- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ സ്പീക്കറാകാം; മന്ത്രിപ്പണി മടുത്തു; ശക്തനെ ക്യാബിനറ്റിലെടുത്തോളൂ; ഒറ്റപ്പെടലിന്റെ വേദന പങ്കുവച്ച് ആന്റണിക്ക് മുന്നിൽ തിരുവഞ്ചൂർ; എല്ലാം മുഖ്യമന്ത്രിയുടേയും കെപിസിസി അധ്യക്ഷന്റേയും ശ്രദ്ധയിൽപ്പെടുത്താമെന്ന് ഹൈക്കമാൻഡ് നേതാവിന്റെ ഉറപ്പും
തിരുവനന്തപുരം: ജി കാർത്തികേയന്റെ അപ്രതീക്ഷിത മരണത്തോടെ ആരാകും അടുത്ത സ്പീക്കറെന്ന ചർച്ച സജീവമാവുകയാണ്. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ തീരുമാനം ഉടൻ ഉണ്ടാവുകയും വേണം. അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പ് സാഹചര്യമൊരുക്കുന്ന പശ്ചാത്തലം കണക്കിലെടുത്ത് ഡെപ്യൂട്ടി സ്പീക്കർ ശക്തനെ സ്പീക്കറാക്കാനാണ് ആലോചന. പുതിയ ഡെപ്യൂട്ടി സ്പീക്കറെ നി
തിരുവനന്തപുരം: ജി കാർത്തികേയന്റെ അപ്രതീക്ഷിത മരണത്തോടെ ആരാകും അടുത്ത സ്പീക്കറെന്ന ചർച്ച സജീവമാവുകയാണ്. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ തീരുമാനം ഉടൻ ഉണ്ടാവുകയും വേണം. അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പ് സാഹചര്യമൊരുക്കുന്ന പശ്ചാത്തലം കണക്കിലെടുത്ത് ഡെപ്യൂട്ടി സ്പീക്കർ ശക്തനെ സ്പീക്കറാക്കാനാണ് ആലോചന. പുതിയ ഡെപ്യൂട്ടി സ്പീക്കറെ നിശ്ചയിക്കാനുള്ള ചർച്ച നടത്തിയാൽ മതിയെന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ. ഇതെല്ലാം തെറ്റിച്ചാണ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പുതിയ നീക്കം. താൻ സ്പീക്കറായിക്കൊള്ളാമെന്നാണ് തിരുവഞ്ചൂരിന്റെ നിലപാട്. ഡെപ്യൂട്ടി സ്പീക്കർ ശക്തൻ മന്ത്രിയാകട്ടെ എന്നാണ് നിർദ്ദേശം.
കേരളത്തിലെ കാര്യങ്ങളിൽ ഇടപെടില്ലെന്ന് എപ്പോഴും പറയുന്ന വ്യക്തിയാണ് എകെ ആന്റണി. എന്നാൽ ആന്റണി തീരുമാനിക്കുന്നതേ കേരളത്തിലെ കോൺഗ്രസിൽ നടക്കൂ എന്നും എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ ആന്റണിയെ കണ്ടാണ് തിരുവഞ്ചൂർ തന്റെ നിലപാട് വിശദീകരിച്ചത്. ദേശീയ ഗെയിംസ് സംഘാടനവുമായി ബന്ധപ്പെട്ട് ഒരു പാട് ദുരനുഭവങ്ങൾ ഉണ്ടായി. തന്നെ അപമാനിക്കാൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ശ്രമിച്ചു. ദേശീയ ഗെയിംസിന്റെ പ്രധാന വേദിയിൽ ഇരുന്നു പോലുമില്ല. ഇതിന് സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്ന പരിഭവം തിരുവഞ്ചൂരിന് ഉണ്ട്. അതുകൊണ്ട് തന്നെ മന്ത്രിസഭയിൽ തുടരുന്നതിന് താൽപ്പര്യമില്ല. സ്പീക്കർ പദവിയിലേക്ക് മാറി സ്വസ്ഥമായ പൊതു പ്രവർത്തനമാണ് താൻ ആഗ്രഹിക്കുന്നതെന്നും ആന്റണിയോട് തിരുവഞ്ചൂർ വിശദീകരിച്ചിട്ടുണ്ട്.
എന്നാൽ തിരുവഞ്ചൂരിന്റെ അഭിപ്രായങ്ങളോട് ആന്റണി കരുതലോടെ മാത്രമേ പ്രതികിരിച്ചിട്ടുള്ളൂ. മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായി വിഷയം സംസാരിക്കാമെന്നും ഉറപ്പു നൽകി. കാർത്തികേയന്റെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷമായിരുന്നു ആന്റണിയെ തിരുവഞ്ചൂർ കണ്ടത്. വഴുതക്കാട്ടെ ആന്റണിയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഏതാണ്ട് ഒരു മണിക്കൂറോളം തിരുവഞ്ചൂർ കാര്യങ്ങൾ വിശദീകരിച്ചു. എ ഗ്രൂപ്പിനും മുഖ്യമന്ത്രിക്കുമായി എന്നും നിലകൊണ്ടിട്ടും പ്രതിസന്ധി ഘട്ടത്തിൽ കൈവിട്ടുവെന്നാണ് തിരുവഞ്ചൂരിന്റെ പരാതി. ആഭ്യന്തരവും റവന്യൂവും കൈകാര്യം ചെയ്ത തനിക്ക് നിർണ്ണായക വകുപ്പൊന്നുമില്ല. അതുകൊണ്ട് തന്നെ മന്ത്രിയായി തുടരാൻ ആഗ്രഹവുമില്ല. ദേശീയ ഗെയിംസിലെ കുഴപ്പങ്ങളെല്ലാം തന്റെ തലയിൽ മനപ്പൂർവ്വം കെട്ടിവയ്ക്കാനാണ് ചീഫ് സെക്രട്ടറി ജിജി തോംസൺ ശ്രമിച്ചതെന്നും പരാതി പറഞ്ഞു.
