- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണാ ജോർജിനെ വിജയിപ്പിച്ചത് സഭയോ യുവജനപ്രസ്ഥാനമോ അല്ല; സഭയക്ക് അഭിമാനം ഉണ്ടാവുക സ്വാഭാവികം; വീണാ ജോർജിന്റെ പേരിലുള്ള അവകാശവാദങ്ങൾ തള്ളിക്കൊണ്ട് ഓർത്തഡോക്‌സ് സഭ രംഗത്ത്
പത്തനംതിട്ട: ആറന്മുള എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട വീണാ ജോർജിന്റെ വിജയം ഓർത്തഡോക്‌സ് യുവജന പ്രസ്ഥാനത്തിന്റെ വിജയം ആണ് എന്ന രീതിയിൽ ചിലർ നടത്തിയ പ്രചരണം മറുനാടൻ മലയാളി ചർച്ചയാക്കിയപ്പോൾ വിശദീകരണവുമായി ഓർത്തഡോക്‌സ് സഭ രംഗത്ത്. വീണയുടെ വിജയത്തിന്റെ പേരിൽ മുതലെടുപ്പിന് ശ്രമിക്കുന്നവരെ തള്ളിപ്പറഞ്ഞുകൊണ്ടും മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച് വീണയുടെ വിശദീകരണത്തെ വിമർശിച്ചുകൊണ്ടുമാണ് ഓർത്തഡോക്‌സ് സഭ വിശദീകരണക്കുറിപ്പ് പ്രസിദ്ധീകരിച്ചത്. ഓർത്തഡോക്‌സ് സഭയുടെ യുവജന പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറിയായി ഫാദർ പി വൈ ജെൻസൺ പുറപ്പെടുവിച്ച പ്രസ്താവനയിൽ വീണയുടെ വിജയത്തിന്റെ പേരിൽ അവകാശവാദം നടത്തുന്നവരെ തള്ളിപ്പറയുന്നുണ്ട്. വീണാ ജോർജ് ആറന്മുള മണ്ഡലത്തിൽ വിജയിച്ചത് ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ സംഘടിത പ്രവർത്തനത്തിന്റേയും നാനാജാതി മതസ്ഥരായ പൊതു സമൂഹത്തിന്റേയും പ്രവർത്തന ഫലമായാണ്. ഇതിന്റെ ഉത്തരവാദിത്തം സഭയുടേതായി ഏറ്റെടുത്ത് ഓർത്തഡോക്‌സ് ഹെറാൾഡ് പ്രസിദ്ധീകരിച്ച വാർത്ത പൊതു സമൂഹത്തിൽ വർഗ്ഗീയ വിഷം കുത്തിവയ്ക്കു
പത്തനംതിട്ട: ആറന്മുള എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട വീണാ ജോർജിന്റെ വിജയം ഓർത്തഡോക്‌സ് യുവജന പ്രസ്ഥാനത്തിന്റെ വിജയം ആണ് എന്ന രീതിയിൽ ചിലർ നടത്തിയ പ്രചരണം മറുനാടൻ മലയാളി ചർച്ചയാക്കിയപ്പോൾ വിശദീകരണവുമായി ഓർത്തഡോക്‌സ് സഭ രംഗത്ത്. വീണയുടെ വിജയത്തിന്റെ പേരിൽ മുതലെടുപ്പിന് ശ്രമിക്കുന്നവരെ തള്ളിപ്പറഞ്ഞുകൊണ്ടും മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച് വീണയുടെ വിശദീകരണത്തെ വിമർശിച്ചുകൊണ്ടുമാണ് ഓർത്തഡോക്‌സ് സഭ വിശദീകരണക്കുറിപ്പ് പ്രസിദ്ധീകരിച്ചത്. ഓർത്തഡോക്‌സ് സഭയുടെ യുവജന പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറിയായി ഫാദർ പി വൈ ജെൻസൺ പുറപ്പെടുവിച്ച പ്രസ്താവനയിൽ വീണയുടെ വിജയത്തിന്റെ പേരിൽ അവകാശവാദം നടത്തുന്നവരെ തള്ളിപ്പറയുന്നുണ്ട്.
