- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിവിൽ സർവീസ് പരീക്ഷയെഴുതിയ സ്വപ്‌ന, പാസ്റ്ററായ ഭാരതി, എൻജിനിയറിംഗിനു ചേർന്ന ഭാനുമതി; അവകാശങ്ങൾ പോരാടി നേടിയ മൂന്നാം ലിംഗക്കാർ കേരളത്തിൽ സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കാനെത്തുന്നു
തിരുവനന്തപുരം: സമൂഹത്തിലെന്നും മാറ്റിനിർത്തപ്പെടുന്ന സമൂഹമാണ് ഹിജഡ എന്ന പേരിൽ അറിയപ്പെടുന്ന മൂന്നാം ലിംഗ മനുഷ്യർ. ' ഞങ്ങൾ സമൂഹത്തിൽനിന്ന് മാറ്റി നിർത്തപ്പെടേണ്ടവരല്ലെന്ന് ഉറക്കെ പറയുന്ന ഇവർ, ഇന്നു വെളിച്ചത്തിന്റെ പാതയിലേക്ക് നടക്കുകയാണ്. സമൂഹത്തിലെ ഒരു വിഭാഗം എന്നും അവജ്്ഞയോടെ കാണുന്ന ഞങ്ങൾക്കും നിങ്ങളെപ്പോലെ പഠിക്കാനും എഴ
തിരുവനന്തപുരം: സമൂഹത്തിലെന്നും മാറ്റിനിർത്തപ്പെടുന്ന സമൂഹമാണ് ഹിജഡ എന്ന പേരിൽ അറിയപ്പെടുന്ന മൂന്നാം ലിംഗ മനുഷ്യർ. ' ഞങ്ങൾ സമൂഹത്തിൽനിന്ന് മാറ്റി നിർത്തപ്പെടേണ്ടവരല്ലെന്ന് ഉറക്കെ പറയുന്ന ഇവർ, ഇന്നു വെളിച്ചത്തിന്റെ പാതയിലേക്ക് നടക്കുകയാണ്. സമൂഹത്തിലെ ഒരു വിഭാഗം എന്നും അവജ്്ഞയോടെ കാണുന്ന ഞങ്ങൾക്കും നിങ്ങളെപ്പോലെ പഠിക്കാനും എഴുതാനും ഉദ്യോഗം വാങ്ങാനും കഴിയുമെന്ന് ആവർത്തിച്ചുപറയുകയും പഠിപ്പിക്കുകയും ചെയ്യുന്ന അഞ്ചു മൂന്നാം ലിംഗക്കാർ.
കോടതി അംഗീകരിച്ചിട്ടും മൗലികാവകാശങ്ങൾ പോലും നേടിയെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ കേരളത്തിലും സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനൊരുങ്ങുകയാണ് ഇവർ.. ഇവരുടെ 'സഹോദരി' എന്ന സംഘടനയുടെ പ്രവർത്തനങ്ങൾ കേരളത്തിൽ വ്യാപിപ്പിക്കുന്നതിനൊപ്പം കേരളത്തിലുള്ള ഈ വിഭാഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു ഉയർത്തുക എന്ന ലക്ഷ്യവും ഇവർക്കുണ്ട്.
ആദ്യമായി സിവിൽ സർവീസ് പരീക്ഷ എഴുതിയ സ്വപ്‌ന, എൻജിനീയറിംഗിന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഭാനു, ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യയിൽ പാസ്റ്ററായി പ്രവർത്തിക്കുന്ന ഭാരതി, സാഹിത്യകാരിയും സംരംഭകയുമായ കൽക്കി സുബ്രഹ്മണ്യം, ഹിജഡകളുടെ നിറഭേദങ്ങളില്ലാത്ത ജീവിതത്തിന്റെ യാഥാർഥ്യം ജനങ്ങളിലേക്ക് എത്തിച്ച രേവതി അമ്മ ഈ അഞ്ചു പേരാണ് മറ്റുള്ളവർക്ക് വഴികാട്ടിയായി മുമ്പിലുള്ളത്.
