- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്യൂണിസ്റ്റുകളോട് മല്ലടിച്ച് കേരളത്തിൽ താമര വിരിയിച്ചവരിൽ മുന്നണി പോരാളി; പാർട്ടിക്കുള്ളിലും പുറത്തും മുഖം നോക്കാതെ അഭിപ്രായങ്ങൾ തുറന്നടിക്കുന്ന ധൈര്യശാലി; പുതുവർഷത്തിൽ പുതുസ്വപ്നങ്ങൾ കാണുന്ന 2017 ലെ 14 ന്യൂസ് മേക്കർമാരിൽ ഒരാളായി കേരളത്തിൽ നിന്ന് കെ.സുരേന്ദ്രനെ തിരഞ്ഞെടുത്ത് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്
തിരുവനന്തപുരം: ഒരു സ്വപ്‌നം യാഥാർഥ്യമാക്കാൻ നിങ്ങൾ തീരുമാനിച്ചാൽ അതൊരിക്കലും അസാധ്യമല്ല.തികഞ്ഞ ഇച്ഛാശക്തിയോടെ പ്രവർത്തിക്കുകയും 2018 ലേക്ക് പുതിയ സ്വപ്‌നങ്ങൾ കാണുകയും ചെയ്യുന്ന 14 ന്യൂസ് മേക്കർമാരെ തിരഞ്ഞെടുത്തിരിക്കുകയാണ് ദി ന്യൂ ഇന്ത്യൻ എക്‌സപ്രസ്. ബഹിരാകാശ് ശാസ്ത്രജ്ഞൻ എ.എസ്.കിരൺ കുമാർ,നടന്മാരായ കമൽഹാസൻ, ധനുഷ്, കമ്പോസർ അനിരുദ്ധ് രവിചന്ദർ,ആർട് ക്യൂറേറ്റർ അനിതാ ദുബെ തുടങ്ങിയ 14 പേരിൽ കേരളത്തിൽ നിന്നും ഒരു രാഷ്ട്രീയ നേതാവും ഇടം പിടിച്ചു. അത് മറ്റാരുമല്ല ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ലാമ്പ് ഓഫ് ലോട്ടസ് എന്ന പേരിലാണ് സണ്ടേ മാഗസിനിൻ 47 കാരനായ സുരേന്ദ്രനെ തിരഞ്ഞെടുത്തതിന്റെ സാംഗത്യം വിശദീകരിക്കുന്നത്.കമ്യൂണിസ്റ്റുകളോട് മല്ലിട്ട് കേരളത്തിൽ താമര വിരിയിക്കാനുള്ള ബിജെപിയുടെ അക്ഷീണ പ്രവർത്തനങ്ങളുടെ മുന്നണി പോരാളിയാണ് കെ.സുരേന്ദ്രനെന്ന് പത്രം പറയുന്നു.2016 ലെ നിയമസഭാതിരഞ്ഞെടുപ്പിൽ വെറും 89 വോട്ടിന് തോൽവി പിണഞ്ഞെങ്കിലും, 2018 ൽ പുത്തൻ പ്രതീക്ഷകളുമായി സുരേന്ദ്രൻ മുന്നേറുകയാണ്. 2019 ൽ ലോക്സഭ
തിരുവനന്തപുരം: ഒരു സ്വപ്‌നം യാഥാർഥ്യമാക്കാൻ നിങ്ങൾ തീരുമാനിച്ചാൽ അതൊരിക്കലും അസാധ്യമല്ല.തികഞ്ഞ ഇച്ഛാശക്തിയോടെ പ്രവർത്തിക്കുകയും 2018 ലേക്ക് പുതിയ സ്വപ്‌നങ്ങൾ കാണുകയും ചെയ്യുന്ന 14 ന്യൂസ് മേക്കർമാരെ തിരഞ്ഞെടുത്തിരിക്കുകയാണ് ദി ന്യൂ ഇന്ത്യൻ എക്‌സപ്രസ്.
