- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെക്സിക്കോക്കാരുടെ അനധികൃത കുടിയേറ്റം തടയാനായി മതിൽ നിർമ്മാണം ഉടൻ തുടങ്ങും; ഇന്ന് ഉത്തരവിൽ ഒപ്പുവയ്ക്കും; അടുത്തത് മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം തടയൽ; അധികാരത്തിലേറി ദിവസങ്ങൾക്കകം കുപ്രസിദ്ധ വാഗ്ദാനങ്ങൾ നിറവേറ്റാനുള്ള തിരക്കിൽ പ്രസിഡന്റ് ട്രംപ്
വാഷിങ്ടൺ: അധികാരിത്തിലേറി ദിവസങ്ങൾക്കകം തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നല്കിയ കുപ്രസിദ്ധ വാഗ്ദാനങ്ങൾ പാലിക്കാനുള്ള തിരിക്കിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രചാരണത്തിനിടെ പറഞ്ഞപോലെ മെക്‌സിക്കോയിൽനിന്നുള്ള നുഴഞ്ഞുകയറ്റം തടയുന്നതിനായി അതിർത്തിയിൽ മതിൽ നിർമ്മിക്കുന്നതിനുള്ള ഉത്തരവിൽ അമേരിക്കൻ സമയം ബുധനാഴ്ച അദ്ദേഹം ഒപ്പുവയ്ക്കും. സിറിയ, ഇറാൻ, ഇറാഖ്, ലിബിയ, യെമൻ, സുഡാൻ, സൊമാലിയ എന്നീ മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം തടയുന്നതിനുള്ള ഉത്തരവിലും ട്രംപ് വൈകാതെ ഒപ്പുവയ്ക്കുമെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ നല്കുന്ന സൂചന. ദേശീയ സുരക്ഷയുടെ പേരിലാണ് ഇക്കാര്യങ്ങളെല്ലാം ട്രംപ് ചെയ്യുന്നത്. ഇപ്പോൾ അമേരിക്കയിലുള്ള അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള നിയമവും വൈകാതെ പുതിയ യുഎസ് പ്രസിഡന്റ് നടപ്പാക്കുമെന്ന് അറിയുന്നു. അനധികൃത കുടിയേറ്റക്കാരുടെ ആയിരക്കണക്കിനു വരുന്ന കുട്ടികളുടെ കാര്യത്തിൽ എന്തു ചെയ്യണമെന്നകാര്യത്തിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. മികച്ച ജീവിതം ലക്ഷ്യമിട്ട് ഓരോ വർഷവും ആയിരക്കണക്കിനു
വാഷിങ്ടൺ: അധികാരിത്തിലേറി ദിവസങ്ങൾക്കകം തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നല്കിയ കുപ്രസിദ്ധ വാഗ്ദാനങ്ങൾ പാലിക്കാനുള്ള തിരിക്കിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രചാരണത്തിനിടെ പറഞ്ഞപോലെ മെക്‌സിക്കോയിൽനിന്നുള്ള നുഴഞ്ഞുകയറ്റം തടയുന്നതിനായി അതിർത്തിയിൽ മതിൽ നിർമ്മിക്കുന്നതിനുള്ള ഉത്തരവിൽ അമേരിക്കൻ സമയം ബുധനാഴ്ച അദ്ദേഹം ഒപ്പുവയ്ക്കും.
സിറിയ, ഇറാൻ, ഇറാഖ്, ലിബിയ, യെമൻ, സുഡാൻ, സൊമാലിയ എന്നീ മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം തടയുന്നതിനുള്ള ഉത്തരവിലും ട്രംപ് വൈകാതെ ഒപ്പുവയ്ക്കുമെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ നല്കുന്ന സൂചന. ദേശീയ സുരക്ഷയുടെ പേരിലാണ് ഇക്കാര്യങ്ങളെല്ലാം ട്രംപ് ചെയ്യുന്നത്.
ഇപ്പോൾ അമേരിക്കയിലുള്ള അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള നിയമവും വൈകാതെ പുതിയ യുഎസ് പ്രസിഡന്റ് നടപ്പാക്കുമെന്ന് അറിയുന്നു. അനധികൃത കുടിയേറ്റക്കാരുടെ ആയിരക്കണക്കിനു വരുന്ന കുട്ടികളുടെ കാര്യത്തിൽ എന്തു ചെയ്യണമെന്നകാര്യത്തിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്.
മികച്ച ജീവിതം ലക്ഷ്യമിട്ട് ഓരോ വർഷവും ആയിരക്കണക്കിനു പേരാണ് മെക്‌സിക്കോയിൽനിന്ന് അമേരിക്കയിലേക്ക് അനധികൃതമായി അതിർത്തി ലംഘിച്ചു കുടിയേറുന്നത്. ബോർഡർ പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് ഇങ്ങനെ കുടിയേറുന്നത്. ഇത് അവസാനിപ്പിക്കാൻ താൻ നടപടി എടുക്കുമെന്ന് തെരഞ്ഞടുപ്പു വേളയിൽ ട്രംപ് വാഗ്ദാനം നല്കിയിരുന്നു.
മെക്‌സിക്കോയ്ക്കും അമേരിക്കയക്കും ഇടയിൽ 2,000 മൈൽ നീളത്തിലുള്ള അതിർത്തിയാണുള്ളത്. വിവിധ തരത്തിലുള്ള വേലികളടക്കം 670 മൈൽ നീളത്തിൽ ഇപ്പോൾ മതിലുണ്ട്. മെക്‌സിക്കോയുമായുള്ള തെക്കൻ അതിർത്തിയിൽ 700 മൈൽ നീളത്തിൽക്കൂടി മതിലു പണിയാനാണ് യുഎസ് ഭരണകൂടം പദ്ധതിയിടുന്നത്. മതിലു പണിയാൻ ആവശ്യമായ ഫണ്ടിനുള്ള ഉത്തരവിൽ പ്രസിഡന്റ് ട്രംപ് ഇന്ന് ഒപ്പുവയ്ക്കും. ഇക്കാര്യം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർക്ക് നിരോധനം ഏർപ്പെടുത്തുന്ന ഉത്തരവിന്റെ അന്തി കരട് തയാറായി വരുകയാണ്. ഇതിൽ ഈ ആഴ്ച തന്നെ പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ഈ രാജ്യങ്ങളിൽനിന്ന് മതപീഡനത്തെത്തുടർന്ന് പലായനം ചെയ്യുന്ന ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് ഇളവ് ഉണ്ടാകുമെന്നാണ് അറിയുന്നത്.