- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരേസ മേ എത്തിയത് ചുവന്ന ഒറ്റയുടുപ്പിട്ട് ഗ്ലാമറസ്സായി; കുടിയേറ്റക്കാർക്ക് അവസരമൊരുക്കി പ്രാദേശിക സമൂഹത്തെ വെറുപ്പിക്കുന്നതിനെതിരെ വാളെടുത്ത് പ്രധാനമന്ത്രി; ആദ്യ മാൻഷൻ ഹൗസ് പ്രസംഗം സൂചിപ്പിക്കുന്നത്
കുടിയേറ്റത്തെക്കുറിച്ച് സാധാരണ ജനങ്ങൾക്കുള്ള വേവലാതിയും ആകുലതകളും ഇനിയെങ്കിലും കണ്ടില്ലെന്ന് നടിക്കരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. ആദ്യ മാൻഷൻ ഹൗസ് പ്രസംഗത്തിനെത്തിയ തെരേസ, യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടാനുള്ള ബ്രിട്ടന്റെ ബ്രെക്‌സിറ്റ് തീരുമാനവും കുടിയേറ്റത്തോടുള്ള എതിർപ്പ് പ്രചാരണായുധമാക്കിയ ഡൊണാൾഡ് ട്രംപിന്റെ വിജയവും അതാണ് സൂചിപ്പിക്കുന്നതെന്ന് പറഞ്ഞു. കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ച് പ്രാദേശിക സമൂഹങ്ങളുടെ എതിർപ്പ് വാങ്ങിക്കൂട്ടുന്നതിൽ അർഥമില്ലെന്ന് തെരേസ വ്യക്തമാക്കി. ഭർത്താവ് ഫിലിപ്പിനൊപ്പമെത്തിയ തെരേസ, ചുവന്ന ഒറ്റയുടുപ്പിൽ ഗ്ലാമറസ്സായാണ് ആദ്യ മാൻഷൻ ഹൗസ് പ്രസംഗത്തിനെത്തിയത്. യൂറോപ്യൻ യൂണിയന്റെ വിദേശ കാര്യ സെക്രട്ടറി ഡേവിഡ് ഡേവിസടക്കമുള്ളവർ പ്രധാനമന്ത്രിയുടെ പ്രസംഗം സാകൂതം കേട്ടിരുന്നു. 2016-ൽ രാഷ്ട്രീയ ഭൂകമ്പങ്ങൾ ഉണ്ടാവുമെന്ന് പ്രവചിച്ചിരുന്നവർ വളരെക്കുറച്ചുമാത്രമാണെന്ന് തെരേസ പറഞ്ഞു. മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. മാറ്റം അന്തരീക്ഷത്തിലുണ്ട്. അതിനോട് അർഥവത
കുടിയേറ്റത്തെക്കുറിച്ച് സാധാരണ ജനങ്ങൾക്കുള്ള വേവലാതിയും ആകുലതകളും ഇനിയെങ്കിലും കണ്ടില്ലെന്ന് നടിക്കരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. ആദ്യ മാൻഷൻ ഹൗസ് പ്രസംഗത്തിനെത്തിയ തെരേസ, യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടാനുള്ള ബ്രിട്ടന്റെ ബ്രെക്‌സിറ്റ് തീരുമാനവും കുടിയേറ്റത്തോടുള്ള എതിർപ്പ് പ്രചാരണായുധമാക്കിയ ഡൊണാൾഡ് ട്രംപിന്റെ വിജയവും അതാണ് സൂചിപ്പിക്കുന്നതെന്ന് പറഞ്ഞു.
കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ച് പ്രാദേശിക സമൂഹങ്ങളുടെ എതിർപ്പ് വാങ്ങിക്കൂട്ടുന്നതിൽ അർഥമില്ലെന്ന് തെരേസ വ്യക്തമാക്കി. ഭർത്താവ് ഫിലിപ്പിനൊപ്പമെത്തിയ തെരേസ, ചുവന്ന ഒറ്റയുടുപ്പിൽ ഗ്ലാമറസ്സായാണ് ആദ്യ മാൻഷൻ ഹൗസ് പ്രസംഗത്തിനെത്തിയത്. യൂറോപ്യൻ യൂണിയന്റെ വിദേശ കാര്യ സെക്രട്ടറി ഡേവിഡ് ഡേവിസടക്കമുള്ളവർ പ്രധാനമന്ത്രിയുടെ പ്രസംഗം സാകൂതം കേട്ടിരുന്നു.
2016-ൽ രാഷ്ട്രീയ ഭൂകമ്പങ്ങൾ ഉണ്ടാവുമെന്ന് പ്രവചിച്ചിരുന്നവർ വളരെക്കുറച്ചുമാത്രമാണെന്ന് തെരേസ പറഞ്ഞു. മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. മാറ്റം അന്തരീക്ഷത്തിലുണ്ട്. അതിനോട് അർഥവത്തായ രീതിയിൽ പ്രതികരിക്കുകയാണ് രാഷ്ട്രീയക്കാർ ചെയ്യേണ്ടത്.. തൊഴിലവസരം കുറയ്ക്കുന്നതിനും വേതനം വെട്ടിക്കുറയ്‌ക്കേണ്ടിവരുന്നതിനും പ്രധാന കാരണം കുടിയേറ്റമാണെന്ന് ജനങ്ങൾ കരുതുന്നു. സമൂഹത്തെ ഭിന്നിപ്പിക്കുന്ന തരത്തിലേക്ക് കുടിയേറ്റം വളരാൻ അനുവദിക്കുന്നത് അപകടകരമാണെന്നും തെരേസ വ്യക്തമാക്കി.
ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയക്കാർ ശരിയായ നിലപാടുകളെടുക്കേണ്ട സമയമായെന്ന് തെരേസ പറഞ്ഞു. മാറ്റം വേണമെന്ന ജനങ്ങളുടെ ആഗ്രഹമാണ് ജൂൺ 23-ന് നടന്ന ഹിതപരിശോധനയിൽ ബ്രിട്ടനിൽ വ്യക്തമായത്. രാഷ്ട്രീയക്കാരനല്ലാതിരുന്നിട്ടുകൂടി ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തിയതും മാറ്റത്തിനുവേണ്ടി ജനങ്ങൾ വോട്ടുചെയ്തതുകൊണ്ടാണ്. കുടിയേറ്റം ഓരോ സമൂഹത്തിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ കാണാതിരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.