- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ സമ്മേളനത്തിൽ പോലും പങ്കെടുക്കാതെ കുവൈറ്റിൽ തങ്ങി മധ്യസ്ഥതയ്ക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല; സംസാരിക്കാൻ ശ്രമിച്ചപ്പോൾ കൂവിയിരുത്തി; ആഫ്രിക്കൻ കുറ്റവാളികൾ തിങ്ങി നിറഞ്ഞ സ്ഥലത്തേക്ക് സ്‌കൂൾ പറിച്ചുനടാനുള്ള തോമസ് ചാണ്ടിയുടെ നീക്കം രക്ഷിതാക്കൾ പരാജയപ്പെടുത്തി; സ്‌കൂൾ മാറ്റി ഹോട്ടൽ പണിയാനുള്ള നീക്കം പൊളിഞ്ഞ നിരാശയിൽ മുങ്ങി ചാണ്ടി
കുവൈറ്റ് സിറ്റി: കുറച്ചുനാളായി എൻസിപി നേതാവ് തോമസ് ചാണ്ടിക്ക് നല്ല സമയമല്ല. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കുട്ടനാട്ടിലെ ലേക്ക് പാലസ് റിസോർട്ട് ഭൂമി കയ്യേറ്റത്തെ ചൊല്ലി മന്ത്രിസ്ഥാനം പോയി.അതിന് ശേഷം തോമസ് ചാണ്ടിയെ നാട്ടിൽ കണ്ടവർ അധികമില്ല. കുവൈറ്റിലാണ് മുൻ മന്ത്രിയുടെ ബിസിനസ് സാമ്രാജ്യം. അവിടെ, താമസ് ചാണ്ടിയുടെ ഉടമസ്ഥതയിൽ അബാസിയയിലുള്ള സ്‌കൂളിൽ നിന്നും ഹസാവിയിലെ പുതിയ കെട്ടിടത്തിലേക്ക് കുട്ടികളെ മാറ്റാനുള്ള നീക്കം പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു. ഹസാവി സാമൂഹ്യവിരുദ്ധരുടെ താവളമാണെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. സമീപകാലത്തെ ഏറ്റവും വലിയ പ്രതിഷേധമാണ് കുവൈത്തിൽ ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിൽ ഉയർന്നുവന്നത്. യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിലെ 9 , 10 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠനം ഹസാവിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുവാനുള്ള മാനേജ്മന്റ് തീരുമാനത്തിനെതിരെ രക്ഷിതാക്കൾ നടത്തിയ വൻ പ്രതിഷേധം ഒടുവിൽ ഫലംകണ്ടു. കഴിഞ്ഞ മാസം 28 നു മാനേജ്മന്റ് പുറത്തിറക്കിയ സർക്കുലർ ആണു രക്ഷിതാക്കളുടെ പ്രതിഷേ
കുവൈറ്റ് സിറ്റി: കുറച്ചുനാളായി എൻസിപി നേതാവ് തോമസ് ചാണ്ടിക്ക് നല്ല സമയമല്ല. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കുട്ടനാട്ടിലെ ലേക്ക് പാലസ് റിസോർട്ട് ഭൂമി കയ്യേറ്റത്തെ ചൊല്ലി മന്ത്രിസ്ഥാനം പോയി.അതിന് ശേഷം തോമസ് ചാണ്ടിയെ നാട്ടിൽ കണ്ടവർ അധികമില്ല. കുവൈറ്റിലാണ് മുൻ മന്ത്രിയുടെ ബിസിനസ് സാമ്രാജ്യം. അവിടെ, താമസ് ചാണ്ടിയുടെ ഉടമസ്ഥതയിൽ അബാസിയയിലുള്ള സ്‌കൂളിൽ നിന്നും ഹസാവിയിലെ പുതിയ കെട്ടിടത്തിലേക്ക് കുട്ടികളെ മാറ്റാനുള്ള നീക്കം പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു. ഹസാവി സാമൂഹ്യവിരുദ്ധരുടെ താവളമാണെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി.
