- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറ്റലിയിലെ സർക്കസ് കൂടാരത്തിൽ നിന്നും രക്ഷപ്പെട്ട കടുവ മണിക്കൂറുകൾ ഭീതി വിതച്ചത് നഗരത്തിൽ ചുറ്റിക്കറങ്ങി; ഒരാൾക്ക് പോലും പരിക്കേൽക്കാതെ അത്ഭുതകരമായി കൂട്ടിലടച്ച് സുരക്ഷാ ഉദ്യോഗസ്ഥർ; ഫ്ലാറ്റിൽ നിന്നും സെൽഫിയെടുത്ത് നാട്ടുകാരും
ഇറ്റാലിയൻ നഗരമായ സിസിലിയിലെ തെരുവുകളെ മണിക്കൂറുകളോളം കിടുകിടെ വിറപ്പിച്ച് കൊണ്ട് ഒരു കടുവ താണ്ഡവമാടി. ഇവിടുത്തെ സർക്കസ് കൂടാരത്തിൽ നിന്നും രക്ഷപ്പെട്ടതായിരുന്നു ഈ ബംഗാൾ കടുവ. പിടികൊടുക്കാതെ നഗരത്തിൽ ചുറ്റിക്കറങ്ങിയായിരുന്നു ഈ മൃഗം ഭീതി വിതച്ചത്.ഇത്രയും നേരം കടുവ ആൾപ്പാർപ്പുള്ള സ്ഥലങ്ങളിൽ വിഹരിച്ചെങ്കിലും ആർക്കും പരുക്കേറ്റിരുന്നില്ലെന്നതാണ് വിസ്മയകരമായ കാര്യം. തുടർന്ന് നിരന്തര ശ്രമത്തിനൊടുവിൽ സുരക്ഷാ ഉദ്യോഗസ്ഥർ കടുവയെ കൂട്ടിയടയ്ക്കുകയും ചെയ്തു. ഫ്ലാറ്റിൽ നിന്നും ഇതുമായി ബന്ധപ്പെട്ട് സെൽഫിയെടുക്കാൻ നാട്ടുകാർ തിക്കും തിരക്കും കൂട്ടുന്നതും കാണാമായിരുന്നു. പാലർമോയിലെ മോൺറിയലെയിൽ നിന്നായിരുന്നു കടുവ രക്ഷപ്പെട്ടിരുന്നത്. തുടർന്ന് 38,000 പേർ അധിവസിക്കുന്ന ടൗൺ പ്രദേശത്തായിരുന്നു ഇവൻ ചുറ്റിക്കറങ്ങി വിലസിയത്. മോട്ടോറിസ്റ്റുകൾ കടുവയെ കാമുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു.ഞായറാഴ്ച നടന്ന സംഭവത്തിൽ കടുവയെ കൂട്ടിലാക്കാൻ എമർജൻസി സർവീസുകൾ് ഭയപ്പെട്ടതിനെ തുടർന്ന് ആളുകൾ മരണഭീതിയാൽ കെട്ടിടങ്ങൾക്കകത്ത് തന
ഇറ്റാലിയൻ നഗരമായ സിസിലിയിലെ തെരുവുകളെ മണിക്കൂറുകളോളം കിടുകിടെ വിറപ്പിച്ച് കൊണ്ട് ഒരു കടുവ താണ്ഡവമാടി. ഇവിടുത്തെ സർക്കസ് കൂടാരത്തിൽ നിന്നും രക്ഷപ്പെട്ടതായിരുന്നു ഈ ബംഗാൾ കടുവ. പിടികൊടുക്കാതെ നഗരത്തിൽ ചുറ്റിക്കറങ്ങിയായിരുന്നു ഈ മൃഗം ഭീതി വിതച്ചത്.ഇത്രയും നേരം കടുവ ആൾപ്പാർപ്പുള്ള സ്ഥലങ്ങളിൽ വിഹരിച്ചെങ്കിലും ആർക്കും പരുക്കേറ്റിരുന്നില്ലെന്നതാണ് വിസ്മയകരമായ കാര്യം. തുടർന്ന് നിരന്തര ശ്രമത്തിനൊടുവിൽ സുരക്ഷാ ഉദ്യോഗസ്ഥർ കടുവയെ കൂട്ടിയടയ്ക്കുകയും ചെയ്തു. ഫ്ലാറ്റിൽ നിന്നും ഇതുമായി ബന്ധപ്പെട്ട് സെൽഫിയെടുക്കാൻ നാട്ടുകാർ തിക്കും തിരക്കും കൂട്ടുന്നതും കാണാമായിരുന്നു.