മന്ത്രിസഭയിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ തന്നെ പിന്തുണച്ചു. എന്നാൽ പത്രസമ്മേളനത്തിൽ ചീഫ് സെക്രട്ടറിയെ അനുകൂലിച്ചു. ഇതാണ് തന്നെ ഏറെ വേദനിപ്പിച്ചതെന്നും ആന്റണിയോട് മന്ത്രി വിശദീകരിച്ചു. എൻ ശക്തനെ സ്പീക്കറാക്കേണ്ട സാഹചര്യം ഉണ്ടെന്ന് തിരിച്ചറിയുന്നു. എന്നാൽ മന്ത്രിയാകാമെന്ന നിർദ്ദേശമെത്തിയാൽ അതു തന്നെയാകും ശക്തന് കൂടുതൽ സ്വീകാര്യം. ഈ സാഹചര്യത്തിൽ സ്പീക്കർ പദവിയിലേക്ക് തന്നെ പരിഗണിക്കണമെന്നാണ് ആവശ്യം. എ ്ഗ്രൂപ്പിലും തനിക്ക് വലിയ റോളില്ലെന്നും തിരുവഞ്ചൂരിന് അഭിപ്രായമുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് പരാതിയുടെ കെട്ടഴിക്കാൻ ആന്റണിക്ക് മുന്നിൽ തിരുവഞ്ചൂർ എത്തിയത്.
എന്നാൽ മന്ത്രിസഭാ പുനഃസംഘടന മുഖ്യമന്ത്രിയുടെ അധികാര പരിധിയിൽ വരുന്നതാണെന്നും അതുകൊണ്ട് കരുതലോടെ മാത്രമേ ഇടപെടാനാകൂ എന്നും തിരുവഞ്ചൂരിനോട് ആന്റണി വിശദീകരിച്ചു. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജീവന്മരണ പോരാട്ടമാണ്. അതുകൊണ്ട് തന്നെ വിഭാഗിയതയുടെ പ്രശ്‌നമൊന്നും ഉണ്ടാക്കരുതെന്നും പറഞ്ഞു. പ്രശ്‌നങ്ങളുണ്ടാക്കാൻ താനില്ലെന്നും അതുകൊണ്ടാണ് സ്പീക്കർ സ്ഥാനം ആഗ്രഹിക്കുന്നതെന്നും തിരുവഞ്ചർ വിശദീകരിക്കുകയും ചെയ്യും.
ശക്തന് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ശക്തന്റെ സമുദായക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സ്പീക്കർ പദവി ഒഴിവുവന്ന സ്ഥിതിക്ക് സ്പീക്കർ സ്ഥാനം കിട്ടണമെന്ന ആവശ്യം ഉയരും. പക്ഷേ കാർത്തികേയന് പകരക്കാരനെ നിശ്ചയിക്കുമ്പോൾ സമുദായ സന്തുലനം നോക്കേണ്ടതുണ്ട്. ജി. കാർത്തികേയന് പകരം കെ. മുരളീധരനെ പ്രധാന പദവിയിലെത്തിക്കാനാണ് ചിലരുടെ ആവശ്യം. വി.ഡി. സതീശനെ സ്പീക്കറാക്കാനും ആലോചന ഉണ്ട്. പക്ഷേ ശക്തന് നിർണ്ണായ അധികാര സ്ഥാനം നൽകാതിരിക്കുന്നത് അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ പ്രശ്‌നമാകും. നാടാർ സമുദായത്തിന് അവിടെ സ്വാധീനമുണ്ട്. ഈ സാഹചര്യത്തിൽ ശക്തനെ മന്ത്രിയാക്കി തന്നെ സ്പീക്കറാക്കണമെന്ന നിർദ്ദേശം അംഗീകരിക്കപ്പെടുമെന്നാണ് തിരുവഞ്ചൂരിന്റെ പ്രതീക്ഷ. എന്നാൽ മന്ത്രി കെസി ജോസഫിനെ സ്പീക്കറാക്കി ശക്തനെ മന്ത്രിയാക്കാനാണ് ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം.
ജി. കാർത്തികേയനെ മന്ത്രിയോ പാർട്ടി പ്രസിഡന്റോ ആക്കിയാലോ എന്നൊരാലോചന വന്നപ്പോൾ തിരുവഞ്ചൂരിനെ സ്പീക്കർ സ്ഥാനത്തേയ്ക്ക് കണ്ടുവച്ചിരുന്നു. അന്ന് പക്ഷേ മന്ത്രിയായി തുടരുന്നതിനായിരുന്നു തിരുവഞ്ചൂരിന് താൽപ്പര്യം. മാറിയ സാഹചര്യത്തിൽ തിരുവഞ്ചൂരിന്റെ ആഗ്രഹത്തിന് അനുകൂലമായ തീരുമാനം മുഖ്യമന്ത്രി എടുക്കുമോ എന്നതാണ് പ്രധാനം.