- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരേസ മേയുടെ കൈയിൽ മുറുക്കിപ്പിടിച്ചിട്ട് വിടാൻ തോന്നാതെ ട്രംപ്; അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമായി ഇരുവരും നടന്നതും വേദിയിലെത്തിയതും കൈകോർത്ത്; ബ്രക്സിറ്റും ട്രംപും ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ
യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടി ബ്രിട്ടൻ സ്വതന്ത്രമായാലും ഇപ്പോഴത്തെ ഊഷ്മളമായ ബന്ധത്തിന് തെല്ലും കുറവുണ്ടാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബ്രിട്ടനെ കൈവിടില്ലെന്ന് പ്രഖ്യാപിച്ച ട്രംപ്, തന്നെ സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെയും കൈയിൽനിന്ന് പിടിവിട്ടില്ല. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുവരും ഏറെനേരം ഹസ്തദാനം ചെയ്തത് ബ്രിട്ടനും അമേരിക്കയുമായുള്ള, വരാനിരിക്കുന്ന സൗഹൃദനാളുകളെക്കുറിച്ചുള്ള സൂചനയായി. തന്നെ ആദ്യം സന്ദർശിച്ച ലോകനേതാവ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായത് ഒരു ആദരമായി കാണുന്നുവെന്നാണ് ട്രംപ് പ്രതികരിച്ചത്. യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടാനുള്ള ബ്രിട്ടന്റെ തീരുമാനം ഉചിതവും സവിശേഷവുമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനുമായുള്ള നല്ലനാളുകൾ വരാനിരിക്കുന്നേയുള്ളൂ എന്ന് വ്യക്തമാക്കിയ ട്രംപ്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്നും വ്യക്തമാക്കി. ബ്രിട്ടനിലേക്ക് ഔദ്യോഗിക സന്ദർശനത്തിനായി എലിസബത്ത് രാജ്ഞി ട്രംപിനെ ക്ഷണിച്ചതായുള്ള വിവരം ത
യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടി ബ്രിട്ടൻ സ്വതന്ത്രമായാലും ഇപ്പോഴത്തെ ഊഷ്മളമായ ബന്ധത്തിന് തെല്ലും കുറവുണ്ടാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബ്രിട്ടനെ കൈവിടില്ലെന്ന് പ്രഖ്യാപിച്ച ട്രംപ്, തന്നെ സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെയും കൈയിൽനിന്ന് പിടിവിട്ടില്ല. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുവരും ഏറെനേരം ഹസ്തദാനം ചെയ്തത് ബ്രിട്ടനും അമേരിക്കയുമായുള്ള, വരാനിരിക്കുന്ന സൗഹൃദനാളുകളെക്കുറിച്ചുള്ള സൂചനയായി.
തന്നെ ആദ്യം സന്ദർശിച്ച ലോകനേതാവ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായത് ഒരു ആദരമായി കാണുന്നുവെന്നാണ് ട്രംപ് പ്രതികരിച്ചത്. യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടാനുള്ള ബ്രിട്ടന്റെ തീരുമാനം ഉചിതവും സവിശേഷവുമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനുമായുള്ള നല്ലനാളുകൾ വരാനിരിക്കുന്നേയുള്ളൂ എന്ന് വ്യക്തമാക്കിയ ട്രംപ്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്നും വ്യക്തമാക്കി. ബ്രിട്ടനിലേക്ക് ഔദ്യോഗിക സന്ദർശനത്തിനായി എലിസബത്ത് രാജ്ഞി ട്രംപിനെ ക്ഷണിച്ചതായുള്ള വിവരം തെരേസ അറിയിച്ചു. ക്ഷണം സ്വീകരിച്ച ട്രംപ്, അധികം വൈകാതെ ബ്രിട്ടൻ സന്ദർശിക്കുമെന്നും വ്യക്തമാക്കി.
വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷവും സംയുക്ത പത്രസമ്മേളനത്തിനായി ട്രംപും തെരേസയുമെത്തിയതും കൈകോർത്തായിരുന്നു. ബ്രിട്ടനു അമേരിക്കയും സൈനിക രംഗത്തും സാംസ്‌കാരിക രംഗത്തും സാമ്പത്തികരംഗത്തും രാഷ്ട്രീയ രംഗത്തും യോജിച്ച് പ്രവർത്തിക്കുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. ബ്രെക്‌സിറ്റിനുശേഷം ബ്രിട്ടനെ കാത്തിരിക്കുന്നത് മികച്ച നാളുകളായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. സുധീരമായ തീരുമാനമായാണ് ട്രംപ് ബ്രെക്‌സിറ്റിനെ വിശേഷിപ്പിച്ചത്.
ഇരുരാജ്യങ്ങളുമായുള്ള വ്യാപാരക്കരാർ രണ്ടുകൂട്ടർക്കും നേട്ടമുണ്ടാക്കുന്നതാണെന്ന് തെരേസ പ്രഖ്യാപിച്ചു. നാറ്റോയോടുള്ള വിശ്വസ്തതയും കൂറും 100 ശതമാനവും പുലർത്തുമെന്ന് ട്രംപ് വ്യക്തമാക്കിയതായും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. ഒരു വിഷയത്തിലും ഭിന്നതയുള്ളതായി ചർച്ചയിൽ പ്രതിഫലിച്ചില്ലെന്നും തെരേസ പറഞ്ഞു. ലോകത്ത് നീതിയും നിയമവാഴ്ചയും പുലർന്നുകാണാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും അക്കാര്യത്തിൽ കൂടുതൽ യോജിപ്പോടെ മുന്നേറുമെന്നും സംയുക്ത പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞു.
ബ്രെക്‌സിറ്റുപോലെ സുധീരമായ തീരുമാനം കൈക്കൊള്ളാൻ ബ്രിട്ടീഷ് ജനത കാണിച്ച നിശ്ചയദാർഢ്യമാണ് ബ്രിട്ടനോടുള്ള അമേരിക്കയുടെ മതിപ്പ് കൂടാൻ കാരണമെന്ന് പ്രസിഡന്റ് പറഞ്ഞു. സ്വതന്ത്രവും പരമാധികാരവുമുള്ള ബ്രിട്ടൻ ലോകത്തിനാകെ ഗുണകരമായി മാറും. അത്തരമൊരു രാജ്യത്തോട് അമേരിക്കയുടെ ബന്ധവും കൂടുതൽ ദൃഢമാകും. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ട്രംപിനെ ഔദ്യോഗികമായി അഭിനന്ദിക്കാനും സംയുക്ത പത്രസമ്മേളനം തെരേസ വേദിയാക്കി മാറ്റി.
അമേരിക്കയുടെയും ബ്രിട്ടന്റെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതാകും ഇരുരാജ്യങ്ങൾക്കുമിടയിലെ സ്വതന്ത്ര വ്യാപാര കരാറെന്ന് തെരേസ പറഞ്ഞു. ബ്രെക്‌സിറ്റിനുശേഷമുള്ള ബ്രിട്ടന് നിലവിൽ യൂറോപ്യൻ യൂണിയനംഗം എന്ന നിലയിൽ ലഭിക്കുന്ന എല്ലാ പരിഗണനയും ഇതുറപ്പാക്കുന്നുണ്ട്. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിനുമായും ചൈനയുമായും മികച്ച ബന്ധം തുടരാൻ ആഗ്രഹിക്കുന്നതായി ട്രംപ് വ്യക്തമാക്കി. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കുമുമ്പ്, റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളെ കണ്ട തെരേസ, പുട്ടിനെ കരുതലോടെ കാണണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യയുമായും ചൈനയുമായുമുള്ള ട്രംപിന്റെ ബന്ധത്തിൽ മാത്രമാണ് ബ്രിട്ടന് സംശയക്കണ്ണുള്ളത്.