- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിക്കള്ളനെ കൊണ്ട് കാളിങ് ബെൽ അടിപ്പിച്ച് വാതിൽ തുറന്നപ്പോൾ മറ്റുള്ളവർ ഓടിക്കൂടി; ബസ്സുടമയേയും ഭാര്യയേയും കെട്ടിയിട്ട് തൊടുപുഴയിൽ വൻ കവർച്ച നടത്തിയവർ ഷൊർണൂരിൽ പിടിയിലായി; അന്യസംസ്ഥാനക്കാർ കുടുങ്ങിയത് ചെന്നൈയിലേക്ക് ടാക്സിവിളിച്ചതിൽ സംശയം തോന്നിയപ്പോൾ
തൊടുപുഴ: ഉറങ്ങിക്കിടന്ന വീട്ടുകാരെ കുട്ടിക്കള്ളനെ ഉപയോഗിച്ച് കോളിങ് ബെല്ലടിച്ച് വിളിച്ചുണർത്തി വാതിൽ തുറപ്പിച്ച ശേഷം വൻ കവർച്ച. ജില്ലയിലെ ആദ്യ ബസ് സർവീസായിരുന്ന പ്രകാശ് ബസുടമ പ്രകാശ് കൃഷ്ണൻ നായരുടെ മകൻ ബാലചന്ദ്രനേയും ഭാര്യ ശ്രീജയേയും വിളിച്ചുണർത്തി വാതിൽ തുറപ്പിച്ച ശേഷം കെട്ടിയിട്ട് കവർച്ച നടത്തുകയായിരുന്നു. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം കൃഷ്ണവിലാസം ബാലചന്ദ്രൻ, ഭാര്യ ശ്രീജ എന്നിവരെയാണ് മോഷ്ടാക്കൾ വീടിനുള്ളിൽ കടന്ന് ആക്രമണം നടത്തി കെട്ടിയിട്ട ശേഷം പണവും സ്വർണാഭരങ്ങളും കവർന്നത്. ഒന്നേമുക്കാൽ ലക്ഷം രൂപയും നാലര പവന്റെ സ്വർണാഭരണങ്ങളും രണ്ടു മൊബൈൽ ഫോണുകളും ഐപാഡും മോഷ്ടിക്കപ്പെട്ടു. കവർക്കുശേഷം രക്ഷപ്പെട്ട മോഷണ സംഘത്തിലെ മൂന്നുപേർ ഷൊർണൂരിൽ ഷാഡോ പൊലീസിന്റെ പിടിയിലായി. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ഒരു കുട്ടി കാളിങ് ബെൽ അടിച്ച് വിളിക്കുന്നതായി കണ്ട് എന്താണ് കാര്യമെന്നറിയാൻ വാതിൽ തുറന്ന ബാലചന്ദ്രനേയും ഷീജയേയും പൊടുന്നനെ ഇരുട്ടിൽ പതുങ്ങിനിന്ന മറ്റ് അക്രമികൾ വളയുകയായിരുന്ന
തൊടുപുഴ: ഉറങ്ങിക്കിടന്ന വീട്ടുകാരെ കുട്ടിക്കള്ളനെ ഉപയോഗിച്ച് കോളിങ് ബെല്ലടിച്ച് വിളിച്ചുണർത്തി വാതിൽ തുറപ്പിച്ച ശേഷം വൻ കവർച്ച. ജില്ലയിലെ ആദ്യ ബസ് സർവീസായിരുന്ന പ്രകാശ് ബസുടമ പ്രകാശ് കൃഷ്ണൻ നായരുടെ മകൻ ബാലചന്ദ്രനേയും ഭാര്യ ശ്രീജയേയും വിളിച്ചുണർത്തി വാതിൽ തുറപ്പിച്ച ശേഷം കെട്ടിയിട്ട് കവർച്ച നടത്തുകയായിരുന്നു.
തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം കൃഷ്ണവിലാസം ബാലചന്ദ്രൻ, ഭാര്യ ശ്രീജ എന്നിവരെയാണ് മോഷ്ടാക്കൾ വീടിനുള്ളിൽ കടന്ന് ആക്രമണം നടത്തി കെട്ടിയിട്ട ശേഷം പണവും സ്വർണാഭരങ്ങളും കവർന്നത്. ഒന്നേമുക്കാൽ ലക്ഷം രൂപയും നാലര പവന്റെ സ്വർണാഭരണങ്ങളും രണ്ടു മൊബൈൽ ഫോണുകളും ഐപാഡും മോഷ്ടിക്കപ്പെട്ടു. കവർക്കുശേഷം രക്ഷപ്പെട്ട മോഷണ സംഘത്തിലെ മൂന്നുപേർ ഷൊർണൂരിൽ ഷാഡോ പൊലീസിന്റെ പിടിയിലായി.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ഒരു കുട്ടി കാളിങ് ബെൽ അടിച്ച് വിളിക്കുന്നതായി കണ്ട് എന്താണ് കാര്യമെന്നറിയാൻ വാതിൽ തുറന്ന ബാലചന്ദ്രനേയും ഷീജയേയും പൊടുന്നനെ ഇരുട്ടിൽ പതുങ്ങിനിന്ന മറ്റ് അക്രമികൾ വളയുകയായിരുന്നു. തുടർന്ന് ഇരുവരേയും പിടിച്ചുകെട്ടി പ്രതികൾ പണവും സ്വർണവും ഫോണും കവർന്നു. ഇംഗ്‌ളീഷ്, ഹിന്ദി ഭാഷകൾ സംസാരിച്ചിരുന്ന അഞ്ചു പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. ഇവരിൽ മൂന്നുപേരാണ് പാലക്കാട് ഷൊർണൂരിൽ വച്ച് പിടിയിലായത്.
നല്ല ഉറക്കത്തിലായിരുന്ന ഇവർ കുട്ടി എന്തോ സഹായം തേടി എത്തിയതാണെന്ന് കരുതി പരിഭ്രമത്തോടെ വാതിൽ തുറക്കുകയായിരുന്നു. പമ്പുടമയാണ് ബാലചന്ദ്രൻ. വിവരമറിഞ്ഞ് പ്രതികൾക്കായി തിരച്ചിൽ നടത്തിയ തൊടുപുഴയിലെ ഷാഡോ പൊലീസ് റെയിൽവെ പൊലീസിന്റെ സഹായത്തോടെയാണ് മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ പിടികൂടിയത്.
തൊടുപുഴയിൽ നിന്ന് നാല് അന്യസംസ്ഥാന തൊഴിലാളികൾ ആലുവയിലെത്തി ട്രെയിൻ കയറിയെന്ന് പൊലീസിന് വിവരം ലഭിച്ചതോടെയാണ് പ്രതികൾക്കായി വലവിരിച്ചത്. ഇവരെ പിൻതുടർന്നെത്തിയ പൊലീസ് ആലപ്പുഴ-ധൻബാദ് എക്സ്‌പ്രസ് ഷൊർണൂരിൽ എത്തിയപ്പോൾ ഇവരെ പിടികൂടുകയായിരുന്നു. ഒരാൾ ഓടിരക്ഷപ്പെട്ടു. കുട്ടിയെ സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.
പമ്പുടമയായ ബാലചന്ദ്രൻ വീട്ടിൽ സൂക്ഷിച്ചിരുന്ന പമ്പിലെ കളക്ഷനാണ് കവർച്ച ചെയ്യപ്പെട്ടത്. ഇവർ കവർച്ചയ്ക്കുശേഷം ഓട്ടോയിൽ മൂവാറ്റുപുഴയിലെത്തിയ ശേഷം സുൽത്താൻ ബത്തേരി ബസ്സിൽ കയറി ആലുവയിൽ ഇറങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവിടെ നിന്ന് ട്രെയിനൽ ഷൊർണുരിലെത്തി. ഇവിടെനിന്ന് ചെന്നൈയിലേക്ക് പോകാൻ ടാക്‌സിവിളിക്കാൻ ശ്രമിച്ചപ്പോൾ ഡ്രൈവർമാർക്ക് സംശയം തോന്നിയതോടെയാണ് അവർ പൊലീസിന് വിവരമറിയിച്ചത്.
കവർച്ചക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റ ബാലചന്ദ്രനും ഭാര്യയും തൊടുപുഴ ചാഴിക്കാട് ആശുപത്രിയിൽ ചികിത്സയിലാണ്. കവർച്ചക്കാരെന്ന് സംശയിച്ചവരുടെ ദൃശ്യങ്ങൾ തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് മുന്നിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.
- തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