ആൻഡമാൻ: ആന്ധമാൻ നിക്കോബാർ ദ്വീപുകൾ ഇന്ത്യ-ചൈന യുദ്ധത്തിന് വേദിയാകുമോ? ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ ആണവ അന്തർവാഹിനികൾ വട്ടമിടുന്നതിനിടെ, നാവികസേനയെയും വ്യോമസേനയെയും വിന്യസിച്ച് ഇന്ത്യയും തയ്യാറെടുപ്പ് നടത്തി. ദ്വീപിലെ കരസേനാ താവളവും സജ്ജമാണ്. ഡ്രോൺവിമാനങ്ങളുപയോഗിച്ച് ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കാനും സൈന്യം ഒരുങ്ങിക്കഴിഞ്ഞു.

നാവികസേനയുടെ ദീർഘദൂര യുദ്ധവിമാനമായ പൊസൈഡോൺ-8ഐ വിമാനമുൾപ്പെടെ സർവ സജ്ജീകരണങ്ങളുമായാണ് ഇന്ത്യയുടെ തയ്യാറെടുക്കൽ. നാവിക സേനയും വ്യോമസേനയും ആളില്ലാ ചാരവിമാനങ്ങളുപോഗിച്ച് താൽക്കാടിസ്ഥാനത്തിൽ ആന്ധമാനിലും നിക്കോബാറിലും തിരച്ിൽ നടത്തുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

ബോയിങ്ങിൽനിന്ന് 2009-ൽ വാങ്ങിയ പൊസൈഡോൺ-8ഐ വിഭാഗത്തിൽപ്പെട്ട എട്ട് വിമാനങ്ങളാണ് ഇന്ത്യയ്ക്കുള്ളത്. ചൈനയിലെ ആരക്കോണത്ത് ക്യാമ്പ് ചെയ്യുന്ന ഐഎൻഎസ് രാജലിയിലാണ് ഇവയുള്ളത്. 1200 നോട്ടിക്കൽ മൈൽവരെ പോകാൻ ശേഷിയുള്ള ഈ വിമാനങ്ങൾ ശത്രുവിന്റെ നീക്കങ്ങൾ കണ്ടെത്തി നശിപ്പിക്കാൻ ശേഷിയുള്ളവയാണ്.

ഹാർപൂൺ ബ്ലോക്ക്-രണ്ട് മിസൈലുകളും എംകെ-54 ലൈറ്റ് വെയ്റ്റ് ടോർപിഡോകളും റോക്കറ്റുകളും വഹിക്കുന്ന പി-8ഐ വിമാങ്ങൾക്ക് ശത്രുവിന്റെ അന്തർവാഹിനികളെ വരെ നശിപ്പിക്കാൻ സാധിക്കും. പോർട്ട് ബ്ലെയറിലെ ഐഎൻഎസ് ഉത്‌ക്രോഷ് നാവിക താവളത്തിൽനിന്ന് പ്രവർത്തിക്കുന്നതിനായി നാല് പി-8ഐ വിമാനങ്ങൾ കൂടി ഇന്ത്യ വാങ്ങുന്നുണ്ട്.

മുൻകാലത്ത് തീരെ ശ്രദ്ധിക്കാതെ കിടന്ന ആന്ധമാൻ നിക്കോബാർ മേഖലയിൽ നിരീക്ഷണവും കാവലും ശക്തമാകുന്നത് മോദി സർക്കാർ വന്നതോടെയാണ്. ആന്ധമാൻ നിക്കോബാർ കമാൻഡിനെ ശക്തമാക്കിയ പ്രതിരോധ മന്ത്രാലയം ചൈനയുടെ തന്ത്രപരമായ നീക്കങ്ങളെ മുൻകൂട്ടി കണ്ടറിഞ്ഞ് പ്രതിരോധിക്കാനുള്ള ശേഷിയാണ് കൈവരിക്കുന്നത്.

720 കിലോമീറ്റർ ചുറ്റളവിലായി 572 ദ്വീപുകളാണ് ആന്ധമാൻ നിക്കോബാറിലുള്ളത്. ഈ ദ്വീപുകളുടെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് നിരീക്ഷണം ശക്തമാക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. 15,000-ത്തോളം സൈനികർ ഉൾപ്പെടുന്ന ഡിവിഷനെയും പുതിയ യുദ്ധവിമാനങ്ങളെയും യുദ്ധക്കപ്പലുകളെയും ഇവിടെ വിന്യസിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. നിലവിൽ 3000 സൈനികർ മാത്രമുള്ള ഇൻഫൻട്രി വിഭാഗവും 20-ഓളം ചെറിയ യുദ്ധക്കപ്പലുകളും ഏതാനും എം-8 ഹെലിക്കോപ്ടറുകളും ഡോണിയർ എയർക്രാഫ്റ്റുമാണ് ഇവിടെയുള്ളത്.