- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി തോമസ് ഐസക്ക്; രണ്ട് രൂപ കുറച്ചാൽ 30000 കോടിയുടെ നഷ്ടമെന്ന് ചൂണ്ടിക്കാട്ടി ഇളവില്ലെന്ന് പറഞ്ഞ് കേന്ദ്രസർക്കാറും; ഇളവു നൽകിയാൽ കോൺഗ്രസ് സമരത്തിന് കീഴടങ്ങിയെന്ന പ്രതീതിവരുമെന്ന വാദത്തിൽ അമിത് ഷാ; പ്രതിപക്ഷം ബന്ദ് നടത്തിയെങ്കിലും ഇന്ധനവില ഇന്നും മുകളിലേക്ക് തന്നെ
തിരുവനന്തപുരം/ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുരിത പൂർണ്ണമാക്കി ഇന്ധന വില വീണ്ടും മേലോട്ടു തന്നെ. ജനങ്ങൾക്ക് ആശ്വാസം പകരാനായി നികുതി ഇളവു നൽകുന്ന കാര്യത്തിൽ യാതൊരു നടപടിയും ഉണ്ടാകില്ലെന്നാണ് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ വ്യക്തമാക്കി. സംസ്ഥാനത്ത് ഇനിയും ഇന്ധനവില കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്താക്കി. കേന്ദ്ര സർക്കാരിന്റെ തീരുമാനം വിചിത്രം. ഇന്ധന നികുതി കൂടുന്നത് വികസനത്തിന് തിരച്ചിടയാവുകയാണ്. അധിക നികുതി വരുമാനമായതിനാൽ സംസ്ഥാനങ്ങൾക്ക് വിഹിതം ലഭിക്കുന്നില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. നേരത്തെ സർക്കാർ ഒരു രൂപ നികുതി വേണ്ടെന്ന് വച്ചപ്പോൾ പ്രതിവർഷം നഷ്ടമുണ്ടായത് 500 കോടിയുടേതാണെന്നും ഐസക്ക് പറഞ്ഞു. സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാനുള്ള കേന്ദ്ര നിർദ്ദേശത്തിനു പിന്നാലെയാണ് തോമസ് ഐസകിന്റെ പ്രതികരണം. പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന നിർദ്ദേശം കേന്ദ്ര ധനമന്ത്രാലയം തള്ളുകയായിരുന്നു. രണ്ട് രൂപ കുറച്ചാൽ 30000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിശദീകരണം
തിരുവനന്തപുരം/ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുരിത പൂർണ്ണമാക്കി ഇന്ധന വില വീണ്ടും മേലോട്ടു തന്നെ. ജനങ്ങൾക്ക് ആശ്വാസം പകരാനായി നികുതി ഇളവു നൽകുന്ന കാര്യത്തിൽ യാതൊരു നടപടിയും ഉണ്ടാകില്ലെന്നാണ് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ വ്യക്തമാക്കി. സംസ്ഥാനത്ത് ഇനിയും ഇന്ധനവില കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്താക്കി. കേന്ദ്ര സർക്കാരിന്റെ തീരുമാനം വിചിത്രം. ഇന്ധന നികുതി കൂടുന്നത് വികസനത്തിന് തിരച്ചിടയാവുകയാണ്. അധിക നികുതി വരുമാനമായതിനാൽ സംസ്ഥാനങ്ങൾക്ക് വിഹിതം ലഭിക്കുന്നില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.
നേരത്തെ സർക്കാർ ഒരു രൂപ നികുതി വേണ്ടെന്ന് വച്ചപ്പോൾ പ്രതിവർഷം നഷ്ടമുണ്ടായത് 500 കോടിയുടേതാണെന്നും ഐസക്ക് പറഞ്ഞു. സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാനുള്ള കേന്ദ്ര നിർദ്ദേശത്തിനു പിന്നാലെയാണ് തോമസ് ഐസകിന്റെ പ്രതികരണം. പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന നിർദ്ദേശം കേന്ദ്ര ധനമന്ത്രാലയം തള്ളുകയായിരുന്നു. രണ്ട് രൂപ കുറച്ചാൽ 30000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിശദീകരണം. തെരുവിലെ സമരത്തിനു കീഴടങ്ങിലെന്ന് കേന്ദ്രസർക്കാർ നിലപാട്. അതുകൊണ്ട് തന്നെ രാഷ്ട്രീയമായി തന്നെയാണ് ഈ വിഷയത്തെ ബിജെപി നേരിടുന്നത്.
ഇന്നലെ ബിജെപി അദ്ധ്യക്ഷൻ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കണം എന്നതായിരുന്നു മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ നിർദ്ദേശം. പെട്രോളിന് 19 രൂപ 48 പൈസയും ഡീസലിന് 15 രൂപ മുപ്പത്തി മൂന്ന് പൈസയുമാണ് എക്‌സൈസ് തീരുവ. രണ്ട് രൂപ കുറയ്ക്കണം എന്ന ശുപാർശ നാളത്തെ മന്ത്രിസഭാ യോഗത്തിൽ എത്തുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ രണ്ടു രൂപ കുറച്ചാൽ വികസന പ്രവർത്തനങ്ങൾക്കുള്ള 30,000 കോടി രൂപ കുറയുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ആറ് ശതമാനം മുതൽ 39 ശതമാനം വരെയാണ് സംസ്ഥാനങ്ങൾ ചുമത്തുന്ന നികുതി. ആന്ധ്രയും രാജസ്ഥാനും നികുതി കുറക്കുകയുണ്ടായി.
അതിനിടെ രജ്യവ്യാപകമായി പ്രതിപക്ഷ കക്ഷികൾ ഇന്ധനവില ഉയരുന്നതിൽ പ്രതിഷേധിച്ച് നടത്തിയ ബന്ദിലും മനംമാറ്റമില്ലാതെ കേന്ദ്ര സർക്കാർ തുടർച്ചായി 43-ാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിച്ചു. ബന്ദ് നടന്ന ഇന്നലെ ലിറ്ററിന് പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയും വീതമാണ് വർദ്ധിപ്പിച്ചത്. ഇന്ന് 15 പൈസയും വർദ്ധിപ്പിച്ചു. രൂപയുടെ മൂല്യത്തിൽ റെക്കോഡ് ഇടിവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ഒരുകാരണവശാലും ഇന്ധന വില കുറയ്ക്കാൻ സാധിക്കില്ലെന്നാണ് കേന്ദ്ര നിലപാട്. വില കുറച്ചാൽ രൂപയുടെ മൂല്യം ഇനിയും തകരും വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ഇതിനു പുറമെ ധനക്കമ്മി ഉയരുമെന്നും കേന്ദ്രം പറയുന്നു.
ഇതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 82.95 രൂപയും ഡീസൽ 79.95 രൂപയുമായി. മഹാരാഷ്ട്രയിലെ മറാഠ്വാഡ മേഖലയിൽ പെട്രോൾ ഇതാദ്യമായി 90 കടന്നു. ഇതോടെ മറാഠ്വാഡ മേഖലയിലെ പർഭണിയിൽ പെട്രോളിന് ലിറ്ററിന് 90.12 രൂപയാണ് വില.