറിയിക്കാം എന്ന് പറഞ്ഞ് വിടുകയായിരുന്നു.
മകനെ മോശമായി ചിത്രീകരിച്ചു
വളരെ മോശമായാണ് പെരുമാറിയത്.ഇത് വേദനാജനകമായ ഒന്നാണ് . ഇതൊന്നും നമ്മൾ പ്രതീക്ഷിക്കുന്നില്ലല്ലോ. ഒരു 16 വയസ്സുകാരനെകുറിച്ച് ഇത്തരത്തിലൊക്കെ പറയുന്നത് ഒരു രക്ഷാകർത്താവിനും സഹിക്കാൻ കഴിയില്ല. വളരെ അധികം പ്രയാസമുണ്ടാക്കുന്നത് തന്നെയാണ്.ഞാനും ഭാര്യയുടെ അമ്മയുമാണ് പോയത്. 73 വയസ്സുള്ള അവന്റെ അമ്മുമ്മയ്ക്ക് താങ്ങാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ഒന്നും പറയാതെയാണ് അവിടെ നിന്നും ഇറങ്ങിയത്. ഒരാഴ്ചയ്ക്ക് ശേഷം പ്രിൻസിപ്പാൾ പിന്നെയും വിളിച്ച് വരുത്തിയ ശേഷം പറഞ്ഞത് ഒരു മാസത്തേക്ക് പുറത്ത് നിർത്താനും അത് കഴിഞ്ഞ് പരീക്ഷ എഴുതിച്ചിട്ട് ബാക്കി തീരുമാനിക്കാമെന്നുമാണ് തീരുമാനം എന്ന് അറിയിക്കുകയായിരുന്നു.
ഒരാൾ ഒരു തെറ്റ് ചെയത് കഴിഞ്ഞാൽ അത് തിരുത്താനാണല്ലോ നമ്മൾ സ്‌കൂളിലേക്ക് അയയ്ക്കുന്നത്. എന്നിട്ട് അവർ പറയുന്നതുകൊന്നു കളയാനാണ്. എത്ര വലിയ കുറ്റം ചെയ്താലും ഇന്ത്യൻ പീനൽകോഡ് നൽകുന്ന ഏറ്റവും വലിയ ശിക്ഷയാണ് അത്. അതും അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസുകളിൽ മാത്രമാണ് ഇത്തരം ശിക്ഷ എന്ന് കൂടി നമ്മൾ കാണണം. ചെറിയ കാര്യങ്ങൾക്ക് ഇങ്ങനെ ശിക്ഷിക്കാൻ തുടങ്ങിയാൽ പിന്നെ ഈ രാജ്യത്ത് ആരും തന്നെ കാണില്ല.
കോടതി പരാമർശങ്ങളെ കുറിച്ച്
കോടതിയുടെ ഭാഗത്ത് നിന്നും വന്ന പരാമർശങ്ങളെകുറിച്ച് പ്രതികരിക്കാമോ എന്ന് അറിയില്ല.എന്നിരുന്നാലും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ പരാമർശങ്ങൾ വളരെ വിഷമമുണ്ടാക്കി. ഒരു വ്യക്തി എന്ന നിലയ്ക്ക് അവന്റെ വ്യക്തി സ്വാതന്ത്ര്യം, പഠിക്കാനുള്ള അവകാശം എന്നിവ പരിഗണിക്കപെട്ടിട്ടില്ലെന്നാണ് ഏറെ വിഷമത്തോടെ പറയാനുള്ളത്. അഞ്ച് മാസമായി എന്റെ മകൻ സ്‌കൂളിന് പുറത്താണ്. ഇനി ഇപ്പോൾ അവന് എങ്ങനെ പരീക്ഷ എഴുതാൻ എങ്ങനെ കഴിയും എന്നാണ് ഇപ്പോൾ ആലോചിക്കുന്നത്.
