- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകിയ്ക്കൊപ്പം യൂത്ത് കോൺഗ്രസ് നേതാവ് കൊടൈക്കനാൽ ചുറ്റിയടിച്ചു തിരിച്ചു വന്നപ്പോൾ സുഹൃത്തുമായി തർക്കമായി; ഫ്‌ലാറ്റിൽ വച്ച് യുവതിയും സഹായിയും ചേർന്ന് മർദ്ദിച്ചു കൊന്നു; തൃശ്ശൂരിൽ യുവാവിന്റെ ദുരൂഹ മരണം കൊലപാതകമെന്ന് തെളിഞ്ഞു; നേതാവും കാമുകിയും ഒളിവിൽ
തൃശ്ശൂർ: തൃശ്ശൂരിലെ അയ്യന്തോൾ പഞ്ചിക്കലിലിലെ സ്വകാര്യ ഫ്‌ലാറ്റിൽ യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ പ്രമുഖ യൂത്ത് കോൺഗ്രസ് നേതാവും ഉൾപ്പെടുന്നു. യൂത്ത് കോൺഗ്രസ നേതാവിന്റെ കാമുകിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അറിയുന്നത് പ്രതികളിൽ ഒരാളെ വെസ്റ്റ് സിഐ വി.കെ.
തൃശ്ശൂർ: തൃശ്ശൂരിലെ അയ്യന്തോൾ പഞ്ചിക്കലിലിലെ സ്വകാര്യ ഫ്‌ലാറ്റിൽ യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ പ്രമുഖ യൂത്ത് കോൺഗ്രസ് നേതാവും ഉൾപ്പെടുന്നു. യൂത്ത് കോൺഗ്രസ നേതാവിന്റെ കാമുകിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അറിയുന്നത് പ്രതികളിൽ ഒരാളെ വെസ്റ്റ് സിഐ വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. യുവതിയും കോൺഗ്രസ് നേതാവും ഉടൻ പിടിയിലാകുമെന്നു സൂചന.
ഷൊർണൂർ മഞ്ഞക്കാട് ലതാനിവാസിൽ സതീശൻ (മണി 28) ആണു കഴിഞ്ഞ ദിവസം കൊലചെയ്യപ്പെട്ടത്. സതീശനൊപ്പം രാത്രി ഫ്‌ലാറ്റിൽ ഉണ്ടായിരുന്ന മറ്റത്തൂർ വാസുപുരം മാങ്ങാറിൽ കൃഷ്ണപ്രസാദ് (32) ആണ് അറസ്റ്റിലായത്. ഇയാളെ കൊലപാതകം നടന്ന ദിവസംതന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കൂട്ടുപ്രതികളായ യൂത്ത് കോൺഗ്രസ് നേതാവ് കൊടകര വെട്ടിക്കൽ വാസുപുരം റഷീദ് (36), റഷീദിന്റെ കാമുകി ഗുരുവായൂർ വല്ലശ്ശേരി തൈക്കാട് വീട്ടിൽ ശാശ്വതി (36) എന്നിവർ ഒളിവിലാണ്.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെയാണ്: ശാശ്വതിയുമായി സതീശനും സുഹൃത്തുക്കളും കൊടൈക്കനാലിലേക്ക് ഉല്ലാസയാത്ര പോയിരുന്നു. തിങ്കളാഴ്ച ഫ്‌ലാറ്റിൽ തിരിച്ചെത്തി സതീശനും റഷീദും തമ്മിൽ യുവതിയെ ചൊല്ലി തർക്കമുണ്ടായി. തുടർന്നു റഷീദ് സതീശനെ മുറിയിൽ പൂട്ടിയിട്ടു മർദിച്ചു. മർദിച്ച വിവരം പുറത്ത് അറിയാതിരിക്കാനായി സതീശന്റെ മൊബൈൽ ഫോണും പ്രതി എടുത്തുമാറ്റി.
എന്നാൽ, കൈയിലുണ്ടായിരുന്ന മറ്റൊരു ഫോൺ ഉപയോഗിച്ചു സുഹൃത്തുക്കളെ അറിയിച്ചു. ഈ വിവരം അറിഞ്ഞ റഷീദും ശാശ്വതിയും കൃഷ്ണപ്രസാദും ബുധനാഴ്ച ഫ്‌ലാറ്റിൽ എത്തി സതീശനെ വീണ്ടും മർദിക്കുകയായിരുന്നുവത്രെ. ചോരവാർന്ന് അബോധാവസ്ഥയിലായ സതീശനെ, കൃഷ്ണപ്രസാദ് വ്യാഴാഴ്ച രാവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മദ്യലഹരിയിലായിരുന്ന കൃഷ്ണപ്രസാദ് നൽകിയ വിവരങ്ങൾ പരസ്പരവിരുദ്ധമായതിനാൽ ആശുപത്രി അധികൃതർ വെസ്റ്റ് പൊലീസിൽ വിവരം അറിയിച്ചു. പൊലീസിനോടും കൃഷ്ണപ്രസാദ് പരസ്പരവിരുദ്ധമായാണ് പ്രതികരിച്ചത്.
പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു സതീശ്. സുഹൃത്തിന്റെ ഫ്ളാറ്റിൽ മദ്യപിക്കുകയായിരുന്ന സതീശും കൃഷ്ണപ്രസാദും തമ്മിൽ ടിവി മാറ്റുന്നതിനെച്ചൊല്ലി തർക്കമുണ്ടായി ഇതിനെ തുടർന്നാണ് കൊലപാതകം എന്നാണ് നേരത്തെ പുറത്തുവന്ന വാർത്ത.
റഷീദ് വാടകയ്‌ക്കെടുത്തതാണു ഫ്‌ളാറ്റ്. ആയുധംകൊണ്ടുള്ള അടിയേറ്റു ശരീരം ചതഞ്ഞു രക്തം കട്ടപിടിച്ചതാണു മരണകാരണമെന്നു പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ തിരിച്ചറിഞ്ഞത്. കുറ്റം ഏറ്റെടുത്താൽ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പുറത്തിറക്കാമെന്നും ജോലി തരപ്പെടുത്തി നൽകാമെന്നും പറഞ്ഞ് കൃഷ്ണപ്രസാദിനെ റഷീദ് പ്രലോഭിപ്പിച്ചിരുന്നു. റഷീദ് മറ്റു ചില കേസുകളിൽ പ്രതിയും കേരളത്തിലും കർണാടകത്തിലും അധോലോക ബന്ധമുള്ളതായും പൊലീസ് പറഞ്ഞു. റഷീദ് അയ്യന്തോളിൽ വാങ്ങിയ ലക്ഷക്കണക്കിന് രൂപ വിലയുള്ള ഫ്‌ളാറ്റിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികൾ സഞ്ചരിച്ചിരുന്ന ക്വാളിസ് വാൻ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.