- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണീർക്കടലായ വീട്ടിൽ പുഞ്ചിരിയുടെ ഏകതുരുത്ത്; വീട്ടിലും തൊടിയിലുമായി ഓടിക്കളിക്കുമ്പോൾ ആൾക്കൂട്ടം കണ്ട് അമ്പരപ്പ്; പുത്തൻ കളിപ്പാട്ടവുമായി അച്ഛൻ എപ്പോൾ വരുമെന്ന ചോദ്യം അമ്മയോട്; ശ്രീജിത്തിന്റെ വേർപാടറിയാതെ അച്ഛനെ തിരക്കുന്ന മകൾ ആര്യനന്ദയെ കണ്ട് ഉള്ളുരുകി ഉറ്റവരും നാട്ടുകാരും
കൊച്ചി: ശനിയാഴ്ച രാത്രി ഊണ് കഴിഞ്ഞ് വരാന്തയിൽ കിടക്കുമ്പോഴാണ് ശ്രീജിത്തിനെ മഫ്ത്തിയിൽ എത്തിയ പൊലീസുകാർ ബലമായി പിടിച്ചുകൊണ്ടുപോയത്. ആ സമയം മകൾ ആര്യനന്ദ നല്ല ഉറക്കത്തിലായിരുന്നു. ഉറക്കത്തിൽ നിന്ന് ഉണർന്നപ്പോഴും അവൾക്ക് അസ്വാഭാവികമായി ഒന്നും തോന്നിയില്ല. ആരും പിരിമുറുക്കം കുട്ടിയെ അറിയിച്ചതുമില്ല. ശ്രീജിത്തിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴും മൂന്നര വയസുകാരിക്ക് ഒന്നും മനസ്സിലായില്ല.എല്ലാവരും കരഞ്ഞപ്പോൾ അവളും കരഞ്ഞു. അത്രമാത്രം.അച്ഛനെ കാണാതെ വന്നപ്പോൾ എവിടെയെന്ന് തിരക്കുന്നുണ്ട്. തനിക്ക് ക്ഷേത്രോൽസവ സ്ഥലത്ത് നിന്ന് കളിപ്പാട്ടം വാങ്ങിത്തരാമെന്ന് പറഞ്ഞ് പോയിട്ട് അച്ഛൻ എവിടെയെന്നാണ് ആര്യനന്ദയുടെ ചോദ്യം. അച്ഛൻ ഈ ലോകത്തോട് വിട്ടുപോയതറിയാതെ വീട്ടിലും തൊടിയിലും ഓടിക്കളിക്കുകയാണ് അവൾ. പൊലീസ് കസ്റ്റഡിയിൽ നിന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ ശ്രീജിത്ത് അവസാനമായി ഭാര്യയോട് ആവശ്യപ്പെട്ടതും അതാണ്. കുഞ്ഞിനെ ഒന്നുകാണണം.വീട്ടിൽ നിറയെ ആൾക്കാരെ കണ്ട് അമ്പരന്നിരിക്കുകയാണ് ആ കുട്ടി ഇപ്പോൾ.കണ്ണീർക്കടലായ വീട്ടിൽ പു
കൊച്ചി: ശനിയാഴ്ച രാത്രി ഊണ് കഴിഞ്ഞ് വരാന്തയിൽ കിടക്കുമ്പോഴാണ് ശ്രീജിത്തിനെ മഫ്ത്തിയിൽ എത്തിയ പൊലീസുകാർ ബലമായി പിടിച്ചുകൊണ്ടുപോയത്. ആ സമയം മകൾ ആര്യനന്ദ നല്ല ഉറക്കത്തിലായിരുന്നു. ഉറക്കത്തിൽ നിന്ന് ഉണർന്നപ്പോഴും അവൾക്ക് അസ്വാഭാവികമായി ഒന്നും തോന്നിയില്ല. ആരും പിരിമുറുക്കം കുട്ടിയെ അറിയിച്ചതുമില്ല.
ശ്രീജിത്തിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴും മൂന്നര വയസുകാരിക്ക് ഒന്നും മനസ്സിലായില്ല.എല്ലാവരും കരഞ്ഞപ്പോൾ അവളും കരഞ്ഞു. അത്രമാത്രം.അച്ഛനെ കാണാതെ വന്നപ്പോൾ എവിടെയെന്ന് തിരക്കുന്നുണ്ട്. തനിക്ക് ക്ഷേത്രോൽസവ സ്ഥലത്ത് നിന്ന് കളിപ്പാട്ടം വാങ്ങിത്തരാമെന്ന് പറഞ്ഞ് പോയിട്ട് അച്ഛൻ എവിടെയെന്നാണ് ആര്യനന്ദയുടെ ചോദ്യം.
