- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രെക്സിറ്റ് ചർച്ചയ്ക്ക് കാത്ത് നിൽക്കാതെ ലോകപര്യടനം ആരംഭിച്ച് തെരേസ മേയും മന്ത്രിമാരും; സൗദിയും ജോർദാനും സന്ദർശിക്കാൻ മെയ് പോയപ്പോൾ മന്ത്രിമാരെ അയക്കുന്നത് മറ്റ് രാജ്യങ്ങളിലേക്ക്; യൂറോപ്പിലുള്ള കഴിഞ്ഞ ബ്രിട്ടനേക്കാൾ കരുത്ത് തെളിയിക്കാൻ ഉറച്ച് തെരേസ മെയ്
ആർട്ടിക്കിൾ 50 അനുവർത്തിച്ച് ബ്രെക്സിറ്റിനുള്ള ഔദ്യോഗിക വിലപേശൽ മാർച്ച് 29ന് ഔപചാരികമായി ആരംഭിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും മന്ത്രിമാരും ബ്രെക്സിറ്റ് ചർച്ചയ്ക്ക് കാത്ത് നിൽക്കാതെ ലോക പര്യടനം ആരംഭിച്ചു. ബ്രെക്സിറ്റ് പൂർണമായും നടപ്പിലാകുമ്പോഴേക്കും യൂറോപ്യൻ യൂണിയന് വെളിയിലുള്ള പരമാവധി രാജ്യങ്ങളുമായി വ്യാപാരബന്ധം ഉണ്ടാക്കിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവർ സന്ദർശന യജ്ഞം ആരംഭിച്ചിരിക്കുന്നത്. ഇതനുസരിച്ച് തെരേസ സൗദി അറേബ്യയും ജോർദാനും സന്ദർശിക്കാൻ പോയപ്പോൾ മറ്റ് രാജ്യങ്ങളിലേക്കാണ് മന്ത്രിമാരെ അയക്കുന്നത്. യൂറോപ്യൻ യൂണിയനിൽ അംഗമായിരുന്ന കാലത്തെ ബ്രിട്ടനേക്കാൾ കരുത്ത് യൂറോപ്യൻ യൂണിയന് വെളിയിലുള്ള ബ്രിട്ടനാണെന്ന് തെളിയിക്കാൻ ഇതിലൂടെ തെരേസ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. സൗദിയും ജോർദാനും സന്ദർശിക്കാൻ ഇന്ന് അതിരാവിലെയാണ് തെരേസ മെയ് പോയിരിക്കുന്നത്. ഇരു രാജ്യങ്ങളുമായും പുതിയ വ്യാപാരബന്ധങ്ങളും സൈനിക സഹകരണവും കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധയൂന്നിയാണ് തെരേസയുടെ ഈ സന്ദർശനം. ഇ
ആർട്ടിക്കിൾ 50 അനുവർത്തിച്ച് ബ്രെക്സിറ്റിനുള്ള ഔദ്യോഗിക വിലപേശൽ മാർച്ച് 29ന് ഔപചാരികമായി ആരംഭിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും മന്ത്രിമാരും ബ്രെക്സിറ്റ് ചർച്ചയ്ക്ക് കാത്ത് നിൽക്കാതെ ലോക പര്യടനം ആരംഭിച്ചു. ബ്രെക്സിറ്റ് പൂർണമായും നടപ്പിലാകുമ്പോഴേക്കും യൂറോപ്യൻ യൂണിയന് വെളിയിലുള്ള പരമാവധി രാജ്യങ്ങളുമായി വ്യാപാരബന്ധം ഉണ്ടാക്കിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവർ സന്ദർശന യജ്ഞം ആരംഭിച്ചിരിക്കുന്നത്. ഇതനുസരിച്ച് തെരേസ സൗദി അറേബ്യയും ജോർദാനും സന്ദർശിക്കാൻ പോയപ്പോൾ മറ്റ് രാജ്യങ്ങളിലേക്കാണ് മന്ത്രിമാരെ അയക്കുന്നത്.