സമീപകാലത്തെ ഏറ്റവും വലിയ പ്രതിഷേധമാണ് കുവൈത്തിൽ ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിൽ ഉയർന്നുവന്നത്. യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിലെ 9 , 10 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠനം ഹസാവിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുവാനുള്ള മാനേജ്മന്റ് തീരുമാനത്തിനെതിരെ രക്ഷിതാക്കൾ നടത്തിയ വൻ പ്രതിഷേധം ഒടുവിൽ ഫലംകണ്ടു. കഴിഞ്ഞ മാസം 28 നു മാനേജ്മന്റ് പുറത്തിറക്കിയ സർക്കുലർ ആണു രക്ഷിതാക്കളുടെ പ്രതിഷേധത്തിനു കാരണമായത്.
പുതിയ അധ്യയന വർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് രക്ഷിതാക്കളോട് പോലും ആലോചിക്കാതെ വിദ്യാർത്ഥികളെ പുതിയ സ്‌കൂളിലേക്ക് മാറ്റാൻ നീക്കം നടത്തിയത്.രക്ഷിതാക്കളെ ശാന്തരാക്കാൻ ശ്രമിച്ച സ്‌കൂൾ ഉടമസ്ഥനെ സദസ് കൂവി വിളിച്ചത് വലിയ ക്ഷീണമായി. ഹസാവി ആഫ്രിക്കൻ കുററവാളികൾ നിറഞ്ഞ മേഖലയാണെന്നും അവിടേക്ക് സ്‌കൂൾ മാറ്റുന്നത് കുട്ടികൾക്ക് സുരക്ഷിതമല്ലെന്നുമായിരുന്നു രക്ഷിതാക്കളുടെ വാദം.മുൻ മന്ത്രിയെന്ന പരിഗണനയൊന്നും ഇക്കാര്യത്തിൽ ചാണ്ടിക്ക് രക്ഷിതാക്കൾ നൽകിയില്ല. അവർ പറയാനുള്ളത് കൃത്യമായി പറഞ്ഞു.രക്ഷിതാക്കൾ കലിതുള്ളിയതോടെ, നിവൃത്തിയില്ലാതെ അദ്ദേഹത്തിന് തീരുമാനം പിൻവലിക്കേണ്ടി വന്നു. ഇതോടെയാണ് സദസ് ശാന്തമായത്.
മറ്റുസ്‌കൂളുകളിൽ പ്രവേശന നടപടികൾ പൂർത്തിയായ ശേഷമാണ് ചാണ്ടി സ്‌കൂൾ മാറ്റം രക്ഷിതാക്കളെ അറിയിച്ചത്. ഇതാണ് രക്ഷിതാക്കളെ പ്രകോപിപ്പിച്ചത്. അടുത്താഴ്ച സ്‌കൂളുകൾ തുറക്കാനിരിക്കെ ചാണ്ടിയുടെ സ്‌കൂളല്ലാതെ മറ്റെവിടെയെങ്കിലും പ്രവേശനം തരപ്പെടുത്താനും നിവൃത്തിയില്ല.മറ്റു സ്‌കൂളുകളിലേക്ക് കുട്ടികൾ പോകാതിരിക്കാനുള്ള തന്ത്രമാണ് സ്‌കൂൾ മാനേജ്‌മെന്റ് പയറ്റിയത്.രക്ഷിതാക്കളുടെ മുമ്പിലെ മാർഗങ്ങൾ അടയ്ക്കുക, അവരെ ഹസാവിയിലേക്ക് മാറാൻ നിർബന്ധിതരാക്കുക, ഈ തന്ത്രമാണ് മാനേജ്‌മെന്റ് പയറ്റിയത്.സ്‌കൂൾ മാറ്റുന്ന കാര്യം രക്ഷിതാക്കളെ അറിയിച്ച സർക്കുലറിൽ തോമസ് ചാണ്ടിയോ, മറ്റ് അധികൃതരോ ഒപ്പിടുക പോലും ചെയ്തിരുന്നില്ല.നിയമനടപടികൾ തടയാനുള്ള തന്ത്രമായിരുന്നു ഇതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിന് അടുത്ത് താമസിക്കുന്നവരാണ് അവിടെ കൂടുതലും പഠിക്കുന്നത്. അവിടെ നിന്ന് ഒട്ടും സുരക്ഷിതമല്ലാത്ത ഹസാവിയിലേക്ക് സ്‌കൂൾ മാറ്റുന്നത് രക്ഷിതാക്കൾക്ക് ആലോചിക്കാൻ പോലുമായിരുന്നില്ല.
