- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വയം പ്രഖ്യാപിത മന്ത്രി തോമസ് ചാണ്ടി ഔട്ടായത് പിണറായിയുടെ സ്‌ക്രീനിംഗിൽ; ആദ്യഘട്ടം മന്ത്രിയായാൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് മങ്ങലേൽക്കുമെന്ന് നിഗമനം; പണമെറിഞ്ഞ് എന്തും വിലക്കു വാങ്ങാനിറങ്ങിയ തോമസ് ചാണ്ടിയുടെ മന്ത്രിമോഹം പൊലിഞ്ഞത് ഇങ്ങനെ
ആലപ്പുഴ : പണം കൊടുത്ത് എന്തും നേടാമെന്ന തോമസ് ചാണ്ടിയുടെ മോഹം പിണറായിക്കു മുന്നിൽ വിലപ്പോയില്ല. അവസാനവട്ടം സ്‌ക്രീനിംഗിൽ തോമസ് ചാണ്ടി ഔട്ടാകുകയായിരുന്നു. ഏറെ കഷ്ടപ്പെട്ട് പിടിച്ചെടുത്ത ഭരണത്തിൽ മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ പിണറായി നേരിട്ട് ഇടപെട്ട് കർശനമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു. എൻ സി പി യിൽ തോമസ് ചാണ്ടി മന്ത്രിയാകട്ടെയെന്ന് തത്വത്തിൽ തീരുമാനമായെങ്കിലും പിണറായിയുടെ കടുത്തനിലപാടാണ് തോമസ് ചാണ്ടിക്ക് വിനയായത്. ചാണ്ടിയെപൊലൊരു കച്ചവടക്കാരൻ നിലവിലെ സാഹചര്യത്തിൽ സർക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്ന ധാരണ തന്നെയാണ് തീരുമാനത്തിന് കാരണവും. എൻ സി പി സംസ്ഥാന അദ്ധ്യക്ഷൻ ഉഴവൂർ വിജയനോടു മന്ത്രിയുടെ കാര്യം മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ സിനിമയിലെ സിദ്ധീഖും ലാലും പോലെയെന്നാണ് തട്ടിവിട്ടത്. ആർ ആദ്യം മന്ത്രിയാകുമെന്ന് പറഞ്ഞതുമില്ല. പക്ഷെ പിണറായി നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പി കെ ശശീന്ദ്രൻ മന്ത്രിയായത്. പാർട്ടിയിലെ സീനിയർ നേതാവായ ഇരുത്തം വന്ന നേതാവെന്ന ഗുണം തന്നെയാണ് ശശീന്ദ്രന്
ആലപ്പുഴ : പണം കൊടുത്ത് എന്തും നേടാമെന്ന തോമസ് ചാണ്ടിയുടെ മോഹം പിണറായിക്കു മുന്നിൽ വിലപ്പോയില്ല. അവസാനവട്ടം സ്‌ക്രീനിംഗിൽ തോമസ് ചാണ്ടി ഔട്ടാകുകയായിരുന്നു. ഏറെ കഷ്ടപ്പെട്ട് പിടിച്ചെടുത്ത ഭരണത്തിൽ മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ പിണറായി നേരിട്ട് ഇടപെട്ട് കർശനമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു. എൻ സി പി യിൽ തോമസ് ചാണ്ടി മന്ത്രിയാകട്ടെയെന്ന് തത്വത്തിൽ തീരുമാനമായെങ്കിലും പിണറായിയുടെ കടുത്തനിലപാടാണ് തോമസ് ചാണ്ടിക്ക് വിനയായത്. ചാണ്ടിയെപൊലൊരു കച്ചവടക്കാരൻ നിലവിലെ സാഹചര്യത്തിൽ സർക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്ന ധാരണ തന്നെയാണ് തീരുമാനത്തിന് കാരണവും. എൻ സി പി സംസ്ഥാന അദ്ധ്യക്ഷൻ ഉഴവൂർ വിജയനോടു മന്ത്രിയുടെ കാര്യം മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ സിനിമയിലെ സിദ്ധീഖും ലാലും പോലെയെന്നാണ് തട്ടിവിട്ടത്. ആർ ആദ്യം മന്ത്രിയാകുമെന്ന് പറഞ്ഞതുമില്ല.
