- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലേഗേൾ മാഗസിൽ റോം ജെറമിയുടെ നഗ്ന ഫോട്ടോ കൊടുത്തത് അന്നത്തെ കാമുകി; ഫോട്ടോ വന്നതോടെ ഫോൺകോളുകൾ കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായി; മകൻ പോൺ സിനിമാ വ്യവസായത്തിലേക്ക് എടുത്ത് ചാടി എന്നറിഞ്ഞപ്പോൾ ആയിക്കോളൂ.. കുടുംബപ്പേര് വച്ച് നാറ്റിക്കരുതെന്ന് അച്ഛൻ; പോൺ വ്യവസായത്തിലെ മുടിചൂടാമന്നൻ ബലാൽസംഗക്കേസുകളിൽ കുരുങ്ങുമ്പോൾ മുൻ അദ്ധ്യാപകൻ പോൺ സൂപ്പർസ്റ്റാറായ കഥ
വാഷിങ്ടൺ: അമേരിക്കൻ പോൺ സിനിമാ വ്യവസായത്തിലെ ഒരുപ്രസ്ഥാനമാണ് റോൺ ജെറമി. ബലാൽസംഗ പരാതികളുടെ പേരിലാണ് ജെറമി ഇപ്പോൾ കുപ്രസിദ്ധനായത്. നേരത്തെയുണ്ടായിരുന്ന കേസുകൾക്ക് പുറമേ 20 ഓളം കേസുകൾ കൂടി ജെറമിക്കെതിരെ വന്നു എന്നതാണ് ഒടുവിലത്തെ വാർത്ത. ഒട്ടും കുലക്കുമില്ലാതെ അതെല്ലാം റോം ജറമി ഹയാത്ത് നിഷേധിക്കുകയും ചെയ്യുന്നു.
ആരാണ് ഈ റോൺ ജെറമി?
40 വർഷത്തെ തന്റെ കരിയറിനിടെ അമേരിക്കൻ പോൺ വ്യവസായത്തിലെ മുടിചൂടാമന്നൻ. ന്യൂയോർക്കിലെ ക്യൂൻസിൽ ഇടത്തരം കുടുംബത്തിൽ പിറന്ന ജെറമി അദ്ധ്യാപകനായാണ് ആദ്യം ജോലി നോക്കിയത്. പിന്നീട് വഴിമാറി ബ്ലൂഫിലിം അഭിനയത്തിലേക്ക് മാറി. അഭിനയിക്കാൻ ക്യൂ കൊടുത്താൽ ഉടൻ ജെറമി 'റെഡിയാണ് 'എന്നതായിരുന്നു പോൺ ഫിലിം സംവിധായകരുടെ സന്തോഷം. മകൻ പോൺ സിനിമകളിൽ അഭിനയിക്കുകയാണെന്ന് അറിഞ്ഞതോടെ അച്ഛൻ പറഞ്ഞു: അഭിനയിക്കുന്നെങ്കിൽ ആയിക്കോളൂ..കുടുംബ പേര് വച്ച് ഞങ്ങളെ നാറ്റിക്കരുത്. അങ്ങനെ റോം ജറമി ഹയാത്ത് വെറും റോം ജെറമി ആയി മാറി.
നേരത്തെ അമേരിക്കൻ പോൺ വ്യവസായത്തിലെ തലതോട്ടപ്പനായിരുന്ന ജോൺ ഹോംസിന്റെ കാലശേഷം റോം ജെറമിയുടെ സമയമായി. ഇപ്പോൾ കേസുകളുടെ രൂപത്തിൽ വലയുന്നെങ്കിലും ജെറമിയുടെ കഥകൾ പലരൂപത്തിൽ അമേരിക്കൻ മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. 'Ron Jeremy: The Hardest (Working) Man in Showbiz,' എന്ന പുസ്തകത്തെ കുറിച്ചുള്ള ന്യൂയോർക്ക് ടൈംസിലെ റിവ്യൂവിന്റെ തലക്കെട്ട് മിസ്റ്റർ ബിഗ് എന്നാണ്. ജെറമിയുടെ ലൈംഗികാവയവത്തിന്റെ വലുപ്പത്തെ കുറിച്ചുള്ള കഥകളും അനവധി. ഏതായാലും ചെറുപ്പത്തിലെ തന്നെ ജെറമി ഒരുഏകപത്‌നീ വ്രതക്കാരനായിരുന്നില്ല. അതുകൊണ്ട് തന്നെ ആദ്യ കാമുകി ഉപേക്ഷിച്ചുപോയി. പിന്നീട് പോൺ സിനിമകളിലായി ജെറമിയുടെ പങ്കാളികൾ.
