- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളപ്പണവും നികുതിവെട്ടിപ്പും തടയാൻ അമേരിക്ക ഡിജിറ്റൽ കറൻസിയിലേക്കു മാറണമെന്ന് ആഹ്വാനം ചെയ്ത് പ്രമുഖ സാമ്പത്തിക വിദഗ്ദൻ സ്റ്റിഗ്ലിറ്റ്‌സ്; ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ വന്നാൽ തട്ടിപ്പുകൾ നടക്കില്ലെന്നും നോബേൽ പുരസ്‌കാര ജേതാവ്; അമേരിക്കയും മോദിയുടെ വഴി സ്വീകരിക്കുമോ?
ദാവോസ്: പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യത്തെ പരിവർത്തനം ചെയ്തു കള്ളപ്പണത്തിനും നികുതിവെട്ടിപ്പിനും അന്ത്യംകുറിക്കാനായി നരേന്ദ്ര മോദി ഇന്ത്യയിൽ നടപ്പാക്കിയ നോട്ടു നിരോധനത്തിന്റെ പാത അമേരിക്കയും സ്വീകരിക്കുമോ. മാറിവരുന്ന സാഹചര്യത്തിൽ അമേരിക്കൻ സമ്പദ് വ്യവസ്ഥ പൂർണമായും ഡിജിറ്റലൈസ് ചെയ്യേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരിക്കുകയാണ് അന്താരാഷ്ട്ര പ്രശസ്തനായ സാമ്പത്തിക വിദഗ്ദനും നോബേൽ പുരസ്‌കാര ജേതാവുമായ ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്. കറൻസി ഡിജിറ്റലൈസേഷൻ നടപ്പാക്കുമ്പോൾ ചെറിയ പ്രശ്‌നങ്ങളുണ്ടാകാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ വലിയ പ്രയോജനങ്ങൾ ചെയ്യുമെന്ന് ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക മീറ്റിംഗിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതി എങ്ങനെ അവസാനിപ്പിക്കാം എന്ന വിഷയത്തിൽ യോഗത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെ പുറത്തുവന്ന പാനമ നികുതിവെട്ടിപ്പു രേഖകൾ അടക്കം ചൂണ്ടിക്കാട്ടിയാണ് സ്റ്റിഗ്ലിറ്റ്‌സ് തന്റെ നിലപാടുകൾ അവതരിപ്പിച്ചത്. ആഗോള സാമ്പത്തിക വിപണിയിലെ സു
ദാവോസ്: പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യത്തെ പരിവർത്തനം ചെയ്തു കള്ളപ്പണത്തിനും നികുതിവെട്ടിപ്പിനും അന്ത്യംകുറിക്കാനായി നരേന്ദ്ര മോദി ഇന്ത്യയിൽ നടപ്പാക്കിയ നോട്ടു നിരോധനത്തിന്റെ പാത അമേരിക്കയും സ്വീകരിക്കുമോ. മാറിവരുന്ന സാഹചര്യത്തിൽ അമേരിക്കൻ സമ്പദ് വ്യവസ്ഥ പൂർണമായും ഡിജിറ്റലൈസ് ചെയ്യേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരിക്കുകയാണ് അന്താരാഷ്ട്ര പ്രശസ്തനായ സാമ്പത്തിക വിദഗ്ദനും നോബേൽ പുരസ്‌കാര ജേതാവുമായ ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്.
കറൻസി ഡിജിറ്റലൈസേഷൻ നടപ്പാക്കുമ്പോൾ ചെറിയ പ്രശ്‌നങ്ങളുണ്ടാകാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ വലിയ പ്രയോജനങ്ങൾ ചെയ്യുമെന്ന് ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക മീറ്റിംഗിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതി എങ്ങനെ അവസാനിപ്പിക്കാം എന്ന വിഷയത്തിൽ യോഗത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെ പുറത്തുവന്ന പാനമ നികുതിവെട്ടിപ്പു രേഖകൾ അടക്കം ചൂണ്ടിക്കാട്ടിയാണ് സ്റ്റിഗ്ലിറ്റ്‌സ് തന്റെ നിലപാടുകൾ അവതരിപ്പിച്ചത്.
ആഗോള സാമ്പത്തിക വിപണിയിലെ സുതാര്യതയില്ലായ്മയടക്കമുള്ള കാര്യങ്ങൾ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ ആവശ്യകതയിലേക്കാണു വിരൽചൂണ്ടുന്നതെന്ന് സ്റ്റിഗ്ലിറ്റ്‌സ് പറഞ്ഞു. ഇപ്പോൾ പ്രാബല്യത്തിലുള്ള കറൻസിയിൽ അധിഷ്ടിതമായ സമ്പദ്‌വ്യവസ്ഥയിൽ ഒട്ടേറെ പഴുതുകളുണ്ട്. അവിഹതമായ സമ്പാദിക്കുന്ന വരുമാനം ഒരാൾക്ക് വളരെ എളുപ്പത്തിൽ സൂക്ഷിക്കാനുള്ള അവസരമാണ് ഇപ്പോഴുള്ളത്. പാനമയടക്കം കള്ളപ്പണ നിക്ഷേപരുടെ സ്വർഗകേന്ദ്രങ്ങൾ രഹസ്യമായി പ്രവർത്തിക്കുന്നുണ്ട്. രഹസ്യാത്മകതയാണ് ഇത്തരം കേന്ദ്രങ്ങളുടെ മുഖമുദ്ര. ഡിജിറ്റൽ കറൻസി പ്രാബല്യത്തിലായാൽ രഹസ്യാത്മകത അവസാനിക്കും. അനധികൃതമായി പണം നിക്ഷേപിക്കുന്ന നടപടികൾക്കും കുറവുണ്ടാകും.
അഴിമതിക്കെതിരേ നടപടി സ്വീകരിക്കുന്നതിൽ ഏറ്റവും പിറകിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്കയെന്നും സ്റ്റിഗ്ലിറ്റ്‌സ് ചൂണ്ടിക്കാട്ടി. അഴിമതി അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച പോംവഴി രാജ്യത്ത് ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ നടപ്പാക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിറ്റൽ കറൻസി പ്രാബല്യത്തിലായാൽ പണവുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങൾ എളുപ്പം കണ്ടെത്താനാകും. സ്വാകാര്യത, സൈബർ സുരക്ഷ തുടങ്ങിയ പ്രശ്‌നങ്ങൾ ഇതുമായി ബന്ധപ്പെട്ടുണ്ട്. പക്ഷേ, അതിലധികമാണ് ഇതിന്റെ നേട്ടങ്ങളെന്ന് സ്റ്റിഗ്ലിറ്റ്‌സ് കൂട്ടിച്ചേർത്തു.
കൊളംമ്പിയ യൂണിവേഴ്‌സിറ്റിയിൽ പ്രഫസരായ സ്റ്റിഗ്ലിറ്റ്‌സ് മാത്രമല്ല അമേരിക്കയിൽ ഡിജിറ്റൽ കറൻസി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നത്. മറ്റൊരു പ്രമുഖ സാമ്പത്തിക വിദഗ്ദനായ ഹാർവാർഡ് സർവകലാശാലയിലെ കെന്നത്ത് റോഗോഫ് രണ്ടു പതിറ്റാണ്ടായി ഇതിനുവേണ്ടി വാദിക്കുന്നയാളാണ്.