- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ വേഷത്തിൽ കാമുകനൊപ്പം ഒളിച്ചോടിയത് വീട്ടുകാർ പൂട്ടിയിട്ടതു കൊണ്ട്; സ്വർണ്ണാഭരണങ്ങൾ വീട്ടുകാരെ തിരിച്ചേൽപ്പിക്കുകയും ചെയ്തു; സോഷ്യൽ മീഡിയയിൽ ഭീഷണി പെരുമ്പോൾ കൊയിലാണ്ടിയിലെ പെൺകുട്ടിക്ക് പറയാനുള്ളത്
കോഴിക്കോട്: നാട്ടുകാരുടെ സഹായത്താലാണ് ദിൽഷാനയുടെ വിവാഹത്തിന് വേദി ഒരുങ്ങിയത്. എന്നാൽ എല്ലാം മനസ്സിലൊതുക്കി നവവധുവായ ദിൽഷാന അവസാന നിമിഷം എല്ലാവരേയും ഞെട്ടിച്ചു. വരനും കുടുംബവും വിവാഹ പന്തലിൽ എത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പ് വധു കാമുകനൊപ്പം സ്ഥലംവിട്ടു. എല്ലാം സിനിമ സ്റ്റൈലിലായിരുന്നു. കോഴിക്കോട് കൊയിലാണ്ടി കാവുംവട്ടത്താണ് ഈ സംഭവങ്ങൾ നടന്നത്. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന പെൺകുട്ടിയുടെ വിവാഹം നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് നടത്താൻ തീരുമാനിച്ചിരുന്നത്. ആഭരണങ്ങളും മറ്റും വാങ്ങി നൽകിയത് നാട്ടുകാരുടെ കൂട്ടായ്മയാണ്. വധുവിന്റെ സുഹൃത്തുക്കൾ എന്ന് പരിചയപ്പെടുത്തി വിവാഹത്തിന് എത്തിയ കാമുകന്റെ സുഹൃത്തുക്കളാണ് ഒളിച്ചോട്ടത്തിന് വഴിയൊരുക്കിയത്. വീട് വിടുമ്പോൾ വിവാഹത്തിന് സൂക്ഷിച്ചിരുന്ന സ്വർണവും മറ്റും ഒപ്പം കൂട്ടാനും വധു മറന്നില്ല. ഈ വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുത്തു. പലതരം ചർച്ചകളുമെത്തി. അതെല്ലാം വീട്ടുകാരുടെ വേദനയ്ക്ക് ഒപ്പിച്ചായിരുന്നു. അതുകൊണ്ട് തന്നെ പെൺകുട്ടി വിശദീകരണവു
കോഴിക്കോട്: നാട്ടുകാരുടെ സഹായത്താലാണ് ദിൽഷാനയുടെ വിവാഹത്തിന് വേദി ഒരുങ്ങിയത്. എന്നാൽ എല്ലാം മനസ്സിലൊതുക്കി നവവധുവായ ദിൽഷാന അവസാന നിമിഷം എല്ലാവരേയും ഞെട്ടിച്ചു. വരനും കുടുംബവും വിവാഹ പന്തലിൽ എത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പ് വധു കാമുകനൊപ്പം സ്ഥലംവിട്ടു. എല്ലാം സിനിമ സ്റ്റൈലിലായിരുന്നു.
കോഴിക്കോട് കൊയിലാണ്ടി കാവുംവട്ടത്താണ് ഈ സംഭവങ്ങൾ നടന്നത്. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന പെൺകുട്ടിയുടെ വിവാഹം നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് നടത്താൻ തീരുമാനിച്ചിരുന്നത്. ആഭരണങ്ങളും മറ്റും വാങ്ങി നൽകിയത് നാട്ടുകാരുടെ കൂട്ടായ്മയാണ്. വധുവിന്റെ സുഹൃത്തുക്കൾ എന്ന് പരിചയപ്പെടുത്തി വിവാഹത്തിന് എത്തിയ കാമുകന്റെ സുഹൃത്തുക്കളാണ് ഒളിച്ചോട്ടത്തിന് വഴിയൊരുക്കിയത്. വീട് വിടുമ്പോൾ വിവാഹത്തിന് സൂക്ഷിച്ചിരുന്ന സ്വർണവും മറ്റും ഒപ്പം കൂട്ടാനും വധു മറന്നില്ല. ഈ വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുത്തു. പലതരം ചർച്ചകളുമെത്തി. അതെല്ലാം വീട്ടുകാരുടെ വേദനയ്ക്ക് ഒപ്പിച്ചായിരുന്നു. അതുകൊണ്ട് തന്നെ പെൺകുട്ടി വിശദീകരണവുമായെത്തുന്നു.
