- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലിറങ്ങി മോഷണം നടത്തി കാടുകയറും; കാഞ്ഞിരപ്പൊയിലിലെ ബിജിതയെ തലയ്ക്കടിച്ചു വീഴ്‌ത്തിയശേഷം ആഭരണങ്ങൾ കവർന്നു കാടു കയറി; പൊലീസിനെ വട്ടം കറക്കിയത് ആഴ്ച്ചകളോളം; ഒടുവിൽ കൊച്ചിയിലെ ഹോട്ടലിൽ പൊറോട്ട കഴിക്കവേ കള്ളൻ അശോകൻ പിടിയിൽ
കാഞ്ഞങ്ങാട്: പണത്തിന് ആവശ്യം നാട്ടിലിറങ്ങി മോഷണം നടത്തിയ ശേഷം കാടു കയറുന്ന കള്ളൻ പിടിയിലായപ്പോൾ നാട്ടുകാർക്ക ആശ്വാസം. മടിക്കൈ കാഞ്ഞിരപ്പൊയിൽ പ്രദേശത്തെ കള്ളൻ അശോകനെ പൊക്കിയയതുകൊച്ചിയിൽ വച്ചാണ്. മോഷണം നടത്തിയ ശേഷം പൊലീസ് തേടിവരും മുമ്പ് കാടു കയറുന്നതാണ് ഇയാളുടെ ശൈലി. പിന്നീട് പൊങ്ങുക മറ്റൊരിടത്തായിരിക്കും. അതുകൊണ്ട് തന്നൈ പൊലീസിനും തലവേദനായായിരുന്നു ഇയാൾ. തോട്ടിനാട്ടെ ചെഗുവേര ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ വിനോദയാത്ര പോയ യുവാക്കളാണ് അശോകനെ തിരിച്ചറിഞ്ഞ് പൊലീസിൽ വിവരം അറിയിച്ചത്. മഫ്തിയിൽ എത്തിയ പൊലീസ് യുവാക്കളുടെ സഹായത്തോടെ അശോകനെയും കൂട്ടാളിയെയും പിടികൂടുകയും ചെയ്തു.
തിങ്കളാഴ്ച വൈകിട്ട് 4.30ന് മറൈൻഡ്രൈവിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ അശോകനെ കണ്ട യുവാക്കൾ പിന്നാലെ പിന്തുടർന്നു. സമീപത്തെ കടയിൽ മൊബൈൽ വിൽക്കാൻ കയറിയപ്പോൾ ഇയാളുടെ ഫോട്ടോ ഫോണിൽ പകർത്തി നാട്ടിലേക്ക് അയച്ചു. നാട്ടിൽ ഫോട്ടോ കണ്ടവർ അശോകനെ തിരിച്ചറിഞ്ഞതോടെ യുവാക്കൾ പൊലീസിൽ വിവരമറിയിച്ചു. കൊച്ചി പൊലീസ് കാഞ്ഞങ്ങാട് പൊലീസിനെ അറിയിച്ച ശേഷം കടയിലെത്തി ഉടമയെക്കൊണ്ട് അശോകനെ തിരികെ വിളിപ്പിച്ചു. കടയിലേക്കു മടങ്ങിയെത്തിയ അശോകനെയും കൂട്ടരെയും പൊലീസും യുവാക്കളും ചേർന്നു പിടികൂടി.
അടുത്തകാലത്തായ അശോകൻ ഒരു യുവതിയെ തലയ്ക്കടിച്ചു വീഴ്‌ത്തയി ശേഷം ആഭരണങ്ങൾ കവർന്നാണ് മുങ്ങിയത്. മാർച്ച് 9നാണ് അശോകൻ കാഞ്ഞിരപ്പൊയിലിലെ അനിൽകുമാറിന്റെ ഭാര്യ ബിജിതയെ തലയ്ക്കടിച്ചു വീഴ്‌ത്തിയശേഷം ആഭരണങ്ങൾ കവർന്നു കാടു കയറിയത്. നാട്ടുകാർ ഉൾപ്പെടെ ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിടികൂടിയ അശോകനെ കസ്റ്റഡിയിൽ എടുക്കാൻ എസ്‌ഐ കെ.പി.സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിലേക്കു തിരിച്ചു.
മാസങ്ങളായി നൂറുകണക്കിന് നാട്ടുകാരും പൊലീസും കാടടച്ച് അന്വേഷണം നടത്തിയിട്ടും കാണാമറയത്ത് തുടർന്ന കള്ളന്റെ ഒളിച്ചുകളി ഒടുവിൽ അവസാനിച്ചു. മോഷണം നടത്തി കാടു കയറുന്ന അശോകനെ നാട് ഒന്നടങ്കം അന്വേഷിക്കുമ്പോഴും ഇയാൾ പുറത്തെത്തി മോഷണം നടത്തി വീണ്ടു കാടുകയറുമായിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ഡോ. വി.ബാലകൃഷ്ണന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് കാഞ്ഞിരപ്പൊയിലിനെ ചെങ്കൽ കുന്നുകളിൽ പരിശോധന നടത്തിയത്. കശുമാവ് മരങ്ങളും മുൾപ്പടർപ്പുകളും നിറഞ്ഞ 300 ഏക്കറിലധികം വ്യാപിച്ച് കിടക്കുന്ന ചെങ്കൽ കുന്നുകളിൽനിന്നു പ്രതിയെ തപ്പി കണ്ടെത്തുക അതീവ സാഹസമായിരുന്നു. രാവും പകലുമില്ലാതെ നാട്ടുകാർ ഒന്നടങ്കം അശോകനെ തേടി കാട്ടിൽ അലഞ്ഞു.
സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരും അശോകനെ തിരയാൻ സ്ഥലത്തെത്തി. പൊലീസ് നായയും തിരച്ചിലിന് എത്തി. തിങ്കളാഴ്ചയും ഡ്രോൺ പറത്തി പരിശോധന നടത്തിയെങ്കിലും അശോകനെ കണ്ടെത്താൻ കഴിഞ്ഞില്ല. 300 ഏക്കറിലധികം വ്യാപിച്ച കിടക്കുന്ന ചെങ്കൽ കുന്നുകളിലൂടെയുള്ള വഴികൾ അശോകന് ഏറെ പരിചിതമാണ്. കാടിനകത്തെ ഓരോ വഴികളും ഇയാൾക്ക് കാണാപ്പാഠമാണ്. ചെങ്കൽ കുന്നുകളിലുള്ള പാറമടങ്ങളും അശോകന് വ്യക്തമായി അറിയാം. ബിജിതയെ അക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന അശോകൻ വീട്ടിനകത്തുണ്ടായിരുന്ന ഭക്ഷണം കഴിച്ച ശേഷമാണ് മടങ്ങിയത്. ഫ്രിജിലും മറ്റും സൂക്ഷിച്ച ബേക്കറി സാധനങ്ങളും കവർന്നു. മോഷണം നടത്തുന്നിടത്തുനിന്നെല്ലാം ഭക്ഷണം കഴിച്ച ശേഷമാണ് അശോകൻ മടങ്ങാറുള്ളത്.
ഏഴാം ക്ലാസിൽ പഠനം നിർത്തി നാടുവിട്ടതാണ് അശോകൻ. യാത്രയ്ക്കിടെ പലരുമായി ചങ്ങാത്തത്തിലായി. പല കേസുകളിലും പ്രതിയായി. പല കുറ്റവാളികളുമായി ചെറുപ്പത്തിൽ തന്നെ അശോകൻ കൂട്ടായി. ഇതിനിടയിൽ ബസിൽ കണ്ടക്ടറായും ക്ലീനറായും ജോലി നോക്കി. നാട് വിട്ടു തിരികെ എത്തിയ അശോകൻ സൈക്കിൾ മോഷ്ടിച്ചാണ് തുടക്കം കുറിച്ചത്. പിന്നീട് ധാരാളം ചെറുമോഷണങ്ങൾ നടത്തി. മോഷണം പിടികൂടി നാട്ടുകാർ തന്നെ കൈകാര്യം ചെയ്തു വിടുന്നതിനാൽ പൊലീസ് കേസുകളൊന്നും അശോകനെതിരെ ഉണ്ടായിരുന്നില്ല.
അടുത്ത കാലത്താണ് വീണ്ടും വ്യാപകമായി മോഷണം തുടങ്ങിയത്. പ്രദേശവാസിയായ പ്രഭാകരന്റെ വീട്ടിൽനിന്നു രണ്ടേമുക്കാൽ പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളും മോഷണം പോയ സംഭവത്തിൽ പരാതി കിട്ടിയതോടെയാണ് അമ്പലത്തറ പൊലീസ് അന്വേഷണം തുടങ്ങിയത്. ഈ അന്വേഷണത്തിലാണ് അശോകന്റെ കൂട്ടാളിയായ മഞ്ജുനാഥിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുന്നത്. പ്രദേശത്തെ കുറിച്ച് ധാരണയില്ലാത്തതാണ് മഞ്ജുനാഥിനെ കുടുക്കിയത്.
നാട്ടിൽ ഒട്ടേറെ മോഷണം നടത്തിയ അശോകൻ മാർച്ച് 9 നാണ് കാഞ്ഞിരപ്പൊയിലിലെ അനിൽ കുമാറിന്റെ ഭാര്യ ബിജിതയെ തലയ്ക്കടിച്ച ശേഷം ശരീരത്തിലുണ്ടായിരുന്ന മാലയും കമ്മലും മോതിരവും ഊരിയെടുത്ത ശേഷം കാടു കയറിയത്. രാവിലെ കുട്ടികളെ സ്‌കൂൾ ബസ് കയറ്റി വിട്ട ശേഷം വീട്ടിൽ തിരിച്ചെത്തിയതായിരുന്നു ബിജിത. പുറത്തെ കസേരയിൽ ഇരുന്ന് മൊബൈലിൽ കവിത ടൈപ്പ് ചെയ്യുന്നതിനിടെയാണ് അശോകൻ പിന്നാലെത്തി തലയ്ക്കടിച്ചത്. തലക്കടിയേറ്റതോടെ ബിജിത ബോധരഹിതയായി. ഈ സമയത്ത് ഇയാൾ മാലയും കമ്മലും മോതിരവും ഊരിയെടുക്കുകയായിരുന്നു. പിന്നീട് ഇയാൾ വീട്ടിനകത്ത് കയറി ഭക്ഷണം കഴിച്ചു. ഇതിനിടയിൽ ബിജിതയ്ക്ക് ബോധം തിരിച്ചു കിട്ടി. പേര് വിളിച്ചതോടെ ഷൂസിന്റെ ലേസ് കൊണ്ട് കഴുത്തിൽ കുരുക്കി ബിജിതയെ വലിച്ചിഴച്ച് കൊണ്ടു പോകുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