സിവിൽ സർവീസ് പരീക്ഷ ലിംഗവ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ അല്ലെങ്കിലും അതിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ട സ്വപ്‌നയ്ക്ക് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ഒരു വർഷം നീണ്ട പ്രതിഷേധസമരങ്ങൾക്ക് ശേഷമാണ് സ്വ്പനയ്ക്ക് സിവിൽ സർവീസ് പരീക്ഷ എഴുതാൻ അധികൃതർ അനുമതി നൽകുന്നത്.
സ്‌ത്രൈണസ്വഭാവങ്ങളോടെ വീട്ടിൽ പെരുമാറുകയും സ്ത്രീകളുടെ വേഷം ധരിക്കാൻ തുടങ്ങുകയും ചെയ്‌തോടെ സ്വപ്നയെ വീട്ടിൽനിന്ന് പുറത്താക്കി. അതോടെ ബിസിഎ പഠനവും മുടങ്ങി. മുംബൈയിലേക്കു വണ്ടി കയറുമ്പോൾ സ്വപ്‌നയുടെ മനസിൽ ഒരു ചിന്ത മാത്രമാണ് ഉണ്ടായിരുന്നത്, ലിംഗമാറ്റം നടത്തുക. തിരിച്ചെത്തി, ഒറ്റയ്ക്ക് താമസം ആരംഭിച്ച സ്വപ്‌ന ബി.എ. തമിഴ് സാഹിത്യത്തിനു ചേർന്നു. 75 ശതമാനം മാർക്കോടെ തമിഴ് സാഹിത്യം സ്വപ്നയെ നെഞ്ചോടുചേർത്തപ്പോൾ, സ്‌ത്രൈണതയെ പരിഹസിച്ചവർക്കുള്ള മധുരപ്രതികാരം കൂടിയായിരുന്നു ആ നേട്ടം. ബിരുദം കഴിഞ്ഞതോടെ ജോലി എന്ന സ്വപ്‌നമായിരുന്നു സ്വപ്‌നയുടെ മനസിൽ.
പിന്നെ അധികമാരോടും പറയാതെ മനസിൽ സൂക്ഷിച്ച സിവിൽ സർവീസ് പരീക്ഷ. സർക്കാർ ജോലി എന്ന മോഹവുമായി എത്തിയ സ്വപ്നയെ തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മീഷൻ വിരട്ടി. പിന്നീട് നടന്ന പ്രതിഷേധജ്വാലയിൽ സ്വപ്നയെ അംഗീകരിക്കാതെ പറ്റില്ലെന്ന അവസ്ഥയായി. മധുരയിലെ തിരുമലൈ നായക് ഹാളിൽ മറ്റുള്ളവർക്കൊപ്പം സിവിൽ സർവീസ് പരീക്ഷ എഴുതിയതിലൂടെ മറ്റുള്ളവരിൽനിന്ന് തങ്ങളും വ്യത്യസ്തരല്ലെന്ന് കാട്ടിക്കൊടുക്കുകയായിരുന്നു. ' നിയമം ഞങ്ങളെ അംഗീകരിച്ചെങ്കിലും, സമൂഹത്തിലെ ചീഞ്ഞ വ്യവസ്ഥിതിക്ക് ഞങ്ങളെ ഇപ്പോഴും അംഗീകരിക്കാൻ കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം. അപേക്ഷാ ഫോമുകളിലും സർക്കാർതിരിച്ചറിയൽകാർഡുകളിലും പുരുഷൻ അല്ലെങ്കിൽ സ്ത്രീ വിഭാഗം മാത്രം. എന്തിന് എല്ലാം പൗരന്മാരുടേയും അവകാശമായ വോട്ടേഴ്‌സ് ലിസ്റ്റിൽ പോലും പുരുഷ വിഭാഗവും സ്ത്രീ വിഭാഗവും സ്‌കൂളിൽ നിന്നും വീട്ടിൽ നിന്നും അവഗണനയും പരിഹാസവും സഹിക്കാതെ ആത്മഹത്യ ചെയ്യാനിറങ്ങിയാണ് ഭാരതിരാജ.