എന്നാൽ, വീട്ടുകാർ തടങ്കലിൽ വച്ചതു കൊണ്ടാണ് താൻ കല്യാണദിവസം തന്നെ തെരഞ്ഞെടുത്തതെന്ന് പെൺകുട്ടി പറയുന്നു. കൊയിലാണ്ടി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോഴാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. വീട്ടുകാർ പൂട്ടിയിട്ടതു കൊണ്ടാണ് വിവാഹത്തിനു തൊട്ടുമുമ്പ് വീടുവിടേണ്ടി വന്നത്. സുഹൃത്തുക്കളാണ് തന്നെ സഹായിച്ചത്. തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് വീടുവിട്ടത്. തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും പെൺകുട്ടി മജിസ്ട്രേറ്റിനോടു പറഞ്ഞു. പയ്യോളി സ്റ്റേഷനിൽ ഹാജരായ ഇരുവരെയും കൊയിലാണ്ടി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ മജിസ്ട്രേറ്റ് ഇരുവരോടും കാര്യങ്ങൾ ചോദിച്ചിരുന്നു. അപ്പോഴാണ് പെൺകുട്ടി ഇക്കാര്യം പറഞ്ഞത്.
കോടതി ഇരുവരോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം കോടതി ഇരുവരെയും ഒന്നിച്ചു ജീവിക്കാൻ അനുവദിച്ചു. കാമുകനൊപ്പം ഇറങ്ങിപ്പോരുമ്പോൾ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ പെൺവീട്ടുകാർക്ക് തിരിച്ചു നൽകി. കഴിഞ്ഞ ശനിയാഴ്ചയാണ് വിവാഹസൽക്കാരത്തിനിടെ കാവുംവട്ടത്തെ വീട്ടിൽ നിന്ന് പെൺകുട്ടി കാമുകനൊപ്പം പോയത്. വിവാഹ സൽക്കാരത്തിനെത്തിയ കോളജിലെ കൂട്ടുകാരനൊപ്പം ഫോട്ടോയെടുക്കാൻ എന്നു പറഞ്ഞ് വീടിനടുത്തുള്ള റോഡിലേക്ക് പോകുകയും തുടർന്ന് അവിടെ കാത്തുനിന്നിരുന്ന കാമുകന്റെ ബൈക്കിൽ വിവാഹവേഷത്തിൽ പെൺകുട്ടി കയറിപ്പോകുകയും ആയിരുന്നു. നമ്പ്രത്തുകര സംസ്കൃത കോളെജിലെ ബിരുദ വിദ്യാർത്ഥികളാണ് ഇരുവരും.
പെൺകുട്ടി കാമുകനൊപ്പം പോയതിൽ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകി. നാട്ടുകാർ സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു. തുടർന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇരുവരും പയ്യോളി സ്റ്റേഷനിൽ ഹാജരായി. തുടർന്ന് കൊയിലാണ്ടി സിഐ ഇവരെ കസ്റ്റഡിയിൽ എടുക്കുകയും, വൈകുന്നേരത്തോടെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹം നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് മാതാപിതാക്കൾ നടത്താനൊരുങ്ങിയത്. അതുകൊണ്ട് തന്നെ ഈ ഒളിച്ചോട്ടം നാട്ടുകാരും കാര്യമായെടുത്തു. പൊലീസ് സ്റ്റേഷൻ ഉപരോധം പോലും നടന്നു.
ദിൽഷാനയും യുവാവും കുറേകാലമായി പ്രണയത്തിലായിരുന്നുവെന്നു. ഇതേ തുടർന്നാണ് ദിൽഷാനെയെ വീ്ട്ടുകാർ പൂട്ടിയിട്ടത്. ഇതാണ് ഒളിച്ചോട്ടത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണഅ സൂചന.