- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കിലോഗ്രാം തൂക്കമുള്ള സ്വർണ്ണ കമ്മലുമായി ദുബായിലെ ഇന്ത്യൻ ജുവല്ലറി; ലോക റിക്കോർഡു തേടിയുള്ള പ്രയാണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് സിനിമാതാരം നയൻതാര
ദുബായ്: സ്വർണ്ണത്തോട് ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് ദക്ഷിണേന്ത്യക്കാർക്കുള്ള പ്രിയം പറഞ്ഞറിയിക്കേണ്ടതില്ല. കേരളത്തിൽ നിന്നുള്ള ജൂവലറി ഗ്രൂപ്പുകളാണ് ലോകത്തെ തന്നെ ഏറ്റവും വലിയ സ്വർണ്ണാഭരണ കച്ചവടക്കാരുടെ ഇടയിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ രംഗത്ത് കിടമത്സരവും സജീവമാണ്. എന്തായാലും മലയാളികളുടെ സ്വർണ്ണഭരണ ശാലകള
ദുബായ്: സ്വർണ്ണത്തോട് ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് ദക്ഷിണേന്ത്യക്കാർക്കുള്ള പ്രിയം പറഞ്ഞറിയിക്കേണ്ടതില്ല. കേരളത്തിൽ നിന്നുള്ള ജൂവലറി ഗ്രൂപ്പുകളാണ് ലോകത്തെ തന്നെ ഏറ്റവും വലിയ സ്വർണ്ണാഭരണ കച്ചവടക്കാരുടെ ഇടയിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ രംഗത്ത് കിടമത്സരവും സജീവമാണ്. എന്തായാലും മലയാളികളുടെ സ്വർണ്ണഭരണ ശാലകളോട് മുട്ടാൻ മറ്റൊരു പ്രമുഖ ജുവല്ലറി ഗ്രൂപ്പ് ശ്രമം നടത്തിയത് ഗിന്നസ് റെക്കോർഡുകൂടി ലക്ഷ്യമിട്ടാണ്.
ഇങ്ങനെ ലോക റിക്കോർഡു തേടിയുള്ള ഇന്ത്യൻ ജ്യൂവലറി ഗ്രൂപ്പിന്റെ പ്രയാണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതാകട്ടെ തെന്നിന്ത്യൻ താരം നയൻതാരയും. ഒരു കിലോഗ്രാമിലേറെ തൂക്കമുള്ള മൂന്ന് സെറ്റ് സ്വർണ്ണക്കമ്മലുകൾ നിർമ്മിച്ച് അവ പ്രദർശിപ്പിച്ചാണ് ജിആർടി ഗ്രൂപ്പ് ജുവല്ലേഴ്‌സ് രംഗത്തെത്തിയത്. പ്രദർശനത്തിന്റെ ഉദ്ഘാടനമാണ് നടി നയൻതാര വ്യാഴാഴ്‌ച്ച നിർവഹിച്ചത്. ജിആർടി ജ്യൂവലേഴ്‌സിന്റെ കരാമ ഔട്ട്‌ലെറ്റിലാണ് ഭീമൻ കമ്മലുകൾ പ്രദർശിപ്പിച്ചിരിക്കുന്നത്.
ഇവയ്ക്ക് 200,000 ദിർഹത്തോളമാണ് വില! പരമ്പതാഗത ജിമുക്ക ശൈലിയിൽ നിർമ്മിച്ച കമ്മലുകൾക്ക് രണ്ട് അടി വരെ നീളമുണ്ട്. ഇത്രയും വലിപ്പമുള്ള കമ്മലുകൾ ആരും വാങ്ങിയില്ലെങ്കിലും ഗിന്നസ് റിക്കോർഡിലേക്കുള്ള വാതിൽ തുറക്കുമെന്ന പ്രതീക്ഷയിലാണ് ജ്യൂവലറിയുടമകൾ. അമ്പതാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു ഭീമൻ കമ്മലുകൾ ഒരുക്കിയത്.
ദുബായ് നഗരത്തെ ഇംപ്രസ് ചെയ്യാൻ എന്തെങ്കിലും പ്രത്യേകത വേണമെന്നതിനാലാണ് ഇങ്ങനെയൊരു ആശയം മനസിൽ ഉദിച്ചതെന്നാണ് ജിആർടി ഗോൾഡിന്റെ എംഡി ആനന്ദ് അനന്ദപത്മനാഭൻ അഭിപ്രായപ്പെട്ടത്.