- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ മുറിയിൽനിന്ന് പാത്രങ്ങൾ കാണാതായത് ചോദ്യം ചെയ്ത തടി വ്യാപാരിയെ ലോഡ്ജിലെ മറ്റ് അന്തേവാസികൾ തല്ലിക്കൊന്നു; ലോഡ്ജ് ഉടമ ഒത്താശ ചെയ്തു; മാരകമായി പരുക്കേറ്റ വ്യാപാരിയെ മെഡിക്കൽ കോളജിൽ ഉപേക്ഷിച്ചു പോകാനുള്ള നീക്കം പൊളിച്ചത് പൊലീസ്
പത്തനംതിട്ട: ലോഡ്ജിലെ തന്റെ മുറിയിൽ നിന്ന് പാത്രങ്ങൾ കാണാതായത് ചോദ്യം ചെയ്ത തടി വ്യാപാരിയെ മറ്റ് മുറികളിൽ താമസിക്കുന്നവർ ചേർന്ന് തല്ലിക്കൊന്നു. ഇത് കേരളത്തിലോ എന്ന് അമ്പരക്കാൻ വരട്ടെ. കേരളത്തിൽ തന്നെയാണ്. പന്തളത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം. തലയ്ക്ക് മാരകമായി പരുക്കേറ്റ വ്യാപാരിയെ കോട്ടയം മെഡിക്കൽ കോളജിൽ ഉപേക്ഷിച്ച് മടങ്ങാനുള്ള കൊലപാതകികളുടെ ശ്രമം പൊലീസ് പൊളിച്ചു. അറസ്റ്റിലായത് ലോഡ്ജ് ഉടമയായ സ്ത്രീ അടക്കം എട്ടുപേർ. പന്തളം മന്നം നഗർ എൻഎസ്എസ് ആയുർവേദ മെഡിക്കൽ കോളജിന് സമീപം രാജൻസ് ക്വാർട്ടേഴ്സ് ലോഡ്ജിൽ താമസിച്ചിരുന്ന പത്തനാപുരം പാതിരിക്കൽ പാടത്തുകാലാ പുത്തൻവീട്ടിൽ രാജനാണ്(47) മരിച്ചത്. തിരുനെൽവേലി തെങ്കാശി കാവാലകുറിശി വടക്ക് വീട്ടിൽ മരുതുപാണ്ഡ്യൻ(മുരുകൻ-39), ഭാര്യ ഉമ(39), കുരമ്പാല തെക്ക് പാറയ്ക്കൽ ദിനേശ്(മുത്ത്-35), ഭാര്യ വസന്ത(33), മുടിയൂർക്കോണം മഞ്ജുഭവനിൽ ശ്രീലത(26), മങ്ങാരം പുല്ലാംവിളയിൽ വീട്ടിൽ ബിന്ദു(28), ലോഡ്ജ് ഉടമ മങ്ങാരം പുല്ലാംവിളയിൽ വീട്ടിൽ ഷൈലജ രാജൻ(56), പാരമൽ കോട്ടേജിൽ മഞ്ജു(35)
പത്തനംതിട്ട: ലോഡ്ജിലെ തന്റെ മുറിയിൽ നിന്ന് പാത്രങ്ങൾ കാണാതായത് ചോദ്യം ചെയ്ത തടി വ്യാപാരിയെ മറ്റ് മുറികളിൽ താമസിക്കുന്നവർ ചേർന്ന് തല്ലിക്കൊന്നു. ഇത് കേരളത്തിലോ എന്ന് അമ്പരക്കാൻ വരട്ടെ. കേരളത്തിൽ തന്നെയാണ്.