അച്ഛൻ ഈ ലോകത്തോട് വിട്ടുപോയതറിയാതെ വീട്ടിലും തൊടിയിലും ഓടിക്കളിക്കുകയാണ് അവൾ. പൊലീസ് കസ്റ്റഡിയിൽ നിന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ ശ്രീജിത്ത് അവസാനമായി ഭാര്യയോട് ആവശ്യപ്പെട്ടതും അതാണ്. കുഞ്ഞിനെ ഒന്നുകാണണം.വീട്ടിൽ നിറയെ ആൾക്കാരെ കണ്ട് അമ്പരന്നിരിക്കുകയാണ് ആ കുട്ടി ഇപ്പോൾ.കണ്ണീർക്കടലായ വീട്ടിൽ പുഞ്ചിരിയുടെ ഒരുതുരുത്ത്. അതാണ് ആര്യനന്ദ. ചിലർ കുഞ്ഞിനെ വാരിയെടുത്ത് കണ്ണീരോടെ ഉമ്മ വയ്ക്കുന്നു.
ദുരന്തത്തിന്റെ ആഘാതം ദേവസ്വംപാടത്തെ വീടിനെ ആകെ ഉലച്ചിരിക്കുന്നു. ശ്രീജിത്തിന്റെ ഭാര്യ അഖില കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലാക്കി. കരഞ്ഞ് തളർന്നെങ്കിലും മകന്റെ ഓർമകൾ വിടാതെ പറയുന്നു അച്ഛൻ രാമകൃഷ്ണനും അമ്മ ശ്യാമളയും.ഇളയ മകൻ സജിത്ത് ആലുവ സബ്ജയിലിൽ റിമാൻഡിലാണ്.ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസിലാണ് സജിത്തിനെയും പിടികൂടിയത്.
സജിത്തിന് കാര്യമായ ജോലിയില്ലാത്തതുകൊണ്ടും, മൂത്ത സഹോദരൻ രോഗിയായതുകൊണ്ടും ടൈൽസ് പണിക്ക് പോയിരുന്ന ശ്രീജിത്തായിരുന്നു കുടുംബത്തിന്റെ അത്താണി. ടൈൽ പണി കഴിഞ്ഞ് വീട്ടിലെത്തിയാൽ അച്ഛനൊപ്പം ചെമ്മീൻകെട്ടിൽ മീൻ പിടിക്കാനും പോകുമായിരുന്നു.ശ്രീജിത്ത് കേസിൽ കുറ്റക്കാരനാണെന്ന് ഈ കൂട്ടുകുടുംബത്തിലെ ആരും വിശ്വസിക്കുന്നില്ല. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരോട് ഇക്കാര്യം കരഞ്ഞ് പറഞ്ഞിട്ടും അത് കേൾക്കാതെ പോയല്ലോ എന്നാണ് അമ്മ ശ്യാമള പറയുന്നത്.
വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെയാണ് മഫ്ടിയിലെത്തിയ പൊലീസുകാർ വീട്ടിൽ നിന്നു ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുക്കുന്നത്.]വാഹനത്തിൽ കയറ്റിയതിനുശേഷം മർദിച്ചതു കണ്ടതായി ഭാര്യ മൊഴി നൽകിയിട്ടുണ്ട്. അവശനായ നിലയിൽ മഫ്ടിയിലുള്ള പൊലീസുകാരാണ് ശ്രീജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കസ്റ്റഡിയിലുള്ള പ്രതിയെ ആശുപത്രിയിലെത്തിക്കേണ്ടത് പൊലീസ് യൂണിഫോമിലാകണം. കൂടാതെ ആശുപത്രിയിൽ പൊലീസ് കാവലും വേണം. ശ്രീജിത്തിന് ഭക്ഷണം, വെള്ളം, അടിയന്തര ചികിത്സ എന്നിവ നൽകുന്നതിൽ പൊലീസ് വീഴ്ച വരുത്തിയതായി മനുഷ്യാവകാശ കമ്മീഷൻ നിരീക്ഷിച്ചിട്ടുണ്ട്.
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ മൂന്ന് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.എആർ ക്യാംപിലെ സിവിൽ പൊലീസുദ്യോഗസ്ഥരായ ജിതിൻ രാജ്,സന്തോഷ്‌കുമാർ,സുമേഷ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.സംഭവത്തിൽ പത്യേക സംഘം അന്വേഷണം തുടങ്ങി.
വരാപ്പുഴയിൽ വീട് കയറി ആക്രമണം നടത്തിയ കേസിൽ അറസ്റ്റിലായ ശ്രീജിത്താണ് കസ്റ്റഡിയിലിരിക്കെ മരിച്ചത് . ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിരുന്നുവെന്ന് ശ്രീജിത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.അതേ സമയം ആത്മഹത്യ ചെയ്ത വാസുദേവന്റെ മകൻ വിനീഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ കാര്യങ്ങൾ തെറ്റാണെന്ന് പൊലീസ് പറഞ്ഞു. ആളുമാറിയാണ് പൊലീസ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നായിരുന്നു വിനീഷ് മാധ്യമങ്ങളോട് പറഞ്ഞത്.എന്നാൽ ശ്രീജിത്തടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത ശേഷം വിനീഷിനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. ശ്രീജിത്തും സഹോദരനും ആക്രമണം നടത്തിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിനീഷിന്റെ മൊഴിയെന്നും പൊലീസ് അറിയിച്ചു.