യൂറോപ്യൻ യൂണിയനിൽ അംഗമായിരുന്ന കാലത്തെ ബ്രിട്ടനേക്കാൾ കരുത്ത് യൂറോപ്യൻ യൂണിയന് വെളിയിലുള്ള ബ്രിട്ടനാണെന്ന് തെളിയിക്കാൻ ഇതിലൂടെ തെരേസ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. സൗദിയും ജോർദാനും സന്ദർശിക്കാൻ ഇന്ന് അതിരാവിലെയാണ് തെരേസ മെയ് പോയിരിക്കുന്നത്. ഇരു രാജ്യങ്ങളുമായും പുതിയ വ്യാപാരബന്ധങ്ങളും സൈനിക സഹകരണവും കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധയൂന്നിയാണ് തെരേസയുടെ ഈ സന്ദർശനം. ഇതിന് പുറമെ ചാൻസലർ ഫിലിപ്പ് ഹാമണ്ടും ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി ലിയാം ഫോക്സും ഇത്തരം ദൗത്യങ്ങൾക്കായി വിദേശത്തേക്ക് പറന്നിട്ടുണ്ട്.
യൂറോപ്യൻ യൂണിയന് വെളിയിൽ വരുന്ന ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയെ ഒരു ആഗോള വ്യാപാര രാജ്യമാക്കി മാറ്റാനുള്ള യജ്ഞത്തിന്റെ ഭാഗമായിട്ടാണ് രണ്ടാഴ്ചത്തെ തങ്ങളുടെ പര്യടനമെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. യുകെ യൂറോപ്യൻ യൂണിയൻ വിടുന്നതിന്റെ പശ്ചാത്തലത്തിൽ ലോകത്തിൽ ബ്രിട്ടന് ഉറച്ചതും ആത്മവിശ്വാസമുള്ളതുമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ തങ്ങൾ തീരുമാനിച്ചുവെന്നാണ് തെരേസ കഴിഞ്ഞ രാത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രെക്സിറ്റിനെ തുടർന്ന് തങ്ങളും ഭാവിതലമുറയും അഭിമുഖീകരിച്ചേക്കാവുന്ന വെല്ലുവിളികളെ നേരിടുക തന്നെ ചെയ്യുമെന്നാണ് തെരേസ തറപ്പിച്ച് പറയുന്നത്.
മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം പരമാവധി ശക്തിപ്പെടുത്തുമെന്നും ബ്രിട്ടന്റെ സുരക്ഷയ്ക്കും അഭിവയോധികിക്കും ഇത് അനിവാര്യമാണെന്നും തെരേസ പറയുന്നു. ഇന്ന് അമ്മാനിൽ വച്ച് നടത്തുന്ന ചർച്ചയിൽ ജോർദാനുമായി നിലവിലുള്ള വ്യാപാര ബന്ധങ്ങളും പ്രതിരോധ ബന്ധങ്ങളും തെരേസ വർധിപ്പിക്കുമെന്നാണ് സൂചന. ഇസ്ലാമിക് സ്റ്റേറ്റിനെ നേരിടാൻ ജോർദാനുള്ള പിന്തുണ യുകെ വർധിപ്പിക്കാനും സാധ്യതയുണ്ട്. ഇതിന് പുറമെ സൗദിയുമായും അവർ ക്രിയാത്മകമായ ചർച്ചകൾ നടത്തുന്നതാണ്. ചാൻസലർ ഹാമണ്ട് ഉന്നതരായി പ്രതിനിധി സംഘത്തിനൊപ്പം ഇന്ത്യയിലേക്കാണ് തിരിക്കുന്നത്. ഇതിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മാർക്ക് കാർനെയും ഉൾപ്പെടുന്നുണ്ട്. ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി ലിയാം ഫോക്സ് ദുബായ്, ഒമാൻ, ഇന്തോനേഷ്യ,മലേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലേക്കാണ് വ്യാപാര ദൗത്യം മുൻനിർത്തിയുള്ള സന്ദർശനം നടത്തുന്നത്.