വീണാ ജോർജ് ആറന്മുള മണ്ഡലത്തിൽ വിജയിച്ചത് ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ സംഘടിത പ്രവർത്തനത്തിന്റേയും നാനാജാതി മതസ്ഥരായ പൊതു സമൂഹത്തിന്റേയും പ്രവർത്തന ഫലമായാണ്. ഇതിന്റെ ഉത്തരവാദിത്തം സഭയുടേതായി ഏറ്റെടുത്ത് ഓർത്തഡോക്‌സ് ഹെറാൾഡ് പ്രസിദ്ധീകരിച്ച വാർത്ത പൊതു സമൂഹത്തിൽ വർഗ്ഗീയ വിഷം കുത്തിവയ്ക്കുന്നതാണെന്നാണ് പ്രസ്താവന. വിജയത്തിന്റെ ഉത്തരവാദി സഭയോ യുവജനപ്രസ്ഥാനമോ അല്ല. വീണാ ജോർജിന് ഇതര ക്രൈസ്തവ സഭകളുടേയും ഹൈന്ദവ മുസ്ലിം സഹോദരങ്ങളുടേയും കലവറയില്ലാത്ത പിന്തുണ ലഭ്യമായിട്ടുണ്ട്. അക്കൂട്ടത്തിൽ ഓർത്തഡോക്‌സ് സഭാ വിശ്വാസികളും പിന്തുണ നൽകി എന്നത് സ്വാഭാവികം മാത്രമാണെന്നും വിശദീകരിക്കുന്നുണ്ട്. എന്നാൽ സഭയുടെ മകൾ എന്ന നിലയിൽ വീണയുടെ വിജയത്തിൽ സഭയക്ക് അഭിമാനം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും പറയുന്നു.
വീണാ ജോർജ്ജ് സഭയുടെ മകൾ ആണെന്നും അതുകൊണ്ടാണ് വിജയം നേടിയതെന്നുമാണ് ഓർത്തഡോക്‌സ് സഭയുടെ ഓൺലൈൻ എഡിഷനായ ഇന്ത്യൻ ഓർത്തഡോക്‌സ് ഹെറാൾഡിൽ ലേഖനം പ്രത്യക്ഷപ്പെട്ടത്. 'സഭയുടെ മകൾ വീണാ ജോർ്ജ് ഇനി എംഎൽഎ; യുവജന പ്രസ്ഥാനത്തിന്റെയും വിജയം' എന്ന തലക്കെട്ടിൽ ദേശാഭിമാനി വാരികയിൽ പ്രത്യക്ഷപ്പെട്ട വീണയുടെ ചിത്രം സഹിതമാണ് ലേഖനം പ്രസിദ്ധീകരിച്ചത്. എന്നാൽ ആറന്മുളയിൽ തന്നെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് പത്തനംതിട്ടയിലെ ഓർത്തഡോക്‌സ് യുവജന വിഭാഗം നേതാക്കളിൽ ചിലരാണെന്ന് വീണാ ജോർജ് എംഎൽഎ മറുനാടനോട് പ്രതികിച്ചു. ഇടത് പ്രവർത്തകരുടെ പ്രവർത്തനമികവാണ് വിജയം നൽകിയതെന്നും വീണാ ജോർജ് വിശദീകരിച്ചു. ഈ അഭിമുഖത്തെ തുടർന്നാണ് ഓർത്തഡോക്‌സ് സഭ തന്നെ നിലപാട് വിശദീകരണവുമായി എത്തുന്നത്.
