- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സായുധസംഘത്തിന്റെ സംരക്ഷണം എന്തിന്? ഏജൻസിക്ക് നൽകിയ കരാറിന്റെ പകർപ്പും വേണം; ഒപ്പമുള്ളവരുടെ രേഖകളും വിശദാംശങ്ങളും നൽകണമെന്നും ദിലീപിനോട് പൊലീസ്; തണ്ടർ ഫോഴ്‌സ് സുരക്ഷയിൽ കഴിയുന്നതിനേക്കാൾ സുരക്ഷിതം ആലുവ സബ് ജയിൽ! നടന്റെ ജാമ്യം റദ്ദാക്കാൻ പുതിയ വടി കിട്ടിയോ എന്ന പരിശോധനയിൽ അന്വേഷണ സംഘം; കമാണ്ടോകളുടെ വരവ് ദിലീപിനെ വീണ്ടും അഴിക്കുള്ളിലാക്കുമോ?
കൊച്ചി: സ്വകാര്യ സുരക്ഷാ ഏജൻസിയുടെ സംരക്ഷണം തേടിയ നടൻ ദിലീപിന് പൊലീസ് നോട്ടീസ് നൽകി. സായുധസംഘത്തിന്റെ സംരക്ഷണം എന്തിനെന്ന് ദിലീപ് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ് നൽകിയത്. സുരക്ഷാ ഏജൻസിയോടും വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ഏജൻസിക്കു തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈവശം വയ്ക്കുന്നതിനുള്ള അനുമതിയുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണു പൊലീസ് അന്വേഷിക്കുക. ഒപ്പമുള്ളവരുടെ രേഖകളും വിശദാംശങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ട് ദിലീപിന് പൊലീസ് നോട്ടിസ് നൽകി. സുരക്ഷാ ഏജൻസിയുടെ ലൈസൻസ് ഹാജരാക്കണം. ആയുധങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ ലൈസൻസ്, ഏജൻസിക്കു നൽകിയിരിക്കുന്ന കരാറിന്റെ പകർപ്പ് തുടങ്ങിയവയും കൈമാറണം. രേഖകളെല്ലാം തിങ്കളാഴ്ചയ്ക്കുള്ളിൽ നൽകണമെന്നാണു നിർദ്ദേശം. രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സുരക്ഷാ ഏജൻസിയാണു തണ്ടർ ഫോഴ്‌സ്. നാവിക സേനയിലെ വിരമിച്ച ഉദ്യോഗസ്ഥനായ കാസർകോട് സ്വദേശി അനിൽ നായരാണു ഉടമ. നാലു വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന ഏജൻസിക്ക് തൃശൂർ, പാലക്
കൊച്ചി: സ്വകാര്യ സുരക്ഷാ ഏജൻസിയുടെ സംരക്ഷണം തേടിയ നടൻ ദിലീപിന് പൊലീസ് നോട്ടീസ് നൽകി. സായുധസംഘത്തിന്റെ സംരക്ഷണം എന്തിനെന്ന് ദിലീപ് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ് നൽകിയത്. സുരക്ഷാ ഏജൻസിയോടും വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ഏജൻസിക്കു തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈവശം വയ്ക്കുന്നതിനുള്ള അനുമതിയുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണു പൊലീസ് അന്വേഷിക്കുക.
ഒപ്പമുള്ളവരുടെ രേഖകളും വിശദാംശങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ട് ദിലീപിന് പൊലീസ് നോട്ടിസ് നൽകി. സുരക്ഷാ ഏജൻസിയുടെ ലൈസൻസ് ഹാജരാക്കണം. ആയുധങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ ലൈസൻസ്, ഏജൻസിക്കു നൽകിയിരിക്കുന്ന കരാറിന്റെ പകർപ്പ് തുടങ്ങിയവയും കൈമാറണം. രേഖകളെല്ലാം തിങ്കളാഴ്ചയ്ക്കുള്ളിൽ നൽകണമെന്നാണു നിർദ്ദേശം. രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സുരക്ഷാ ഏജൻസിയാണു തണ്ടർ ഫോഴ്‌സ്. നാവിക സേനയിലെ വിരമിച്ച ഉദ്യോഗസ്ഥനായ കാസർകോട് സ്വദേശി അനിൽ നായരാണു ഉടമ. നാലു വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന ഏജൻസിക്ക് തൃശൂർ, പാലക്കാട് ജില്ലകളിൽ ഓഫിസുകളുണ്ട്. റിട്ട. ഐപിഎസ് ഉദ്യോഗസ്ഥൻ പി.എ.വൽസനാണു കേരളത്തിന്റെ ചുമതലയുള്ളത്.