പന്തളത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം. തലയ്ക്ക് മാരകമായി പരുക്കേറ്റ വ്യാപാരിയെ കോട്ടയം മെഡിക്കൽ കോളജിൽ ഉപേക്ഷിച്ച് മടങ്ങാനുള്ള കൊലപാതകികളുടെ ശ്രമം പൊലീസ് പൊളിച്ചു. അറസ്റ്റിലായത് ലോഡ്ജ് ഉടമയായ സ്ത്രീ അടക്കം എട്ടുപേർ. പന്തളം മന്നം നഗർ എൻഎസ്എസ് ആയുർവേദ മെഡിക്കൽ കോളജിന് സമീപം രാജൻസ് ക്വാർട്ടേഴ്സ് ലോഡ്ജിൽ താമസിച്ചിരുന്ന പത്തനാപുരം പാതിരിക്കൽ പാടത്തുകാലാ പുത്തൻവീട്ടിൽ രാജനാണ്(47) മരിച്ചത്.
തിരുനെൽവേലി തെങ്കാശി കാവാലകുറിശി വടക്ക് വീട്ടിൽ മരുതുപാണ്ഡ്യൻ(മുരുകൻ-39), ഭാര്യ ഉമ(39), കുരമ്പാല തെക്ക് പാറയ്ക്കൽ ദിനേശ്(മുത്ത്-35), ഭാര്യ വസന്ത(33), മുടിയൂർക്കോണം മഞ്ജുഭവനിൽ ശ്രീലത(26), മങ്ങാരം പുല്ലാംവിളയിൽ വീട്ടിൽ ബിന്ദു(28), ലോഡ്ജ് ഉടമ മങ്ങാരം പുല്ലാംവിളയിൽ വീട്ടിൽ ഷൈലജ രാജൻ(56), പാരമൽ കോട്ടേജിൽ മഞ്ജു(35) എന്നിവരാണ് അറസ്റ്റിലായത്.
തടി വ്യാപാരിയായിരുന്ന രാജൻ ഞായറാഴ്ച രാത്രി ഒമ്പതോടെ മുറിയിലെത്തിയപ്പോഴാണ് തന്റെ പാത്രങ്ങൾ കാണാനില്ലെന്ന് മനസിലായത്.അടുത്ത മുറിയിലെ താമസക്കാരിയായ ലതയുമായി ഇതേ ചൊല്ലി രാജൻ വാക്കേറ്റമായി. വിവരമറിഞ്ഞ് അവിടെയെത്തിയ മരുതുപാണ്ഡ്യനും ദിനേശനും രാജനുമായി അടിയുണ്ടാക്കി. സമീപത്ത് കിടന്ന തടിയും വടികളും ഉപയോഗിച്ച് ഇവർ രാജനെ മർദിച്ചു. മറ്റു പ്രതികളായ ബിന്ദു, മഞ്ജു, ഉമ, ശ്രീലത, വസന്ത എന്നിവർ തടയാൻ ശ്രമിക്കാതെ ഇതു കണ്ടു നിൽക്കുകയായിരുന്നു.
സംഭവമറിഞ്ഞ് അവിടെയെത്തിയ ലോഡ്ജ് ഉടമ ഷൈലജ വിവരം പൊലീസിനെ അറിയിക്കാതെ ഗുരുതരമായി പരുക്കേറ്റ രാജനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സ്‌കാൻ ചെയ്തപ്പോൾ തലച്ചോറിനുള്ളിൽ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് രാജനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. രാജനെ ആംബുലൻസിൽ കയറ്റി വിട്ട ശേഷം പ്രതികൾ കാറിൽ പിന്തുടർന്നു. മറിഞ്ഞു വീണ് സിമിന്റ് കെട്ടിൽ തലയിടിച്ചുവെന്ന് പറഞ്ഞാണ് ഇവർ രാജനെ മെഡിക്കൽ കോളജിൽ കൊണ്ടു ചെന്നത്. അഡ്‌മിറ്റാക്കിയ ശേഷം ഇവിടെ നിന്ന് പ്രതികൾ മുങ്ങാൻ ശ്രമം നടത്തി.
മെഡിക്കൽ കോളജ് അധികൃതർ പൊലീസ് എയ്ഡ്പോസ്റ്റിൽ വിവരം അറിയിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഇവരെ തടഞ്ഞു വയ്ക്കുകയും പന്തളം പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തിങ്കളാഴ്ച രാവിലെ രാജൻ മരിച്ചു. ഇതോടെ ഇന്നലെ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്യുകയായിരുന്നു.