2200 ലേറെ പോൺ സിനിമകളിൽ അഭിനയിച്ച് ജെറമി ഗിന്നസ് റെക്കോഡും സൃഷ്ടിച്ചു. 4.6 മില്യൻ ഡോളറിന്റെ ആസ്തി. പോൺ സിനിമകളിൽ നിന്നുള്ള പണമല്ല ഇതെന്നും, തന്റെ പ്രശസ്തിക്ക് കിട്ടിയ വിലയാണ് ഇതെന്നും പറയാറുണ്ട് ജെറമി. പ്ലേ ഗേൾ മാഗസിന് വേണ്ടി പോസ് ചെയ്ത ആദ്യകാലത്ത് പണത്തിന് നന്നായി ബുദ്ധിമുട്ടിയിരുന്നു. പിന്നീട് അഡൾട്ട് സിനിമാ വ്യവസായത്തിലേക്ക് മാറിയതോടെ കഥ മാറി. ആദ്യ പോൺ ചിത്രം 1979 ലായിരുന്നു. 2001-ൽ പോൺസ്റ്റാർ- ദി ലെജന്റ് ഓഫ് റോൺ ജെറമി എന്ന ഡോക്യുമെന്ററിയും പുറത്തിറങ്ങി. കമ്പ്യൂട്ടർ ഗെയിമുകളിലെ കഥാപാത്രമായും ജെറമി പ്രത്യക്ഷപ്പെട്ടിരുന്നു. നിരവധി സംഗീത വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്.
പ്ലേഗേൾ മാഗസിനിൽ വന്ന നഗ്ന ഫോട്ടോ ബോംബായി
ന്യൂയോർക്കിലെ പോൺ വ്യവസായം ജെറമിയെ തിരിച്ചറിഞ്ഞത് ഒരുഫോട്ടോ വഴിയാണ്. ജെറമിയുടെ കാമുകിയാണ് പ്ലേഗേൾ മാഗസനിന് ജെറമിയുടെ നഗ്ന ചിത്രം നൽകിയത്. അതോടെ ഫോൺ കോളുകൾ കൊണ്ട് ജെറമിക്ക് ഇരിക്കപ്പൊറുതിയില്ലാതായി. പോണിന്റെ സുവർണകാലം എന്നറിയപ്പെടുന്ന 1977 ലാണ് ജെറമി ഈ രംഗത്തേക്ക് കടന്നുവരുന്നത്. വയാഗ്ര ഇല്ലാതിരുന്ന കാലത്ത് ജെറമിക്ക് പരിഭ്രമില്ലാതെ അഭിനയിച്ച് ഫലിപ്പിക്കാൻ പറ്റിയതാണ് വിജയമായത്.
1980 കളിൽ അമേരിക്കയിൽ അശ്ലീല വീഡിയോകളോട് വീണ്ടും ഭ്രമം പടർന്ന് പിടിച്ചു. ഹോം വീഡിയോകൾ വന്നതോടെ അവനവന്റെ വീടുകളിലിരുന്ന് അശ്ലീല വീഡിയോ കാണമെന്നായി. വീഡിയോകൾ ചൂടപ്പം പോലെ വിറ്റതോടെ ജെറമിയുടെ പോക്കറ്റിലും കാശ് വീണു. തന്റെ പല സമകാലികരെയും പോലെ മദ്യപാനം, കൊക്കെയിൻ ദുരുപയോഗം, എന്നിങ്ങനെ ദുശ്ശീലങ്ങൾ ഒന്നും ജെറമിക്കില്ലായിരുന്നു.
