- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസംഗിച്ച് കൊണ്ടിരുന്ന പ്രധാനമന്ത്രിയെ ഞൊടിയിടയിൽ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ച് കൊണ്ട് പോയി ജാഗ്വറിൽ കയറ്റി; ആർക്കും ആലോചിക്കാൻ കഴിയും മുമ്പ് തെരേസ മെയ് സുരക്ഷിത താവളത്തിൽ; പാർലിമെന്റിന് ചുറ്റും ആയുധങ്ങളുമായി പൊലീസ് നിരന്നതും നിമിഷനേരം കൊണ്ട്
ലണ്ടനിൽ ഭീകരാക്രമണം നടത്തിയ ആക്രമി പ്രധാനമന്ത്രി തെരേസ മേയുടെ 50 യാർഡ് അടുത്ത് വരെ എത്തിയിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. പ്രസംഗിച്ച് കൊണ്ടിരുന്ന പ്രധാനമന്ത്രിയെ ഞൊടിയിടയിൽ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ച് കൊണ്ട് പോയി ജാഗ്വറിൽ കയറ്റുകയായിരുന്നു. തുടർന്ന് ആർക്കും ആലോചിക്കാൻ കഴിയും മുമ്പ് തെരേസ മേയെ സുരക്ഷിത താവളത്തിലെത്തിക്കുകയും ചെയ്തു. കണ്ണ് ചിമ്മിത്തുറക്കുന്നതിന് മുമ്പ് പാർലിമെന്റിന് ചുറ്റും ആയുധങ്ങളുമായി പൊലീസ് നിരക്കുകയും ചെയ്തിരുന്നു. ആക്രമണം നടക്കുമ്പോൾ തെരേസ കോമൺസിലെ വോട്ടിങ് ലോബിയിൽ സംസാരിച്ച് കൊണ്ട് നിൽക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അവിടെ നിന്നാണ് വെസ്റ്റ്മിൻസ്റ്റർ പൊലീസ് തെരേസയെ അവരുടെ സിൽവർ ജാഗ്വറിലേക്ക് ഉച്ചയ്ക്ക് 2.45ഓടെ മാറ്റിയത്. ഈ വാഹനത്തെ സായുധഭടന്മാർ വളയുകയും ചെയ്തിരുന്നു. ന്യൂപാലസ് യാർഡിലേക്ക് കുതിച്ചെത്തിയ ആക്രമിയുടെ കാറിനെ പൊലീസ് തടഞ്ഞ് നിർത്തി ആക്രമി പൊലീസുകാരനെ കുത്തിക്കൊല്ലുകയും അവിടെ വച്ച് ആക്രമി വെടിയേറ്റ് മരിക്കുകയും ചെയ്ത് നിമിഷങ്ങൾക്കകമാണ് തെരേസയെ മ
ലണ്ടനിൽ ഭീകരാക്രമണം നടത്തിയ ആക്രമി പ്രധാനമന്ത്രി തെരേസ മേയുടെ 50 യാർഡ് അടുത്ത് വരെ എത്തിയിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. പ്രസംഗിച്ച് കൊണ്ടിരുന്ന പ്രധാനമന്ത്രിയെ ഞൊടിയിടയിൽ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ച് കൊണ്ട് പോയി ജാഗ്വറിൽ കയറ്റുകയായിരുന്നു. തുടർന്ന് ആർക്കും ആലോചിക്കാൻ കഴിയും മുമ്പ് തെരേസ മേയെ സുരക്ഷിത താവളത്തിലെത്തിക്കുകയും ചെയ്തു. കണ്ണ് ചിമ്മിത്തുറക്കുന്നതിന് മുമ്പ് പാർലിമെന്റിന് ചുറ്റും ആയുധങ്ങളുമായി പൊലീസ് നിരക്കുകയും ചെയ്തിരുന്നു. ആക്രമണം നടക്കുമ്പോൾ തെരേസ കോമൺസിലെ വോട്ടിങ് ലോബിയിൽ സംസാരിച്ച് കൊണ്ട് നിൽക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അവിടെ നിന്നാണ് വെസ്റ്റ്മിൻസ്റ്റർ പൊലീസ് തെരേസയെ അവരുടെ സിൽവർ ജാഗ്വറിലേക്ക് ഉച്ചയ്ക്ക് 2.45ഓടെ മാറ്റിയത്. ഈ വാഹനത്തെ സായുധഭടന്മാർ വളയുകയും ചെയ്തിരുന്നു.
