- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഇനി ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ റെയിൽവേ സ്‌റ്റേഷനിൽ പോയി ക്യൂ നിൽക്കണ്ട; ഓൺലൈൻ ക്യാൻസലേഷനു പിന്നാലെ ഫോണിൽ വിളിച്ചു ക്യാൻസൽ ചെയ്യുന്ന സംവിധാനവും നിലവിൽ വന്നു
ഓൺലൈൻ ടിക്കറ്റുകളല്ലാതെ നേരിട്ട് ബുക്ക് ചെയ്യുന്ന റെയിൽവേ ടിക്കറ്റുകൾ ക്യാൻസൽ ചെയ്യണമെങ്കിൽ റെയിൽവേ സ്‌റ്റേഷനിൽ നേരിട്ട് പോകണമെന്ന രീതിക്ക് മാറ്റം വരുന്നു. കൺഫേം ആയ ടിക്കറ്റുകൾ ക്യാൻസൽ ചെയ്യണമെങ്കിൽ ഇനി ഫോൺ വിളിച്ചാലും മതി. 139 എന്ന നമ്പരിലേക്ക് വിളിച്ചാൽ ടിക്കറ്റ് ക്യാൻസൽ ചെയ്യാം. 139-ൽ വിളിച്ച് ക്യാൻസൽ ചെയ്യേണ്ട ടിക്കറ്റിന്റെ പിഎൻആർ നമ്പരും ട്രെയിൻ നമ്പരും പോലുള്ള വിവരങ്ങൾ നൽകിയാൽ ടിക്കറ്റ് ക്യാൻസൽ ചെയ്യാനാകും. ഇത് ചെയ്യുമ്പോൾ യാത്രക്കാരന് ഒരു ഒടിപി (വൺ ടൈം പാസ്‌വേഡ്) ലഭിക്കും. കൗണ്ടറിൽപ്പോയി ഈ ഒടിപി പറഞ്ഞാൽ പണം തിരികെ ലഭിക്കുകയും ചെയ്യും. ഇതിന് പുറമെ, ഐആർസിടിസി വെബ്‌സൈറ്റിലും ടിക്കറ്റ് ക്യാൻസൽ ചെയ്യാനുള്ള സൗകര്യമുണ്ട്. ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിന്റെ രീതികൾ റെയിൽവേ കർശനമാക്കിയിരുന്നു. കൺഫേം ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുമ്പോൾ നഷ്ടമാകുന്ന തുക ഇരട്ടിയാക്കുകയും ചെയ്തു. ട്രെയിൻ പുറപ്പെടുന്നതിന് നാലുമണിക്കൂറിനുള്ളിൽ ക്യാൻസൽ ചെയ്താൽ പണമൊന്നും തിരിച്ചുകിട്ടുകയുമില്ല. ഇത്തരം മാറ്റങ്ങൾ കടുത്ത പ്
ഓൺലൈൻ ടിക്കറ്റുകളല്ലാതെ നേരിട്ട് ബുക്ക് ചെയ്യുന്ന റെയിൽവേ ടിക്കറ്റുകൾ ക്യാൻസൽ ചെയ്യണമെങ്കിൽ റെയിൽവേ സ്‌റ്റേഷനിൽ നേരിട്ട് പോകണമെന്ന രീതിക്ക് മാറ്റം വരുന്നു. കൺഫേം ആയ ടിക്കറ്റുകൾ ക്യാൻസൽ ചെയ്യണമെങ്കിൽ ഇനി ഫോൺ വിളിച്ചാലും മതി. 139 എന്ന നമ്പരിലേക്ക് വിളിച്ചാൽ ടിക്കറ്റ് ക്യാൻസൽ ചെയ്യാം.
139-ൽ വിളിച്ച് ക്യാൻസൽ ചെയ്യേണ്ട ടിക്കറ്റിന്റെ പിഎൻആർ നമ്പരും ട്രെയിൻ നമ്പരും പോലുള്ള വിവരങ്ങൾ നൽകിയാൽ ടിക്കറ്റ് ക്യാൻസൽ ചെയ്യാനാകും. ഇത് ചെയ്യുമ്പോൾ യാത്രക്കാരന് ഒരു ഒടിപി (വൺ ടൈം പാസ്‌വേഡ്) ലഭിക്കും. കൗണ്ടറിൽപ്പോയി ഈ ഒടിപി പറഞ്ഞാൽ പണം തിരികെ ലഭിക്കുകയും ചെയ്യും. ഇതിന് പുറമെ, ഐആർസിടിസി വെബ്‌സൈറ്റിലും ടിക്കറ്റ് ക്യാൻസൽ ചെയ്യാനുള്ള സൗകര്യമുണ്ട്.
ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിന്റെ രീതികൾ റെയിൽവേ കർശനമാക്കിയിരുന്നു. കൺഫേം ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുമ്പോൾ നഷ്ടമാകുന്ന തുക ഇരട്ടിയാക്കുകയും ചെയ്തു. ട്രെയിൻ പുറപ്പെടുന്നതിന് നാലുമണിക്കൂറിനുള്ളിൽ ക്യാൻസൽ ചെയ്താൽ പണമൊന്നും തിരിച്ചുകിട്ടുകയുമില്ല. ഇത്തരം മാറ്റങ്ങൾ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതേടെയാണ് ഫോൺവിളിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്താൻ റെയിൽവേയെ പ്രേരിപ്പിച്ചത്.
കൗണ്ടറിലെത്തി യഥാസമയം ടിക്കറ്റ് ക്യാൻസൽ ചെയ്തില്ലെങ്കിൽ പണം മുഴുവൻ നഷ്ടമാകുമെന്ന സ്ഥിതി വന്നത് യാത്രക്കാരിൽ കടുത്ത പ്രതിഷേധത്തിന് കാരണമായി. ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ അനായാസമാക്കുന്നതിന് വേണ്ടിയാണ് ഈ രീതി കൊണ്ടുവന്നതെന്ന് റെയിൽവേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
മെയ് ദിനം പ്രമാണിച്ച് നാളെ ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