1990കളുടെ മധ്യത്തോടെ അഭിനയ ജീവിതത്തിന്റെ ഉച്ചസ്ഥായിയിലെത്തി. പിന്നീട് ശരീരം കാര്യം നോക്കാതായി. ജെറമിയുടെ പ്രകടനങ്ങൾ രതിരസപ്രധാനം എന്നതിനേക്കാൾ കൗതുകരം മാത്രമായി. ജനപ്രീതി ഇടിഞ്ഞു. ഇപ്പോൾ കൂനിന്മേൽ കുരുവായി ബലാൽസംഗ കേസുകളും
ജെറമിയെ കുരുക്കി ബലാൽസംഗ കേസുകൾ
ആദ്യം വന്നത് മൂന്നു സ്ത്രീകളെ ബലാൽസംഗം ചെയ്തുവെന്നും നാലാമതൊരാളെ പീഡനോദ്ദേശ്യത്തോടെ ആക്രമിച്ചുവെന്നും ഉള്ള കേസുകളാണ്. വെസ്റ്റ് ഹോളിവുഡിൽ 2014 ലും 2019 നും മദ്ധ്യേയാണ് സംഭവങ്ങളെന്ന് ലോസ് ഏഞ്ചൽസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ജാക്കി ലേസി അറിയിച്ചു.
25 കാരിയെ ഒരുവീട്ടിൽ വച്ച് ബലാൽസംഗം ചെയ്തുവെന്നാണ് ആദ്യകേസ്. അത് 2014 ൽ. 2017 ൽ വെസ്റ്റ് ഹോളിവുഡിലെ ഒരബാറിൽ വച്ച് രണ്ട് വ്യത്യസ്ത സംഭവങ്ങളിവായി 33 കാരിയെയും 46 കാരിയെയും മാനഭംഗപ്പെടുത്തിയായി ആരോപണം. നാലാമത്തെ സംഭവത്തിൽ ഇതേ ബാറിൽ വച്ച് 30 കാരിയെ ബലാൽസംഗം ചെയ്തു.
.പുതിയ കേസുകൾ
13 സ്ത്രീകളുടെ പരാതിയിൽ 20-ഓളം ബലാത്സംഗ കുറ്റങ്ങളാണ് റോണിക്കെതിരെ ആരോപിക്കുന്നത്. 15 വയസുകാരി മുതൽ 54 വയസ്സുകാരി വരെ പരാതിക്കാരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2020-ലെ പുതുവത്സര ദിനത്തിൽ ഹോളിവുഡിന് പുറത്തുവെച്ച് 21 കാരിക്ക് നേരെ നടന്ന ലൈംഗികാതിക്രമമാണ് ഏറ്റവും പുതിയ പരാതി.
ജൂൺ 30-ന് കേസിന്റെ വിചാരണയ്ക്കിടെ റോൺ ജെറമിയുടെ അഭിഭാഷകൻ തന്റെ കക്ഷിക്കെതിരേ ചുമത്തിയ കുറ്റങ്ങളെല്ലാം നിഷേധിച്ചിരുന്നു. റോൺ ജെറമി നാലായിരത്തോളം സ്ത്രീകളുടെ ജാരനാണെന്നും സ്ത്രീകൾ സ്വമേധയാ റോണിയുടെ അടുത്തേക്ക് പോവുകയാണെന്നുമായിരുന്നു അഭിഭാഷകന്റെ വാദം.
ബലാൽസംഗം, നിർബന്ധിച്ചുള്ള ഓറൽ സെക്‌സ്, അബോധാവസ്ഥയിലുള്ള ഇരയെ പീഡിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടുള്ള മോശം പെരുമാറ്റം-ഇങ്ങനെ പലതരത്തിലുള്ള കുറ്റങ്ങളാണ് റോൺ ജെറമിക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. ജെറമി സ്ഥിരമായി പോകാറുള്ള വെസ്റ്റ് ഹോളിവുഡിലെ ബാറിനകത്ത് വച്ചാണ് മറ്റ് ആറ് ലൈംഗികാതിക്രമങ്ങൾ നടന്നിട്ടുള്ളത്. ഒരുയുവതിയെ ബാറിന്റെ പാർക്കിങ് സ്ഥലത്ത് വച്ചാണ് ജെറമി ഉപദ്രവിച്ചത്.
കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പരമാവധി 250 വർഷം വകെ ജയിലിൽ കിടക്കേണ്ട കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്.
മറുനാടന് ഡെസ്ക്