ന്യൂപാലസ് യാർഡിലേക്ക് കുതിച്ചെത്തിയ ആക്രമിയുടെ കാറിനെ പൊലീസ് തടഞ്ഞ് നിർത്തി ആക്രമി പൊലീസുകാരനെ കുത്തിക്കൊല്ലുകയും അവിടെ വച്ച് ആക്രമി വെടിയേറ്റ് മരിക്കുകയും ചെയ്ത് നിമിഷങ്ങൾക്കകമാണ് തെരേസയെ മറ്റൊരു കവാടത്തിലൂടെ പുറത്തേക്ക് രക്ഷപ്പെടുത്തിക്കൊണ്ട് പോയതെന്ന് സാക്ഷികൾ വെളിപ്പെടുത്തുന്നു. ഇതിനിടെ എംപിമാരെ കോമൺസിൽ തന്നെ സുരക്ഷിതരാക്കി ഇരുത്തിക്കുകയും പാർലിമെന്റിന്റെ ഓരോ ഫ്ലോറിലും ഓരോ റൂമിലും സായുധ പൊലീസിനെ വിന്യസിക്കുകയും ചെയ്തിരുന്നു. ഏതെങ്കിലും ഭീകരർ ഇവിടെ എത്തിയിട്ടുണ്ടോയെന്ന് അവർ അരിച്ച് പെറുക്കുകയും ചെയ്തിരുന്നു.
ആക്രമണത്തിന് ശേഷം പാർലിമെന്റിന്റെ ജനലുകൾക്കരികിൽ നിന്നും മാറി നിൽക്കാൻ അതിനുള്ളിലുള്ള നൂറ് കണക്കിന് പേരോട് കർക്കശമായി നിർദേശിച്ചിരുന്നു. തുടർന്ന് പാർലിമെന്റ് ഒഴിപ്പിക്കുകയുമായിരുന്നു. മെട്രൊപൊളിറ്റൻ പൊലീസിലെ എലൈറ്റ് ടെറർ സ്‌ക്വാഡിലെ ഓഫീസർമാർ വൈറ്റ് ഹാളിനെ സംരക്ഷിക്കാൻ ജാഗരൂകരായിരിക്കുകയാണ്. വെസ്റ്റ്മിൻസ്റ്റർ ബ്രിഡ്ജിൽ കാർ നിരവധി പേരെ ഇടിച്ച് പരുക്കേൽപ്പിച്ചതിന് ശേഷം പാർലിമെന്റ് ഗേറ്റിലെ ഫെൻസ് ഇടിച്ച് തെറിപ്പിച്ചതിന് ശേഷം ഒരു വലിയ പൊട്ടിത്തെറി കേട്ടിരുന്നുവെന്നാണ് പാർലിമെന്റിനുള്ളിലുള്ള ചിലർ വെളിപ്പെടുത്തുന്നത്. തുടർന്ന് വെടിയൊച്ചയും കേട്ടിരുന്നു.
പുറത്ത് പൊട്ടിത്തെറി കേട്ടപ്പോൾ എന്തോ പന്തികേട് തോന്നിയിരുന്നുവെന്നും പാർലിമെന്റിനുള്ളവർ സാക്ഷ്യപ്പെടുത്തുന്നു. ഗേറ്റിലൂടെ ചിലർ പരിഭ്രാന്തരായി ഓടുകയും ചെയ്തിരുന്നു. തുടർന്ന് ഭീകരൻ വെടിയേറ്റ് വീഴുകയായിരുന്നു. ഇവിടേക്ക് പൊലീസും പാർലിമെന്റ് സ്റ്റാഫും ഓടിയെത്തുകയും ചെയ്തിരുന്നു. പിന്നീടാണ് പൊലീസുകാരൻ കുത്തേറ്റ് മരിച്ച വിവരമറിഞ്ഞതെന്നും പാർലിമെന്റിനുള്ളിലെ ചിലർ വെളിപ്പെടുത്തുന്നു. ആദ്യം എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ സാധിച്ചില്ലെന്നും അവർ വെളിപ്പെടുത്തുന്നു.