നിലവിലെ സ്ഥിതി
ഈ വിഷയത്തിൽ ഇപ്പോൾ ഇന്ന് സ്‌കൂളിൽ നിന്നും ഒരു കത്ത് ലഭിച്ചിട്ടുണ്ട്. അടുത്ത മാസം മൂന്നാം തീയതി സ്‌കൂളിൽ എത്താനാണ് അതിൽ പറഞ്ഞിരിക്കുന്നത്. അന്നേ ദിവസം സ്‌കൂളിൽ ചെന്ന് പ്രിൻസിപ്പാളിനെ കാണണം. അന്ന് അവിടെ ഒരുപാട് കാര്യം ചർച്ചചെയ്യണം. അനുഭാവപൂർവ്വമായ ഒരു നിലപാടാണോ എന്ന് ഇപ്പോൾ അറിയാൻ കഴിയില്ലല്ലോ.
കുട്ടികളെ തിരികെ പ്രവേശിപ്പിക്കണമെന്നും പറഞ്ഞ് രക്ഷിതാക്കൾ കാല് പിടിച്ചോ?
സ്‌കൂളിൽ കുട്ടികളെ അയ/dക്കുന്നത് നല്ലത് പഠിക്കാനാണല്ലോ. അവിടെ അവർ തെറ്റ് ചെയ്താൽ ശിക്ഷിക്കേണ്ട എന്ന് ആരും പറയുന്നില്ല. ശിക്ഷിക്കുന്നതും ക്രൂശിക്കുന്നതും ഒരുപോലെ അല്ലല്ലോ. പിള്ളാര് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവരെ ശിക്ഷിക്കുന്നതിൽ ഇവിടെ ആർക്കും എതിർപ്പില്ല. എന്നാൽ ഒരു കാര്യവുമില്ലാതെ പിറകെ നടന്ന് ദ്രോഹിക്കുന്നതിലാണ് പ്രശ്നം. പിന്നെ അവർ ഇൻസ്റ്റഗ്രാമിലിട്ട ഫോട്ടോകളുടെ കോപ്പി എടുത്ത് പ്രചരിപ്പിച്ചതുമൊക്കെ ആയപ്പോഴാണ് ബാലാവകാശ കമ്മീഷനെ സമീപിച്ചത്. അല്ലെങ്കിൽ അന്ന് തന്നെ കേസ് കൊടുക്കേണ്ടതല്ലേ. ഒരു മാസം കഴിഞ്ഞാണ് ബാലാവകാശ കമ്മീഷനെ പോലും സമീപിച്ചത്.ഫീസ് മുഴുവനും വാങ്ങിയ ശേഷം പുറത്താക്കിയതിനെകുറിച്ചും അവർ തന്നെ തീരുമാനിക്കട്ടെ. പി്ന്നെ ഇൻസ്റ്റഗ്രാമിൽ ചിത്രം ഷെയർ ചെയ്തതിനെ കുറിച്ച് പറഞ്ഞ ശേഷം ഇവിടെ എത്രയോ കുട്ടികൾ അങ്ങനെ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ അത്രയും കുട്ടികളുടേയും ഫോട്ടോ കാണിച്ചാൽ അവരെയും ശിക്ഷിക്കാം എന്നാണ് സ്‌കൂൾ അധികൃതർ പറഞ്ഞത്.
ശശി തരൂർ എംപി ഉൾപ്പടെയുള്ളവർ വിഷയത്തിൽ ഇടപെട്ടതിനെക്കുറിച്ച്
ഇത്തരത്തിലുള്ള പിന്തുണയാണ് നമ്മുടെ ഏക പിൻബലം. ഇപ്പോൾ ശശിതരൂർ സാറിനെപ്പോലെ തന്നെ മാധ്യമങ്ങളും സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്ന പിന്തുണയാണ് ഈ വിഷയത്തിൽ മുന്നോട്ട് പോകാൻ സഹായിക്കുന്നത്. വിഷയത്തിൽ ഇടപെടുമെന്നും അത് പോലെ തന്നെ കാര്യങ്ങൾ പരിഹരിക്കുമെന്നും പറഞ്ഞ് ശശി തരൂരിന്റെ ട്വീറ്റും ലഭിച്ചിട്ടുണ്ട്
ഈ വിഷയം മകനെ ബാധിച്ചത് എങ്ങനെയാണ്?