പക്ഷെ പിണറായി നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പി കെ ശശീന്ദ്രൻ മന്ത്രിയായത്. പാർട്ടിയിലെ സീനിയർ നേതാവായ ഇരുത്തം വന്ന നേതാവെന്ന ഗുണം തന്നെയാണ് ശശീന്ദ്രന് ഗുണം ചെയ്തത്. ചാണ്ടിയാകട്ടെ 2011 ൽ ജനപ്രതിനിധിയായെത്തിയ ആളാണ് . മാത്രമല്ല ഡിഐസിയിൽനിന്നു വന്ന ആളായതുകൊണ്ടുതന്നെ ചാണ്ടിക്ക് പ്രാധാന്യം ലഭിച്ചില്ല. രണ്ടാം പകുതിയിൽ മന്ത്രിയാകുമെന്ന് തീരുമാനമായെങ്കിലും വകുപ്പ് ഗതാഗതം ആയതുകൊണ്ടുതന്നെ ചാണ്ടിക്ക് അത്ര താല്പര്യമില്ലെന്നാണ് ചാണ്ടിയുമായി അടുത്തവൃത്തങ്ങൾ സൂചിപ്പിച്ചത്. കുട്ടനാട്ടിൽ ജലഗതാഗത മന്ത്രിയായി വിലസാമെന്ന മോഹവുമായാണ് ചാണ്ടി തെരഞ്ഞെടുപ്പിൽ പണം വാരിയെറിഞ്ഞത്.
സംസ്ഥാന മന്ത്രിയെന്നതിനെക്കാൾ ചാണ്ടിക്ക് കുട്ടനാട്ടിൽ മന്ത്രിയായെത്തുന്നതിലായിരുന്നു മോഹവും. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിന് മുമ്പെ കുട്ടനാട്ടിൽ സ്വയം പ്രഖ്യാപിത ജലസേചന മന്ത്രിയായി തോമസ് ചാണ്ടി അറിയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിൽ പണം വാരിയെറിഞ്ഞതും ജലസേചന മന്ത്രിയാകാൻ കഴിയുമെന്ന ധാരണയിലായിരുന്നു. മാത്രമല്ല പ്രതിപക്ഷ എം എൽ എ ആയ തനിക്ക് വികസനം ചെയ്യാൻ കഴിയുന്നില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഭരണകക്ഷി എം എൽ എ എന്ന നിലയിൽ ചാണ്ടി ഇനി എന്തു ചെയ്യുമെന്ന് നോക്കുകയാണ് നാട്ടുകാർ.
വകുപ്പ് ഗതാഗതമായതുക്കൊണ്ടും റേറ്റിംഗിൽ പിണറായി സർട്ടിഫിക്കറ്റ് നൽകാതിരുന്നതിനാലും തോമസ് ചാണ്ടി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽനിന്നും വിട്ടുനിന്നതായാണ് അറിയുന്നത്. ഇന്നലെ വീട്ടിൽ തന്നെ ഒതുങ്ങി കഴിയുകയായിരുന്നു അദ്ദേഹം. മാത്രമല്ല കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ രണ്ടോ മുന്നോ തവണമാത്രമാണ് ചാണ്ടി മണ്ഡലത്തിൽ എത്തിയത്. മറ്റ് ദിവസങ്ങളിലെല്ലാം വിദേശത്തായിരുന്നു ചാണ്ടി. മണ്ഡലത്തിന്റെ വികസനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ട ആൾ രാജ്യത്തിന് പുറത്തായിരുന്നു.
താലൂക്ക് വികസന സമിതി ചെയർമാൻ ആകേണ്ട എം എൽ എ കമ്മിറ്റിയിൽ എത്തിയത് രണ്ടുതവണ മാത്രം. കേരളത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാത്ത എം എൽ എ എന്ന ഖ്യാതിയും തോമസ് ചാണ്ടിക്ക് മാത്രമാണ് സ്വന്തം. എല്ലാം പണം കൊണ്ട് നേടാമെന്ന തോമസ് ചാണ്ടിയുടെ നിലപാടിന് കനത്ത തിരിച്ചടിയാകുകയാണ് പിണറായിയുടെ തീരുമാനം.