- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മോഷണവും; കട്ടുകൊണ്ട് പോയത് 5 ലക്ഷം രൂപയിലധികം വിലയുള്ള ഇലക്ടോണിക് ഉപകരണങ്ങൾ; ജീവനക്കാരെ സസ്പെന്റ് ചെയ്യാനൊരുങ്ങി ഭരണസമിതി; കുറിപ്പിൽ കേസെടുക്കാനാകില്ലെന്ന് പൊലീസും
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മോഷണം. അഞ്ച് ലക്ഷം രൂപയുടെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളാണ് മോഷണം പോയതെന്നാണ് സൂചന. ഇതുസംബന്ധിച്ച് പ്രസ് ക്ലബ് ഭാരവാഹികൾ കൺറ്റോൺമെന്റ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസിന് നൽകിയ കത്തിന് പരാതിയുടെ സ്വാഭാവമില്ലെന്നും കുറിപ്പ് മാത്രമാണെന്നുമായിരുന്നു പൊലീസിന്റെ പ്രാഥ
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മോഷണം. അഞ്ച് ലക്ഷം രൂപയുടെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളാണ് മോഷണം പോയതെന്നാണ് സൂചന. ഇതുസംബന്ധിച്ച് പ്രസ് ക്ലബ് ഭാരവാഹികൾ കൺറ്റോൺമെന്റ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസിന് നൽകിയ കത്തിന് പരാതിയുടെ സ്വാഭാവമില്ലെന്നും കുറിപ്പ് മാത്രമാണെന്നുമായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. മോഷണം പോയ വസ്തുക്കളെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും കത്തിൽ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ വ്യക്തമായ പരാതി നൽകാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം മറുനാടൻ മലയാളിയോട് കൺറ്റോൺമെന്റി സിഐയും സ്ഥിരീകരിച്ചു.
പ്രസ് ക്ലബ് അധികൃതർ മോഷണവിവരം കുറിപ്പിലൂടെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നാണ് കൺറ്റോൺമെന്റ് സിഐയുടെ വിശദീകരണം. മോഷണം സംബന്ധിച്ച് കൃത്യമായ വിവരങ്ങളും നഷ്ടപ്പെട്ട സാധനങ്ങളുടെ വിവരങ്ങളും ഇല്ലാതെ നടപടി സ്വീകരിക്കാൻ കഴിയില്ല. കൃത്യമായ പരാതി ലഭിക്കുകയാണെങ്കിൽ അന്വേഷിക്കുമെന്ന നിലപാട് കന്റോൺമെന്റ് സിഐ എടുത്തതോടെ പരാതി നൽകുന്ന കാര്യം കമ്മറ്റിയിൽ ചർച്ച ചെയ്തശേഷം തീരുമാനിച്ചശേഷം അറിയിക്കാമെന്നാണ് പ്രസ്‌ക്ലബ് ഭാരവാഹികൾ പൊലീസിനെ അറിയിച്ചിരിക്കുന്നതെനനും സിഐ മറുനാടൻ മലയാളിയോട് പറഞ്ഞു. വ്യക്തതയോടെയുള്ള പരാതി ലഭിച്ചാൽ ഉടൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുമെന്നാണ് പൊലീസിന്റെ നിലപാട്. എന്നാൽ കുറിപ്പിന് പകരം പരാതി ചോദിച്ച പൊലീസിന് അത് നൽകാൻ ഇനിയും പ്രസ് ക്ലബ്ബ് തയ്യാറായിട്ടില്ല.