ദിലീപിന് സുരക്ഷയുടെ ആവശ്യമില്ലെന്നാണ് പൊലീസ് നിഗമനം. ഈ സാഹചര്യത്തിൽ സായുധ സുരക്ഷ എന്തിനെന്നാണ് പരിശോധിക്കുന്നത്. കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതുൾപ്പെടെയുള്ള സംശയങ്ങൾ ജാമ്യ ഹർജിയുടെ വാദത്തിനിടെ ദിലീപിനെതിരെ പൊലീസ് സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സായുധ സുരക്ഷയിൽ പൊലീസ് സംശയങ്ങൾ ഉയർത്തുന്നത്. ദിലീപിന്റെ മറുപടി തൃപ്തികരമല്ലെങ്കിൽ അത് കോടതിയെ അറിയിക്കും. ജാമ്യം റദ്ദാക്കാനുള്ള ആവശ്യം പോലും ഉന്നയിക്കും. പുറത്ത് പ്രതി സുരക്ഷിതനല്ലെങ്കിൽ ജയിലിനുള്ളിൽ കിടക്കുന്നതല്ലേ നല്ലതെന്ന ചോദ്യമാകും പൊലീസ് ഉയർത്തുക. ദിലീപിൽ നിന്ന് ജീവിന് ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് പൾസർ സുനി ജാമ്യത്തിന് പോലും ശ്രമിക്കാതെ അഴിക്കുള്ളിൽ കിടക്കുന്നത്. ഈ സാഹചര്യത്തിലാണ് ദിലപീന്റെ സായുധ സുരക്ഷ വിവാദത്തിലാകുന്നത്.
ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന തണ്ടർ ഫോഴ്‌സ് എന്ന ഏജൻസിയുടെ സഹായമാണു ദിലീപ് തേടിയതെന്നാണ് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തു വന്നത്. സുരക്ഷാ ഏജൻസിയിലെ മൂന്നു പേരെ ഇതിനകം തന്നെ ദിലീപിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചതായാണു ലഭ്യമാകുന്ന വിവരം. തണ്ടർ ഫോഴ്‌സിന്റെ പ്രതിനിധികൾ ആലുവ കൊട്ടാരക്കടവിനു സമീപമുള്ള ദിലീപിന്റെ വീട്ടിൽ എത്തിയതിനെത്തുടർന്നാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തായത്. സിനിമാ ഷൂട്ടിങിൽ ദിലീപ് ഉടൻ സജീവമാകും. ഈ സമയത്ത് ദിലീപിനെതിരെ അക്രമം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് നടന്റെ അടുപ്പക്കാർ പറയുന്നത്. ഈ സാഹചര്യത്തിലാണ് ദിലീപ് സ്വകാര്യ ഏജൻസിയുടെ സഹായം ചേടിയത്.
സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയുടെ സഹായം തേടിയെന്ന കാര്യത്തിൽ സ്ഥിരീകരണം നൽകാൻ ദിലീപോ അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങളോ ഇതുവരെ തയാറായിട്ടില്ല. ശനിയാഴ്ച അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം കൊട്ടാരക്കരയിൽ വച്ചു പൊലീസ് തണ്ടർഫോഴ്‌സിന്റെ വാഹനം കസ്റ്റഡിയിലെടുത്തു പരിശോധിച്ചിരുന്നു. പൊലീസ് വാഹനം പിടിച്ചപ്പോൾ സംഘത്തിന്റെ കൈവശം കൈത്തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ സംബന്ധിച്ച് ദിലീപിൽ നിന്നും പൊലീസ് നേരിട്ട് വിശദാംശങ്ങൾ തേടുന്നത്.
കഴിഞ്ഞ മാർച്ചിൽ ജോലിയിൽനിന്നു വിരമിച്ച ശേഷം കോഴിക്കോട് കമ്മീഷണറായിരുന്ന വൽസൻ കേരളത്തിൽ തണ്ടർ ഫോഴ്‌സിന്റെ ചുമതലക്കാരനായുണ്ട്. കേരളത്തിൽ നൂറു പേർ ജീവനക്കാരാണ്. തോക്ക് കൈവശം വയ്ക്കാൻ അധികാരമുള്ള ഈ ഏജൻസിയിൽ ആയിരത്തോളം വിമുക്ത ഭടന്മാർ ജോലി ചെയ്യുന്നുണ്ട്. ദിലീപിനെ ആരെങ്കിലും കയ്യേറ്റം ചെയ്താൽ തടയുകയാണു സുരക്ഷാ ഭടന്മാരുടെ ജോലി. മൂന്നുപേരെ 24 മണിക്കൂറും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ദിലീപിനെ ആരെങ്കിലും ഉപദ്രവിച്ചാൽ പ്രതിരോധിക്കുക, കയ്യോടെ പിടികൂടി പൊലീസിനു കൈമാറുക തുടങ്ങിയ ദൗത്യമാണ് ഇവർ ചെയ്യേണ്ടത്. ബോളിവുഡിൽ സിനിമാ താരങ്ങൾക്കു സമാനമായ സുരക്ഷാ സംവിധാനമാണുള്ളത്.
മാവോയിസ്റ്റുകളെ തിരയാനിറങ്ങുന്ന കേരള പൊലീസിലെ കമാൻഡോ യൂണിറ്റായ തണ്ടർ ബോൾട്ടിന്റെ അതേ യൂണിഫോമാണ് തണ്ടർ ഫോഴ്‌സിന്റേതും. കേരളത്തിൽ ഇതുവരെ ദിലീപ് ഉൾപ്പെടെ നാലു പേരാണ് വ്യക്തിഗത സുരക്ഷയ്ക്കായി തണ്ടർ ഫോഴ്‌സിനെ സമീപിച്ചിട്ടുള്ളത്. മറ്റു മൂന്നു പേർ വ്യവസായികളാണ്.