എന്തിനാണ് തോമസ് ചാണ്ടി സ്‌കൂൾ മാറ്റാൻ ശ്രമിച്ചത്?
വിശാലമായഭൂപ്രദേശത്ത്ാണ് യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് സ്‌കൂൾ മാറ്റി പഞ്ചനക്ഷത്ര ഹോട്ടൽ പണിയാനുള്ള നീക്കമായിരുന്നു ചാണ്ടിക്കെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്.മന്ത്രി സ്ഥാനം പോയതിന്റെ സങ്കടം തീർക്കാൻ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചാണ്ടിക്ക് രക്ഷിതാക്കളുടെ നീക്കം വൻതിരിച്ചടിയായി.നിയമസഭാ സമ്മേളന നടക്കുന്നതിനിടെയാണ് എംഎൽഎയായ ചാണ്ടി അതിൽ പോലും പങ്കെടുക്കാതെ കുവൈറ്റിലെ പ്രശ്‌നങ്ങൾ തീർക്കാൻ കച്ചകെട്ടിയിറങ്ങിയത്.എന്നാൽ, അതിലും തിരിച്ചടിയേറ്റതോടെ ശനിദശ മാറ്റാൻ എന്തുചെയ്യണമെന്ന ആലോചനയിലാണ് തോമസ് ചാണ്ടി.
1970ലാണ് നാട്ടിലെ രാഷ്ട്രീയം മതിയാക്കി ജീവിതപ്പച്ച തേടി തോമസ് ചാണ്ടി കുവൈത്തിലെത്തിയത്. അവിടെ കെട്ടിപ്പൊക്കിയത് വൻ വ്യവസായ സാമ്രാജ്യവും. വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി മേഖലകളിലാണ് തോമസ് ചാണ്ടിയുടെ ബിസിനസുകളിലേറെയും. യുണൈറ്റഡ് പബ്ലിക് സ്‌കൂൾ, ഇന്ത്യൻ സെൻട്രൽ സ്‌കൂൾ എന്നിവയുടെ ചെയർമാനാണ് ചാണ്ടി. സൗദി അറേബ്യയിലെ റിയാദിലും സ്‌കൂളുണ്ട്. ഇതിന് പുറമെ ഇപ്പോൾ വിവാദത്തിൽ പെടുകയും മന്ത്രിസ്ഥാനം തെറിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്ത പുന്നമടയിലുള്ള ലേക്ക് പാലസ് റിസോർട്ടും ചാണ്ടിയുടെ സ്വന്തം.