തൂത്തുക്കുടിയിലെ ഹിന്ദു കുടുംബത്തിൽ ജനിച്ചെങ്കിലും സ്വന്തം വീട്ടിൽനിന്നു പോലും പരിഹാസവും അവജ്ഞയും സഹിക്കാതായപ്പോൾ ഒറ്റയ്ക്ക് ജീവിതത്തെ നേരിടുക എന്ന തീരുമാനത്തിലേക്കാണ് ഭാരതി എത്തിയത്. ഭാരതി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം തിയോളജിയിൽ ബിരുദമെടുത്തു. പിന്നീട് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയിലെ പാസ്റ്ററായി മാറി. കഴിഞ്ഞ മൂന്നു വർഷമായി ചെങ്കൽപേട്ടിലെ പാസ്റ്റർ ആണ് ഭാരതി. പള്ളിയുമായി ബന്ധപ്പെട്ടു നടത്തുന്ന എല്ലാ കർമ്മങ്ങളിലേയും പൗരോഹിത്യം ഭാരതിയെ ഏൽപിക്കുമ്പോൾ എതിർപ്പുകൾ വ്യാപകമായിരുന്നു. എന്നാൽ സഭ തീരുമാനത്തിൽ ഉറച്ചുനിന്നതോടെ ഭാരതിരാജ പാസ്റ്ററുടെ ദൗത്യം വിജയകരമായി നിർവഹിക്കുകയായിരുന്നു. ഇനിയെന്ത് എന്ന ചോദ്യത്തോട് ഭാരതിരാജയുടെ മറുപടി ഇങ്ങനെയായിരുന്നു- ' എനിക്കും വിവാഹം കഴിക്കണം
എന്തുകൊണ്ട് ഞങ്ങളെ സമൂഹത്തിൽനിന്ന് മാറ്റി നിർത്തുന്നു? ഞങ്ങളും ഇന്ത്യയിലെ പൗരന്മാരാണ്. മറ്റുള്ളവർക്ക് ഭരണഘടന നൽകുന്ന എല്ലാ മൗലികാവകാശങ്ങൾക്കും ഞങ്ങളും അർഹതപ്പെട്ടവരാണ്.... ഇതു പറയുന്നത് ഭാനുമതിയാണ്. ഇന്ത്യയിൽനിന്ന് ആദ്യമായി എൻജിനീയറിങിന് പ്രവേശനം നേടിയ ഹിജഡ. ഒരു സ്ത്രീയായി മാറാനുള്ള ആഗ്രഹത്തെ ഭ്രാന്തെന്നു മുദ്രകുത്തി മൂന്നു മാസക്കാലത്തോളം ഭ്രാന്താശുപത്രിയിലെ ഇരുണ്ട മുറിയിൽ അടയ്ക്കപ്പെട്ട ഭാനുമതിക്ക് രണ്ടു വഴികളാണ് ഉണ്ടായിരുന്നത്. ഒന്നുകിൽ മരിക്കുക അല്ലെങ്കിൽ സമൂഹത്തോട് പടവെട്ടി ജീവിക്കുക. ഒരുപാട് ആലോചനകൾക്കു ശേഷം ഭാനുമതി രണ്ടാമത്തെ വഴി തെരഞ്ഞെടുത്തു.
ഞങ്ങൾക്ക് ആരും ജോലി നൽകില്ല, തന്നാൽത്തന്നെ ജോലി ചെയ്യുന്ന സ്ഥാലത്ത് അൽപം മാന്യത പോലും ലഭിക്കില്ല. ഇതിനെ വിദ്യാഭ്യാസം കൊണ്ട് മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്ങിനു ചേരാൻ തീരുമാനിച്ചത്. തുടക്കത്തിൽ അധികൃതർ അവജ്ഞയോടെ കണ്ടെങ്കിലും എന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ അവർ പ്രവേശനം നൽകുകയായിരുന്നു. 'ഞാനുൾപ്പെടുന്ന ഈ സാമൂഹത്തിന്റെ സംരക്ഷണത്തിനായി ഏതറ്റം വരെ പോകാനും പോരാടാനുമാണ് എന്റെ തീരുമാനം'. ഭാനുമതി പറയുന്നു.