തൃശൂർ: പൂരപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരൻ തിരുവമ്പാടി ശിവസുന്ദർ തൃശൂരിൽ ചരിഞ്ഞു. പതിനഞ്ചു വർഷമായി തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്നു. വ്യവസായി ടി.എ.സുന്ദർ മേനോൻ 2003ലാണ് ആനയെ തിരുവമ്പാടി ക്ഷേത്രത്തിൽ നടയിരുത്തിയത്. ഇന്നു പുലർച്ചെ മൂന്നിനായിരുന്നു ആന ചരിഞ്ഞത്. എരണ്ടക്കെട്ട് ബാധിച്ച് 67 ദിവസമായി ചികിത്സയിലായിരുന്നു.

പൂക്കോടൻ ശിവൻ എന്നായിരുന്നു ആദ്യ പേര്. നടയിരുത്തിയപ്പോൾ തിരുവമ്പാടി ശിവസുന്ദർ ആയി. ലക്ഷണമൊത്ത ആനയായിരുന്നു. പൂര പറമ്പിലെ തലയെടുപ്പുള്ള ആന. നിരവധി ആരാധകരുണ്ട് തിരുവമ്പാടി ശിവസുന്ദറിന്. ലക്ഷണമൊത്ത ആനയായിരുന്നു ശിവസുന്ദർ. കേരളത്തിലെ വിവിധ പൂരങ്ങളുടെ സ്ഥിരസാന്നിധ്യമായിരുന്നു ശിവസുന്ദർ. അതിനാൽ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗജവീരന് നിരവധി ആരാധകരും ഉണ്ടായിരുന്നു.

വികാരനിർഭരമായ യാത്ര അയപ്പാണ് ശിവസുന്ദറിന് നാട് നൽകിയത്. ഏഴ് ആനകൾ എത്തി അന്തിമോപചാരം അർപ്പിച്ചത് കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. 46 വയസ് മാത്രമാണ് ശിവസുന്ദറിന് ഉണ്ടായിരുന്നത്. ആനകളുടെ പ്രായം അനുസരിച്ച് അകാല മരണമാണ് ശിവസുന്ദറിന് ഉണ്ടായത്. എല്ലാവർക്കും പ്രിയങ്കരനായ ഗജവീരനെ അവസാനമായി ഒപു നോക്ക് കാണാൻ നൂറു കണക്കിന് പേരാണ് എത്തിയത്.

ഇന്നു പുലർച്ചെ മൂന്നിനായിരുന്നു ആന ചരിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആനയെ കോടനാട് കൊണ്ടുപോയി സംസ്‌ക്കരിക്കും. ഗജവീരൻ തിരുവമ്പാടി ശിവസുന്ദറിന്റെ വിയോഗം നികത്താനാകാത്ത നഷ്ടമാണുണ്ടാക്കിയതെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി എം.മാധവൻകുട്ടി. ഇണക്കംകൊണ്ടും സൗന്ദര്യംകൊണ്ടും കേരളമാകെ ഉൽവസപ്രേമികളുടെ പ്രിയങ്കരനായിരുന്നു തിരുവമ്പാടി ശിവസുന്ദർ.