പെരിന്തൽമണ്ണ:പാണ്ടിക്കാട്ട് ഒരു കുടുംബത്തിലെ രണ്ട് പേരെ ഗുഡ്‌സ് ഓട്ടോറിക്ഷയിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. പാണ്ടിക്കാട് പലയന്തോൾ മുഹമ്മദ് ഭാര്യ ജാസ്മിൻ ഇവരുടെ മകൾ സഫ എന്നിവരാണ് മരിച്ചത്. ഭാര്യയേയും മകളേയും തീകൊളുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു.

ജാസ്മിനേയും മകളേയും ഗുഡ്‌സ് ഓട്ടോയിലിട്ട് കത്തിച്ച ശേഷം ഭർത്താവ് തീ കൊളുത്തി കിണറ്റിൽ ചാടിയെന്നാണ് നിഗമനം. ഭാര്യയുടെ തറവാട് വീട്ടിന് സമീപത് വച്ചാണ് സംഭവം.ഇവർക്കൊപ്പമുണ്ടായിരുന്ന അഞ്ച് വയസ്സുകാരി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മുഹമ്മദ് എന്നയാൾ സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോയുമായെത്തി ഭാര്യയെയും കുട്ടികളെയും അടുത്തേക്ക് വിളിച്ച് സ്ഫോടനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മുഹമ്മദിന്റെ ഭാര്യ ജാസ്മിനും കുഞ്ഞുമാണ് സ്ഫോടനത്തിൽ മരിച്ചത്. സ്ഫോടനം നടത്തിയതിനു പിന്നാലെ മുഹമ്മദ് അടുത്തുള്ള കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. മുഹമ്മദ് ചില കേസുകളിൽ പ്രതിയാണെന്നും സൂചനയുണ്ട്.

പാണ്ടിക്കാട് പെരിന്തൽമണ്ണ റോഡിലേക്കുള്ള കൊണ്ടിപ്പറമ്പിലെ പഞ്ചായത്ത് റോഡിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഫോടനമുണ്ടായത്. വാഹനത്തിൽ പടക്കം ഉൾപ്പടെ സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നതായി സംശംയം.