- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലംനികത്തി പാർക്കിങ് ഗ്രൗണ്ടാക്കിയ സ്ഥലം തന്റേതല്ലെന്നു പറഞ്ഞ് കൈയൊഴിഞ്ഞ് തോമസ് ചാണ്ടി; രേഖകൾ പലതും ലഭിക്കാൻ സമയം ചോദിച്ചപ്പോൾ അനുവദിച്ച് കളക്ടർ; ലേക് പാലസിലെ അന്വേഷണ വിവരങ്ങൾ പരമാവധി രഹസ്യമാക്കി അനുപമ
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിലെ കൈയേറ്റങ്ങളെക്കുറിച്ച് ആലപ്പുഴ ജില്ലാ കലക്ടർ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പു തുടങ്ങി. രേഖകൾ സമർപ്പിക്കാൻ റിസോർട്ട് ഉടമകൾ ഒരാഴ്ച സാവകാശം തേടിയതിനെത്തുടർന്ന് ഹിയറിങ് ഒക്ടോബർ നാലിലേക്കു മാറ്റി. 2014നു ശേഷമുള്ള നിർമ്മാണപ്രവർത്തികളുടെ അനുമതിരേഖകൾ, നിലവിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയാണ് ഹാജരാക്കേണ്ടത്. കലക്ടർ ടി.വി. അനുപമയുടെ നിർദ്ദേശത്തെത്തുടർന്ന് റിസോർട്ടിന്റെ ഉടമകളായ വാട്ടർവേൾഡ് ടൂറിസം കമ്പനി പ്രതിനിധി മാത്യു ജോസഫ് ഉൾപ്പടെയുള്ളവർ ഇന്നലെ ഹിയറിങിന് ഹാജരായി. ഒരു മണിക്കൂർ നീണ്ട നടപടിയിൽ ലേക്ക് പാലസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് പരിശോധിച്ചതെന്നും മാർത്താണ്ഡം കായൽ ഉൾപ്പെടെ മറ്റുള്ളവ വ്യത്യസ്ത വിഷയങ്ങളായി പരിശോധിക്കുമെന്നും കലക്ടർ പറഞ്ഞു. റിസോർട്ടിന് മുന്നിൽ വേമ്പനാട്ട് കായലിന്റെ ഭാഗത്ത് ബോയകൾ സ്ഥാപിച്ചത് കൈയേറ്റമല്ലെന്ന് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച്അനുമതി നൽകിയിരുന്നതായി റവന്യൂ ഡിവിഷണൽ ഓഫ
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിലെ കൈയേറ്റങ്ങളെക്കുറിച്ച് ആലപ്പുഴ ജില്ലാ കലക്ടർ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പു തുടങ്ങി. രേഖകൾ സമർപ്പിക്കാൻ റിസോർട്ട് ഉടമകൾ ഒരാഴ്ച സാവകാശം തേടിയതിനെത്തുടർന്ന് ഹിയറിങ് ഒക്ടോബർ നാലിലേക്കു മാറ്റി. 2014നു ശേഷമുള്ള നിർമ്മാണപ്രവർത്തികളുടെ അനുമതിരേഖകൾ, നിലവിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയാണ് ഹാജരാക്കേണ്ടത്.
കലക്ടർ ടി.വി. അനുപമയുടെ നിർദ്ദേശത്തെത്തുടർന്ന് റിസോർട്ടിന്റെ ഉടമകളായ വാട്ടർവേൾഡ് ടൂറിസം കമ്പനി പ്രതിനിധി മാത്യു ജോസഫ് ഉൾപ്പടെയുള്ളവർ ഇന്നലെ ഹിയറിങിന് ഹാജരായി.
ഒരു മണിക്കൂർ നീണ്ട നടപടിയിൽ ലേക്ക് പാലസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് പരിശോധിച്ചതെന്നും മാർത്താണ്ഡം കായൽ ഉൾപ്പെടെ മറ്റുള്ളവ വ്യത്യസ്ത വിഷയങ്ങളായി പരിശോധിക്കുമെന്നും കലക്ടർ പറഞ്ഞു. റിസോർട്ടിന് മുന്നിൽ വേമ്പനാട്ട് കായലിന്റെ ഭാഗത്ത് ബോയകൾ സ്ഥാപിച്ചത് കൈയേറ്റമല്ലെന്ന് സ്ഥിരീകരിച്ചു.
ഇതുസംബന്ധിച്ച്അനുമതി നൽകിയിരുന്നതായി റവന്യൂ ഡിവിഷണൽ ഓഫീസിൽനിന്നു രേഖാമൂലം അറിയിച്ചു. ജലഗതാഗതത്തിന് തടസമുണ്ടാകാത്തവിധമാണ് ബോയകൾ സ്ഥാപിച്ചതെന്നാണ് റിപ്പോർട്ട്. വലിയകുളം - സീറോജെട്ടി റോഡുമായി ബന്ധപ്പെട്ട രേഖകൾ കലക്ടർ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടിട്ടുണ്ട്.
റിസോർട്ടിന് സമീപത്തെ റോഡരികിൽ 60 സെന്റ് സ്ഥലം നികത്തിയെന്ന പരാതിയാണ് ഇന്നലെ ഉച്ചയ്ക്ക് 2.10ന് ആരംഭിച്ച ഹിയറിങിൽ പ്രധാനമായും പരിശോധനാ വിധേയമാക്കിയത്. നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ ലംഘനമുണ്ടായിട്ടുണ്ടോയെന്നാണ് അന്വേഷണം. ആർ.ഡി.ഒ., ജലവിഭവകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ, കൃഷി ഓഫീസർ, അമ്പലപ്പുഴ ലാൻഡ് റവന്യൂ തഹസിൽദാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു. റിസോർട്ടിനായി ഭൂമി വിറ്റ മൂന്ന് കുടുംബങ്ങളേയും അതിർത്തി പ്രദേശങ്ങളിൽ വസിക്കുന്നവരെയും വിളിച്ചുവരുത്തി വാദംകേട്ടു.
മന്ത്രിക്കെതിരായ ആരോപണങ്ങൾ സംബന്ധിച്ച അന്വേഷണ നടപടികൾ പുരോഗമിക്കുകയാണെന്നും എന്നാൽ അന്തിമ റിപ്പോർട്ട് എന്ന് സമർപ്പിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അനുപമ ഐഎഎസ് പറഞ്ഞു.