പാലർമോയിലെ മോൺറിയലെയിൽ നിന്നായിരുന്നു കടുവ രക്ഷപ്പെട്ടിരുന്നത്. തുടർന്ന് 38,000 പേർ അധിവസിക്കുന്ന ടൗൺ പ്രദേശത്തായിരുന്നു ഇവൻ ചുറ്റിക്കറങ്ങി വിലസിയത്. മോട്ടോറിസ്റ്റുകൾ കടുവയെ കാമുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു.ഞായറാഴ്ച നടന്ന സംഭവത്തിൽ കടുവയെ കൂട്ടിലാക്കാൻ എമർജൻസി സർവീസുകൾ് ഭയപ്പെട്ടതിനെ തുടർന്ന് ആളുകൾ മരണഭീതിയാൽ കെട്ടിടങ്ങൾക്കകത്ത് തന്നെ മണിക്കൂറുകൾ കഴിച്ച് കൂട്ടേണ്ടി വന്നിരുന്നു. ഓസ്‌കർ എന്നറിയപ്പെടുന്ന ഈ കടുവ ഒരു കിച്ചൺ ഷോപ്പിന്റെ പുറത്ത് കിടക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. അതിന് എതിർ ഭാഗത്തുള്ള ഫ്ലാറ്റിന് മുകളിൽ നിന്ന് നിരവധി പേർ കടുവക്കൊപ്പമുള്ള സെൽഫി ദൂരെ നിന്നും തങ്ങളുടെ ബാൽക്കണിയുടെ മേൽ നിന്ന് എടുക്കാൻ തിരക്ക് കൂട്ടിയിരുന്നു.
കടുവ ഒരു കാർ പാർക്കിങ് പ്രദേശത്തേക്ക് നടക്കുന്ന ഭീതിയുണർത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിനെ ദൂരെ നിന്നും ചിലർ നോക്കി നിൽക്കുകയും ചെയ്തിരുന്നു. സമീപത്തുള്ള ഹൈവേയിൽ ഇതിനെ തുടർന്ന് ട്രാഫിക് കുരുക്കുണ്ടായിരുന്നു. കടുവ പുറത്ത് ചാടിയെന്ന വാർത്ത കേട്ടപ്പോൾ ആരോ തമാശ പറയുകയാണെന്നായിരുന്നു താൻ ധരിച്ചതെന്നാണ് മോൺറിയലെ മേയറായ പിയറോ കാപിസി പ്രതികരിച്ചത്. തുടർന്ന് കടുത്ത പരിശ്രമത്താൽ കടുവയെ കൂട്ടിലാക്കി സർക്കസ് കൂടാരത്തിലേക്ക് കൊണ്ടു പോയി. കടുവയെ പിടിക്കാൻ പ്രത്യേക പൊലീസ് സേനയെ നിയോഗിച്ചിരുന്നു. സർക്കസ് ട്രെയിനർമാർ ട്രാൻസ്‌ക്യൂലൈസറുകൾ ഉപയോഗിച്ച് കടുവയെ മയക്കാൻ ശ്രമിച്ചുവെങ്കിലും പിന്നീട് കൂടുപയോഗിച്ച് പിടിക്കുകയായിരുന്നു.കടുവ സർക്കസിൽ നിന്നും എത്തരത്തിലാണ് രക്ഷപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല. സ്വീഡനിൽ നിന്നുള്ള സർക്കസുകാർ മോൺറിയലെ പ്രദേശത്താണ് പ്രദർശനം നടത്തുന്നത്. കടുത്ത അപകടം വിതയ്ക്കുന്ന സംഭവം എങ്ങനെ ഉണ്ടായി എന്ന് വ്യക്തമാകുന്നതിനായി നിലവിൽ സർക്കസുകാരെ ചോദ്യം ചെയ്ത് വരുന്നുണ്ടെന്ന് പൊലീസ് പറയുന്നു.