ആദ്യകാല രാഷ്ട്രീയം കഴിഞ്ഞ ശേഷം രാജ്യത്തിനകത്തും പുറത്തും വൻ ബിസിനസ് ലോകം കെട്ടിപ്പടുത്ത ശേഷമാണ് തോമസ് ചാണ്ടി വീണ്ടും കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നത്. 2006-ലെ തെരഞ്ഞെടുപ്പിൽ കെ കരുണാകരന്റെ നേതൃത്തിൽ രൂപീകൃതയായ ഡിഐസി സ്ഥാനാർത്ഥിയായി കുട്ടനാട്ടിൽനിന്ന് നിയമസഭയിലെത്തുകയായിരുന്നു ചാണ്ടി. അഞ്ചു വർഷം കഴിഞ്ഞപ്പോഴേക്ക് ഡിഐസികെ എൽഡിഎഫിൽ എത്തി. അങ്ങനെ 2011ലെ തെരഞ്ഞെടുപ്പിലും ഇടുപക്ഷത്തിനൊപ്പം നിയമസഭയിലും ഇങ്ങനെ മന്ത്രിമോഹം സാഫല്യമടയാതെ തുടർച്ചയായ രണ്ടു സർക്കാരുകളിലും പ്രതിപക്ഷ ബെഞ്ചിലായിരുന്നു ചാണ്ടിയുടെ സ്ഥാനം. രണ്ടു തവണയും പരാജയപ്പെടുത്തിയത് കേരള കോൺഗ്രസിലെ ഡോ. കെ സി ജോസഫിനെ. 2016-ൽ കേരള കോൺഗ്രസ് മാണിയിലെ ജേക്കബ് ഏബ്രഹാമായിരുന്നു എതിരാളി.
കേരളനിയമസഭയിലെ ഏറ്റവും സമ്പന്നനായ നിയമസഭാംഗമാണ് തോമസ് ചാണ്ടി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് നൽകിയ സ്വത്തു വെളിപ്പെടുത്തൽ പ്രകാരം 92 കോടിയാണ് തോമസ് ചാണ്ടിയുടെ ആസ്തി. ഇക്കുറി ഇടതുപക്ഷ തരംഗം ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും കുട്ടനാട്ടിൽ തോമസ് ചാണ്ടി മൂന്നാമങ്കത്തിൽ ജയിക്കുമോ എന്ന ആശങ്കയും ഉയർന്നിരുന്നു. എന്നാൽ വിമർശകരെ അമ്പരപ്പിച്ച് മിന്നുന്ന വിജയം ആവർത്തിക്കുകയായിരുന്നു ചാണ്ടി.
കുട്ടനാട്ടുകാർക്കു പ്രിയപ്പെട്ടവനാണ് സ്വന്തം നാട്ടുകാരനായ എംഎൽഎ തോമസ് ചാണ്ടി. അതുകൊണ്ടുതന്നെ അവരുടെ ഏത് ആവശ്യത്തിനും തോമസ് ചാണ്ടി ഓടിയെത്തും. കുവൈത്തിലെ ബിസിനസുകളും നാട്ടിലെ ജനസേനവവും വളരെ കഠിനാധ്വാനത്തിലൂടെ ഒന്നിച്ചുകൊണ്ടുപോകാൻ തോമസ് ചാണ്ടിക്കു കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ വിജയത്തിൽ നിർണായകമായത്. എന്നാൽ ധാർഷ്ട്യം ഒരിക്കലും കൈവിടാതിരുന്നത് അദ്ദേഹത്തിന്റെ മന്ത്രിപദവിക്ക് വിലങ്ങുതടി ആവുകയും ചെയ്തു.
എംഎൽഎയായെങ്കിലും തോമസ് ചാണ്ടി കുവൈറ്റിനെ മറന്നില്ല. കൂടുതലും ചെലവഴിച്ചത് കുവൈറ്റിലാണ്. നിയമസഭാ സമ്മേളനത്തിന് മാത്രം കേരളത്തിൽ പറന്നെത്തി. തന്റെ സഹോദരനായിരുന്നു കുട്ടനാട്ടെ കാര്യങ്ങളെല്ലാം നോക്കാൻ തോമസ് ചാണ്ടി ഏൽപ്പിച്ചത്. പാർട്ടിക്കാരും നാട്ടുകാരും അവലാതികൾ പറഞ്ഞതും തോമസ് ചാണ്ടിയുടെ സഹാദരന് മുമ്പിൽ തന്നെ. ഇങ്ങനെ തോമസ് ചാണ്ടി എംഎൽഎ എല്ലാ അർത്ഥത്തിലും കുവൈറ്റ് ചാണ്ടിയായി മാറുകയായിരുന്നു.