- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗ്ലാദേശിലെ ഭിന്നലിംഗക്കാർക്ക് ജീവിക്കണമെങ്കിൽ ഇപ്പോൾ വേശ്യാവൃത്തി മാത്രം പരിഹാരം; ഒരു സമൂഹം മുഴുവൻ ശരീരം വിൽക്കുന്നതിന്റെ ദുരന്തകഥ
ബംഗ്ലാദേശിലെ പൊതു സമൂഹം ഭിന്നലിംഗക്കാരോട് തികച്ചും വിവേചനപൂർണമായ നിലപാടാണ് പുലർത്തുന്നതെന്ന് ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത്തരക്കാരെ കുടുംബക്കാർ പോലും അവഗണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഫലമായി ഇവർക്ക് വേശ്യാവൃത്തി ചെയ്ത് ജീവിയ്‌ക്കേണ്ടുന്ന ഗതികേടാണ് സംജാതമായിരിക്കുന്നത്. ഒരു സമൂഹം മുഴുവൻ ശരീരം വിറ്റ് ജീവിക്കുന്ന ദുരന്തകഥയാണിതിലൂടെ അനാവരണമാകുന്നത്. ഇത്തരക്കാരെ അവരുടെ കുടുംബക്കാർ പോലും പിന്തള്ളുന്ന പ്രവണതയാണ് ബംഗ്ലാദേശിൽ വ്യാപകമായിരിക്കുന്നത്. ബംഗ്ലാദേശിന് പുറമെ പാക്കിസ്ഥാനിലും ഇന്ത്യയിലും ഭിന്നലിംഗക്കാർക്ക് ഇതേ അവസ്ഥയാണുള്ളതെന്നും ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭിന്നലിംഗക്കാരോടുള്ള സമൂഹത്തിന്റെ വിവേചനം നിറഞ്ഞ മനോഭാവം കാരണമാണ് ഇവരെ കുടുംബക്കാർ പോലും പുറന്തള്ളാനിടയായിരിക്കുന്നത്. ഡാനിഷ് ഫോട്ടഗ്രാഫറായ ജാൻ മോയ്‌ല്ലെർ ഹാൻസെൻ ഡാക്കയിൽ 2010നും 2012നും ഇടയിൽ സന്ദർശിക്കുകയും ഹിജ്‌റാസിന്റെ പ്രശ്‌നങ്ങൾ പഠിക്കുകയും പകർത്തുകയും ചെയ്തിരുന്നു. ഇതിലൂടെയാണ് ഇവര
ബംഗ്ലാദേശിലെ പൊതു സമൂഹം ഭിന്നലിംഗക്കാരോട് തികച്ചും വിവേചനപൂർണമായ നിലപാടാണ് പുലർത്തുന്നതെന്ന് ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത്തരക്കാരെ കുടുംബക്കാർ പോലും അവഗണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഫലമായി ഇവർക്ക് വേശ്യാവൃത്തി ചെയ്ത് ജീവിയ്‌ക്കേണ്ടുന്ന ഗതികേടാണ് സംജാതമായിരിക്കുന്നത്. ഒരു സമൂഹം മുഴുവൻ ശരീരം വിറ്റ് ജീവിക്കുന്ന ദുരന്തകഥയാണിതിലൂടെ അനാവരണമാകുന്നത്. ഇത്തരക്കാരെ അവരുടെ കുടുംബക്കാർ പോലും പിന്തള്ളുന്ന പ്രവണതയാണ് ബംഗ്ലാദേശിൽ വ്യാപകമായിരിക്കുന്നത്.
ബംഗ്ലാദേശിന് പുറമെ പാക്കിസ്ഥാനിലും ഇന്ത്യയിലും ഭിന്നലിംഗക്കാർക്ക് ഇതേ അവസ്ഥയാണുള്ളതെന്നും ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭിന്നലിംഗക്കാരോടുള്ള സമൂഹത്തിന്റെ വിവേചനം നിറഞ്ഞ മനോഭാവം കാരണമാണ് ഇവരെ കുടുംബക്കാർ പോലും പുറന്തള്ളാനിടയായിരിക്കുന്നത്. ഡാനിഷ് ഫോട്ടഗ്രാഫറായ ജാൻ മോയ്‌ല്ലെർ ഹാൻസെൻ ഡാക്കയിൽ 2010നും 2012നും ഇടയിൽ സന്ദർശിക്കുകയും ഹിജ്‌റാസിന്റെ പ്രശ്‌നങ്ങൾ പഠിക്കുകയും പകർത്തുകയും ചെയ്തിരുന്നു. ഇതിലൂടെയാണ് ഇവരുടെ ദുരിതജീവിതത്തിന്റെ നേർചിത്രം ലോകത്തിന് മുമ്പിൽ വെളിപ്പെട്ടിരിക്കുന്നത്.
താൻ ഇത്രയും വർഷം ധാക്കയിൽ കഴിഞ്ഞതിലൂടെ ഭിന്നലിംഗക്കാരെ അടുത്തറിയാൻ സാധിച്ചുവെന്നും ഇവർ വളരെ ഇത്തരക്കാർ തമ്മിൽ വളരെ അടുത്ത ബന്ധമാണ് പുലർത്തി വരുന്നതെന്നും അവർക്ക് ജീവിക്കാൻ വേണ്ടി ലൈംഗിക തൊഴിൽ ചെയ്യേണ്ടി വരുന്നുവെന്നും ഹാൻസെൻ വെളിപ്പെടുത്തുന്നു. മിക്ക ഹിജ്‌റകളും പുരുഷനായിട്ടാണ് ജനിക്കുന്നതെങ്കിലും അവരിൽ ചിലർ തങ്ങളെ സ്ത്രീയായിട്ടാണ് കാണുന്നതെന്ന് ഹാൻസെൻ പറയുന്നു. ശരിക്കുള്ള ഹിജറയായി മാറുന്നതിന്റെ ഫലമായി ഇത്തരക്കാരിൽ ചിലർ ഷണ്ഡീകരണത്തിന് വിധേയമാകുന്ന ആചാരം ഇവിടെ നടത്താറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
പൊതുസമൂഹത്തിൽ നിന്നും വേർപെട്ട് ജീവിക്കാൻ നിർബന്ധിതരാകുന്ന ഇവർ പരസ്പരം വളരെ അടുത്ത ബന്ധം പുലർത്തുന്നുണ്ട്. സമീപവർഷങ്ങളിലായി ഹിജ്‌റാസ് തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയും സമത്വത്തിന് വേണ്ടിയും പോരാട്ടം ശക്തിപ്പെടുത്തിയിട്ടുണ്ട്. തങ്ങളും സാധാരണ മനുഷ്യരാണെന്നു അതേ അവകാശങ്ങൾ തങ്ങൾക്കും അനുവദിക്കണമെന്നുമാണവർ വാദിക്കുന്നത്.