കൊച്ചി: അപകീർത്തിപ്പെടുത്തിയെന്ന കേസിൽ പരാതിയുമായി എത്തിയ യുവതി ഒടുവിൽ അറസ്റ്റിൽ. അപകീർത്തി കേസിൽ പരാതിയുമായി എത്തിയ യുവതിയും ആരോപണ വിധേയനെയും ചോദ്യം ചെയ്യുമ്പോൾ മറ്റൊരു കേസിൽ പിടി നൽകാതെ നടക്കുകയായിരുന്ന യുവതിയാണ് പരാതിക്കാരി എന്ന് പൊലീസ് മനസിലാക്കുകയായിരുന്നു.തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.പാലാരിവട്ടം സ്റ്റേഷനിലായിരുന്നു സംഭവം

സിനിമയെ വെല്ലുന്ന സംഭവവികാസങ്ങളാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ അരങ്ങേറിയത്. തന്നെ ഓണ്ലൈൻ പോർട്ടലിൽ അപകർത്തിപ്പെടുത്തി എന്നാരോപിച്ചാണ് കൊല്ലം സ്വദേശിനിയായ ജുഷ എബ്രഹാം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നല്കിയത്. ഇതേ തുടർന്നാണ് സ്റ്റേഷനിൽ വരാൻ പൊലീസ് ഉദ്യോഗസ്ഥർ പരാതിക്കാരിയോടും ആരോപണവിധേയനായ ഓൺലൈൻ പോർട്ടൽ പ്രവർത്തകനോടും ആവശ്യപ്പെട്ടത്.

തുടർന്ന് പരാതിയുമായി ബന്ധപ്പെട്ട വിശദശാംശങ്ങൾ ചോദിക്കുന്നതിനിടയിൽ സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ പരാതിക്കാരിയുടെ രേഖകൾ വിശദമായി പരിയശോധിച്ചു.ഇവിടം മുതലാണ് സിനിമകളെപ്പോലും വെല്ലുന്ന ട്വിസ്റ്റ് ഉണ്ടായത്.നിമിഷ നേരം കൊണ്ട്് വാദി പ്രതിയാവുകയായിരുന്നു.

കുറച്ച് മാസങ്ങൾക്ക് മുൻപ് കോടതി ചെക്ക് കേസിൽ വാറന്റ് പുറപ്പെപുറപ്പെടിവിച്ച പ്രതിയായിരുന്നു ജുഷ. ഉടൻ തെന്നെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സംഭവം അറിഞ്ഞതോടെ് കോടതിയിൽ ഹാജരാക്കാൻ പുറത്തേക്ക് കൊണ്ടുപോയവഴി ഓൺലൈൻ പോർട്ടൽ പ്രവർത്തകൻ ജിഷയുടെ വീഡിയോ എടുക്കുകയും ചെയ്തു.ക്ഷൂഭിതയായ യുവതി ഇയാളെ മർദിക്കുകയും ചെയ്തു. ഇത് കണ്ട പൊലീസ് അതിനും യുവതിക്കെതിരെ കേസെടുത്തു. ചെക്ക് കേസിന് പുറമെ കെട്ടിടം വാടകയ്‌ക്കെടുത്തശേഷം പണം നൽകാതെ കടന്ന് കളഞ്ഞതിനും ഇവർക്കെതിരെ പരാതിയുണ്ടായിരുന്നു.