- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനും ഭാര്യയും രണ്ട് പെൺമക്കളും ഉറങ്ങി കിടക്കുമ്പോൾ പെട്രോൾ ഒഴിച്ചു കത്തിച്ചു; വെള്ളമൊഴിച്ച് തീ കെടുത്താതിരിക്കാൻ വാട്ടർ കണക്ഷനും വിച്ഛേദിച്ചു; സ്വത്ത് തർക്കത്തിൽ ഫൈസലിനോടും കുടുംബത്തോടും ക്രൂരത കാട്ടിയത് സ്വന്തം അച്ഛൻ; കേരളത്തെ ഞെട്ടിച്ച് തൊടുപുഴയിൽ ഹമീദ്; നാലു പേരെ പച്ചക്ക് കത്തിച്ച് കൊന്ന് 79കാരൻ
തൊടുപഴ: കേരളത്തെ ഞെട്ടിച്ച് തൊടുപുഴയിൽ കൂട്ടക്കൊല. സ്വത്ത് തർക്കത്തെ തുടർന്ന് മകനേയും കുടുംബത്തേയും 79കാരനായ അച്ഛൻ കൊലപ്പെടുത്തിയത് തൊടുപുഴയിലാണ്. നാല് പേരെ തീവച്ചാണ് കൊന്നത്. പെട്രോൾ ഒഴിച്ച് കത്തിച്ചാണ് ചിനിക്കുഴിയിൽ നാലു പേരെ ഹമീദ് വകവരുത്തിയത്. മകനായ അബ്ദുൾ ഫൈസൽ(45), ഫെസലിന്റെ ഭാര്യ ഷീബ(45), മക്കളായ മെഹർ(16), അസ്‌ന(13) എന്നിവരെയാണ് ഹമീദ് കൊല്ലപ്പെടുത്തിയത്.
ഉറങ്ങി കടന്നവരെ പെട്രോൾ ഒഴിച്ചു കൊല്ലുകയായിരുന്നു ഹമീദ്. തീ പടരുമ്പോൾ അണയ്ക്കാതിരിക്കാൻ വാട്ടർ കണക്ഷൻ അടക്കം വിച്ഛേദിച്ചു. പുറത്തേക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടയ്ക്കുകയും ചെയ്തു. അയൽവാസിയുടെ വാട്ടർ കണക്ഷനും വിച്ഛേദിച്ചിരുന്നു. വെള്ളം ഒഴിച്ച് തീ കെടുത്തുന്നില്ലെന്ന് ഉറപ്പിക്കാനായിരുന്നു ഇത്. സ്വത്ത് തർക്കമാണ് കൊലയ്ക്ക് കാരണം. കുറച്ചു കാലമായി ഇവിടെ പ്രശ്‌നമുണ്ടായിരുന്നു. പലവട്ടം എല്ലാം സംസാരിച്ചു തീർത്തതുമാണ്.
അർദ്ധരാത്രിയിലായിരു്‌നു ഹമീദ് പെട്രോൾ ഒഴിച്ച് തീകത്തിച്ചത്. രക്ഷപ്പെടാൻ പലവിധത്തിൽ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാർ തീ കണ്ട് എത്തിയപ്പോൾ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. പിന്നീട് പൊലീസ് അറസറ്റു ചെയ്തു. ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് പൊലീസ് അറിയിച്ചു. രാത്രി ഒരു മണിയോടെയാണ് കൊലപതാകം. ഹമീദും ഈ വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്. ഈ അവസരം ഉപയോഗിച്ചാണ് കൊല. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.
ഹമീദദ് വീട്ടിൽ പെട്രോൾ വാങ്ങി സൂക്ഷിച്ചിരുന്നു. രാത്രി ഒരു മണിയോടെ ഇവർ കിടന്നിരുന്ന മുറിയിൽ പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. എല്ലാ വാതിലുകളും അകത്തു നിന്ന് കത്തിച്ചിരുന്നു. മകനും കുടുംബവും കത്തുന്നത് ഇയാൾ കണ്ടു രസിക്കുകയും ചെയ്തു. കൊല്ലപ്പെട്ടുവെന്ന് ഉറപ്പിച്ച ശേഷമാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ പൊലീസ് ഇയാളെ അടുത്തു നിന്നു തന്നെ കണ്ടെത്തി. ടാങ്കിൽ നിന്നുള്ള വെള്ളം മുഴുവൻ ഒഴുക്കി കളഞ്ഞു. അതുകൊണ്ട് തന്നെ വെള്ളം പൈപ്പിലൂടെ വരില്ലായിരുന്നു.
തൊട്ടടുത്ത വീട്ടിലേക്കും ഈ ടാങ്കിൽ നിന്ന് വെള്ളം നൽകിയിരുന്നു. അതും വിച്ഛേദിച്ചു. ഇതോടെ അയൽക്കാർക്കും തീ അണയ്ക്കാൻ വെള്ളം കിട്ടുന്നില്ലെന്ന് ഈ 79കാരൻ ഉറപ്പിച്ചു. അങ്ങനെ ആസൂത്രിതമായിരുന്നു കുട്ടിക്കൊല.
മറുനാടന് മലയാളി ബ്യൂറോ