- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപും പുട്ടിനും ടെലിഫോണിൽ സംസാരിച്ചതോടെ തന്നെ വിറളിപിടിച്ച് ഐസിസ് കേന്ദ്രങ്ങൾ; ട്രംപിന്റെ മുസ്ലിംവിരുദ്ധത 'ഭ്രാന്തന്റെ പിച്ചുംപേയും' എന്നു പറഞ്ഞ് പേടിയില്ലെന്ന് കാട്ടാൻ ഐസിസ് നേതാവിന്റെ ശ്രമം; ഇനി റിക്രൂട്ട്‌മെന്റ് എളുപ്പമാകുമെന്ന പ്രതീക്ഷയിൽ ഭീകരർ
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപ് അധികാരമേറ്റില്ലെങ്കിലും അദ്ദേഹവും റഷ്യൻ പ്രസിഡന്റ് വഌഡിമിർ പുടിനും തമ്മിൽ അനൗപചാരിക സംഭാഷണം നടന്നതോടെ വൻ തിരിച്ചടി പേടിച്ച് ഐസിസ് കേന്ദ്രങ്ങൾ. മുസ്‌ളീം ഭീകരതയ്‌ക്കെതിരെ ശക്തമായ നിലപാടുകൾ പ്രചരണകാലത്തുതന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. നിലവിൽ റഷ്യ ഐസിസിനെതിരെ സിറിയയിൽ നടത്തുന്ന ആക്രമണങ്ങൾക്ക് ഒബാമയുടെ ഭരണത്തിൽ വലിയ പിന്തുണ ലഭിച്ചിരുന്നില്ല. പക്ഷേ, ട്രംപ് വരുന്നതോടെ സ്ഥിതിഗതികൾ മാറുകയാണ്. കഴിഞ്ഞദിവസം ട്രംപും പുടിനും തമ്മിൽ ആദ്യ ടെലഫോൺ സംഭാഷണം നടക്കുകയും ചെയ്തതോടെയാണ് ഐസിസുകാർ വിറളികൊള്ളുന്നത്. നേരത്തേ തന്നെ ട്രംപ് പുടിൻ നല്ല നേതാവാണെന്ന നിലപാടിലേക്ക് തുറന്നുപറഞ്ഞത് വലിയ ചർച്ചയായിരുന്നു. പുടിനും ട്രംപും തമ്മിൽ നടന്ന ആദ്യ സംഭാഷണത്തിൽതന്നെ എങ്ങനെ ഭീകരതയ്‌ക്കെതിരെ കടുത്ത നിലപാടുകൾ സ്വീകരിക്കാമെന്ന വിഷയം ചർച്ചയായതായി മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഇരുകൂട്ടരുടേയും ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടാതെയും പരസ്പരം ബഹുമാനം നൽകിയ
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപ് അധികാരമേറ്റില്ലെങ്കിലും അദ്ദേഹവും റഷ്യൻ പ്രസിഡന്റ് വഌഡിമിർ പുടിനും തമ്മിൽ അനൗപചാരിക സംഭാഷണം നടന്നതോടെ വൻ തിരിച്ചടി പേടിച്ച് ഐസിസ് കേന്ദ്രങ്ങൾ. മുസ്‌ളീം ഭീകരതയ്‌ക്കെതിരെ ശക്തമായ നിലപാടുകൾ പ്രചരണകാലത്തുതന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു.
നിലവിൽ റഷ്യ ഐസിസിനെതിരെ സിറിയയിൽ നടത്തുന്ന ആക്രമണങ്ങൾക്ക് ഒബാമയുടെ ഭരണത്തിൽ വലിയ പിന്തുണ ലഭിച്ചിരുന്നില്ല. പക്ഷേ, ട്രംപ് വരുന്നതോടെ സ്ഥിതിഗതികൾ മാറുകയാണ്.
കഴിഞ്ഞദിവസം ട്രംപും പുടിനും തമ്മിൽ ആദ്യ ടെലഫോൺ സംഭാഷണം നടക്കുകയും ചെയ്തതോടെയാണ് ഐസിസുകാർ വിറളികൊള്ളുന്നത്. നേരത്തേ തന്നെ ട്രംപ് പുടിൻ നല്ല നേതാവാണെന്ന നിലപാടിലേക്ക് തുറന്നുപറഞ്ഞത് വലിയ ചർച്ചയായിരുന്നു.
പുടിനും ട്രംപും തമ്മിൽ നടന്ന ആദ്യ സംഭാഷണത്തിൽതന്നെ എങ്ങനെ ഭീകരതയ്‌ക്കെതിരെ കടുത്ത നിലപാടുകൾ സ്വീകരിക്കാമെന്ന വിഷയം ചർച്ചയായതായി മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഇരുകൂട്ടരുടേയും ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടാതെയും പരസ്പരം ബഹുമാനം നൽകിയും രണ്ടു വൻശക്തികളും കൈകോർക്കുന്നത് ഐസിസിന് വൻ തിരിച്ചടിയാകുമെന്ന് ഉറപ്പായിരിക്കുകയാണ്.
ഇരുവരും താമസിയാതെ ഈ വിഷയത്തിൽ നേരിട്ട് കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചനകൾ. ജനുവരി 20നാണ് ഒബാമയിൽ നിന്ന് ട്രംപിലേക്ക് അമേരിക്കയിൽ അധികാരക്കൈമാറ്റം നടക്കുക.
ഹിലരി പ്രസിഡന്റായി അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിൽ കാര്യമായ തിരിച്ചടി അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന പ്രതീക്ഷയിലായിരുന്ന ഐസിസ് നേതൃത്വം കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് കണ്ട് ട്രംപിനെതിരെ തുറന്ന നിലപാടുകളുമായി എത്തുകയും ചെയ്തു. ട്രംപ് ഒരു ഭ്രാന്തനാണെന്നും അയാളുടെ ജല്പനങ്ങൾ നിരവധി യുവാക്കളെ ഐസിസിലേക്ക് എത്തിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നുമായിരുന്നു ഐസിസ് കേന്ദ്രങ്ങളുടെ പ്രതികരണം.
മുസഌങ്ങൾക്ക് എതിരെ അയാൾ പറയുന്ന ഓരോ കാര്യവും ഞങ്ങളുടെ പണി എളുപ്പമാക്കുമെന്ന് മുൻനിര ഐസിസ് നേതാവ് ഖൊറാസാനി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഐസിസിന് റിക്രൂട്ട്‌മെന്റ് ഇനി എളുപ്പമാകുമെന്നും പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് കൂടുതൽ പേർ ജിഹാദിന്റെ പാതയിലേക്ക് ഒഴുകിയെത്തുമെന്നുമാണ് അഫ്ഗാൻ മേഖലയിൽ പ്രവർത്തിക്കുന്ന ഖൊറാസാനിയുടെ പ്രതികരണം.