ആദ്യ ഘട്ടത്തിൽ വളരെ പ്രതികൂലമായി തന്നെയാണ് അവനെ ബാധിച്ചത്.സ്‌കൂളിൽ പോകാൻ കഴിയാത്തതും പഠനം മുടങ്ങിയതും അവനെ ബാധിച്ചിരുന്നു. ആ സമയത്ത് ജോലി പോലും ഉപേക്ഷിച്ചാണ് അവന് പിന്തുണയായി നിന്നത്. ഇപ്പോൾ എല്ലാവരും സപ്പോർട് ചെയ്യുന്നതുകൊണ്ട് തന്നെ അവനും റിക്കവറായി വന്നിട്ടുണ്ട്. പിന്നെ സ്‌കൂളിൽ പോകാൻ കഴിയാത്തതിന്റെ വിഷമമുണ്ട്. ഇപ്പോൾ മാനസികമായി അവൻ മെച്ചപെട്ടിട്ടുണ്ട്.
വിഷയത്തെക്കുറിച്ച പ്ലസ്ടു വിദ്യാർത്ഥി പറഞ്ഞത്
കലാമത്സരങ്ങളിലും കായികമത്സരങ്ങളിലും പങ്കെടുക്കുന്ന ആളായിരുന്നു. നിരവധി ഡാൻസ് പ്രോഗ്രാമുകളിലും കായിക മത്സരങ്ങളിലും വിജയിച്ചപ്പോഴെല്ലാം, തന്നെയും ഇങ്ങനെയാണ് പലരും അഭിനന്ദിച്ചിട്ടുള്ളത് അത്പോലെ സുഹൃത്ത് വളരെ നന്നായി പെർഫോം ചെയ്തപ്പോൾ അഭിനന്ദനം എന്ന രീതിയിൽ തന്നെയാണ് കെട്ടിപിടിച്ചത്. ഇതിൽ എങ്ങനെയാണ് തന്നെ കുറ്റക്കാരനാക്കിയതെന്ന് ഇപ്പോഴും ശരിക്കും പറഞ്ഞാൽ മനസ്സിലായിട്ടില്ല. അഞ്ച് മാസമായി ഞാൻ ക്ലാസിന് പുറത്താണ്. ഫൈനൽ എക്സാം എഴുതാൻ വേണ്ടി നന്നായി തന്നെ പഠിക്കുന്നുണ്ട് എന്നാൽ സ്‌കൂളിൽ പോകാനും ടീച്ചർമാരുടെ സഹായം ഇല്ലാതെ മുന്നോട്ട് പോകേണ്ടി വരുന്നതിലും വലിയ വിഷമമുണ്ട്.
പെർഫോമൻസ് എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചപ്പോൾ നിനക്ക് സമ്മാനം കിട്ടുമെന്നും പറഞ്ഞ ശേഷമാണ് കുട്ടിയെ അഭിനന്ദിച്ചത്.ഇക്കാര്യം പറഞ്ഞപ്പോൾ വൈസ് പ്രിൻസിപ്പാളിന് മനസ്സിലായതുമാണ്. ക്ലാസ് ടീച്ചർ ഇടപെട്ട ശേഷമാണ് ഈ വിഷയം ഇന്ന് ഇങ്ങനെ ആയത്. ഒരു നല്ല അദ്ധ്യാപക വിദ്യാർത്ഥി ബന്ധമല്ല ആ ടീച്ചറുമായി ഉള്ളത.കാരണമില്ലാതെഎന്നെ എപ്പോഴും ഹറാസ് ചെയതിരുന്നു.ചെറിയ കാര്യങ്ങൾ പോലും ഊതിപെരുപ്പിച്ചിരുന്നു. എല്ലാവരും അറിയണം എന്ന് പറഞ്ഞ് ഇത് പുറത്ത് പറഞ്ഞ് വഷളാക്കിയത് ആ ടീച്ചറാണ്. എല്ലാവരും ഇപ്പോൾ ഇതിന് ലൈംഗികമായി ഒരു അർഥം നൽകിയത് എന്റെ മനസ്സിലെ വല്ലാതെ വേദനിപ്പിച്ചു.