ഏറ്റവും എതിർപ്പുണ്ടായത് പത്തനംതിട്ടയിലെ ഓർത്തഡോക്‌സ് യുവജന വിഭാഗം നേതാക്കളിൽ ചിലരിൽ നിന്നാണെന്നും വീണ ആരോപിച്ചിരുന്നു. തന്നെ തോൽപ്പിക്കാനായി ആറന്മുളയിലെ എല്ലാ പഞ്ചായത്തിലും ഇവർ യോഗം ചേർന്നു. വീണാ ജോർജിനെ ജയിപ്പിക്കരുതെന്നാണ് ആവശ്യപ്പെട്ടത്. ഓർത്തഡോക്‌സ് സഭയുടെ യുവജന പ്രസ്ഥാനത്തിൽ രമേശ് ചെന്നിത്തലയുടെ പേഴ്‌സണൽ സ്റ്റാഫലെ അംഗമുണ്ട്. അച്ചന്മാരും തനിക്കെതിരെ ഇറങ്ങി പ്രവർത്തിച്ചു. ഓർത്തഡോക്‌സുകാരുടെ വീടുകൾ കേന്ദ്രീകരിച്ച് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ കയറി. ഓർത്തഡോക്‌സ് മുഖ്യമന്ത്രിയുണ്ടാകാൻ ഇനി അവസരമില്ലെന്ന് പറഞ്ഞ് പ്രചരണം അഴിച്ചുവിട്ടു. എന്നാൽ എല്ലാ മതവിഭാഗങ്ങളിൽ പെട്ടവരും തനിക്ക് ഉറച്ച പിന്തുണ നൽകിയെന്നായിരുന്നു വീണയുടെ നിലപാട്.
ഓർത്തഡോക്‌സ് സഭയുടെ യുവജന പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറി ഫാദർ പി വൈ ജെൻസണിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം
ഓൺലൈൻ മാദ്ധ്യമങ്ങളിൽ സഭയുടേതും യുവജന പ്രസ്ഥാനത്തിന്റേയും പേരിൽ ഇലക്ഷനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളും ശ്രീമതി വീണാ ജോർജിന്റെ ഇന്റർവ്യൂ എന്ന പേരിൽ വന്നിരിക്കുന്നതും അടിസ്ഥാന രഹതം. ഇതിനെ പലരും വ്യക്തിതാൽപ്പര്യങ്ങൾക്കും രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്തുകയാണ്.
വീണാ ജോർജ് നൽകിയ വിശദീകരണത്തിൽ പറഞ്ഞത് ''ഓർത്തഡോക്‌സ് സഭാ വിശ്വാസികൾ പിന്തുണ നൽകിയെന്നാണ്'. വീണാ ജോർജ് ആറന്മുള മണ്ഡലത്തിൽ വിജയിച്ചത് ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ സംഘടിത പ്രവർത്തനത്തിന്റേയും നാനാജാതി മതസ്ഥരായ പൊതു സമൂഹത്തിന്റേയും പ്രവർത്തന ഫലമായാണ്. ഇതിന്റെ ഉത്തരവാദിത്തം സഭയുടേതായി ഏറ്റെടുത്ത് ഓർത്തഡോക്‌സ് ഹെറാൾഡ് പ്രസിദ്ധീകരിച്ച വാർത്ത പൊതു സമൂഹത്തിൽ വർഗ്ഗീയ വിഷം കുത്തിവയ്ക്കുന്നതാണ്. സഭയുടെ മകൾ എന്ന നിലയിൽ സഭയക്ക് അഭിമാനം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ വിജയത്തിന്റെ ഉത്തരവാദി സഭയോ യുവജനപ്രസ്ഥാനമോ അല്ല..
വീണാ ജോർജിന് ഇതര ക്രൈസ്തവ സഭകളുടേയും ഹൈന്ദവ മുസ്ലിം സഹോദരങ്ങളുടേയും കലവറയില്ലാത്ത പിന്തുണ ലഭ്യമായിട്ടുണ്ട്. അക്കൂട്ടത്തിൽ ഓർത്തഡോക്‌സ് സഭാ വിശ്വാസികളും പിന്തുണ നൽകി എന്നത് സ്വാഭാവികം മാത്രമാണ്. ഇലക്ഷൻ സന്ദർഭത്തിൽ സഹായിക്കാത്ത പലരും ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ട് വരുന്നത് സഭയേയും സഭാ മക്കളേയും ഭിന്നിപ്പിക്കാൻ വേണ്ടിയാണ്. ഇത്തരം ചർച്ചകൾ പൊതു സമൂഹത്തിൽ മുറിവുകൾ സൃഷ്ടിക്കുവാൻ മാത്രമേ സഹായകമാകൂ. ശ്രീമതി വീണാ ജോർജിന്റെ വാക്കുകൾ വളച്ചൊടിച്ച് ഭിന്നതകൾ സൃഷ്ടിക്കുന്നവർ ആരെ സഹായിക്കാനാണ് പ്രവർത്തിക്കുന്നത് എന്നും തിരിച്ചറിയേണ്ടതാണ്.