ബഹിരാകാശ് ശാസ്ത്രജ്ഞൻ എ.എസ്.കിരൺ കുമാർ,നടന്മാരായ കമൽഹാസൻ, ധനുഷ്, കമ്പോസർ അനിരുദ്ധ് രവിചന്ദർ,ആർട് ക്യൂറേറ്റർ അനിതാ ദുബെ തുടങ്ങിയ 14 പേരിൽ കേരളത്തിൽ നിന്നും ഒരു രാഷ്ട്രീയ നേതാവും ഇടം പിടിച്ചു. അത് മറ്റാരുമല്ല ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ.
ലാമ്പ് ഓഫ് ലോട്ടസ് എന്ന പേരിലാണ് സണ്ടേ മാഗസിനിൻ 47 കാരനായ സുരേന്ദ്രനെ തിരഞ്ഞെടുത്തതിന്റെ സാംഗത്യം വിശദീകരിക്കുന്നത്.കമ്യൂണിസ്റ്റുകളോട് മല്ലിട്ട് കേരളത്തിൽ താമര വിരിയിക്കാനുള്ള ബിജെപിയുടെ അക്ഷീണ പ്രവർത്തനങ്ങളുടെ മുന്നണി പോരാളിയാണ് കെ.സുരേന്ദ്രനെന്ന് പത്രം പറയുന്നു.2016 ലെ നിയമസഭാതിരഞ്ഞെടുപ്പിൽ വെറും 89 വോട്ടിന് തോൽവി പിണഞ്ഞെങ്കിലും, 2018 ൽ പുത്തൻ പ്രതീക്ഷകളുമായി സുരേന്ദ്രൻ മുന്നേറുകയാണ്. 2019 ൽ ലോക്‌സഭാതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ നേതാവിനെ ഭാരമേറിയ ദൗത്യങ്ങളാണ് കാത്തിരിക്കുന്നത്.
പാർട്ടിക്കുള്ളിലായാലും പുറത്തായാലും എതിരാളികളെ നിശിതമായി വിമർശിക്കുന്നതിൽ ഒരുമടിയും കാട്ടാറില്ല. തന്റെ സുധീരമായ നിലപാടുകളിലൂടെ കേ്ന്ദ്ര നേതാക്കളുടെ ശ്രദ്ധയാകർഷിക്കാനും കഴിഞ്ഞു.ബിജെപിയിലെ ശത്രുഘ്‌നൻ സിൻഹയെയും,യശ്വന്ത് സിൻഹയെയും പ്രണയ വഞ്ചകർ എന്ന് വിളിക്കാൻ സുരേന്ദ്രൻ തെല്ലും മടിച്ചില്ല.
സിപിഎമ്മും മുസ്ലിം മതമൗലിക വാദകളും തമ്മിലുള്ള ബന്ധം തുറന്നുകാട്ടാനാണ് സുരേന്ദ്രന്റെ അടുത്ത പദ്ധതി. ഇത് എൽഡിഎഫ് സർക്കാരിനെ പിടിച്ചുകുലുക്കുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
രാഷ്ട്രീയതിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് സുരേന്ദ്രൻ. സമയം കിട്ടുമ്പോഴെല്ലാം തീർത്ഥാടനങ്ങൾക്ക് പോകാറുണ്ട്. ഒരു ദിവസം ആരംഭിക്കുന്നത് ആർട്ട് ഓഫ് ലിവിങ് വികസിപ്പിച്ചെടുത്ത ശ്വസന ക്രിയ ചെയ്തുകൊണ്ടാണ്.
സോഷ്യൽ മീഡിയയിൽ മൂന്ന ലക്ഷത്തിലേറെ പേർ സുരേന്ദ്രനെ പിന്തുടരുന്നു. കേന്ദ്ര സർക്കാരിന്റെ പദ്ധതികളെ കുറിച്ച് വീടുവീടാന്തരം ബോധവൽകരിക്കുകയാണ് തന്റെ 2018 ലെ ദൗത്യമെന്ന് സുരേന്ദ്രൻ വ്യക്തമാക്കിയതായും ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ കുറിപ്പിൽ പറയുന്നു.