- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറന്മുള ക്ഷേത്രത്തിൽ ചാക്കിൽ കുത്തിനിറച്ചു മൂലയ്ക്ക് എറിഞ്ഞിരുന്നതു മൂന്നരക്കിലോ തങ്കം; പൊടി തട്ടിയെടുത്തപ്പോൾ തിരുവിതാംകൂർ രാജവംശത്തിന്റേത്
പത്തനംതിട്ട: ആറന്മുള പ്രാർത്ഥന സാരഥി ക്ഷേത്രത്തിന്റെ നിലവറമൂലയിൽ ചാക്കിൽകെട്ടി കിടന്നിരുന്നത് മൂന്നരകിലോ തങ്കം. അതും തിരുവിതാംകൂർ രാജവംശം നടയ്ക്ക് വച്ചത്. അടുത്തിടെ ഇതു കണ്ടെത്തിയ ക്ഷേത്രഭരണാധികാരികൾ പാർഥസാരഥിക്ക് പ്രൗഢിയോടെ എഴുന്നള്ളാൻ സ്വർണച്ചാർത്തും ചട്ടവും തീർത്തു. പതിറ്റാണ്ടുകൾക്കു മുമ്പ് ആറന്മുള ഭഗവാന് ഉത്സവ എഴുന്ന
പത്തനംതിട്ട: ആറന്മുള പ്രാർത്ഥന സാരഥി ക്ഷേത്രത്തിന്റെ നിലവറമൂലയിൽ ചാക്കിൽകെട്ടി കിടന്നിരുന്നത് മൂന്നരകിലോ തങ്കം. അതും തിരുവിതാംകൂർ രാജവംശം നടയ്ക്ക് വച്ചത്.
അടുത്തിടെ ഇതു കണ്ടെത്തിയ ക്ഷേത്രഭരണാധികാരികൾ പാർഥസാരഥിക്ക് പ്രൗഢിയോടെ എഴുന്നള്ളാൻ സ്വർണച്ചാർത്തും ചട്ടവും തീർത്തു. പതിറ്റാണ്ടുകൾക്കു മുമ്പ് ആറന്മുള ഭഗവാന് ഉത്സവ എഴുന്നള്ളിപ്പിന് ചാർത്തിയിരുന്ന തങ്ക ആഭരണങ്ങൾ സ്‌ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
തിരുവിതാംകൂർ രാജവംശം ഇഷ്ടദേവന് സമർപ്പിച്ചതായിരുന്നു ഈ തിരുവാഭരണങ്ങൾ. ഉത്സവത്തിന് ഉപയോഗിച്ചിരുന്ന മൂന്നര കിലോയോളം തൂക്കംവരുന്ന ഈ ചാർത്തുകൾ ചാക്കിൽ കുത്തിനിറച്ച് മൂലയിൽ തള്ളിയതോടെ ഉപയോഗശൂന്യമായി. പിന്നീട് ഉദ്യോഗസ്ഥർ ആരും തിരിഞ്ഞുനോക്കിയതുമില്ല. ഉദ്യോഗസ്ഥർ സ്ഥലംമാറിയെത്തുമ്പോൾ തയാറാക്കുന്ന മഹസറിൽ വില നിശ്ചയിക്കാതെ ഈ ചാക്കുകെട്ടും ഉൾപ്പെടുത്തിയിരുന്നു.
ക്ഷേത്രത്തിൽ അടുത്തിടെ ചുമതല ഏറ്റ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. അജിത്കുമാറാണ് ഭഗവാന്റെ തിരുവാഭരണങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ സ്‌ട്രോങ് റൂമിൽ കണ്ടെത്തിയത്. തിരുവാഭരണ കമ്മിഷണർ പി.ആർ. അനിനായരും ബോർഡ് പ്രസിഡന്റ് അടക്കമുള്ള ഉന്നതരേയും വിവരം ധരിപ്പിച്ചതോടെ പുനർനിർമ്മാണത്തിന് നിർദ്ദേശിക്കുകയായിരുന്നു. തിരുവാഭരണം കമ്മിഷണറുടേയും അസി. എൻജിനീയർ എസ്. വേണുഗോപാലിന്റെയും നേരിട്ടുള്ള നിയന്ത്രണത്തിൽ പരിശോധിച്ച് തൂക്കവും എണ്ണവും നിശ്ചയിച്ചു. ശിൽപി
ചക്കുളം ഹരിയുടെ നേതൃത്വത്തിൽ സ്വർണപണികളും വിനായകയിലെ രത്‌നമ്മയുടെ നേതൃത്വത്തിൽ തുന്നൽ പണികളും ആരംഭിച്ചു. മസ്തക കുമിള, കന്ന കുമിള, നാഗ പത്തി, പാർഥസാരഥി വിഗ്രഹം, പൂക്കൾ, വ്യാളിമുഖം എന്നിവ ഉൾപ്പെടെ മൂന്നര കിലോയോളമാണ് ഇതിന്റെ തൂക്കം. ഇതിനൊപ്പം ഉണ്ടായിരുന്ന തങ്കക്കുടത്തിന് ഒന്നര കിലോയോളമാണ് തൂക്കം. വലിയ കുമിളകൾ എട്ട്, മത്സക കുമിള മൂന്ന്, നാഗപത്തി 176, പൂക്കൾ 132, ചെറിയ കുമിളകൾ 468, ചന്ദ്രക്കല അഞ്ച്, പാർഥസാരഥി രൂപം എന്നിവയും ആടയാഭരണങ്ങളിൽ ഉൾപ്പെടുന്നു.
ആറന്മുള പാർഥസാരഥി ക്ഷേത്ര മതിൽക്കകത്തെ സ്‌ട്രോങ്‌റൂമിൽ കനത്ത സൂരക്ഷയിലാണ് നിർമ്മാണം പൂർത്തിയാകുന്നത്. ക്ഷേത്രത്തിലെ എട്ടാം ഉത്സവത്തിന് എഴുന്നള്ളിപ്പിക്കാൻ ഈ തിടമ്പും ചാർത്തും ഉപയോഗിക്കാൻ ബോർഡിൽ നിന്നും അനുമതി നൽകിയിട്ടുണ്ട്. ഒന്നാം ദിവസം മുതൽ മറ്റ് ഉത്സവ ദിവസങ്ങളിൽ ഭക്തർക്ക് ചാർത്ത് ദർശനത്തിനുള്ള സൗകര്യവും ക്ഷേത്രത്തിൽ ഒരുക്കും. ഇതിന്റെ സുരക്ഷ സംബന്ധിച്ച് വിശദാംശങ്ങൾ ദേവസ്വം, പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുമെന്നും തിരുവാഭരണ കമ്മിഷൻ പി.ആർ. അനിത പറഞ്ഞു.
ശബരിമലയിലേക്ക് തങ്ക അങ്കി, ചെങ്ങന്നൂരിൽ ദേവിക്ക് ആടയാഭരണങ്ങൾ, ചെറിയനാട്ട് സുബ്രഹ്മണ്യന് വേൽ അടക്കം കൊണ്ടുപോകുന്നതും ആറന്മുളയിൽ നിന്നാണ്.