അതിനിടെ പ്രസ് ക്ലബ്ബിൽ നിന്നും ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്റെ ചെയ്‌തെന്നും സൂചനയുണ്ട്. അതിനിടെ കേസ് ഒതുക്കി തീർക്കാനും ഉന്നത തല ഇടപെടലുകൾ സജീവമാണെന്നും അറിയുന്നു. ഇതിന്റെ ഭാഗമായാണ് വിശദമായ പരാതി പൊലീസിന് നൽകാത്തതെന്നാണ് സൂചന. അംഗങ്ങളോടു പോലും ഇത്തരമൊരു മോഷണം നടന്നതായി പ്രസ് ക്ലബ്ബ് അറിയിച്ചിട്ടില്ല. നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ എത്തിച്ച് പ്രശ്‌നം ഒതുക്കാനാണ് നീക്കമെന്നാണ് സൂചന. പ്രസ് ക്ലബ്ബിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിലെ കുട്ടികൾക്ക് വേണ്ടി വാങ്ങിയ ക്യാമറ ഉൾപ്പെടെയുള്ളവയാണ് നഷ്ടമായത്. എന്നാൽ ഇപ്പോഴാണ് ഇത് പോയതെന്ന് ആർക്കും അറിയില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് സംഭവം ഒതുക്കി തീർക്കാനുള്ള നീക്കം.
എന്നാൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ആർ ആജിത് കുമാർ ശക്തമായ നടപടി വേണമെന്ന പക്ഷത്താണ്. തെറ്റു ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എന്നാൽ നിരപരാധികളെ കുറ്റക്കാരാക്കാനും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ പ്രസ് ക്ലബ്ബ് ആന്തരിക അന്വേഷണം നടത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന മറ്റൊരു വിശദീകരണം. ഇതിനിടെയാണ് മോഷണം നടന്നില്ലെന്ന് വരുത്തി പ്രശ്‌നം ഒതുക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നത്. എന്നാൽ നഷ്ടപ്പെട്ട വസ്തുക്കൾ തിരിച്ചു നൽകി കുറ്റം ഏൽക്കാൻ ആരും തയ്യാറല്ല. ഈ സാഹചര്യത്തിലാണ് ഒത്തു തീർപ്പ് ശ്രമങ്ങൾ വൈകുകയാണ്.
തിരുവനന്തപുരം പ്രസ് ക്ലബ്ബുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ അജിത് കുമാറിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റ ശേഷം ഇത്തരം ആരോപങ്ങൾക്കെതിരെ ശക്തമായ നടപടിയും തുടങ്ങി. കണക്കുകളുടെ ഓഡിറ്റുൾപ്പെടെയുള്ളവ നടത്താനും തീരുമാനിച്ചു. അഞ്ചു കൊല്ലത്തെ മുഴുവൻ സാമ്പത്തിക ഇടപാടും പരിശോധിക്കാനാണ് തീരുമാനം. ഇതിനൊപ്പം നിയമവാലിയും കർശനമാക്കാൻ തീരുമാനിച്ചു. ഇതിനുള്ള ഭേദഗതിക്കായും നടപടി തുടങ്ങി. ഇതിനിടെയാണ് പുതിയ മോഷണ വിവാദം എത്തുന്നത്. ഈ സാഹചര്യത്തിലാണ് തെറ്റുകാർക്കെതിരെ നടപടി വേണമെന്ന നിലപാടിൽ ആർ അജിത് കുമാർ എത്തുന്നത്.
ആട് ആന്റണിയെ പോലെ കുപ്രസിദ്ധ കുറ്റവാളികളൊന്നും പ്രസ് ക്ലബ്ബിൽ കയറി മോഷ്ടിക്കില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. രാത്രി പത്രണ്ട് മണികഴിഞ്ഞാലും പ്രസ് ക്ലബ്ബ് സജീവമാണ്. സങ്കേതത്തിൽ ഇപ്പോഴും ആളുണ്ടാകും. ഈ സാഹചര്യത്തിലാണ് പ്രസ് ക്ലബ്ബിലെ മോഷണം ചർച്ചയാകുന്നതും. അതിനുള്ളിലുള്ളവർക്ക് മാത്രമേ ഇവ കൊണ്ടു പോകാൻ കഴിയൂവെന്ന് തന്നെയാണ് വിലയിരുത്തൽ.